അൽ ഖസീം പ്രവിശ്യ
അൽ ഖസീം
منطقة القصيم | |
---|---|
Emirate of Al-Qassim Province | |
Coordinates: 25°48′23″N 42°52′24″E / 25.8063°N 42.8732°E | |
Country | Saudi Arabia |
Capital and largest city | Buraidah |
Governorates | 11 |
സർക്കാർ | |
• Governor | Faisal bin Mishaal bin Saud bin Abdulaziz Al Saud |
• Vice Governor | Fahd bin Turki bin Faisal bin Turki I bin Abdulaziz Al Saud |
വിസ്തീർണ്ണം | |
• ആകെ | 58,046 ച.കി.മീ. (22,412 ച മൈ) |
ജനസംഖ്യ (2010 census) | |
• ആകെ | 12,15,858 |
• ജനസാന്ദ്രത | 21/ച.കി.മീ. (54/ച മൈ) |
ISO 3166-2 | 05 |
സൗദി അറേബ്യയുടെ മധ്യ ഭാഗത്ത് നിലകൊള്ളുന്ന പ്രദേശമാണ് അൽ ഖസീം പ്രവിശ്യ (അറബി: منطقة القصيم Al Qaṣīm [ælqɑˈsˤiːm]). ബുറൈദയാണ് അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനം. കൃഷിസ്ഥലങ്ങൾക്ക് പേരുകേട്ടതാണ് അൽ ഖസീം പ്രവിശ്യ. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഫൈസൽ ബിൻ മിഷാൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.
സ്ഥാനം
[തിരുത്തുക]തലസ്ഥാനമായ റിയാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ (250 മൈൽ) വടക്കുപടിഞ്ഞാറായി സൗദി അറേബ്യയുടെ മധ്യഭാഗത്തായാണ് പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. തെക്കും കിഴക്കും റിയാദ് മേഖലയും വടക്ക് ഹായിൽ മേഖലയും പടിഞ്ഞാറ് അൽ മദീന മേഖലയുമാണ് ഈ പ്രവിശ്യയുടെ അതിർത്തികൾ. ഈ പ്രദേശം സൗദി അറേബ്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളുമായും വളരെ സങ്കീർണ്ണമായ ഹൈവേ ശൃംഖലയാൽ ബന്ധിപ്പിച്ചിരിക്കുന്നു. പ്രാദേശിക വിമാനത്താവളമായ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് റീജിയണൽ എയർപോർട്ട്, അൽ ഖസിം പ്രവിശ്യയെ രാജ്യത്തെ മറ്റ് പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്നു.
അവലംബം
[തിരുത്തുക]ഹായിൽ പ്രവിശ്യ | ||||
അൽ ഖസീം പ്രവിശ്യ | ||||
മദീന പ്രവിശ്യ | റിയാദ് പ്രവിശ്യ |