പുതുവേലി
ദൃശ്യരൂപം
പുതുവേലി | |
---|---|
ഗ്രാമം | |
Coordinates: 9°49′0″N 76°35′0″E / 9.81667°N 76.58333°E | |
Country | India |
State | Kerala |
District | കോട്ടയം |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686636 |
Vehicle registration | KL-67 |
Nearest city | Koothattukulam |
Lok Sabha constituency | Kottayam |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പുതുവേലി. കോട്ടയം ജില്ലയുടെ അതിർത്തി ഗ്രാമമാണിത്. കൂത്താട്ടുകുളത്ത് നിന്ന് 4 കിലോമീറ്റർ തെക്കും മോനിപ്പള്ളിയിൽ നിന്ന് 3 കിലോമീറ്റർ വടക്കുമായി എം.സി. റോഡിലാണ് പുതുവേലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് അരീക്കര, വെളിയന്നൂർ, ഉഴവൂർ, എളങ്ങി എന്നിവിടങ്ങളിലേക്ക് പാതകളുണ്ട്.
സാമ്പത്തികം
[തിരുത്തുക]ഗ്രാമത്തിൻ്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും കൃഷിയെ ആശ്രയിച്ചുള്ളതാണ്. റബ്ബർ, കൊക്കോ, കുരുമുളക്, ഇഞ്ചി, തുടങ്ങിയ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.