Jump to content

കുന്നത്തൂർ പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുന്നത്തൂർ പാടി
ഗ്രാമം
Country India
StateKerala
DistrictKannur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

മുത്തപ്പന്റെ ആരൂഢമാണ് കുന്നത്തൂർ പാടി.[1] കേരളത്തിലെ കണ്ണൂർ ജില്ലയിൽ, സഹ്യപർവ്വതത്തിലെ ഉടുമ്പമലയിൽ, കടൽനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ്‌‍ കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ കുന്നത്തൂർ പാടി ഉത്സവം ഇവിടെയാണ് നടക്കുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. പ്രകൃതിദത്തമായ അന്തരീക്ഷത്തിലാണ് ഉത്സവം നടക്കുന്നത്. കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളൻ പാറക്കകല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് മുത്തപ്പൻ ഓർമ്മിപ്പിക്കുന്നതു കൊണ്ടാണ് ഇത്. മുത്തപ്പന്റെ പരമ്പരയായ മന്നനാർ രാജവംശത്തിന്റെ രാജ്യാധികാരത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ പ്രദേശം.[2] 1902-ൽ മുത്തപ്പന്റെ വംശത്തിലുള്ള ഈ രാജവംശത്തിലെ അവസാന രാജാവായ കുഞ്ഞിക്കേളപ്പൻ മന്നനാർ കൊല്ലപ്പെടുകയും ബ്രിട്ടീഷ് സർക്കാർ ഈ രാജവംശത്തിന്റെ സ്വത്ത് കണ്ട് കെട്ടുകയും ചെയ്തതോടെ മന്നനാരുടെ സാമന്തനായ കരക്കാട്ടിടം നായനർക്ക് കുന്നത്തൂർ പാടി നടത്തിപ്പിന് അവകാശം ലഭിച്ചു എന്നുമാണ് ചരിത്രം.[3]

കുന്നത്തൂർ പാടി ,പ്രവേശന കവാടം

കുന്നത്തൂർ പാടി ഉത്സവം

[തിരുത്തുക]

കന്നി മാസത്തിൽ പുത്തരി വെള്ളാട്ടാണ് ഇവിടെ നടത്തുക. ബാക്കിയെല്ലായിടത്തും തുലാമാസത്തിൽ നടത്തുമ്പോൾ ഇവിടെ കന്നി മാസത്തിൽ നല്ല ദിവസം നോക്കിയിട്ടാണ് നടത്തുക. ധനു രണ്ടിനാണ് ഉത്സവം തുടങ്ങുക. കാട്ടിനു നടുവിൽ ഒരു തുറസ്സായ സ്ഥലവും ഗുഹയും ഉണ്ട്. ഉത്സവ സമയത്ത് ഇവിടെ ഒരു താൽക്കാലിക മടപ്പുര കെട്ടി ഉണ്ടാക്കുന്നു. ഇതാണ് ഉത്സവത്തിനുള്ള ശ്രീകോവിൽ. മടപ്പുരയുടെ പടിഞ്ഞാറു വശത്തായി ഒരു കല്ലും പാറകൊണ്ടുള്ള ഒരു പീഠവും ചെളികൊണ്ട് നിർമ്മിച്ച ഒരു പീഠവും കാണാം. ഗുഹയ്ക്ക് ഇരുവശത്തുമായി രണ്ട് പനമരങ്ങളും ഉണ്ട്. വടക്കുവശത്തായി തിരുവങ്കടവ് എന്ന ഒരു നീരുറവയും ഉണ്ട്.

ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു. (ഡിസംബർ മാസം മദ്ധ്യം മുതൽ ജനുവരി മദ്ധ്യം വരെ).

ഉത്സവച്ചുരുക്കം

[തിരുത്തുക]

തന്ത്രിമാർ‍ ഉത്സവത്തിന് ശുദ്ധീകരണ കർമ്മങ്ങൾ നടത്തുന്നു. പശുദാനം, പുണ്യാഹം, ഗണപതി ഹോമം, ഭഗവതിസേവ എന്നിവ നടക്കുന്നു. പുരളിമലയിൽ നിന്നാണ് മുത്തപ്പന്റെ മലയിറക്കൽ നടക്കുന്നത്. മറ്റെല്ലാ മടപ്പുരകളിലും പടിയിറക്കൽ നടക്കുന്നത് കുന്നത്തൂർ പാടിയിൽ നിന്നാണ്.

തിരുവപ്പനയും വെള്ളാട്ടവും ഒരുമിച്ച് പാടിയിൽ അവതരിക്കാറില്ല.

താഴെ കുന്നത്തൂർപാടിയിലെ മുത്തപ്പൻ വെള്ളാട്ടം

കുന്നത്തൂർ പാടി മുത്തപ്പന്റെ ആരൂഢമാ‍യ കഥ

[തിരുത്തുക]

പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ പുരാതനകാലത്ത് അയ്യങ്കര(അഞ്ചരമന) എന്നൊരു രാജവംശത്തിന്റെ അരമന ഉണ്ടായിരുന്നു. നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അഞ്ചരമനയ്ക്കൽ വാഴുന്നവരുടെ പത്നിയായ പാടിക്കുറ്റിയമ്മ ശിവനെ കണ്ടു അയ്യങ്കര വാഴും മന്നനാരുടെ ഭാര്യ പാടികുറ്റി ശിവഭക്തയായിരുന്നു[4] പാടിക്കുറ്റിയമ്മ തിരുവൻകടവ് എന്ന പുഴക്കടവിൽ കുളിക്കുമ്പോൾ ഒരു കുഞ്ഞ് വട്ടത്തോണിയിൽ ഒഴുകി വരുന്നത് കണ്ടു. ആ കുഞ്ഞിനെ അവർ കു ട്ടിയെയെടുത്തു. ഇടതുമുല താങ്ങി വലതുമുലപ്പാല് കൊടുത്തുവെന്നാണ് പറയുന്നത്. എല്ലാരും കൂടി ഇല്ലത്തേക്ക് കൊണ്ടുപോയി. പാലും പഴവും കൊടുത്ത് ഈ കുട്ടിയെ വളർത്തി. ഈ കുട്ടി കോഴിയേയും മറ്റും കൊന്ന് പിടിച്ചുകൊണ്ട് വന്ന് കൊന്ന് മണം ഈ ഇല്ലത്ത് കേൾപ്പിക്കാൻ തുടങ്ങി. ഇല്ലത്ത് ഇതൊന്നും പറ്റില്ലല്ലോ. അയ്യങ്കര നായനാർ ഒരിക്കൽ ഇല്ലത്തമ്മയോട് 'കണ്ടുകിട്ടിയ മകൻ നിമിത്തം ഈ ഇല്ലത്ത് നിന്നൂടാത്തെ അവസ്ഥയാണല്ലോ വന്നത്. കേക്കാത്തെ മണം വരെ ഞാൻ കേട്ടുതുടങ്ങി...ഇന്നിയിപ്പം ഈ ഇല്ലത്തിത് എന്നാ ചെയ്യുക...' ഇതും കേട്ടോണ്ടാണ് ഇവര് വരുന്നത്. 'എന്തു പറഞ്ഞമ്മേ അയ്യങ്കര' എന്ന് ചോദിച്ചു... 'ഒന്നും പറഞ്ഞില്ല മോനേ.' എന്ന് അമ്മ പറഞ്ഞു. 'അമ്മയോ കേട്ടില്ലെങ്കിൽ ഞാൻ ഒരു ചെവിയാലേ കേട്ടു. ഇനി ഞാനിവിടെ നിൽക്കില്ല എനിക്ക് മലനാട് വരെ സഞ്ചരിക്കണ'മെന്ന് പറഞ്ഞു ഇല്ലത്തേക്ക് കൊണ്ടുവന്ന പാലും പഴവുമെല്ലാം തച്ചുതകർത്തു. ചങ്ങാതിവേണ്ടേയെന്ന് അമ്മ ചോദിച്ചപ്പോൾ നാലോളം ചെന്നാൽ രണ്ടോളം പുലിക്കിടാവ് (പുലിയെ) ചങ്ങാതിയായികിട്ടുമെന്ന് പറഞ്ഞു. ആയുധമായി വില്ലും ചുരികേയുമായാണ് പിന്നെ മലനാട് വരെ സഞ്ചരിക്കുന്നത്. അന്ന് തൃക്കണ്ണായിരുന്നു... ആളുകൾ പേടിക്കുമെന്ന് കരുതി പൊയ്ക്കണ്ണ് തൊഴുതെടുത്ത് വാങ്ങിച്ചു. അവിടെ മൊഴുക്കുവെല്ലി എന്നൊരു സ്ഥലമുണ്ട്. മൊഴുക്കുവെല്ലി കോട്ട. അവിടെ നിന്ന് നാലു പാടും നോക്കിയ ശേഷമാണ് എകർണ്ണൂർ മന കനകഭൂമി, കുന്നത്തൂർ പാടി കണ്ട് കൊതിച്ചു. അങ്ങനെയാണ് കുന്നത്തൂർ പാടിയിൽ വന്നതത്രെ .


കുന്നത്തൂർ പാടി ട്രസ്റ്റി, കരക്കാട്ടിടം സാമന്തൻ കുഞ്ഞിരാമൻ നായനാർ

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.srimuthappan.org/Pages/English/aroodam.htm[പ്രവർത്തിക്കാത്ത കണ്ണി]
  2. ഒ.സി.മോഹൻരാജ് (2022). "മന്നനാർ തീയ്യ രാജവംശ ശേഷിപ്പ് മണ്ണടിയുന്നു". Kerala Koumudi.
  3. MA Rajeev Kumar (6 ഏപ്രിൽ 2022). "Neglected and forgotten: Remains of Mannanar dynasty crumbling". The New Indian Express.
  4. വി.ലിസ്സി മാത്യു. "കതിവനൂർ വീരൻ" (in ഇംഗ്ലീഷ്). p. 90-91. Retrieved 7 നവംബർ 2020.
"https://ml.wikipedia.org/w/index.php?title=കുന്നത്തൂർ_പാടി&oldid=4112372" എന്ന താളിൽനിന്ന് ശേഖരിച്ചത്