ഷേർലി ആൻ ജാക്സൺ
ഷേർലി ആൻ ജാക്സൺ | |
---|---|
രാഷ്ട്രപതിയുടെ ഇന്റലിജൻസ് ഉപദേശക സമിതിയുടെ അദ്ധ്യക്ഷ | |
ഓഫീസിൽ August 29, 2014 – January 24, 2018 Serving with ജാമി മിസിക് | |
രാഷ്ട്രപതി | ബരാക് ഒബാമ ഡൊണാൾഡ് ജെ. ട്രംപ് |
മുൻഗാമി | ഡേവിഡ് ബോറെൻ (2013) Chuck Hagel |
പിൻഗാമി | സ്റ്റീവ് ഫെയ്ൻബെർഗ് |
President of Rensselaer Polytechnic Institute|പ്രസിഡന്റ് ഓഫ് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് | |
പദവിയിൽ | |
ഓഫീസിൽ July 1, 1999 | |
മുൻഗാമി | കൊർണേലിയസ് ബാർട്ടൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വാഷിംഗ്ടൺ, ഡി.സി., U.S. | ഓഗസ്റ്റ് 5, 1946
പങ്കാളി | മോറിസ് വാഷിംഗ്ടൺ |
വിദ്യാഭ്യാസം | മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (BS, MS, PhD) |
വെബ്‌വിലാസം | Official website |
അമേരിക്കൻ ഭൗതികശാസ്ത്രജ്ഞയും, റെൻസ്സെലീർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ 18 -ാമത്തെ പ്രസിഡന്റുമാണ് ഷേർലി ആൻ ജാക്സൺ . മസാച്യൂസെറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്നും ഡോക്ടറേറ്റ് ബിരുദം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായ അവർ[1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ആദ്യമായി ബിരുദം നേടി [2] നാഷണൽ മെഡൽ ഓഫ് സയൻസിൽ നിന്ന് അവാർഡ് ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത കൂടിയാണിവർ.
മുൻകാല ജീവിതം
[തിരുത്തുക]യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലാണ് ജാക്സൺ ജനിച്ചത്. അവരുടെ മാതാപിതാക്കളായ ബിയാട്രിസും ജോർജ്ജ് ജാക്സണും അവർക്ക് മൂല്യമുള്ള വിദ്യാഭ്യാസം നൽകുകയും സ്ക്കൂളിൽ പ്രോത്സാഹനം നൽകുകയും ചെയ്തിരുന്നു. അവരുടെ ശാസ്ത്രത്തിലുള്ള താല്പര്യം കണക്കിലെടുത്ത് സയൻസു ക്ലാസ്സുകളിൽ സയൻസ് പ്രൊജക്ട് തയ്യാറാക്കുന്നതിൽ ജോർജ്ജ് ജാക്സൺ അവരെ സഹായിച്ചിരുന്നു. റൂസ്വെൽറ്റ് സീനിയർ ഹൈസ്ക്കൂളിൽ ഗണിതവിഭാഗത്തിലും ശാസ്ത്രവിഭാഗത്തിലും വരുന്ന എല്ലാ പരിപാടികളിലും അവർ പങ്കെടുത്തിരുന്നു. 1964 -ൽ ജാക്സൺ ബിരുദം നേടുമ്പോൾ വാലെഡിക്ടോറിയൻ പദവി ലഭിക്കുകയും ചെയ്തു. [3]
1964 -ൽ ജാക്സൺ മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ തിയോററ്റിക്കൽ ഫിസിക്സ് ക്ലാസ്സിനു ചേർന്നു. ആകെ 20 ആഫ്രിക്കൻ-അമേരിക്കൻ വിദ്യാർത്ഥികളാണ് അവിടെയുണ്ടായിരുന്നത്. അതിൽ തിയോററ്റിക്കൽ ഫിസിക്സ് ക്ലാസ്സിനു ജാക്സൺ മാത്രമേയുണ്ടായിരുന്നുള്ളൂ. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ജാക്സൺ ബോസ്റ്റൺ സിറ്റി ഹോസ്പിറ്റലിൽ വോളണ്ടിയർ ആയി പ്രവർത്തിക്കുകയും റോക്സ്ബറി വൈ.എം.സി. എ യിലെ വിദ്യാർത്ഥികളെ നയിക്കുകയും ചെയ്തിരുന്നു. 1968 -ൽ ജാക്സൺ ബി.എസ്. ഡിഗ്രി നേടുകയും സോളിഡ്-സ്റ്റേറ്റ് ഫിസിക്സിൽ തീസീസ് എഴുതുകയും ചെയ്തു. [4]
കരിയർ
[തിരുത്തുക]1970 കളിൽ സബറ്റോമിക് കണങ്ങളുടെ ഒരു പോസ്റ്റ്ഡോക്ടറൽ ഗവേഷകയെന്ന നിലയിൽ, ജാക്സൺ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി ഭൗതികശാസ്ത്ര ലബോറട്ടറികളിൽ പഠനവും ഗവേഷണവും നടത്തി. ഇല്ലിനോയിയിലെ ബറ്റേവിയയിലെ ഫെർമി നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയിൽ (ഫെർമിലാബ് എന്നറിയപ്പെടുന്നു) റിസർച്ച് അസോസിയേറ്റ് എന്ന നിലയിലായിരുന്നു അവരുടെ ആദ്യ സ്ഥാനം. അവിടെ അവർ ഹാഡ്രോണുകളെക്കുറിച്ച് പഠിച്ചു. 1974-ൽ സ്വിറ്റ്സർലൻഡിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിൽ (സിഇആർഎൻ) വിസിറ്റിംഗ് സയന്റിസ്റ്റായി. അവിടെ അവർ ശക്തമായി പ്രവർത്തിക്കുന്ന പ്രാഥമിക കണങ്ങളുടെ സിദ്ധാന്തങ്ങൾ സൂക്ഷ്മനിരീക്ഷണം ചെയ്തു. 1976 ലും 1977 ലും സ്റ്റാൻഫോർഡ് ലീനിയർ ആക്സിലറേറ്റർ സെന്ററിൽ ഭൗതികശാസ്ത്രത്തിൽ പ്രഭാഷണം നടത്തി. ആസ്പൻ സെന്റർ ഫോർ ഫിസിക്‌സിൽ വിസിറ്റിംഗ് സയന്റിസ്റ്റായി.
1995-ൽ പ്രസിഡന്റ് ബിൽ ക്ലിന്റൺ യുഎസ് ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷൻ (എൻആർസി) ചെയർമാനായി ജാക്സനെ നിയമിച്ചു. ഈ പദവി വഹിച്ച ആദ്യ വനിതയും ആഫ്രിക്കൻ അമേരിക്കക്കാരിയുമായി. എൻആർസിയിൽ, “ഒരു എൻആർസി ലൈസൻസി ഉൾപ്പെടുന്ന അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ എൻആർസി പ്രവർത്തനങ്ങൾക്കും അവർക്ക് ആത്യന്തിക അധികാരമുണ്ടായിരുന്നു”.[5] കൂടാതെ, ജാക്സൺ കമ്മീഷനിൽ സേവനമനുഷ്ഠിക്കുമ്പോൾ ഇന്റർനാഷണൽ ന്യൂക്ലിയർ റെഗുലേറ്റേഴ്സ് അസോസിയേഷൻ സ്ഥാപിക്കുന്നതിന് സഹായിച്ചു.[6]
AT&T ബെൽ ലബോറട്ടറീസ്
[തിരുത്തുക]ജാക്സൺ 1976-ൽ എടി ആൻഡ് ടി ബെൽ ലബോറട്ടറികളിലെ സൈദ്ധാന്തിക ഭൗതികശാസ്ത്ര ഗവേഷണ വിഭാഗത്തിൽ ചേർന്നു. വിവിധ വസ്തുക്കളുടെ അടിസ്ഥാന സവിശേഷതകൾ പരിശോധിച്ചു.[5]അർദ്ധചാലക വ്യവസായത്തിൽ ഉപയോഗിക്കേണ്ട വസ്തുക്കൾ പഠിച്ചുകൊണ്ട് അവർ ബെൽ ലാബിൽ അവരുടെ തൊഴിലാരംഭിച്ചു.[7]
1978-ൽ ജാക്സൺ സ്‌കാറ്ററിംഗ് ആന്റ് ലോ എനർജി ഫിസിക്‌സ് റിസർച്ച് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായി. 1988-ൽ സോളിഡ് സ്റ്റേറ്റ്, ക്വാണ്ടം ഫിസിക്‌സ് റിസർച്ച് ഡിപ്പാർട്ട്‌മെന്റിലേക്ക് മാറി. ബെൽ ലാബിൽ, ദ്വിമാന, ക്വാസി-ദ്വിമാന സംവിധാനങ്ങളുടെ ഒപ്റ്റിക്കൽ, ഇലക്ട്രോണിക് ഗുണങ്ങളെക്കുറിച്ച് ജാക്സൺ ഗവേഷണം നടത്തി.
അവലംബം
[തിരുത്തുക]- ↑ Appiah, Kwame Anthony; Gates Jr, Henry Louis (March 16, 2005). Africana: The Encyclopedia of the African and African American Experience. Oxford University Press. p. 333. ISBN 9780195170559.
- ↑ Svitil, Kathy A. "The 50 Most Important Women in Science". Discover Magazine. Kalmbach Publishing Co. Retrieved December 15, 2014.
- ↑ Williams, Scott. "Physicists of the African Diaspora". Retrieved December 31, 2009.
- ↑ Shirley Ann Jackson superconductors - website of USFSP
- ↑ 5.0 5.1 New York Times staff (July 21, 2003). "Biography of Shirley Ann Jackson, Ph.D." The New York Times. Archived from the original on March 1, 2017. Retrieved March 1, 2017.
- ↑ Ann., Camp, Carole (2004). American women inventors. Berkeley Heights, NJ: Enslow Publishers. ISBN 0766015386. OCLC 48398924.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Borrell, Brendan (December 1, 2011). "Speaking Out on the "Quiet Crisis"" (PDF). Scientific American (in ഇംഗ്ലീഷ്). pp. 94–99. Archived (PDF) from the original on March 1, 2017. Retrieved March 1, 2017.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Official Profile from Rensselaer Polytechnic Institute
- Shirley Ann Jackson at IWasWondering.com
- June, Audrey (June 5, 2007). "Shirley Ann Jackson Sticks to the Plan" (PDF). The Chronicle of Higher Education.
- Article and profile Archived 2007-10-09 at the Wayback Machine. from the Chronicle of Higher Education
- Biography of Jackson from IEEE
- Discussion with Charlie Rose
- Jackson Appearances on C-SPAN