ഹാർവി ജെ. ആൾട്ടർ
ഹാർവി ജെ. ആൾട്ടർ | |
---|---|
ജനനം | ഹാർവി ജയിംസ് ആൾട്ടർ 12 സെപ്റ്റംബർ 1935 |
വിദ്യാഭ്യാസം | University of Rochester (BA, MD) |
അറിയപ്പെടുന്നത് | ഹെപ്പറ്റൈറ്റിസ്-സി |
പുരസ്കാരങ്ങൾ | Karl Landsteiner Memorial Award (1992) Lasker Award (2000) Gairdner Foundation International Award (2013) Nobel Prize for Medicine (2020) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വൈറോളജി |
അമേരിക്കക്കാരനായ ഒരു വൈദ്യശാസ്ത്രഗവേഷകനും വൈറോളജിസ്റ്റും, ഭിഷഗ്വരനും, നൊബേൽ സമ്മാന ജേതാവുമാണ് ഹാർവി ജെയിംസ് ആൾട്ടർ (Harvey J. Alter) (ജനനം: സെപ്റ്റംബർ 12, 1935), ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തുന്നതിലേക്ക് നയിച്ച പ്രവർത്തനങ്ങളിൽ ഏറെ പ്രശസ്തനാണ് അദ്ദേഹം.[1] മേരിലാന്റിലെ, ബെതെസ്ഡയിലുള്ള വാരൻ ഗ്രാന്റ് മഗ്നൂസൺ ക്ലിനിക്കൽ സെന്ററിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) പകർച്ചരോഗവിഭാഗത്തിന്റെയും ട്രാൻസ്ഫ്യൂഷൻ മെഡിക്കൽ വിഭാഗത്തിലെ ഗവേഷണവിഭാഗത്തിന്റെ അസോസിയേറ്റ് ഡിറക്ടറുമാണ് അദ്ദേഹം. 1970 കളുടെ മധ്യത്തിൽ അദ്ദേഹവും കൂടെയുള്ള ഗവേഷകരും ട്രാസ്ഫ്യൂഷനുശേഷമുള്ള ഹെപറ്റാറ്റിസ് ബാധ, ഹെപറ്ററ്റിസ് ഏ അല്ലെങ്കിൽ ഹെപറ്ററ്റിസ് ബി വൈറസുകൾ മൂലമല്ലെന്നു കാണിക്കുകയുണ്ടായി. പിന്നീട് ഇത് 1988 -ൽ ഹെപ്പറ്റൈറ്റിസ്-സി വൈറസിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചു.[1] ഇക്കാര്യത്തിന് 2020 -ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം അദ്ദേഹം മൈക്കൾ ഹൗട്ടനും ചാൾസ് എം. റൈസുമായി പങ്കുവച്ചു.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 McHenry Harris; Randall E. Harris (2013). Epidemiology of Chronic Disease. Jones & Bartlett Publishers. ISBN 978-0-7637-8047-0.
- ↑ "Press release: The Nobel Prize in Physiology or Medicine 2020". Nobel Foundation. Retrieved 5 October 2020.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- 2000 Awards Presentation of Clinical Award by Leon Rosenberg The Lasker Foundation Award Winners, Clinical Medical Research