ഖുൺ ചായ് ദേശീയോദ്യാനം
Khun Chae National Park | |
---|---|
อุทยานแห่งชาติขุนแจ | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiang Rai Province, Thailand |
Nearest city | Phayao |
Coordinates | 19°9′11″N 99°28′2″E / 19.15306°N 99.46722°E |
Area | 270 കി.m2 (2.90625581×109 sq ft) |
Established | 1995[1] |
Governing body | Department of National Parks, Wildlife and Plant Conservation |
ഖുൺ ചായ് ദേശീയോദ്യാനം (Thai: อุทยานแห่งชาติขุนแจ) തായ്‌ലാന്റിലെ ചിയാങ് റായി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. ഉയർന്ന കൊടുമുടികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞതാണിത്.
സസ്യജാലവും ജന്തുജാലവും
[തിരുത്തുക]ഉയരമനുസരിച്ച് അനേകം തരം വനമേഖലകൾ ഉണ്ട്. മുളകൾ നിറഞ്ഞ വനം,ഇലകൊഴിയും വനങ്ങൾ, പൈന്മരക്കാടുകൾ, മഴക്കാടുകൾ, നിത്യഹരിതവനങ്ങൾ എന്നിവ ഇവിടെക്കാണാം.[2]
ജന്തുജാലങ്ങളിൽ കറുത്ത ഏഷ്യൻ കരടി, സയാമീസ് മുയൽ, സുമാത്രൻ മെറോ, കുരയ്ക്കുന്ന മാൻ, ഹോഗ് ബാഡ്ജർ, തേവാങ്ക്, വെള്ളകൈകളുള്ള ഗിബ്ബൻ കുരങ്ങ്, പുള്ളിപ്പുലിപ്പൂച്ച, കാട്ടുപന്നി എന്നിവ ഉൾപ്പെടുന്നു. ഉരഗങ്ങളിൽ രാജവെമ്പാല, പല്ലികൾ, അരണ എന്നിവ കാണപ്പെടുന്നു.[1]
സ്കാർലെറ്റ് മിനിവെറ്റ്, ചുവന്ന കാട്ടുകോഴി, പ്രാപ്പിടിയൻ, കാക്കത്തമ്പുരാൻ, white-crowned forktail, മീൻകൂമൻ, ചുട്ടിപ്പരുന്ത്, ഗൗളിക്കിളി, blue-throated barbet, ചെമ്പുകൊട്ടി, നാടൻ ഇലക്കിളി തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Khun Chae National Park". Department of National Parks (Thailand). Archived from the original on 10 November 2013. Retrieved 13 April 2014.
- ↑ "National Parks in Thailand: Khao Lak-Lam Ru National Park" (PDF). Department of National Parks (Thailand). 2015. pp. 40–41. Retrieved 26 May 2017.