ചിത്രശലഭ കുടുംബങ്ങൾ
ചിത്രശലഭങ്ങൾ | |
---|---|
Cairns Birdwing, the largest butterfly in Australia (Melbourne Zoo). | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
(unranked): | Rhopalocera
|
Subgroups | |
|
ചിത്രശലഭങ്ങൾ ലെപിഡോപ്ടെറാ(Lepidoptera) എന്ന ഗോത്രത്തിൽ(order) പെടുന്നു. ഈ ഗോത്രത്തിൽ പെടുന്ന 1800 ഓളം വർഗം(species) ശലഭങ്ങളെ 128 കുടുംബങ്ങളിലായി(families) പെടുത്തിയിരിക്കുന്നു. 128 കുടുംബങ്ങളെ 47 തറവാടുകളിൽ(superfamilies) പെടുത്തിയിരിക്കുന്നു. ചിത്രശലഭങ്ങൾ റൊപലോസീറ(Rhopalocera)എന്ന ഉപഗോത്രത്തിൽ (suborder) പെടുന്നു. പ്രധാനപ്പെട്ട 5 ചിത്രശലഭകുടുംബങ്ങൾ താഴെ പറയുന്നവയാണ്.
- കിളിവാലൻ ചിത്രശലഭങ്ങൾ (Papilionidae - Swallowtail Butterflies)
- പീത-ശ്വേത ചിത്രശലഭങ്ങൾ (Pieridae - Yellow-White Butterflies)
- രോമപാദ ചിത്രശലഭങ്ങൾ (Nymphalidae- Brush-Footed Butterflies)
- നീലി ചിത്രശലഭങ്ങൾ (Lycaenidae- Blues, hairstreaks and Gossamer-Winged Butterflies)
- തുള്ളൻ ചിത്രശലഭങ്ങൾ (Hesperiidae - Skipper Butterflies)
കിളിവാലൻ ചിത്രശലഭങ്ങൾ
[തിരുത്തുക]വലിയ വർണ്ണാഭമായ ചിത്രശലഭങ്ങൾ അടങ്ങിയ പാപ്പിലിയോണിഡേ എന്ന ചിത്രശലഭകുടുംബം.മീവൽ പക്ഷിയുടേത് പോലുള്ള ചെറ്യ വാൽ ഈ ശലഭങ്ങളുടെ പ്രത്യേകതയാണ്.ഇവ കിളിവാലൻ ശലഭങ്ങൾ എന്നറിയപ്പെടാൻ കാരണം ഈ വാലാണ്.ലോകത്തിൽ ആകെ 700 ഓളം ഇനം കിളിവാലൻ ശലഭങ്ങളുണ്ട്.[1]. ഭാരതത്തിൽ 107 ഇനം കിളിവാലൻ ശലഭങ്ങളുള്ളപ്പോൾ കേരളത്തിൽ 19 ഇനം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.ശലഭ മുട്ടകൾ ഗോളാകൃതിയിലാണ്[2].ലാർവകൾക്ക് ശരീരത്തിന്റെ മുകൾ ഭാഗത്ത് മുള്ളുകളോ മുഴകളോ ഉണ്ടായിരിക്കും.കിളിവാലൻ ശലഭങ്ങളുടെ മറ്റൊരു തിരിച്ചറിയൽ പ്രത്യേകത അവയുടെ ശലഭപ്പുഴുക്കളിൽ കാണുന്ന ഓസ്മെറ്റീരിയംഎന്ന ഭാഗമാണ്[3].തലയ്ക്കും ഉരസ്സിന്റെ ആദ്യഖണ്ഡത്തിനും ഇടയിൽ കാണുന്ന വെളുത്ത നിറത്തിൽ കാണുന്ന കൊമ്പ് പോലുള്ള ഭാഗമാണ് ഓസ്മെറ്റീരിയം.ശലഭപ്പുഴുവിന്റെ ശരീരം ആപത്ഘട്ടങ്ങളിൽ രണ്ടായി പിളരുന്നതുപോലെ തോന്നിക്കാൻ ഇതു സഹായിക്കുന്നു.പ്യൂപ്പകൾതല മേൽപ്പോട്ടായി തൂങ്ങിക്കിടക്കുന്നവയാണ്.തേൻ കുടിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഈ ശലഭകുടുംബാംഗങ്ങളെല്ലാം. ഭാരതത്തിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം, വലിപ്പത്തിൽ രണ്ടാമനായ കൃഷ്ണശലഭം ,ചക്കര ശലഭം,നീലക്കുടുക്ക,വിറവാലൻ,നാരക ശലഭം,പുള്ളിവാലൻ എന്നിവയെക്കെ കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിലാണ് പെടുന്നത്.അരിശ്റ്റൊലോക്കിയെസിയേ,റൂട്ടേസീ,അനോനേസീ,ലോറേസീ,മഗ്നോലിയേസീ എന്നീ സസ്യകുടുംബങ്ങളിൽപ്പെട്ട ചെടികളിലാണ് കിളിവാലൻ ചിത്രശലഭങ്ങളുടെ ലാർവകൾ വളരുന്നത്.[4]
പീത-ശ്വേത ചിത്രശലഭങ്ങൾ
[തിരുത്തുക]പീറിഡേ എന്ന് ആംഗലഭാഷയിൽ അറിയപ്പെടുന്ന ഈ ശലഭകുടുംബത്തിൽ പൊതുവെ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ചിത്രശലഭങ്ങളാണ് കാണപ്പെടുന്നത്.ആയിരത്തിൽപ്പരം ഇനം പീറിഡെ ശലഭങ്ങൾ ലോകത്താകെയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.ഇവ 76ജനുസ്സുകളിലെ ആയിരത്തിഒരനൂറ് സ്പീഷിസുകളിലായി വ്യാപിച്ചുകിടക്കുന്നു[5].ഭാരതത്തിൽ കാണപ്പെടുന്ന 109 ഇനങ്ങളിൽ 34 എണ്ണം കേരളത്തിൽ കാണപ്പെടുന്നു. ശലഭങ്ങളുടെ മഞ്ഞയോ വെള്ളയോ നിറത്തിനു കാരണം അവയുടെശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിസർജ്യവസ്തുക്കളിലെ വർണ്ണകങ്ങളാണ്[6] .പീറിഡേ കുടുംബത്തിൽപ്പട്ട വെണ്ണയുടെ നിറത്തിൽ പറക്കുന്ന ബ്രിംസ്റ്റോൺശലഭങ്ങളിൽനിന്നുമാണ് ചിത്രശലഭങ്ങൾക്ക് ഇംഗ്ളീഷ് ഭാഷയിൽ ബട്ടർഫ്ളൈ എന്നു പേരു വന്നത്.[6] വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയിൽ ആൽബട്രോസ് ശലഭങ്ങളെപ്പോലുള്ളവ ദേശാടനം നടത്തുന്നതിൽ പ്രസിദ്ധരാണ്.പൂക്കളോടും നനഞ്ഞപ്രദേശങ്ങളോടും പ്രത്യേക താൽപര്യം കാണിക്കുന്നവയാണ് ഈ ശലഭങ്ങൾ.മുട്ടകൾക്ക് നെന്മണിയുടെ ആകൃതി.ലാർവകൾക്ക് പച്ചയോ തവിട്ടോ നിറം,കുഴലാകൃതി. ആൺ-പെൺ ശലഭങ്ങൾ ചിറകിലെ പൊട്ടുകളുടെ എണ്ണത്തിലോ നിറങ്ങളുടെ ആകൃതിയിലോ ക്രമത്തിലോ വ്യത്യാസം കാണിക്കുന്നു.
രോമപാദ ചിത്രശലഭങ്ങൾ
[തിരുത്തുക]നിംഫാലിഡേ എന്ന ചിത്രശലഭക്കുടുംബത്തിംലെ എല്ലാ അംഗങ്ങളുടെയും മുൻകാലുകൾ വളരെ ചെറുതും നാരുകൾപ്പോലുള്ള രോമങ്ങളാൽ മൂടപ്പെട്ടതാണ്.ഈ കാലുകൾ സ്പർശിനികളായി ഉപയോഗിക്കുന്നു.തേൻചെടികളുടെ സ്ഥാനം കണ്ടെത്താനും ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യം കണ്ടെത്തി മുട്ടകൾ നിക്ഷേപിക്കാനും മണം പിടിച്ചെടുക്കാനും ഈ രോമക്കാലുകൾ ഉപയോഗിക്കുന്നു.[7] രോമക്കാലൻ ശലഭങ്ങളുടെ മുട്ടകൾ ഉരുണ്ടതും വെളുപ്പ്നിറമുള്ളതും ആണ്.നീണ്ടുരുണ്ട ശലഭപ്പുഴുവിന്റെ പുറത്ത് നീണ്ട മുള്ളുകൾ പോലുള്ള രോമങ്ങൾ കാണുന്നു.പുൽവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് പൊതുവെ ശലഭപ്പുഴുക്കൾ വളരുന്നത്. ഈ വലിയ കുടുംബത്തെ എട്ട് ഉപകുടുംബങ്ങളായി തിരിച്ചിട്ടുണ്ട്.വളരെ വൈവിധ്യം നിറഞ്ഞ ഈ ചിത്രശലഭകുടുംബത്തിൽ 6000 ഇനം ശലഭങ്ങളുണ്ട്.ഇവയിൽ അഞ്ഞൂറോളം ഇനങ്ങൾ ഭാരതത്തിൽ കാണപ്പെടുമ്പോൾ കേരളത്തിൽ നൂറോളം ഇനങ്ങളാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.
നീലി ചിത്രശലഭങ്ങൾ
[തിരുത്തുക]ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭകുടുംബം.[8]ലോകത്താകെ ആറായിരത്തിൽപ്പരം നീലിശലഭങ്ങളുണ്ട്.കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട നൂറോളം പൂമ്പാറ്റകളുണ്ട്.[9]വളരെ ചെറുതും തറയോട് ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ഇവ.മുട്ടയ്ക്ക് മത്തങ്ങയുടെ ആകൃതിയാണ്.ലോകത്തിലെ ഏറ്റവും ചെറിയ ചിത്രശലഭമെന്നു വിശേഷിപ്പിക്കപ്പെടുന്ന രത്നനീലി ലൈക്കനിഡേ ശലഭകുടുംബത്തിൽപ്പെടുന്നു.ഇക്കൂട്ടത്തിൽപ്പെട്ട മിക്ക ശലഭങ്ങളുടെയും ലാർവകൾമധുരമുള്ള ദ്രാവകങ്ങൾ സ്രവിക്കുന്നു.
തുള്ളൻ ചിത്രശലഭങ്ങൾ
[തിരുത്തുക]ഈ ഇനത്തിൽപെട്ട ചിത്രശലഭങ്ങൾ പൊതുവെ വേഗത്തിൽ തുള്ളിച്ചാടി നടക്കുന്നവയാണ്.തവിട്ട്,കറുപ്പ്,ചുവപ്പുകലർന്ന തവിട്ട് എന്നീനിറങ്ങളിൽ ഇവ പ്രധാനമായും കാണപ്പെടുന്നു.ഭൂമിയിൽ ആകെ 35000 ഇനങ്ങളും ഭാരതത്തിൽ ഏതാണ്ട് 320 ഇനങ്ങളും കാണപ്പെടുന്നു.[10]
അവലംബം
[തിരുത്തുക]- ↑ Häuser, Christoph L. (28 July 2005). "Papilionidae – revised GloBIS/GART species checklist (2nd draft)". Archived from the original on 2020-02-27. Retrieved 8 November 2010.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Bingham, C.T. (1905). The Fauna of British India including Ceylon and Burma – Butterflies (Vol 1). London: Taylor and Francis. p. 519. Retrieved 7 November 2010.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ name="Papilionidae on tolweb.org"/>
- ↑ von Euw, J.; Reichstein, T.; Rothschild, M. (1968), "Aristolochic acid in the swallowtail butterfly Pachlioptera aristolochiae", Isr. J. Chem., 6: 659–670
{{citation}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help). - ↑ DeVries P. J. in Levin S.A. (ed) 2001 The Encyclopaedia of Biodiversity. Academic Press.
- ↑ 6.0 6.1 Carter, David, Butterflies and Moths (2000)
- ↑ Charles Thomas Bingham (1905). Butterflies, Volume 1. The Fauna of British India, Including Ceylon and Burma. London: Taylor and Francis.
- ↑ കേരളത്തിലെ സാധാരണ ചിത്രശലഭങ്ങൾ,സുശാന്ത് സി
- ↑ കേരളത്തിലെ ചിത്രശലഭങ്ങൾ,ജാഫർ പാലോട്ട്,ബാലകൃഷ്ണൻ വി സി,ബാബു കാമ്പ്രത്ത്
- ↑ The book of Indian Butterflies, Isaac Kehimkar(2008),Bombay Natural History Society