Jump to content

ചൊട്ടശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുട്ടപ്പുള്ളി ശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൊട്ടശലഭം
male, upperside
female, upperside
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
H. misippus
Binomial name
Hypolimnas misippus
(Linnaeus, 1764)

ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മാർ, മലേഷ്യ, തായ്‌ലാൻഡ്‌, ഇന്തോനേഷ്യ, ഹോങ്കോങ്ങ്, ചൈന, തായ‍്‍വാൻ, ജപ്പാൻ, ആഫ്രിക്ക, ഓസ്ട്രേലിയ, കരീബിയൻ ദ്വീപുകൾ , തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

ആൺ ശലഭത്തിന്റെ ചിറകുകൾ കറുത്ത നിറത്തിൽ 3 വെളുത്ത അടയാളങ്ങളോട് കൂടിയതായിരിക്കും. ശരീരത്തിൽ വെള്ള നിറത്തിൽ കുത്തുകൾ കാണപ്പെടും. ചിറക് വിടർത്തി പിടിച്ചാൽ ഏകദേശം 3.5 inch നീളം കാണും. പെൺ ശലഭങ്ങളുടെ ചിറകിന്റെ മധ്യഭാഗത്ത് ​മഞ്ഞ നിറവും അരികിൽ കറുപ്പ് നിറവും ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും ചിറകിൽ ബോർഡർ പോലെ വെള്ള കുത്തുകൾ കാണപ്പെടും.[1][2][3][4]

ലാർവ കറുത്ത നിറത്തിൽ വെള്ള കുത്തുകളോട് കൂടിയതും രോമങ്ങൾ ഉള്ളവയുമാണ്. മുട്ടക്ക് വെള്ളി നിറവും പ്യൂപ്പക്ക് ബ്രൗൺ നിറവുമാണ്. കേരളത്തിലും സർ‌വ്വസാധാരണയായി ചൊട്ടശലഭം കാണപ്പെടുന്നു. ഇംഗ്ലീഷ്: Danaid Eggfly. ശാസ്ത്രീയനാമം: ഹൈപ്പോലിംനാസ് മിസിപ്പസ്. (Hypolimnas misippus) [5] ഊരം, കാട്ടുവെണ്ട, ഉപ്പുചീര എന്നീ ചെടികളിലാണ്‌ ഇവ മുട്ടയിടുന്നത്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 206. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. "Hypolimnas Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 388–389.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 144–150.{{cite book}}: CS1 maint: date format (link)
  5. മഴവിൽ ചിറകുകൾ മലയാള മനോരമ പഠിപ്പുര 2008 ഓഗസ്റ്റ് 29

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചൊട്ടശലഭം&oldid=2929908" എന്ന താളിൽനിന്ന് ശേഖരിച്ചത്