കീഴുവിലം ഗ്രാമപഞ്ചായത്ത്
കീഴുവിലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°40′4″N 76°48′23″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | പുരവൂർ, കാട്ടുംപുറം, പാവൂർക്കോണം, പുലിയൂർക്കോണം, വെള്ളൂർക്കോണം, മാമംനട, കുറക്കട, അരികത്ത് വാർ, നൈനാംകോണം, തെന്നൂർക്കോണം, മുടപുരം, ചുമടുതാങ്ങി, കിഴുവിലം, കാട്ടുമുറാക്കൽ, കുന്നുവാരം, പുളിമൂട്, കൂന്തള്ളൂർ, തോട്ടവാരം, വൈദ്യൻെറമുക്ക്, വലിയ ഏല |
ജനസംഖ്യ | |
ജനസംഖ്യ | 29,314 (2001) |
പുരുഷന്മാർ | • 13,661 (2001) |
സ്ത്രീകൾ | • 15,653 (2001) |
സാക്ഷരത നിരക്ക് | 88.65 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221760 |
LSG | • G010304 |
SEC | • G01064 |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കീഴുവിലം .[1]. തിരുവനന്തപുരംജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ ചിറയിൻകീഴ് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 14.47 ച : കി.മീ വിസ്തൃതിയുള്ള കിഴുവിലം ഗ്രാമപഞ്ചായത്ത്. 1951 സെപ്തംബർ 20-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കിഴുവിലം, കുന്തള്ളൂർ, ആറ്റിങ്ങൽ വില്ലേജുകൾ ഈ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്നു.
ചരിത്രം
[തിരുത്തുക]മാർത്താണ്ഡവർമ രാജാവ് തന്റെ പോരാട്ടത്തിനിടയിൽ ഇവിടെ കവണശ്ശേരിയിൽ ഒളിവിൽ പാർത്തതായി പറയപ്പെടുന്നു.
സ്ഥലനാമോൽപത്തി
[തിരുത്തുക]ഇവിടത്തെ ജനങ്ങൾ മുമ്പ് നയനാൻ എന്ന മൂർത്തിയെ ആരാധിച്ചിരുന്നതിനാലാണ് ഈ പ്രദേശത്തിന് നൈനാംകോണം എന്ന പേര് ലഭിച്ചത്
സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം
[തിരുത്തുക]ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് അയിത്താചാരണത്തിനെതിരെ റ്റി.കെ. വാസുദേവൻ, .വി. കൃഷ്ണൻ എന്നിവർ പോരാടിയിരുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]കുന്തള്ളൂരിലെ ദേശീയ ഗ്രന്ഥശാല, മുടപുരം എം.പി.എ.സി. പുളിമൂട്ടിലെ കൈരളി വായനശാല എന്നിവ സാംസ്കാരികരംഗത്ത് സ്ഥാപനങ്ങൾ കമ്യൂണിസ്റ് പ്രസ്ഥാനം, ഭൂപരിഷ്കരണത്തിനു സി.പി.യുടെ ദുർഭരണത്തിനെതിരെയും ന്യായമായ വേതനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു.
ഗതാഗതം
[തിരുത്തുക]പഞ്ചായത്തിലെ പൊതുമാർക്കറ്റ്-പഞ്ചായത്തിലെ നൈനാംകോണം, കാട്ടുംമ്പുറം ചന്തകൾ, പ്രസിദ്ധമായ മാമം കാള ചന്ത എന്നിവ ഇവിടെ നിലനിന്നിരുന്നു. ചിറയിൻകീഴ്-ആറ്റിങ്ങൽ റോഡ്, ചിറയിൻകീഴ്-കോരാണി റോഡ് എൻ.എച്ച്. 47 എന്നിവ പ്രധാന റോഡുകളാണ്. തിരുവനന്തപുരത്തേക്ക് തീവണ്ടിപ്പാത ഇതുവഴി കടന്നു പോകുന്നുണ്ട്. കുന്തള്ളൂർ ഹൈസ്ക്കുളിലേക്കുള്ള ഇടറോഡാണ് ആദ്യമായി മെറ്റൽടാറിംഗ് നടത്തിയ റോഡ്. 1890-ൽ ശങ്കരനാരായണപുരം പാലം നിർമ്മിച്ചത് ഇവിടത്തെ വാണിജ്യ ഗതാഗതത്തിൽ സാരമായ മാറ്റങ്ങൾ വരുത്തിയിരുന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1952- ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ ആദ്യ പ്രസിഡന്റ് യശശ്ശരീരനാട് ഗോപാലൻ ശാസ്ത്രികളായിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയനുസരിച്ച് ഉയർന്ന പ്രദേശങ്ങൾ, ചരിവ് പ്രദേശങ്ങൾ, താഴ്വരകൾ, സമതലങ്ങൾ എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ചരൽ മണ്ണ്, ചെമ്മണ്ണ്, ചെങ്കല്ല്, ചെളിമണ്ണ് എന്നിവയാണ് പ്രധാന മൺതരങ്ങൾ.
ജലപ്രകൃതി
[തിരുത്തുക]മാമംആറ്, അതിന്റെ കൈവഴികൾ, നീരുറവകൾ, ഭൂഗർഭജലം എന്നിവ ജലസ്രോതസ്സാണ്. മഴ പ്രധാന ജലസ്രോതസ്സാണ്.
ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]ശാർക്കര ദേവീക്ഷേത്രം, മുടപുരം ശിവകൃഷ്ണപുരം ക്ഷേത്രം കുന്നത്ത് മഹാദേവൻ ക്ഷേത്രം, മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം തെന്നൂർകോണം ഭഗവതി ക്ഷേത്രം. കാട്ടുമുറാക്കൽ ജുമാമസ്ജിദ് എന്നിവ ആരാധനാലയങ്ങളാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]- പുരവൂർ
- പാവൂർക്കോണം
- കാട്ടുംപുറം
- വെള്ളൂർക്കോണം
- പുലിയൂർക്കോണം
- അരികത്തുവാർ
- കുറക്കട
- അണ്ടൂർ
- തെന്നൂർക്കോണം
- മുടപുരം
- ചുമടുതാങ്ങി
- കിഴുവിലം
- കുന്നുവാരം
- കാട്ടുമുറാക്കൽ
- കുന്തള്ളൂർ തെക്ക്
- കൂന്തള്ളൂർ വടക്ക്
- തോട്ടവാരം
- വൈദ്യൽമുക്ക്
- വലിയ ഏല
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kizhuvilampanchayat Archived 2016-05-03 at the Wayback Machine.
- Census data 2001