Jump to content

വണ്ടൻപതാൽ

Coordinates: 9°32′0″N 76°53′0″E / 9.53333°N 76.88333°E / 9.53333; 76.88333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വണ്ടൻപതാൽ
ഗ്രാമം
വണ്ടൻപതാൽ is located in Kerala
വണ്ടൻപതാൽ
വണ്ടൻപതാൽ
Location in Kerala, India
വണ്ടൻപതാൽ is located in India
വണ്ടൻപതാൽ
വണ്ടൻപതാൽ
വണ്ടൻപതാൽ (India)
Coordinates: 9°32′0″N 76°53′0″E / 9.53333°N 76.88333°E / 9.53333; 76.88333
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
സർക്കാർ
 • തരംപഞ്ചായത്ത്
 • ഭരണസമിതിമുണ്ടക്കയം ഗ്രാമപഞ്ചായത്ത്
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686513
Vehicle registrationKL-34
Nearest cityമുണ്ടക്കയം
Civic agencyMundakayam Grama Panchayath

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വണ്ടൻപതാൽ.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഒരു വശത്ത് ട്രാവൻകൂർ റബ്ബർ & ടീ (TR&T) തോട്ടവും മറുവശത്ത് ഒരു തേക്കിൻ തോട്ടവുമുള്ള ഗ്രാമം കട്ടിയുള്ള പച്ച സസ്യജാലങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകൾക്കിടയിലൂടെ ഒഴുകുന്ന മണിമലയാർ ജില്ലകൾക്കിടയിലെ അതിർത്തി രേഖ വരയ്ക്കുന്നു.

സാമ്പത്തികം

[തിരുത്തുക]

ഈ ഗ്രാമത്തിലെ താമസക്കാരുടെ പ്രധാന ഉപജീവനമാർഗ്ഗം നാണ്യവിളയായ റബ്ബർ അടിസ്ഥാനമാക്കിയ കൃഷിയാണ്. ലാറ്റക്‌സിന് വിലയിടിഞ്ഞപ്പോൾ പല കർഷകരും വാനില കൃഷിയിലേയ്ക്ക് മാറി. റബ്ബറിന് പുറമെ മല്ലി, ഇഞ്ചി, മരച്ചീനി എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ. മുണ്ടക്കയത്ത് നിന്ന് 2 കിലോമീറ്റർ ദൂരമാണ് ഈ ഗ്രാമത്തിലേയ്ക്ക്. ഗ്രാമത്തിൽ സെൻ്റ് പോൾസ് പള്ളി സ്ഥിതിചെയ്യുന്നു. നാല് പതിറ്റാണ്ട് മുമ്പ് ഇത് ഒരു വനപ്രദേശമായിരുന്നു.

വിദ്യാലയങ്ങൾ

[തിരുത്തുക]
  • സെൻ്റ് പോൾസ് എൽ.പി. സ്കൂൾ, വണ്ടൻപതാൽ
  • വണ്ടൻപതാൽ അങ്കണവാടി

മതസൗഹാർദ്ദത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പേരുകേട്ടതാണ് വണ്ടൻപതാൽ ഗ്രാമം. വണ്ടൻപതാലിൽ സെൻ്റ് പോൾസ് ചർച്ച് എന്ന പേരിൽ ഒരു ദേവാലയവും കൂടാതെ ഒരു മുസ്ലീം പള്ളിയും ശ്രീനാരായണ ധർമ്മ പരിപാലന യോഗം (S.N.D.P) ക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

ഗതാഗതം

[തിരുത്തുക]

ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. കോരുത്തോടിനെയും മുണ്ടക്കയത്തേയും ബന്ധിപ്പിക്കുന്ന സ്വകാര്യ ബസുകൾ വണ്ടൻപതാൽ വഴിയാണ് കടന്നുപോകുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വണ്ടൻപതാൽ&oldid=4145362" എന്ന താളിൽനിന്ന് ശേഖരിച്ചത്