Jump to content

പൊന്തൻ‌പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊന്തൻപുഴ
ഗ്രാമം
Country ഇന്ത്യ
Stateകേരളം
Districtകോട്ടയം
ഭരണസമ്പ്രദായം
 • ഭരണസമിതിമണിമല ഗ്രാമപഞ്ചായത്ത്
ഉയരം
15 മീ(49 അടി)
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
686543
Telephone code04828
വാഹന റെജിസ്ട്രേഷൻKL-33 KL-34

കേരള സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുൾപ്പെട്ടതും മണിമല പഞ്ചായത്തിന്റെ കീഴിലുള്ളതുമായ ഒരു ഗ്രാമമാണ് പൊന്തൻ‌പുഴ. പത്തനംതിട്ട ജില്ലയിലും കോട്ടയും ജില്ലയിലുമായി വ്യാപിച്ചുകിടക്കുന്ന, ഏകദേശം 2833 ഹെക്ടർ വിസ്തീർണ്ണമുള്ള ഇടതൂർന്ന വനഭൂമിയായ പൊന്തൻപുഴവനം ഈ ഗ്രാമത്തോടു ചേർന്നാണുള്ളത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയും കാഞ്ഞിരപ്പള്ളിയിൽനിന്ന് 13 കിലോമീറ്റർ ദൂരത്തിലുമായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. സമീപത്തുള്ള പെരുമ്പെട്ടി ഗ്രാമത്തിൽനിന്ന് കാൽനടയായി 2 കിലോമീറ്റർ ദൂരം താണ്ടിയും ഇവിടെയെത്താവുന്നതാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

ഈ ഗ്രാമത്തിൽ നൂറുകണക്കിന് ഭവനങ്ങളും റോഡിനിരുവശത്തുമായി വനമേഖലയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കാർഷിക ഭൂമികളുമുണ്ട്. വനമേഖലയും ജനവാസമേഖലയുടേയും അതിർത്തി തിരിക്കുന്നതിനായി കല്ലുകൾ സ്ഥാപിച്ചിരിക്കുന്നു. വന്മമരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ  ഈ മേഖലയിലെ നിബിഢവനത്തിൽ കാട്ടുപന്നികൾ, മാനുകൾ, മുയലുകൾ, കുരങ്ങുകൾ, മറ്റു ചെറു മൃഗങ്ങൾ, വിവിധയിനം പക്ഷികൾ  എന്നിവയും സർവ്വസാധാരണമാണ്. പൊന്തൻപുഴ ഗ്രാമത്തിലെ വനമേഖലയിൽ ആലപ്ര, വലിയകാവ്, കരിക്കാട്ടൂർ റിസർവ്വുകളും ഉൾപ്പെടുന്നു. മണിമല, റാന്നി, എരുമേലി എന്നീ സ്ഥലങ്ങൾ ഈ ഗ്രാമത്തിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

കോടതി വ്യവഹാരങ്ങൾ

[തിരുത്തുക]

നീണ്ടകാലത്തെ കോടതി വ്യവഹാരങ്ങൾക്കുശേഷം 2018 ജനുവരിയിൽ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതുപ്രകാരം ഈ പ്രദേശത്തെ വനവും അതിന്റെ പ്രാന്തപ്രദേശങ്ങളും ഏതാനും ട്രസ്റ്റുകൾ ഉൾപ്പെടെ 283 സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. പൊന്തൻപുഴ റിസർവ് ഫോറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ മുമ്പ് ഭൂമി അളന്നുതിട്ടപ്പെടുത്താനുള്ള ശ്രമം തടഞ്ഞിരുന്നു.

പൊന്തൻപുഴ വനത്തിന് പുറത്തുള്ള കുടിയേറ്റക്കാർക്ക് പട്ടയം നൽകുന്നതിൽ നീണ്ടുനിൽക്കുന്ന കാലതാമസം പരിഹരിക്കുന്നതിനായി വനത്തിന് പുറത്തുള്ള റവന്യൂ ഭൂമി കണ്ടെത്തി അതിർത്തി നിർണയിക്കുന്നതിനുള്ള നടപടികൾ 2024 ഫെബ്രുവരിയിൽ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വനംവകുപ്പിൻ്റെ അപ്പീലിൽ സുപ്രീം കോടതി പുറപ്പെടുവിച്ച തൽസ്ഥിതി ഉത്തരവ് വനഭൂമിക്ക് മാത്രമായി ബാധകമായതിനാൽ റവന്യൂ ഭൂമിയുടെ അളവെടുപ്പിനും മൂല്യനിർണയത്തിനും തടസ്സമാകില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.[1]

അവലംബം

[തിരുത്തുക]
  1. "Govt. commences survey towards addressing Ponthanpuzha land issue".
"https://ml.wikipedia.org/w/index.php?title=പൊന്തൻ‌പുഴ&oldid=4286282" എന്ന താളിൽനിന്ന് ശേഖരിച്ചത്