പോളയത്തോട്
പോളയത്തോട് | |
---|---|
Coordinates: 8°52′40″N 76°36′41″E / 8.877833°N 76.611278°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
സർക്കാർ | |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 691021 |
Vehicle registration | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പോളയത്തോട്. പനവേൽ - കന്യാകുമാരി ദേശീയപാത 66-ൽ മാടൻനടയ്ക്കും എസ്.എൻ. കോളേജ് ജംഗ്ഷനുമിടയിൽ കപ്പലണ്ടിമുക്കിനടുത്തായിട്ടാണ് പോളയത്തോട് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തു ഗതാഗതത്തിരക്ക് രൂക്ഷമായ സ്ഥലങ്ങളിലൊന്നായി പോളയത്തോടിനെ കണക്കാക്കുന്നു.[1]
പ്രാധാന്യം
[തിരുത്തുക]കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പോളയത്തോട്. ജില്ലയിലെ ഒരു പ്രധാനപ്പെട്ട പൊതുശ്മശാനം ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.[2]പൊതുശ്മശാനത്തിനരികിലായി പോളയത്തോട് ചന്തയും സ്ഥിതിചെയ്യുന്നു. പോളയത്തോടിനു സമീപമുള്ള കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡുവഴി സഞ്ചരിച്ചാൽ കടപ്പാക്കട, ആശ്രാമം, കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരാം. തട്ടാമല, പള്ളിമുക്ക്, മാടൻനട, മുണ്ടയ്ക്കൽ, പട്ടത്താനം, ചിന്നക്കട എന്നിവയാണ് പോളയത്തോടിനു സമീപമുള്ള പ്രധാന സ്ഥലങ്ങൾ.[3][4][5] പട്ടത്താനത്തിനും പോളയത്തോടിനും ഇടയിലുള്ള സ്ഥലത്താണ് മലയാളം സിനിമാനടനായ മുകേഷ് താമസിക്കുന്നത്.
പ്രധാന സ്ഥാപനങ്ങൾ
[തിരുത്തുക]- ഇ.എസ്.ഐ. ഡിസ്പെൻസറി
- ശ്മശാനം
- കെ.എഫ്.സി.
- ഡൊമിനോസ് പ്ലാസ
- റീബോക്
- മാക്സ് ഫാഷൻ
- വെസ്റ്റ് സൈഡ്
- ഫാബ് ഇന്ത്യ
- വുഡ്ലാന്റ്
- ഐമാൾ
- പോളയത്തോട് ചന്ത
എത്തിച്ചേരുവാൻ
[തിരുത്തുക]- കൊല്ലം റെയിൽവേസ്റ്റേഷൻ - 2 കിലോമീറ്റർ
- ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 2.7 കി.മീ.
- കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 3 കി.മീ.
- കൊല്ലം തുറമുഖം - 5 കി.മീ.
- ചിന്നക്കട - 2.3 കി.മീ.
- തങ്കശ്ശേരി - 5.2 കി.മീ.
അവലംബം
[തിരുത്തുക]- ↑ [1] സംസ്ഥാനം roads strewn with 'black spots' - The Hindu
- ↑ [2] Archived 2014-09-05 at the Wayback Machine Kakkanadan laid to rest - TNIE
- ↑ [3][പ്രവർത്തിക്കാത്ത കണ്ണി] Store Locator: Kollam - KFC
- ↑ [4] Archived 2014-09-03 at the Wayback Machine Artech Builders Project Site: Kollam
- ↑ [5] ESI Dispensary - Polayathode, Kollam