Jump to content

വലചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Valaji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകസംഗീതത്തിലെ ഒരു രാഗമാണ് വലചി. 16ആം മേളകർത്താരാഗമായ ചക്രവാകത്തിന്റെ ജന്യരാഗമായി കണക്കാക്കുന്നു. ഇത് ഒരു ഔഢവരാഗമാണ്. ഇതിൽ അഞ്ച് സ്വരങ്ങളാണുള്ളത്. ഹിന്ദുസ്ഥാനീസംഗീതത്തിലെ കലാവതി രാഗം ഈ രാഗമാണ്. [1][2]

ഹിന്ദുസ്ഥാനി സംഗീതത്തിലെ കലാവതി രാഗത്തിലെ സ്വരങ്ങൾ ഉൾക്കൊള്ളുന്ന വലചി (സഗപധനിസ-സനിധപഗസ)യിൽ മുത്തയ്യാഭാഗവതരുടെ 'ജാലന്തറ' എന്നകൃതി പ്രസിദ്ധമാണ്. വലചിയെ 'വലജി' എന്നും വിളിക്കാറുണ്ട്.

ഘടന,ലക്ഷണം[തിരുത്തുക]

വലചി ഒരു സമരാഗമാണ്. ഇതിൽ ഋഷഭവും മദ്ധ്യമവും ഇല്ല.

  • ആരോഹണം : സ ഗ3 പ ധ2 നി2
  • അവരോഹണം : സ നി22 പ ഗ3

അവലംബം[തിരുത്തുക]

  1. Ragas in Carnatic music by Dr. S. Bhagyalekshmy, Pub. 1990, CBH Publications
  2. Raganidhi by P. Subba Rao, Pub. 1964, The Music Academy of Madras
"https://ml.wikipedia.org/w/index.php?title=വലചി&oldid=3149165" എന്ന താളിൽനിന്ന് ശേഖരിച്ചത്