ഉളിയക്കോവിൽ
ഉളിയക്കോവിൽ | |
---|---|
Coordinates: 8°54′08″N 76°36′08″E / 8.902111°N 76.602248°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
നഗരം | കൊല്ലം |
സർക്കാർ | |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
ഭാഷകൾ | |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 691019 |
Vehicle registration | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്സൈറ്റ് | http://www.kollam.nic.in |
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ഉളിയക്കോവിൽ. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 11-ആമത്തെ വാർഡാണിത്.[1][2][3] കൊല്ലം നഗരത്തിനു സമീപം അഷ്ടമുടിക്കായലിനോടു ചേർന്നാണ് ഉളിയക്കോവിൽ സ്ഥിതിചെയ്യുന്നത്. കടപ്പാക്കട, ആശ്രാമം എന്നിവയാണ് സമീപത്തെ പ്രധാന സ്ഥലങ്ങൾ.
പ്രാധാന്യം
[തിരുത്തുക]ജനസംഖ്യ കൂടിയ പ്രദേശമായതിനാൽ ഉളിയക്കോവിൽ വെസ്റ്റ് എന്നും ഉളിയക്കോവിൽ ഈസ്റ്റ് എന്നും ഈ പ്രദേശത്തെ വിഭജിച്ചിരുന്നു. 2005-ൽ ഇവയെ ലയിപ്പിച്ചു.[4]
കൊല്ലം നഗരത്തിലെ ചില പ്രധാന പാതകൾ ഉളിയക്കോവിൽ വഴി കടന്നുപോകുന്നുണ്ട്.[5] കൊല്ലത്തെ പ്രധാന സി.ബി.എസ്.ഇ. സ്കൂൾ ആയ സിറ്റി സെൻട്രൽ സ്കൂൾ ഇവിടെ സ്ഥിതിചെയ്യുന്നു. ഉളിയക്കോവിലിലെ ദുർഗ്ഗാ ദേവീക്ഷേത്രം പ്രസിദ്ധമാണ്.[6]
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]ഉളിയക്കോവിൽ പ്രദേശം അനുദിനം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.[7] ഇവിടെ ധാരാളം സ്ഥാപനങ്ങൾ ഉയർന്നുവരുന്നുണ്ട്. അവയിൽ ചിലതാണ്,
- സിറ്റി സെൻട്രൽ സ്കൂൾ
- ഡോ. നായേഴ്സ് ഹോസ്പിറ്റൽ
- കിംഗ്സ് മറൈൻ പ്രോഡക്ട്സ്
- ഇ.എസ്.ഐ.സി. മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ
അവലംബം
[തിരുത്തുക]- ↑ "Kollam City Development Plan-2041" (PDF). Archived from the original (PDF) on 2014-12-29. Retrieved 28 December 2015.
- ↑ "Councils - Kollam Municipal Corporation". Archived from the original on 2014-09-10. Retrieved 28 December 2015.
- ↑ "691019 -Uliyakovil - Pincode.net.in". Retrieved 28 December 2015.
- ↑ "LDF wins two-thirds majority in corporation - The Hindu". Archived from the original on 2015-01-28. Retrieved 28 December 2015.
- ↑ "18 roads in kollam to have reduced span - Urban News". Retrieved 28 December 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Some of the important temples in Kerala - Saikatham.com". Retrieved 28 December 2015.
- ↑ "Priority for Kollam Port, Coastal Road: P K Gurudasan - Kollam City.in". Archived from the original on 2014-09-24. Retrieved 28 December 2015.