ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം
ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം Khlong Wang Chao National Park | |
---|---|
คลองวังเจ้า | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കംഫേംഗ് ഫെറ്റ് പ്രവിശ്യ, ടാക് പ്രവിശ്യ, തായ്‌ലാന്റ് |
Coordinates | 16°24′43″N 99°09′00″E / 16.412°N 99.15°E[1] |
Area | 747 കി.m2 (288 ച മൈ) |
Established | 1990 |
ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം (Thai คลองวังเจ้า) തായ്‌ലാന്റിലെ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്.
വിവരണം
[തിരുത്തുക]ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം താനോൺ താങ് ചായി മൗണ്ടൻ റേഞ്ചിൽ സ്ഥിതിചെയ്യുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും വടക്ക്, തെക്ക് വശങ്ങളിലായി കിടക്കുന്ന സങ്കീർണമായ പർവ്വതങ്ങളാണുള്ളത്. താനൺ താങ് ചായ് മലനിരകളുടെ ഒരു ഭാഗമാണ് അവ. അവയുടെ മധ്യഭാഗത്ത് ഒരു സമതല പ്രദേശമുണ്ട്. 3.2 - 8 ചതുരശ്ര കിലോമീറ്റർ (1.2 - 3.1 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള രണ്ട് പാത്രങ്ങൾ പോലെ അവ കാണപ്പെടുന്നു. യെൻ, ടായോ ഡാം, താത് റുപ് ഖായി, മി, ബാങ് ച ലെ മൗണ്ടെയ്ൻസ്, ബാങ്ങ് സൂങ്ങ് പീക്ക് മുതലായവയാണ് പ്രധാന മലനിരകൾ. പടിഞ്ഞാറൻ പാർക്കിൽ സ്ഥിതി ചെയ്യുന്ന യെൻ മലനിര സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1,898 മീറ്റർ (6,227 അടി) ഉയരത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് 300 - 2000 മീറ്റർ (980 - 6,560 അടി) ഉയരത്തിലാണ് ഈ പർവ്വതമുള്ളത്.
ടാക് പ്രവിശ്യയിലെ മ്യുവാംങ് ടാക്ക്, വാങ് ചാവോ എന്നീ ജില്ലകളിലും, തായ്‌ലാന്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കംഫേംഗ് ഫെറ്റ് പ്രവിശ്യയിലെ, കോസ്സംഫി നഖോൺ, ഖ്ലോംങ് ലാൻ, മേവാംങ് കാംഫേംങ് ഫെറ്റ് എന്നീ ജില്ലകളിലും ആയി ഈ പാർക്ക് കിടക്കുന്നു .
ചരിത്രം
[തിരുത്തുക]1988 ഡിസംബർ 7 ന് സഹകരണ വകുപ്പ് കൃഷിമന്ത്രാലയത്തിലെ പ്രവർത്തകർ, ഖ്ലോംങ് വാങ്ചാവോ, ഖ്ലോംങ് സുവാൻ മാക് എന്നീ ഫോറസ്റ്റ് സംരക്ഷണ മേഖലയെ സർവേ ചെയ്യുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. അവർ ഫലഭൂയിഷ്ഠവും കടുപ്പമേറിയ തേക്ക് വനവും (Tectona grandis) മറ്റ് സവിശേഷതകളും കണ്ടെത്തി. ഈ വനം സംരക്ഷണത്തിനായി അവർ ആഗ്രഹിക്കുന്നു. 1990 ആഗസ്ത് 29-നാണ് ഖ്ലോംങ് വാങ് ചാവോ നാഷനൽ പാർക്ക് ഗസറ്റ് ചെയ്തത്. തായ്‌ലാന്റിലെ 63-ാമത്തെ പാർക്കായ ഖ്ലോംങ് വാങ്ചാവോ ദേശീയോദ്യാനം 747 കി.m2 (288 ച മൈ) വിസ്തൃതിയിൽ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Klong Wang Chao National Park". protectedplanet.net. Archived from the original on 2012-04-03.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- National Park Division Archived 2014-05-05 at the Wayback Machine