Jump to content

കേരളത്തിലെ വിനോദസഞ്ചാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനോദസഞ്ചാരം കേരളത്തിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. കേരളം പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ഭൂമിയിലെ സ്വർഗമാണ്. 2006ൽ 85 ലക്ഷം വിനോദസഞ്ചാരികൾ കേരളം സന്ദർശിക്കുകയുണ്ടായി. ഇത് മുൻ‌വർഷത്തെ അപേക്ഷിച്ച് 23.68% വർദ്ധന കാണിച്ചിരുന്നു. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ഏൻഡ് ലിഷർ മാഗസിൻ കേരളത്തെ വിവരിച്ചിരിക്കുന്നു.[1] കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കടൽത്തീരങ്ങളായ കോവളം, വർക്കല, ശംഖുമുഖം, ആലപ്പുഴ, ചെറായി, ബേക്കൽ, മുഴപ്പലിങ്ങാട് തുടങ്ങിയവയും അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയ കായലുകളും നെയ്യാർ,മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം,പൊൻ‌മുടി,വയനാട്‌,പൈതൽ മല, വാഗമൺ തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളും വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങളായപെരിയാർ കടുവ സംരക്ഷിത പ്രദേശം,ഇരവികുളം ദേശീയോദ്യാനം എന്നിവയും ഉൾപ്പെടുന്നു.

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]

കടൽത്തീരങ്ങൾ

[തിരുത്തുക]
കോവളം കടൽത്തീരം, തിരുവനന്തപുരം

580 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്‌ കോവളം. 1930-കളിൽ‍ത്തന്നെ യൂറോപ്പിൽനിന്നുള്ള വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കാൻ തുടങ്ങിയിരുന്നു. [2] [3] കൂടാതെ ബേക്കൽ, മുഴപ്പലിങ്ങാട്, ആലപ്പുഴ, വർക്കല, ശംഖുമുഖം, ചെറായി, ഫോർട്ട് കൊച്ചി തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല കടൽത്തീരങ്ങളും കേരളത്തിലുണ്ട്. [4]

കായലുകൾ

[തിരുത്തുക]
വേമ്പനാട്ട് കായൽ

കെട്ടുവള്ളങ്ങളും കായലുകളമാണ്‌ മറ്റൊരു പ്രധാന ആകർഷണം - അഷ്ടമുടിക്കായൽ, കുമരകം, പാതിരാമണൽ തുടങ്ങിയവ എടത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.‌[5]

മലയോരകേന്ദ്രങ്ങൾ

[തിരുത്തുക]
മറയൂരിലെ മരത്തിലെ വീട്

നെയ്യാർ,മൂന്നാർ, നെല്ലിയാമ്പതി, ദേവികുളം,പൊൻ‌മുടി,വയനാട്‌,പൈതൽ മല, വാഗമൺ എന്നിവയാണ്‌ ചില പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രങ്ങൾ. പത്തനംതിട്ട ജില്ലയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ""പെരുന്തേനരുവി."" റാന്നി താലൂക്കിലെ വെച്ചൂച്ചിറ പഞ്ചായത്തിലാണു് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതു.

തീർഥാടനകേന്ദ്രങ്ങൾ

[തിരുത്തുക]

ശബരിമല, ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം, വൈക്കം, ഏറ്റുമാനൂർ, ആറന്മുള, തൃപ്പൂണിത്തുറ, തൃപ്രയാർ, വാഴപ്പള്ളി മഹാക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം,വൈരങ്കോട് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതിക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം,ചമ്രവട്ടം അയ്യപ്പക്ഷേത്രം,ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം,

ബീമാപള്ളി , പാറേൽപ്പള്ളി, ചേരമാൻ ജുമാ മസ്ജിദ്‌, മലയാറ്റൂർ, എടത്വാ, തിരുവല്ല, തൃശ്ശൂർ, ചങ്ങനാശ്ശേരി, ആലപ്പുഴ, കോട്ടയം, തെക്കൻ കുരിശുമല, കൊടുങ്ങല്ലൂർ,മാലിക് ദിനാർ മസ്ജിദ്, കാസർകോട്,മമ്പുറം മഖാം, കുണ്ടൂർ മഖാം, പുത്തൻപള്ളി, മൂന്നാക്കൽ, വെളിയങ്കോട്മലപ്പുറം പാറപ്പള്ളി, മടവൂർ മഖാം, മിശ്കാൽ പള്ളി, കോഴിക്കോട്. [6]

വന്യജീവിസം‌രക്ഷണ കേന്ദ്രങ്ങൾ

[തിരുത്തുക]

കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർ‌വാണ് ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 15 വന്യജീവിസം‌രക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്‌. നീലഗിരി, അഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്.

ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ്‌ 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിനി, പീച്ചി-വാഴാനി, വയനാട്, ചൂളന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം എന്നിവയാണ്‌ വന്യജീവി സങ്കേതങ്ങൾ.

വകുപ്പുകൾ/ഏജൻസികൾ

[തിരുത്തുക]

കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ കീഴിൽ ഉൾപ്പെട്ടിരിക്കുന്ന സർക്കാർ വകുപ്പുകൾ/ഏജൻസികൾ എന്നിവ താഴെപ്പറയുന്നവയാണ്:[7]

  1. വിനോദസഞ്ചാര വകുപ്പ്
  2. കേരള വിനോദസഞ്ചാര കോർപ്പറേഷൻ (കെ.റ്റി.ഡി.സി)
  3. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെ.റ്റി.ഐ.എൽ)
  4. ബേക്കൽ റിസോർട്ട്സ് വികസന കോർപ്പറേഷൻ (ബി.ആർ.ഡി.സി)
  5. എക്കോ ടൂറിസം ഡയറക്ടറേറ്റ്
  6. കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ട്രാവൽ ആന്റ‍് ടൂറിസം സ്റ്റഡീസ് (കെ.ഐ.റ്റി.റ്റി.എസ്)
  7. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.സി.ഐ)
  8. സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോസ്പ്പിറ്റാലിറ്റി മാനേജ്മെന്റ‍് (എസ്.ഐ.എച്ച്.എം)

അവലംബം

[തിരുത്തുക]
  1. "Tourism beckons". The Hindu. 2004-05-11. Archived from the original on 2004-09-04. Retrieved 2009-05-28. {{cite news}}: Check date values in: |date= (help); Text "author" ignored (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-09. Retrieved 2009-05-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-11. Retrieved 2009-05-28.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-08. Retrieved 2009-05-28.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-04-03. Retrieved 2009-05-28.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-01. Retrieved 2009-05-28.
  7. "ECONOMIC REVIEW 2017 | State Planning Board, Thiruvananthapuram, Kerala, India". 2020-07-03. Archived from the original on 2020-07-03. Retrieved 2021-01-11.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]