Jump to content

ദുൽഖർ സൽമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dulquar Salman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുൽഖർ സൽമാൻ
2018-ൽ കാർവാൻ എന്ന ചിത്രത്തിന്റെ പ്രമോഷനിൽ
ജനനം (1983-07-28) 28 ജൂലൈ 1983  (41 വയസ്സ്)
മറ്റ് പേരുകൾചാലു,ഡീക്യൂ, കുഞ്ഞിക്ക
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2012–ഇന്ന് വരെ
ഉയരം5 അടി (1.5240000000 മീ)*
ജീവിതപങ്കാളി(കൾ)അമാൽ സൂഫിയ(2011–)
കുട്ടികൾമറിയം അമീറ സൽമാൻ
മാതാപിതാക്ക(ൾ)
വെബ്സൈറ്റ്www.dulquarsalman.in

ഇന്ത്യൻ ചലച്ചിത്ര നടനും പിന്നണി ഗായകനും ചലച്ചിത്ര നിർമ്മാതാവുമാണ് ദുൽഖർ സൽമാൻ (ജനനം: ജൂലൈ 28, 1983) പ്രധാനമായും മലയാളചലച്ചിത്രരംഗത്താണ് അദ്ദേഹം പ്രവർത്തിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. അഭിനയരംഗത്തെത്തുന്നതിനു മുമ്പ് ബിസിനസ് മാനേജരായി ജോലി ചെയ്തു. നാല് ഫിലിംഫെയർ അവാർഡ് സൗത്തും ഒരു കേരള സ്റ്റേറ്റ് ഫിലിം അവാർഡും നേടിയിട്ടുണ്ട്.ചലച്ചിത്ര നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിൻ്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം

ബാരി ജോൺ ആക്ടിംഗ് സ്റ്റുഡിയോയിൽ മൂന്നുമാസത്തെ അഭിനയ കോഴ്‌സിന് ശേഷം 2012-ൽ പ്രദർശനത്തിനെത്തിയ ആക്ഷൻ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തി. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഉസ്താദ് ഹോട്ടലിലെ (2012) അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

എബിസിഡി: അമേരിക്കൻ-ബോർൺ കൺഫ്യൂസ്ഡ് ദേശി (2013) എന്ന ചിത്രത്തിന്റെ വാണിജ്യവിജയത്തിനു ശേഷം റോഡ് ത്രില്ലർ ചലച്ചിത്രമായ നീലകാശം പച്ചക്കടൽ ചുവന്ന ഭൂമി (2013), തമിഴ് പ്രണയ-ഹാസ്യചലച്ചിത്രമായ വായ് മൂടി പേശവും (2014) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നായ ബാംഗ്ലൂർ ഡെയ്സ് (2014) എന്ന പ്രണയചലച്ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. മണിരത്നത്തിന്റെ നിരൂപകപ്രശംസനേടിയ പ്രണയ ചിത്രമായ ഒ കാതൽ കൺമണി (2015) എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയിൽ കൂടുതൽ വിജയം നേടി. തുടർന്ന്, 2015 ലെ പ്രണയ ചലച്ചിത്രമായ ചാർലിയിൽ അവതരിപ്പിച്ച പ്രധാനവേഷത്തിനു പ്രശംസ ലഭിച്ചു. ഇതിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. നടി സാവിത്രിയുടെ കഥ പറഞ്ഞ മഹാനടി (2018) എന്ന ജീവചരിത്രചിത്രത്തിലൂടെ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ജെമിനി ഗണേശനായാണ് മഹാനടിയിൽ അദ്ദേഹം അഭിനയിച്ചത്. കാർവാൻ എന്ന ചിത്രത്തിലൂടെ 2018-ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2019-ൽ ദി സോയ ഫാക്ടർ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ചു.

സൽമാനെ ഒരു ഫാഷൻ ഐക്കണായി മാധ്യമങ്ങൾ അംഗീകരിച്ചു.[1][2] നിരവധി സംരംഭകത്വങ്ങൾ ഇദ്ദേഹത്തിനുണ്ട്.

മുൻകാലജീവിതം

[തിരുത്തുക]

1986 ജൂലൈ 28 ന് ദുൽക്കർ സൽമാൻ ജനിച്ചു.[3] നടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും രണ്ടാമത്തെ മകനാണ് സൽമാൻ.[4] സുറുമിയാണ് സൽമാന്റെ മൂത്ത സഹോദരി. കൊച്ചിയിലെ വൈറ്റിലയിലെ ടോക്-എച്ച് പബ്ലിക് സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസവും ചെന്നൈയിലെ ശിഷ്യ സ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസവും പൂർത്തിയാക്ക[5] തുടർന്ന് അമേരിക്കയിലേക്ക് മാറിയ അദ്ദേഹം പർഡ്യൂ സർവകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. ബിരുദാനന്തരം യു.എസിൽ ജോലി ചെയ്യുകയും പിന്നീട് ദുബായിൽ ഐ.ടിയുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുകയും ചെയ്തു. അഭിനയരംഗത്ത് തുടരാൻ അദ്ദേഹം പിന്നീട് തീരുമാനിച്ചു. മുംബൈയിലെ ബാരി ജോൺ ആക്റ്റിംഗ് സ്റ്റുഡിയോയിൽ മൂന്നുമാസത്തെ കോഴ്‌സിൽ പങ്കെടുത്തു.[6] 2012 ൽ ഒരു അഭിമുഖത്തിൽ അദ്ദേഹം അഭിനയം തിരഞ്ഞെടുത്തുവെന്ന് പറഞ്ഞു.[7]

ചലച്ചിത്രജീവിതം

[തിരുത്തുക]

തുടക്കവും പ്രശസ്തിയും അഭിനയത്തിലെ വഴിത്തിരിവും (2012-2013)

[തിരുത്തുക]

2011-ൽ നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിനായി സൽമാൻ കരാർ ഒപ്പുവെച്ചു. അതിൽ ഹരിലാൽ എന്ന ഗുണ്ടയുടെ വേഷമാണ് ദുൽഖർ ചെയ്തത്. 2012 ഫെബ്രുവരി മൂന്നിനായിരുന്നു ദുൽഖർ സൽമാന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ഒരു കൂട്ടം പുതുമുഖങ്ങളോടൊപ്പം പാരമ്പര്യമേതുമില്ലാതെയുള്ള ചലച്ചിത്രപ്രവേശനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ തന്റെ ബോധപൂർവമായ തീരുമാനമാണിതെന്നാണ് സൽമാൻ വ്യക്തമാക്കിയത്. "ഒരു നടൻ അരങ്ങേറ്റം കുറിക്കുമ്പോൾ, ഒരു നായകനാകാനുള്ള അവകാശം നേടേണ്ടതുണ്ട്, അത് ഒരു കുറുക്കുവഴിയിലൂടെ ആകരുത്" എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.[7] ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.[8] ഈ ചിത്രം വാണിജ്യപരമായി വിജയിക്കുകയും മികച്ച നവാഗതനടനുള്ള ഫിലിംഫെയർ അവാർഡ് നേടുകയും ചെയ്തു. [9][10][11][12]

അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ (2012) ആണ് ദുൽഖർ അടുത്തതായി അഭിനയിച്ച ചിത്രം. മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ച ഈ ചിത്രം ബോക്സോഫീസിൽ വലിയ വിജയമായിരുന്നു.[13] ഫൈസിയെ അവതരിപ്പിച്ചതിന് ഇദ്ദേഹത്തിനു പ്രശംസയും ലഭിച്ചു.[14] ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനുവേണ്ടി എഴുതിയ അനിൽ ആർ. നായർ ഇങ്ങനെ പ്രസ്താവിച്ചു; "യുവത്വവും ഗ്ലാമറസുമായ ദുൽഖർ ഫെയ്‌സിയുടെ വേഷത്തിൽ പിതാവിന്റെ നിഴലിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്."[15] ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡിനായി ദുൽഖറിനെ ആദ്യമായി നാമനിർദ്ദേശം ചെയ്തു.[16] രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലറായ തീവ്രമാണ് മൂന്നാമതായി പുറത്തിറങ്ങിയ ചിത്രം. 2012 നവംബറിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.[17]

2013-ൽ മാർട്ടിൻ പ്രക്കാട്ടിന്റെ ഹാസ്യചലച്ചിത്രമായ എ.ബി.സി.ഡി: അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ഡെസി എന്ന സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം ഒപ്പുവച്ചു. ഗാനവും സിനിമയും ജനപ്രിയമായി.[8][18]ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദുൽഖറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. സിഫി പ്രസ്താവിച്ചു: "ഇത് എല്ലാ രീതിയിലും ദുൽക്കർ സൽമാന്റെ പ്രകടനമാണ്, അദ്ദേഹം തന്റെ ഹൃദയവും ആത്മാവും കഥാപാത്രത്തിനായി നൽകി.[19] 2013-ൽ പുറത്തിറങ്ങിയ 5 സുന്ദരികൾ (2013) എന്ന മലയാള ലഘുചിത്രസമാഹാരത്തിൽ അമൽ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യ എന്ന ചലച്ചിത്രത്തിന്റെ ഭാഗമായിരുന്നു ദുൽഖർ.[20] കുള്ളന്റെ ഭാര്യയെ പ്രത്യേകം പ്രശംസിച്ചുകൊണ്ട് തന്നെ ചിത്രം നിരൂപക പ്രശംസ നേടി. ടൈംസ് ഓഫ് ഇന്ത്യയിലെ അശ്വിൻ ജെ. കുമാർ ഇങ്ങനെ എഴുതി; "... ഇതൊരു പേരില്ലാത്ത സ്ത്രീയുടെ കഥയാണ്, 'കുള്ളന്റെ ഭാര്യ' കാഴ്ചക്കാരനോടൊപ്പം നിൽക്കുന്നു." വീൽചെയറിൽ കഴിയുന്ന ഫോട്ടോഗ്രാഫർ എന്ന നിലയിൽ ദുൽഖറിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.[21] റോഡ് മൂവിയായ നീലകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലൂടെ 2013-ൽ ദുൽഖർ സമീർ താഹിറുമായി സഹകരിച്ചു.[22] ഈ ചിത്രവും ദുൽഖറിന്റെ അഭിനയവും പ്രശംസ പിടിച്ചുപറ്റി.[23] ഛായാഗ്രാഹകൻ അളകപ്പന്റെ പ്രണയചിത്രമായ പട്ടം പോലെയിലൂടെ ദുൽഖർ ആദ്യമായി പ്രണയചിത്രത്തിൽ അഭിനയിച്ചു. 2013-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നവാഗതയായ മാളവിക മോഹനൻ നായികയായി അഭിനയിച്ചു. വാണിജ്യപരമായി ഈ ചിത്രം പരാജയമായിരുന്നു.[18][24]

2014 മുതൽ

[തിരുത്തുക]

2014-ൽ സലാല മൊബൈൽസ് എന്ന മറ്റൊരു പ്രണയചിത്രത്തിൽ ദുൽഖർ അഭിനയിച്ചു. ഇതിൽ അദ്ദേഹത്തിന്റെ നായികയായി നസ്രിയ നസീം ആണ് അഭിനയിച്ചത്. പട്ടം പോലെ എന്ന ചിത്രത്തിന്റെ പോലെ തന്നെ ഇതിനും കൂടുതൽ വിജയം നേടാനായില്ല.[24] തമിഴ്-മലയാളം ദ്വിഭാഷാ ചിത്രമായി പുറത്തിറങ്ങിയ വായ് മൂടി പേശവും (2014) എന്ന ചിത്രത്തിലായിരുന്നു ദുൽഖറിന്റെ അടുത്ത വേഷം. ഇതിന്റെ മലയാളം പതിപ്പായി ഇറങ്ങിയ സംസാരം ആരോഗ്യത്തിനു ഹാനികരം പരാജയപ്പെട്ടെങ്കിലും തമിഴ് പതിപ്പിന് മികച്ച പ്രതികരണം ലഭിക്കുകയും ചിത്രം സ്ലീപ്പർ ഹിറ്റായി മാറുകയും ചെയ്തു.[25][26] ദുൽഖർ കാണാനുള്ള ഒരു വിരുന്നാണെന്ന് ഇൻഡോ-ഏഷ്യൻ ന്യൂസ് സർവ്വീസ് അഭിപ്രായപ്പെട്ടു. "സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്നതിനും കുറ്റമറ്റ തമിഴ് സംസാരിക്കുന്നതിനും അദ്ദേഹം അധിക ബ്രൗണി പോയിന്റുകൾ നേടുന്നു." എന്നും ന്യൂസ് സർവ്വീസ് കൂട്ടിച്ചേർത്തു.[27] ഈ ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള ഫിലിംഫെയർ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.[28]

2014-ൽ അഞ്ജലി മേനോന്റെ പ്രണയ-ഹാസ്യചലച്ചിത്രമായ ബാംഗ്ലൂർ ഡെയ്സിൽ ദുൽഖർ സൽമാൻ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവിൻ പോളിയും നസ്രിയ നസീമും ഇതിൽ അർജുന്റെ സ്വന്തക്കാരായി അഭിനയിച്ചു. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിക്കൊണ്ട് എക്കാലത്തേയും ഏറ്റവും കൂടുതൽ വരുമാനം നേടിയ മലയാള ചിത്രങ്ങളിലൊന്നായി മാറി. ഏകദേശം 45 കോടി ഇന്ത്യൻ രൂപ വരുമാനം നേടി.[29] അതേ വർഷം തന്നെ ലാൽ ജോസിന്റെ വിക്രമാദിത്യനിൽ ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചു. ഈ ചിത്രം സാമ്പത്തിക വിജയമായിരുന്നു.[25] തുടർന്ന് അഭിനയിച്ച രഞ്ജിത്തിന്റെ ഞാൻ (2014) എന്ന സിനിമയിലെ വേഷത്തെ ദുൽഖർ "തന്റെ ഇതുവരെയുള്ള ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം" എന്ന് വിശേഷിപ്പിച്ചു.[30] ദുൽഖറിന്റെ അഭിനയത്തിന് അനുകൂലമായ നിരൂപണങ്ങൾ ലഭിക്കുകയും ഫിലിംഫെയറിന്റെ മികച്ച രണ്ടാമത്തെ നടനുള്ള നാമനിർദ്ദേശം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടുകയും ചെയ്തു.[8][31]

2015-ൽ ജെനുസ് മുഹമ്മദിന്റെ പ്രണയ-ഹാസ്യചിത്രമായ 100 ഡെയ്സ് ഓഫ് ലവ്, മണിരത്നത്തിന്റെ തമിഴ് പ്രണയചിത്രമായ ഓ കാതൽ കണ്മണി എന്നീ ചിത്രങ്ങളിൽ നിത്യാ മേനനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.[32] ഓ കാതൽ കണ്മണി മികച്ച നിരൂപണങ്ങൾക്കു പാത്രമാകുകയും ബോക്സോഫീസിൽ വിജയിക്കുകയും ചെയ്തു.[33] മണി രത്നത്തിന്റെ "ഓ കാതൽ കണ്മണി " എന്ന ഈ സിനിമയിലൂടെ ദുൽഖർ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തുകയായിരുന്നു..ഈ സിനിമയിലൂടെ ദുൽഖർ കേരളത്തിന്‌ പുറത്തും ശ്രദ്ധയും നിരൂപക പ്രശംസയും നേടി.മാർട്ടിൻ പ്രക്കാട്ടിന്റെ ചാർലി (2015) എന്ന ചിത്രത്തിലാണ് ദുൽഖർ പിന്നീട് അഭിനയിച്ചത്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടി. എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ചിത്രത്തിനു ലഭിച്ചു. ഇതിലൂടെ ദുൽഖറിന് ആദ്യമായി മികച്ച നടനുള്ള കേരളസംസ്ഥാന പുരസ്കാരം ലഭിച്ചു.[34] ഫിലിംഫെയർ അവാർഡിൽ മൂന്നാമത്തെ മികച്ച നടനുള്ള നാമനിർദ്ദേശവും ദുൽഖറിനു ലഭിച്ചു.[35]

സമീർ താഹിറിന്റെ സംവിധാനത്തിൽ ദുൽഖറുമായി ചേർന്ന് രണ്ടാമതായി പുറത്തിറക്കിയ കലി എന്ന ചിത്രത്തിൽ സായി പല്ലവിയായിരുന്നു ദുൽഖറിന്റെ നായിക. റിലീസ് ചെയ്തപ്പോൾ ഈ ചിത്രം ഒരു മലയാള ചിത്രത്തിന് ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് വരുമാനം നേടുന്ന ചിത്രമായി.[36] തുടർന്ന് രാജീവ് രവിയുടെ ആക്ഷൻ ചലച്ചിത്രമായ കമ്മട്ടിപ്പാടം (2016) ആയിരുന്നു ദുൽഖറിന്റെ അടുത്ത ചിത്രം. ഈ ചിത്രം നിരൂപക പ്രശംസ നേടി. രണ്ട് വർഷത്തിനുള്ളിൽ തുടർച്ചയായ മൂന്നാമത്തെ സാമ്പത്തിക വിജയമായി ഈ ചിത്രം മാറി.[37]

തുടർന്ന് സത്യൻ അന്തിക്കാടിന്റെ കുടുംബചിത്രമായ ജോമോന്റെ സുവിശേഷങ്ങൾ (2017) എന്ന സിനിമയിൽ അഭിനയിച്ചു.[38] 2016-ലെ മലയാളചലച്ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യവുമായി താരതമ്യപ്പെടുത്തിയെങ്കിലും[39] ഈ ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.[40] അമൽ നീരദിന്റെ ആക്ഷൻ-അഡ്വഞ്ചർ ചിത്രമായ കോമ്രേഡ് ഇൻ അമേരിക്കയിൽ (2017) ആയിരുന്നു ദുൽഖറിന്റെ അടുത്ത വേഷം. ദ ഹിന്ദു ദിനപ്പത്രം ഈ ചിത്രത്തെ "ദുൽഖറുടെ 2017-ലെ വലിയ ഹിറ്റ്" എന്ന് വിശേഷിപ്പിച്ചു.[41] തുടർന്ന് ബെജോയ് നമ്പ്യാർ സംവിധാനം ചെയ്ത മലയാള-തമിഴ് ദ്വിഭാഷാ ചലച്ചിത്രസമാഹാരമായ സോളോയിൽ (2017) നാല് വേഷങ്ങൾ ദുൽഖർ അവതരിപ്പിച്ചു. ഈ സിനിമ വിമർശനാത്മകമായി ചിത്രീകരിക്കപ്പെടുകയും[42] ചിത്രം പരാജയപ്പെടുകയും ചെയ്തു.[43]

2018-ൽ നടി സാവിത്രിയുടെ ജീവചരിത്രമായ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലാണ് ദുൽഖർ അടുത്തതായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ തെലുങ്കിലെ ആദ്യ ചിത്രമായ മഹാനടി നിരൂപകരിൽ നിന്ന് മികച്ച പ്രശംസനേടി ബോക്സോഫീസിൽ മികച്ച സാമ്പത്തിക വിജയം നേടി. ദുൽഖറിന്റെ ജെമിനി ഗണേശന്റെ വേഷവും പ്രശംസ പിടിച്ചുപറ്റി.[44] തുടർന്ന് വർഷാവസാനം ദുൽഖർ കാർവാനിലൂടെ ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദുൽഖറിന്റെ അഭിനയം പ്രശംസ നേടി.[45]

2019-ൽ ബി.സി. നൗഫൽ സംവിധാനം ചെയ്ത മലയാളം ഹാസ്യ-പ്രണയചിത്രമായ ഒരു യമണ്ടൻ പ്രേമകഥയിൽ അദ്ദേഹം അഭിനയിച്ചു.[46] കാർവാന് ശേഷം ദുൽഖറിന്റെ അടുത്ത ബോളിവുഡ് ചിത്രമായ ദി സോയ ഫാക്ടർ 2019 സെപ്റ്റംബറിൽ പുറത്തിറങ്ങി.[47] അനുജ ചൗഹാന്റെ നോവലായ ദ സോയ ഫാക്ടർ അഭിഷേക് ശർമ ചലച്ചിത്രമാക്കി പുറത്തിറക്കിയത് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ദുൽഖറിന്റെ ഈ ചിത്രത്തിലെ അഭിനയം പ്രശംസ പിടിച്ചുപറ്റി.[48][49] 2019-ൽ തമിഴ് ചിത്രങ്ങളായ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നിവയും ദുൽഖറിന്റേതായി പുറത്തിറങ്ങിയവയിൽ ഉൾപ്പെടുന്നു.[50][51][52]

2020-ൽ ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ചലച്ചിത്ര നിർമ്മാണം ആരംഭിച്ചു. നിർമ്മാതാവും അഭിനേതാവുമായി അദ്ദേഹം ആദ്യമായി പുറത്തിറക്കിയ കുടുംബ ചലച്ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ദുൽഖറിനൊപ്പം പ്രധാന വേഷങ്ങൾ അഭിനയിച്ചു. 2020-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു.[53]

നിർമ്മാതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായിരുന്നു ഷംസു സായിബയുടെ സംവിധാനത്തിലിറങ്ങിയ ഹാസ്യ-പ്രണയചിത്രമായ മണിയറയിലെ അശോകൻ. ഇത് അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫെയർ ഫിലിംസ് വഴിയാണ് നിർമ്മിച്ചത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[54][55] പുറത്തിറങ്ങാനിരിക്കുന്ന ക്രൈം ത്രില്ലർ ചലച്ചിത്രമായ കുറുപ്പിൽ ദുൽഖർ അഭിനയിക്കുന്നു. ഈ ചിത്രത്തിൽ അദ്ദേഹം സുകുമാരക്കുറുപ്പിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ മൂന്നാമത്തെ നിർമ്മാണ സംരംഭമാണിത്.[56][57][58][59][60]

വ്യക്തിജീവിതം

[തിരുത്തുക]

2011 ഡിസംബർ 22-ന് ദുൽഖർ ആർക്കിടെക്ടായ അമൽ സുഫിയയെ വിവാഹം കഴിച്ചു.[61] ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഉത്തരേന്ത്യൻ മുസ്ലീം കുടുംബമാണ് അമലിന്റേത്.[62][63] ദമ്പതികൾക്ക് 2017 മേയ് മാസത്തിൽ ഒരു മകൾ ജനിച്ചു.[64]

നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ സേഫ് റൈഡിങ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹം ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[65] ചെന്നൈ ഗിവ്സ് സംരംഭത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ, ചെരിപ്പുകൾ, പുസ്തകങ്ങൾ, സ്കൂൾ സാധനങ്ങൾ, ക്രോക്കറി വസ്തുക്കൾ എന്നിവയുൾപ്പെടെ 150 ഇനങ്ങൾ അദ്ദേഹം സംഭാവന ചെയ്തു.[66] കൂടാതെ കാറുകൾ വിൽക്കുന്നതിനുള്ള ഒരു വെബ് പോർട്ടലിന്റെയും ചെന്നൈയിലെ ഒരു ഡെന്റൽ ബിസിനസ് ശൃംഖലയുടെയും ഉടമയാണ് ദുൽഖർ.[67] ബാംഗ്ലൂർ ആസ്ഥാനമായുള്ള മദർഹുഡ് ഹോസ്പിറ്റലിന്റെ ഡയറക്ടറാണ് അദ്ദേഹം.[3]

മാധ്യമങ്ങളിൽ

[തിരുത്തുക]

2016 ലെ ഏറ്റവും സ്വാധീനമുള്ള 50 യുവ ഇന്ത്യക്കാരുടെ പട്ടികയിൽ ദുൽഖർ ജിക്യുവിന്റെ നാലാം സ്ഥാനത്തെത്തി.[68][69][70] 2016-ലെ മികച്ച വസ്ത്രധാരണത്തിൽ പുരുഷന്മാരുടെ പട്ടികയിൽ ജിക്യു ദുൽഖറിനെ തിരഞ്ഞെടുത്തു.[71][72][73] ദ ടൈംസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ കൊച്ചി ടൈംസ് 2013-ലും 2014-ലും അദ്ദേഹത്തെ "മോസ്റ്റ് ഡിസയറബിൾ മാൻ" ആയി തിരഞ്ഞെടുത്തു.[74][75] 2019-ൽ വോഗ് ഇന്ത്യയുടെ ഒക്ടോബർ പതിപ്പിൽ മുഖചിത്രത്തിൽ വരുന്ന കേരളത്തിൽ നിന്നുള്ള ആദ്യ നടനായി ദുൽഖർ മാറി.[76]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
സൂചന
Films that have not yet been released ഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ അവലംബം
2012 സെക്കന്റ് ഷോ ഹരിലാൽ"ലാലു" മലയാളം ആദ്യചലച്ചിത്രം [77]
ഉസ്താദ് ഹോട്ടൽ ഫൈസൽ "ഫൈസി" അബ്ദുൾ റസാഖ് [78]
തീവ്രം ഹർഷ വർദ്ധൻ [79]
2013 എബിസിഡി: അമേരിക്കൻ-ബോൺ കൺഫൂസ്ഡ് ദേശി ജോൺസ് ഐസക്ക് [18]
5 സുന്ദരികൾ (കുള്ളന്റെ ഭാര്യ ഒരു ചലച്ചിത്രഭാഗം) പരിക്കേറ്റ സ്റ്റണ്ട്മാൻ [80]
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കാശി [81]
പട്ടം പോലെ കർത്തികേയൻ "കാർത്തി" [82]
2014 സലാല മൊബൈൽസ് അഫ്സൽ [83]
വായ് മൂടി പേശവും അരവിന്ദ് തമിഴ് [84]
സംസാരം ആരോഗ്യത്തിനു ഹാനികരം മലയാളം [85]
ബാംഗ്ലൂർ ഡെയ്സ് അർജുൻ "അജു" [86]
വിക്രമാദിത്യൻ ആദിത്യൻ മേനോൻ [87]
ഞാൻ കെ.ടി.എൻ. കോട്ടൂർ /
രവി ചന്ദ്രശേഖർ
[88]
2015 100 ഡെയ്സ് ഓഫ് ലവ് ബാലൻ കെ. നായർ /
റോക്കി കെ. നായർ
[89]
ഓ കാതൽ കണ്മണി ആദിത്യ "ആദി" വരദരാജൻ തമിഴ് [90]
ചാർലി ചാർലി മലയാളം [91]
2016 കലി സിദ്ധാർഥ് [92]
കമ്മട്ടിപ്പാടം കൃഷ്ണൻ [93]
ആന്മരിയ കലിപ്പിലാണ് എയ്ഞ്ചൽ അതിഥി താരം [94]
2017 ജോമോന്റെ സുവിശേഷങ്ങൾ ജോമോൻ ടി വിൻസന്റ് [95]
സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക) അജി "അജിപ്പൻ" മാത്യു [96]
പറവ ഇമ്രാൻ അതിഥി താരം [97]
സോളോ ശേഖർ/ ത്രിലോക്/
ശിവ/ Lt. രുദ്ര രാമചന്ദ്രൻ
[98]
തമിഴ് [99]
2018 മഹാനടി ജെമിനി ഗണേശൻ തെലുങ്ക് [100]
കാർവാൻ അവിനാശ് രാജ്പുരോഹിത് ഹിന്ദി [101]
[102]
2019 ഒരു യമണ്ടൻ പ്രേമകഥ ലല്ലു (മോഹൻലാൽ ജോൺ കൊമ്പനയിൽ) മലയാളം [103]
ദ സോയ ഫാക്ടർ നിഖിൽ ഖോദ ഹിന്ദി [104]
[105]
2020 വരനെ ആവശ്യമുണ്ട് ബിബീഷ് ബി. / ഫ്രോഡ് മലയാളം നിർമ്മാതാവ് [106]
[107]
കണ്ണും കണ്ണും കൊള്ളയടിത്താൽ സിദ്ധാർഥ് തമിഴ് [108]
മണിയറയിലെ അശോകൻ അർജുൻ മലയാളം നിർമ്മാണം; അതിഥി താരം [109][110]
2021 കുറുപ്പ് Films that have not yet released[111] സുകുമാരകുറുപ്പ് മലയാളം നിർമാതാവ്, പോസ്റ്റ്-പ്രൊഡക്ഷൻ [112]
2022 ഹേയ് സിനാമിക yaazhan തമിഴ്
സലൂട്ട് അരവിന്ദ് കരുണാകരൻ മലയാളം നിർമ്മാതാവ്, നടൻ
സീതാ രാമം ലെഫ്റ്റനന്റ് റാം തെലുങ്ക്
ചുപ്പ് ഡാനി/സെബാസ്റ്റ്യൻ ഗോമസ് ഹിന്ദി
2023 കിങ് ഓഫ് കൊത്ത[113] രാജു മദ്രാസി മലയാളം നിർമ്മാതാവ്, നടൻ

ചലച്ചിത്ര ആഖ്യാതാവ്‌

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ അവലംബം
2014 കൂതറ മലയാളം [114]
2016 മുദ്ദുഗൗ മലയാളം [115]
2019 മാർഗംകളി മലയാളം [അവലംബം ആവശ്യമാണ്]
2020 മണിയറയിലെ അശോകൻ മലയാളം [116]

ഡിസ്കോഗ്രഫി

[തിരുത്തുക]
വർഷം ആൽബം ഗാനം / ശബ്ദം അവലംബം
2013 എബിസിഡി: അമേരിക്കൻ-ബോൺ കൺഫൂസ്ഡ് ദേശി "ജോണി മോനെ ജോണി" [18]
2014 മംഗ്ലീഷ് "ഞാൻ പോണെയാണുട്ട" [117]
2015 ചാർലി "ചുന്ദരി പെണ്ണെ" [118]
2017 കോമ്രേഡ് ഇൻ അമേരിക്ക "വാനം തിളതിളക്കണ്" [96]
"കേരള മണ്ണിനായി" [119]
പറവ "ഓർമ്മകൾ" [120]
2018 കല്യാണം "ധൃതങ്കപുളകിതൻ" [121]
2019 ഡിയർ കോമ്രേഡ് "ശീർഷഗാനം" (മലയാള മൊഴിമാറ്റത്തിൽ) [122]
സർബത്ത് കഥ "ശീർഷഗാനം" ഷോർട്ട് ഫിലിം[123]
മലയാള മനോരമയുടെ പരസ്യം "പുതു മലയാളം" [124]
2020 മണിയറയിലെ അശോകൻ "ഉണ്ണിമായ ഗാനം" [125]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം അവാർഡ് വിഭാഗം ചലച്ചിത്രം ഫലം അവലംബം
2012 ഏഷ്യവിഷൻ അവാർഡ്സ് മികച്ച നവാഗതൻ സെക്കന്റ് ഷോ വിജയിച്ചു [126]
2013 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച നവാഗതൻ (പുരുഷവിഭാഗം) [8]
വനിത ഫിലിം അവാർഡ്സ് [8]
മികച്ച താര ജോഡി ഉസ്താദ് ഹോട്ടൽ [അവലംബം ആവശ്യമാണ്]
അമൃത ടിവി അവാർഡ്സ് മികച്ച പുതുമുഖം (പുരുഷവിഭാഗം) സെക്കന്റ് ഷോ [8]
ജയ്ഹിന്ദ് ഫിലിം അവാർഡ്സ് മികച്ച പുതുമുഖനടൻ [8]
ഫിലിംഫെയർ അവാർഡ്സ് മികച്ച നടൻ ഉസ്താദ് ഹോട്ടൽ നാമനിർദ്ദേശം [16]
മികച്ച പുതുമുഖം (പുരുഷവിഭാഗം) സെക്കന്റ് ഷോ വിജയിച്ചു [12]
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ മികച്ച പുതുമുഖം (പുരുഷവിഭാഗം) [8]
ഏഷ്യവിഷൻ അവാർഡ്സ് പെർഫോർമർ ഓഫ് ദ ഇയർ വിവിധവിഭാഗം [127]
2014 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് സ്റ്റാർ ഓഫ് ദ ഇയർ വിവിധവിഭാഗം [128]
ഏഷ്യാവിഷൻ അവാർഡ്സ് പെർഫോർമർ ഓഫ് ദ ഇയർ ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ [129]
2015 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് സ്റ്റാർ ഓഫ് ദി ഇയർ ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ [130]
ഔഡി റിറ്റ്സ് ഐക്കൺ അവർഡ്സ് ഡെബനെയർ [131]
ഫിലിംഫെയർ അവാർഡ്സ് മികച്ച നടൻ ഞാൻ നാമനിർദ്ദേശം [31]
മികച്ച പുതുമുഖനടൻ (പുരുഷവിഭാഗം) വായ് മൂടി പേശവും വിജയിച്ചു [28]
രാമു കാര്യാട്ട് മൂവി അവാർഡ്സ് മികച്ച നടൻ ഞാൻ [132]
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് നാമനിർദ്ദേശം [133]
മികച്ച പുതുമുഖനടൻ (പുരുഷവിഭാഗം) വായ് മൂടി പേശവും [133]
തിക്കുറിശ്ശി അവാർഡ് മികച്ച നടൻ ഞാൻ, ബാംഗ്ലൂർ ഡെയ്സ് വിജയിച്ചു [134]
വനിത ഫിലിം അവാർഡ്സ് മികച്ച താര ജോഡി വിക്രമാദിത്യൻ [135]
വിജയ് അവാർഡ്സ് മികച്ച പുതുമുഖനടൻ (പുരുഷവിഭാഗം) വായ് മൂടി പേശവും [136]
വികടൻ അവാർഡ്സ് [137]
2016 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച ജനപ്രിയ നടൻ ചാർലി [8]
ഫിലിംഫെയർ അവാർഡ്സ് മികച്ച നടൻ നാമനിർദ്ദേശം [35]
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ വിജയിച്ചു [34]
എൻ.എ.എഫ്.എ. അവാർഡ്സ് മികച്ച നടൻ [138]
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് നാമനിർദ്ദേശം [139]
മികച്ച പിന്നണി ഗായകൻ [139]
2017 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് മികച്ച നടൻ - ക്രിട്ടിക്സ് കമ്മട്ടിപ്പാടം, കലി വിജയിച്ചു [140]
സെക്കന്റ് ഐഐഎഫ്എ ഉത്സവം ഒരു പ്രധാന വേഷത്തിലെ അഭിനയം (പുരുഷൻ) ചാർലി [35]
മികച്ച പിന്നണിഗായകൻ നാമനിർദ്ദേശം [35]
ബിഹൈൻഡ്‌വുഡ്സ് ഗോൾഡ് വാൾ ഓഫ് ഫെയ്മേഴ്സ് മികച്ച അഭിനയം കലി, കമ്മട്ടിപ്പാടം വിജയിച്ചു [141]
64-ആം സൗത്ത് ഇന്ത്യൻ ഫിലിംഫെയർ അവാർഡ്സ് മികച്ച നടൻ - ക്രിട്ടിക്സ് [142]
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് മികച്ച നടൻ കമ്മട്ടിപ്പാടം നാമനിർദ്ദേശം [143]
ഏഷ്യാവിഷൻ അവാർഡ്സ് സോളോ, കോമ്രേഡ് ഇൻ അമേരിക്ക, പറവ വിജയിച്ചു [144]
2018 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് ഗോൾഡൻ സ്റ്റാർ സോളോ, ജോമോന്റെ സുവിശേഷങ്ങൾ, പറവ വിജയിച്ചു [145]
നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്സ് പോപ്പുലർ ആക്ടർ സോളോ, ജോമോന്റെ സുവിശേഷങ്ങൾ, പറവ വിജയിച്ചു [146]
വനിത ഫിലിം അവാർഡ്സ് ജനപ്രിയ നടൻ സോളോ, ജോമോന്റെ സുവിശേഷങ്ങൾ, പറവ, കോമ്രേഡ് ഇൻ അമേരിക്ക വിജയിച്ചു [147]
ജേസീ ഫൗണ്ടേഷൻ മികച്ച നടൻ ജോമോന്റെ സുവിശേഷങ്ങൾ വിജയിച്ചു [അവലംബം ആവശ്യമാണ്]
2019 സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് മികച്ച നടൻ - തെലുങ്ക് മഹാനടി നാമനിർദ്ദേശം [148]
ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടൻ - തെലുങ്ക് നാമനിർദ്ദേശം [149]
മികച്ച നടൻ (ക്രിട്ടിക്സ്) - തെലുങ്ക് വിജയിച്ചു [150]

അവലംബം

[തിരുത്തുക]
  1. Padmakumar K (23 April 2016). "10 reasons why Dulquer Salmaan is emerging as an undisputed youth icon". Malayala Manorama. Archived from the original on 30 June 2016.
  2. Priya Gupta (28 April 2015). "Times 50 Most Desirable Men 2014". The Times of India. Archived from the original on 11 July 2015.
    "Vikram, Dulquer, Samantha are style icons!". Sify. 28 April 2015. Archived from the original on 13 May 2015.
    Jessy John (29 September 2015). "Dulquer to Prithviraj: Five young Mollywood actors to watch out for". The Times of India. Archived from the original on 24 September 2016.
    "Proud moment: Dulquer Salmaan among the 50 most influential young Indians". Malayala Manorama. 3 July 2016. Archived from the original on 4 July 2016.
    Benson Philip (2 June 2016). "5 Looks of Dulquer Salmaan which proves he is a fashion icon". The Times of India. Archived from the original on 24 September 2016.
  3. 3.0 3.1 Sushmita Sen (28 July 2015). "Happy Birthday Dulquer Salmaan: 'OK Kanmani' Actor Thanks Fans For Wishes". International Business Times. Archived from the original on 5 March 2016.
  4. "ഞാൻ താടി കറുപ്പിച്ച് തുടങ്ങി, ഇങ്ങനെ പോയാൽ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും: ദുൽഖർ". Retrieved 2022-09-22.
  5. Surya Praphulla Kumar (28 February 2014). "A brand new Salmaan". The New Indian Express. Archived from the original on 23 June 2016.
  6. Shevlin Sebastian (29 January 2012). "Living under a cinematic giant". The New Indian Express. Archived from the original on 23 June 2016.
  7. 7.0 7.1 Sridevi Sreedhar (3 February 2012). "I want to go step by step: Dulquer Salmaan". Sify. Archived from the original on 1 July 2016.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 8.7 8.8 Anu James (3 February 2016). "From 'Second Show' to 'Charlie': A look into Dulquer Salmaan's acting career of 4 years". International Business Times. Archived from the original on 14 February 2016.
  9. "Review: Second Show". Sify. Archived from the original on 1 July 2016.
  10. Paresh C. Palicha (6 February 2012). "Review: Second Show is disappointing". Rediff. Archived from the original on 20 July 2015.
  11. "Second Show celebrates 100 days". Sify. 19 June 2012. Archived from the original on 22 October 2014.
  12. 12.0 12.1 "Filmfare Awards (South): The complete list of winners". CNN-IBN. 21 July 2013. Archived from the original on 10 May 2015.
  13. Shobha Warrier (20 March 2013). "Malayalam films strike gold at the National Awards". Rediff. Archived from the original on 29 February 2016.
  14. Paresh C. Palicha (2 July 2012). "Review: Ustad Hotel offers a delicious meal". Rediff. Archived from the original on 4 March 2016.
    "Movie Review: Ustad Hotel". Sify. Archived from the original on 27 March 2014.
  15. Anil R Nair (3 July 2012). "'Ustad Hotel' (Malayalam)". The New Indian Express. Archived from the original on 24 March 2016.
  16. 16.0 16.1 "Filmfare Awards 2013 (South): Complete List of Nominees". International Business Times. 6 July 2013. Archived from the original on 17 June 2016.
  17. "Malayalam movie 'Theevram' to have its sequel". CNN-News18. 10 December 2012. Archived from the original on 24 June 2016.
  18. 18.0 18.1 18.2 18.3 Saraswathy Nagarajan (10 October 2013). "Racing ahead". The Hindu. Archived from the original on 13 October 2013.
  19. "Review : ABCD". Sify. Archived from the original on 1 July 2016.
  20. Ammu Zachariah (9 February 2013). "Dulquer, Reenu in Amal Neerad's 'Anju Sundarikal' – Times Of India". The Times of India. Archived from the original on 22 October 2014.
  21. Aswin J. Kumar. "Anchu Sundarikal Movie Review". The Times of India. Archived from the original on 30 July 2016.
  22. "Dulquer, Sunny Wayne starts another journey together". Sify. 30 January 2013. Archived from the original on 3 March 2016.
  23. "Kerala Box-Office – Eid Weekend – August 9 to 11". Sify. 13 August 2013. Archived from the original on 1 July 2016.
  24. 24.0 24.1 Sethumadhavan N (7 June 2015). "Nivin, Dulquer, Prithvi and Fahadh, the new stars of Malayalam cinema". Bangalore Mirror. Archived from the original on 12 September 2015.
  25. 25.0 25.1 M. P. Praveen (27 December 2014). "Tinsel town: The year of the underdogs". The Hindu. Archived from the original on 30 July 2016.
  26. "'Vaayai Moodi Pesavum', the surprise sleeper hit". Sify. 16 May 2014. Archived from the original on 1 July 2016.
  27. "'Vaayai Moodi Pesavum' – sometimes brilliant, sometimes contradictory". Business Standard. IANS. 27 April 2014. Archived from the original on 1 July 2016.
  28. 28.0 28.1 "Winners of 62nd Britannia Filmfare Awards South". Filmfare. 27 June 2015. Archived from the original on 29 January 2016.
  29. S. S. Kamal (6 January 2015). "No Hyderabad days yet". Bangalore Mirror. Archived from the original on 6 August 2015.
  30. Shiba Kurian (18 June 2015). "Njaan is the most challenging film yet: Dulquer". The Times of India. Archived from the original on 26 September 2014.
  31. 31.0 31.1 Nicy V.P (4 June 2015). "62nd Filmfare Awards South 2015: Dulquer Salmaan, Nivin Pauly, Mammootty, Biju Menon, Suresh Gopi Nominated". International Business Times. Archived from the original on 1 February 2016.
  32. Juny Jacob (2 June 2015). "'Kanmani' of south India". Malayala Manorama. Archived from the original on 9 January 2016.
  33. "'Kanchana 2' and 'OK Kanmani' are super hits!". Sify. 21 April 2015. Archived from the original on 5 October 2015.
  34. 34.0 34.1 "'Charlie' sweeps Kerala State film awards; 'Ozhivudivasathe Kali' adjudged Best film". The Hindu. 1 March 2016. Archived from the original on 30 July 2016.
  35. 35.0 35.1 35.2 35.3 "Nominations for the 63rd Britannia Filmfare Awards (South)". Filmfare. Archived from the original on 24 June 2016.
  36. Anu James (29 March 2016). "Kerala box office: Dulquer Salmaan's 'Kali' becomes top Malayalam grosser on first day; breaks 'Charlie' records". International Business Times. Archived from the original on 13 April 2016.
  37. Anu James (6 June 2016). "'Charlie', 'Kali' and 'Kammatipaadam:' Dulquer Salmaan gives 3 back-to-back hits at Kerala box office". International Business Times. Archived from the original on 29 June 2016.
  38. Anu James (20 January 2017). "Dulquer Salmaan's Jomonte Suvisheshangal review: Live audience updates". International Business Times. Archived from the original on 22 January 2017.
  39. "'Jomonte Suvisheshangal' a rip off of 'Jacobinte Swargarajyam'?". Sify. 24 January 2017. Archived from the original on 25 January 2017.
  40. Anu James (31 January 2017). "Kerala box office: Munthirivallikal Thalirkkumbol becomes 2nd fastest Mohanlal movie to cross Rs 20 crore mark". International Business Times. Archived from the original on 1 February 2017.
  41. Saraswathy Nagarajan (22 September 2017). "Keeping up with Dulquer Salmaan". The Hindu. Archived from the original on 23 September 2017.
  42. S Subhakeerthana (8 October 2017). "50 shades of Dulquer Salmaan: I enjoyed playing a negative character in 'Solo'". New Indian Express. Archived from the original on 6 November 2017.
  43. .Ashameera Aiyappan (16 October 2017). "Dulquer Salmaan on Solo climax controversy: It is like taking away creativity from an artiste". Indian Express. Archived from the original on 13 October 2017.
  44. Neeshita Nyayapati (30 August 2018). "Keerthy Suresh, Dulquer Salmaan and Nag Ashwin's Mahanati rakes in staggering TRP". The Times of India. Archived from the original on 1 September 2018. Retrieved 1 September 2018.
  45. "'Karwaan' actor Dulquer Salmaan was asked if he would do a biopic on his father Mammootty, here's what he had to say". 7 August 2018. Archived from the original on 8 August 2018.
  46. Sudhish, Navamy (27 April 2019). "'Oru Yamandan Premakatha' review: A bland treat with feel-good factors". The Hindu (in Indian English). ISSN 0971-751X. Archived from the original on 28 April 2019. Retrieved 29 August 2019.
  47. Ramnath, Nandini (20 September 2019). "'The Zoya Factor' movie review: Dulquer Salmaan shines in romcom starring Sonam Kapoor". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 29 September 2019. Retrieved 30 September 2019.
  48. Ramnath, Nandini. "'The Zoya Factor' movie review: Dulquer Salmaan shines in romcom starring Sonam Kapoor". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 4 October 2019. Retrieved 9 October 2019.
  49. "The Zoya Factor review: Dulquer Salmaan hits it out of the park | Entertainment News, The Indian Express". indianexpress.com. 21 September 2019. Archived from the original on 26 September 2019. Retrieved 9 October 2019.
  50. "Dulquer to begin work on Bollywood film 'The Zoya Factor'". The News Minute. 1 March 2018. Archived from the original on 12 August 2018. Retrieved 23 March 2018.
  51. "Kannum Kannum Kollaiyadithaal trailer out: Dulquer Salmaan takes you on a crazy ride". India Today (in ഇംഗ്ലീഷ്). Ist. Archived from the original on 6 August 2019. Retrieved 29 August 2019.
  52. Anjana George (16 July 2018). "Dulquer begins shooting for Oru Yamandan Prema Kadha". The Times of India. Archived from the original on 21 August 2018.
  53. "Varane Avashyamund Movie Review: A winsome slice-of-life film that is all heart". Archived from the original on 2020-11-11. Retrieved 24 സെപ്റ്റംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  54. "Dulquer Salmaan's production titled 'Maniyarayile Ashokan' – The New Indian Express". www.newindianexpress.com. Archived from the original on 6 October 2019. Retrieved 9 October 2019.
  55. "Dulquer to play a cameo in Jacob Gregory film – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 4 October 2019. Retrieved 9 October 2019.
  56. "Dulquer Salmaan's next titled Kurup". Indian Express. 30 July 2018. Archived from the original on 31 July 2018.
  57. Deepa Soman (15 July 2017). "Dulquer to play multiple characters in Ra Karthik's Tamil travelogue". The Times of India. Archived from the original on 24 February 2018. Retrieved 23 March 2018.
  58. "Imman and Dulquer to collaborate". New Indian Express. 4 November 2017. Archived from the original on 6 November 2017.
  59. Anu James (4 January 2017). "Here's an update on Dulquer Salmaan's next Tamil project after OK Kanmani". International Business Times. Archived from the original on 22 January 2017.
  60. "Dulquer Salmaan Collaborates with Joy Mathew for a Political Thriller". News18. 4 October 2019. Archived from the original on 5 October 2019. Retrieved 5 October 2019.
  61. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ വിവാഹിതനായി
  62. Shiba Kurian. "Mollywood celebs's honeymoon diaries". The Times of India. Archived from the original on 30 October 2014.
  63. "Mammootty's son gets married". Rediff. 23 December 2011. Archived from the original on 4 March 2016.
  64. "Dulquer Salmaan and wife sadiqah blessed with baby girl, Mammootty becomes grandfather". Indian Express. 5 May 2017. Archived from the original on 6 May 2017. Retrieved 5 May 2017.
  65. Anu James (19 October 2015). "Dulquer Salmaan to star in Kerala motor vehicles department's short film produced by Maruti Suzuki". International Business Times. Archived from the original on 11 February 2016.
  66. Asha Prakash (5 September 2015). "Dulquer donates 150 items to Chennai Gives initiative". The Times of India. Archived from the original on 30 July 2016.
  67. "Dulquer Salmaan ran a web portal for car trading". The Times of India. 25 June 2015. Archived from the original on 29 June 2015.
  68. "50 Most Influential Young Indians: Performers". GQ India (in Indian English). Retrieved 12 October 2019.
  69. "Proud moment: Dulquer Salmaan among the 50 most influential young Indians". OnManorama. Archived from the original on 24 July 2019. Retrieved 12 October 2019.
  70. "Great news: Dulquer among Most Influential Young Indians". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 12 October 2019. Retrieved 12 October 2019.
  71. "Dulquer Salmaan on growing up a star kid and working in Bollywood". Vogue India (in Indian English). Archived from the original on 12 October 2019. Retrieved 12 October 2019.
  72. "Dulquer Salmaan should be your style inspiration. Here's why". GQ India (in Indian English). Archived from the original on 28 July 2017. Retrieved 12 October 2019.
  73. "We picked the best dressed men in India". GQ India (in Indian English). Retrieved 12 October 2019.
  74. "Kochi Times Most Desirable Man 2013: Dulquer Salmaan – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 6 November 2019. Retrieved 12 October 2019.
  75. "Dulquer on being the Most Desirable Man 2014 – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 6 November 2019. Retrieved 12 October 2019.
  76. "Nayanthara and Dulquer Salmaan's latest photoshoot leaves fans stunned!". Malayala Manorama (in ഇംഗ്ലീഷ്). Archived from the original on 8 October 2019. Retrieved 23 October 2019.
  77. "Dulquer reveals being afraid during the making of 'Second Show'". www.thenewsminute.com. 5 February 2019. Archived from the original on 28 July 2019. Retrieved 28 July 2019.
  78. Anu James (12 October 2015). "'Jathaga': Watch promo songs of Dulquer Salmaan-Nithya Menen's 'Ustad Hotel' Telugu version". International Business Times. Archived from the original on 5 January 2016.
  79. Anu James (25 August 2016). "Dulquer Salmaan's 'Theevram' dubbed in Tamil as 'Aaththiram;' director Roopesh lashes out at producer VC Ismail". International Business Times. Archived from the original on 26 August 2016.
  80. "Review: 5 Sundarikal is an interesting anthology". Rediff (in ഇംഗ്ലീഷ്). Archived from the original on 28 July 2019. Retrieved 28 July 2019.
  81. C, Sharika (11 August 2013). "Neelakasham Pachakadal Chuvanna Bhoomi: A riveting ride". The Hindu (in Indian English). ISSN 0971-751X. Archived from the original on 28 July 2019. Retrieved 28 July 2019.
  82. "Malavika Mohanan: The only thing that helps you get films is if you are a star kid". Hindustan Times (in ഇംഗ്ലീഷ്). 7 September 2018. Archived from the original on 28 July 2019. Retrieved 28 July 2019.
  83. l, dalton (1 July 2014). "Salala Mobiles movie review: Your personal mobile would entertain more". Deccan Chronicle (in ഇംഗ്ലീഷ്). Archived from the original on 28 July 2019. Retrieved 28 July 2019.
  84. Davis, Maggie (13 June 2017). "After O Kadhal Kanmani, Dulquer Salmaan signs his third Tamil film". India.com (in ഇംഗ്ലീഷ്). Archived from the original on 28 July 2019. Retrieved 28 July 2019.
  85. "Samsaram Arogyathinu Hanikaram Movie Review {1.5/5}: Critic Review of Samsaram Arogyathinu Hanikaram by Times of India". The Times of India.
  86. IANS (19 September 2018). "'Bangalore Days' deserves a Hindi remake: Siddharth Roy Kapur". Business Standard India. Archived from the original on 28 July 2019. Retrieved 28 July 2019.
  87. James, Anu (20 December 2014). "'Vikramadithyan' 100 Days: Mammootty, Dulquer Salmaan, Nivin Pauly, Namitha Pramod Attend Celebration [PHOTOS]". International Business Times, India Edition (in english). Archived from the original on 28 July 2019. Retrieved 28 July 2019.{{cite web}}: CS1 maint: unrecognized language (link)
  88. V.P, Nicy (19 September 2014). "'Njan' Movie Review: Watch it for Some Prodigious Performances". International Business Times, India Edition (in english). Archived from the original on 28 July 2019. Retrieved 28 July 2019.{{cite web}}: CS1 maint: unrecognized language (link)
  89. "Dulquer and Nithya's next Telugu film". Deccan Chronicle. 8 April 2016. Archived from the original on 26 April 2016.
  90. Nicy V.P (9 March 2015). "'OK Kanmani': Telugu Actor Nani Dubs for Dulquer Salmaan in Telugu Version 'Ok Bangaram'". International Business Times. Archived from the original on 15 November 2015.
  91. "Video out: Dulquer sings 'Chundari Penne' for 'Charlie'". Malayala Manorama. 25 December 2015. Archived from the original on 10 April 2016.
  92. "Kali trailer: Dulquer Salmaan is angry and it looks promising". The Indian Express (in Indian English). 16 March 2016. Archived from the original on 28 July 2019. Retrieved 28 July 2019.
  93. "Kammattipadam Movie Review {3/5}: Critic Review of Kammattipadam by Times of India". Retrieved 28 July 2019.
  94. "Ann Maria Kalippilaanu review:Lighthearted entertainer". Sify. Archived from the original on 12 August 2016.
  95. "Dulquer completes 'Jomonte Suvisheshangal' and starts 'Solo'". Sify. 15 November 2016. Archived from the original on 15 November 2016.
  96. 96.0 96.1 "Dulquer Salmaan shares the full song from CIA". The Times of India. 16 April 2017. Archived from the original on 18 April 2017. Retrieved 30 September 2018.
  97. Anna MM Vetticad (23 September 2017). "Parava movie review: Dulquer Salmaan and a sweet story are overwhelmed by transparent ambition". Firstpost. Archived from the original on 23 September 2017.
  98. "Solo movie review: Four Dulquer Salmaans and some thoughtful storytelling overshadow a needless contrivance- Entertainment News, Firstpost". Firstpost (in ഇംഗ്ലീഷ്). 7 October 2017. Archived from the original on 28 July 2019. Retrieved 28 July 2019.
  99. "Solo Review {3.5/5}: The movie can be a delightful watch, if you are in a mood to explore something different". The Times of India. Retrieved 25 March 2020.
  100. "After watching mahanati Rajamouli raves about keerthy and dulquers performances". www.thenewsminute.com. 10 May 2018. Archived from the original on 28 July 2019. Retrieved 28 July 2019.
  101. "Karwaan Film Review: Irrfan Khan and Dulquer Salmaan-Starrer Is a Road Trip Worth Taking". News18. Archived from the original on 28 July 2019. Retrieved 28 July 2019.
  102. "Karwaan is the perfect Bollywood debut for Dulquer Salmaan; film proves the actor is best of his generation- Entertainment News, Firstpost". Firstpost (in ഇംഗ്ലീഷ്). 8 August 2018. Archived from the original on 28 July 2019. Retrieved 28 July 2019.
  103. Sudhish, Navamy (27 April 2019). "'Oru Yamandan Premakatha' review: A bland treat with feel-good factors". The Hindu (in Indian English). ISSN 0971-751X. Archived from the original on 28 April 2019. Retrieved 28 July 2019.
  104. "Happy Birthday Dulquer Salmaan: 5 Times the Malayalam Actor Surprised us with His Acting Skills". News18. Archived from the original on 28 July 2019. Retrieved 28 July 2019.
  105. "On-set update: Sonam Kapoor spotted shooting for The Zoya Factor". filmfare.com. Archived from the original on 31 August 2019. Retrieved 31 August 2019.
  106. "Dulquer Salmaan-Anoop Sathyan movie starts rolling – Times of India". The Times of India (in ഇംഗ്ലീഷ്). 2 October 2019. Archived from the original on 6 October 2019. Retrieved 5 October 2019.
  107. "'വരനെ ആവശ്യമുണ്ട്' പോസ്റ്റുമായി ദുൽഖർ സൽമാൻ; ആർക്കെന്നല്ലേ?". News18 Malayalam. 1 January 2020. Archived from the original on 1 January 2020. Retrieved 1 January 2020.
  108. "[FIRST POSTER] Kannum Kannum Kollaiyadithaal: Dulquer Salmaan's 25th film is for all you die-hard romantics". www.timesnownews.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 15 July 2019. Retrieved 28 July 2019.
  109. "Dulquer Salmaan's first production venture is titled 'Maniyarayile Ashokan' and here's who gave the name – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 7 October 2019. Retrieved 7 October 2019.
  110. "Dulquer Salmaan's first production is titled 'Maniyarayile Ashokan'". www.thenewsminute.com. Retrieved 7 October 2019.
  111. "'കുറുപ്പ്' എത്തി; പ്രേക്ഷക പ്രതികരണം". Retrieved 2021-11-12.
  112. "Dulquer Salmaan's Sukumara Kurup biopic begins filming". The New Indian Express. 27 May 2019. Archived from the original on 31 May 2019. Retrieved 21 August 2019.
  113. "'കൊത്ത'യുടെ പ്രതികാരം; പെർഫെക്ട് ആക്‌ഷൻ ഹീറോയായി ദുൽഖർ; റിവ്യൂ". Retrieved 2023-08-24.
  114. "Dulquer Salmaan turns narrator in Mohanlal starrer 'Koothara'". Deccan Chronicle (in ഇംഗ്ലീഷ്). 3 June 2014. Retrieved 31 August 2020.
  115. Sidhardhan, Sanjith (14 May 2016). "Dulquer lends his voice to Mudhugauv - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 31 August 2020.
  116. "'Maniyarayile Ashokan' review: Jacob Gregory is endearing in this romantic entertainer". The News Minute. 31 August 2020. Retrieved 1 September 2020.
  117. "Dulquer Salmaan Sings 'Njan Poneanutta' for Mammootty's 'Manglish'". International Business Times. 17 July 2014. Archived from the original on 5 March 2016.
  118. "Video out: Dulquer sings 'Chundari Penne' for 'Charlie'". Malayala Manorama. 25 December 2015. Archived from the original on 10 April 2016.
  119. "Dulquer Salmaan's 'Comrade in America' song 'Kerala Manninayi' lyric video is here". The Times of India. 11 May 2017. Archived from the original on 26 August 2018. Retrieved 30 September 2018.
  120. "Soubin Shahir's Parava is flying high; so are its video songs". International Business Times. 28 September 2017. Archived from the original on 1 July 2018. Retrieved 30 September 2018.
  121. "Kalyanam's second song is sung by Dulquer Salmaan and Jacob Gregory". The Times of India. 13 January 2018. Archived from the original on 26 August 2018. Retrieved 30 September 2018.
  122. Matthews, Anna (19 July 2019). "DQ rocks the Dear Comrade Anthem – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 21 July 2019. Retrieved 19 July 2019.
  123. "Sarbath Anthem Lyric Video Ft Dulquer Salmaan". Retrieved 24 സെപ്റ്റംബർ 2020. {{cite news}}: Text "A Sarbath Kadha" ignored (help); Text "Advaith Jayasurya" ignored (help); Text "Krishna Raaj" ignored (help)
  124. "Dulquer Salmaan, Malayala Manorama drive to celebrate the new Malayalam & Kerala". Retrieved 24 സെപ്റ്റംബർ 2020. {{cite news}}: Cite has empty unknown parameter: |2= (help); Text "Martin Prakkat" ignored (help)
  125. "WATCH | Dulquer, Gregory sing 'monjathi penne Unnimaye' for film 'Maniyarayile Ashokan'". The New Indian Express. 28 July 2020. Retrieved 3 September 2020.
  126. VM Sathish. "Mammotty, Kavya Madhavan bag Asiavision awards". Emirates 24/7. Archived from the original on 4 March 2016.
  127. "Asiavision Awards 2014 – Winners". Asiavision Awards. Archived from the original on 4 March 2016.
  128. James, Anu (12 January 2015). "17th Asianet Film Awards: Mammootty, Manju Warrier Win Best Actor Awards [PHOTOS+WINNERS' LIST]". International Business Times, India Edition (in english). Archived from the original on 28 July 2019. Retrieved 28 July 2019.{{cite web}}: CS1 maint: unrecognized language (link)
  129. V.P, Nicy (16 November 2014). "Asiavision Awards: Aishwarya Rai, Dhanush, Mammootty, Manju Warrier Honoured [PHOTOS] [VIDEO]". International Business Times, India Edition (in english). Archived from the original on 28 July 2019. Retrieved 28 July 2019.{{cite web}}: CS1 maint: unrecognized language (link)
  130. Anu James (12 January 2015). "17th Asianet Film Awards: Mammootty, Manju Warrier Win Best Actor Awards". International Business Times. Archived from the original on 5 March 2016.
  131. Nicy V.P (2 February 2015). "Audi RITZ Icon Awards 2015: Chiyaan Vikram, Dulquer Salmaan, Samantha Ruth Prabhu Honoured". International Business Times. Archived from the original on 5 March 2016.
  132. Nicy V.P (22 January 2015). "Ramu Kariat Movie Awards: 'Njaan', Dulquer Salmaan, Asha Sarath Win Awards". International Business Times. Archived from the original on 5 March 2016.
  133. 133.0 133.1 "South Indian International Movie Awards". South Indian International Movie Awards. 16 June 2015. Archived from the original on 3 March 2016.
  134. Nicy V.P (3 January 2015). "Dulquer Salmaan, Bhamaa and 'Ottamandaram' Wins Thikkurissy Award". International Business Times. Archived from the original on 14 May 2015.
  135. Anu James (17 February 2015). "Vanitha-Cera Film Awards: Mammootty, Manju Warrier Win Best Actor Awards; '1983' Best Film". International Business Times. Archived from the original on 5 March 2016.
  136. "Vijay Awards 2015 – Complete list of winners". Sify. 26 April 2015. Archived from the original on 24 June 2016.
  137. Nicy V.P (9 January 2015). "Vikatan Awards 2014: Dhanush, Dulquer Salmaan, 'Sathuranga Vettai' Honoured". International Business Times. Archived from the original on 5 March 2016.
  138. Anu James (19 July 2016). "Dulquer Salmaan-Parvathy's 'Charlie' sweeps first edition of North American Film Award (NAFA) 2016 in US". International Business Times. Archived from the original on 20 July 2016.
  139. 139.0 139.1 Anu James (25 May 2016). "SIIMA 2016 Malayalam: 'Ennu Ninte Moideen,' 'Premam' get maximum nominations; Voting open". International Business Times. Archived from the original on 26 May 2016.
  140. Anu James (21 January 2017). "19th Asianet Film Awards 2017: Mohanlal performs as Pulimurugan; celebs galore at award ceremony". International Business Times. Archived from the original on 5 February 2017.
  141. Arvind Sundaram (12 April 2017). "BEHINDWOODS GOLD WALL OF FAMERS – 92 BEST PERFORMERS OF 2016". Behindwoods. Archived from the original on 16 April 2017.
  142. "64 Filmfare Awards South 2017: Complete list of Mollywood winners! – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 14 August 2019. Retrieved 28 July 2019.
  143. siima (12 April 2017). "SIIMA AWARDS 2017". SIIMA. Archived from the original on 31 May 2017. Retrieved 3 June 2017.
  144. Asiavision (28 November 2017). "Asiavision Awards 2017". ibtimes. Archived from the original on 11 February 2018. Retrieved 11 February 2018.
  145. Palengil, Mrudula (24 May 2018). "Dulquer Salmaan dances on AMMA stage show with a broken leg". International Business Times, India Edition (in english). Archived from the original on 28 July 2019. Retrieved 28 July 2019.{{cite web}}: CS1 maint: unrecognized language (link)
  146. mathrubhumi (9 February 2018). "NAFA AWARDS 2018". mathrubhumi. Archived from the original on 10 February 2018. Retrieved 11 February 2018.
  147. Malayala Manorama (27 February 2018). "വനിത ഫിലിം അവാർഡ് 2018: ഫഹദ് മികച്ച നടൻ, മഞ്ജു വാരിയർ, പാർവതി മികച്ച നടിമാർ..." Malayala Manorama. Archived from the original on 3 March 2018. Retrieved 2 March 2018.
  148. "SIIMA Awards 2019: Here's a complete list of nominees – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 1 August 2019. Retrieved 18 August 2019.
  149. "Nominations for the 66th Filmfare Awards (South) 2019". Filmfare. Archived from the original on 12 December 2019. Retrieved 23 December 2019.
  150. "66th Yamaha Fascino Filmfare Awards South: Full List of Winners in Telugu Cinema – Times of India". The Times of India (in ഇംഗ്ലീഷ്). Archived from the original on 22 December 2019. Retrieved 22 December 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദുൽഖർ_സൽമാൻ&oldid=4107650" എന്ന താളിൽനിന്ന് ശേഖരിച്ചത്