അഠാണ
കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
Arohanam | S R₂ M₁ P N₃ Ṡ |
---|---|
Avarohanam | Ṡ N₃ D₂ P M₁ P G₃ R₂ S |
മധ്യകാലഘട്ടം മുതൽ പ്രചാരത്തിലിരിക്കുന്ന ഒരു രാഗമാണ് അഠാണ. ഹിന്ദുസ്ഥാനിസ്സംഗീതത്തിലും കർണാടക സംഗീതത്തിലും തുല്യപ്രചാരമുണ്ട്. 29-ആമത്തെ മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ഒരു ജന്യരാഗമായാണ് കർണാടക സംഗീതത്തിൽ ഇതിനെ കരുതുന്നത്.
- ആരോഹണം: സരിമപനിസ
- അവരോഹണം: സനിധപമപഗരിസ
ഇതിന് അഠാണി എന്നും അഠാണകാനഡ എന്നുംപേരുണ്ട്. ഈ രാഗത്തിന്റെ രൂപവും സ്വഭാവവും കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും വ്യത്യസ്തമാണ്. സംഗീതപണ്ഡിതൻമാർതന്നെ ഇതു പല വിധത്തിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ചിലർ അസാവേരിഥാട്ടിന്റെ (മേളത്തിന്റെ) ജന്യരാഗമായും മറ്റു ചിലർ കാപ്പിഥാട്ടിന്റെ ജന്യമായും അഠാണയെ കണക്കാക്കുന്നു.
ത്യാഗരാജൻ, ദീക്ഷിതർ, ശ്യാമാശാസ്ത്രികൾ, സ്വാതിതിരുനാൾ തുടങ്ങിയ ഗാനരചയിതാക്കൾ ഈ രാഗത്തിൽ കൃതികൾ രചിച്ചിട്ടുണ്ട്. കൃതി, കീർത്തനം, പദം, തില്ലാന, നാടകഗാനങ്ങൾ തുടങ്ങിയ ഗാനരൂപങ്ങളും അഠാണരാഗത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. ശൃംഗാരം, വീരം, രൌദ്രം എന്നീ രസങ്ങളാണ് സ്ഥായിയായി കരുതപ്പെട്ടിരിക്കുന്നത്. ശാസ്ത്രീയസംഗീതമേഖലകളിലും നാട്യമേഖലകളിലും തുല്യപ്രാധാന്യമുള്ള ഒരു രാഗമാണിത്. ഈ രാഗത്തിലുള്ള കീർത്തനങ്ങൾ ഏതവസരത്തിലും പാടാവുന്നതാണ്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഠാണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |