പിൻ വാലി ദേശീയോദ്യാനം
ദൃശ്യരൂപം
പിൻ വാലി ദേശീയോദ്യാനം | |
---|---|
Pin Valley National Park | |
Nearest city | കാസ |
Coordinates | 32°00′N 77°53′E / 32.00°N 77.88°E |
Established | 1987 |
പിൻ വാലി ദേശീയോദ്യാനം ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഒരു ദേശീയോദ്യാനമാണ്. ഹിമാചൽ പ്രദേശിലെ ലാഹൗൽ സ്പീത്തി ജില്ലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1987-ലാണ് ഉദ്യാനം രൂപീകൃതമായത്.
ഭൂപ്രകൃതി
[തിരുത്തുക]675 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. സമുദ്രനിരപ്പിൽ നിന്ന് 3300 മുതൽ 6600 വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ജന്തുജാലങ്ങൾ
[തിരുത്തുക]ഹിമപ്പുലി, ഐബക്സ്, ടിബറ്റൻ ഗസെല്ല, നീൽഗായ്, ചുവന്ന കുറുക്കൻ, ഹിമാലയൻ കരടി തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം.
പുറം കണ്ണികൾ
[തിരുത്തുക]Pin Valley National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- himachaltourism.nic.in Archived 2007-01-15 at the Wayback Machine.
- [1][പ്രവർത്തിക്കാത്ത കണ്ണി]