മൂലംപെറ്റ ഭഗവതി
കണ്ണൂർ ജില്ലയിലെ കുന്നത്തൂർ പാടിയിൽ കെട്ടിയാടിക്കപ്പെടുന്ന ഒരു തെയ്യമാണ് മൂലം പെറ്റ ഭഗവതി.
ഐതിഹ്യം
[തിരുത്തുക]അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്നിയായ പാടികുറ്റിയമ്മയാണ് മൂലം പെറ്റ ഭഗവതി എന്ന ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്.മുത്തപ്പൻ കുന്നത്തൂർ പാടിയിൽ വരുന്നതിനു മുമ്പേ സ്ഥലവാസികളുടെ ആരാധനമൂർത്തിയായിരുന്നു ഈ ഭഗവതിയെന്നും വിശ്വസിക്കപ്പെടുന്നു. സഒഉമ്യ മൂർത്തിയായി നിലകൊള്ളുന്ന ഭദ്രകാളിയാണ് മൂലം പെറ്റഭഗവതി എന്നും മുത്തപ്പൻ പാടിയിൽ എത്തിയപ്പോൾ സന്തോഷപൂർവ്വം എതിരേറ്റുവെന്നും പുത്രനെപോലെ സ്വ്വീകരിക്കുകയും ചെയ്തത്രെ.ഈ ദേവത വനദുർഗ്ഗയാണെന്നും എരുവേശിദേശത്തെ ദേശദേവതയായ പാടികുറ്റി ഭഗവതിയാണെന്നും മറ്റൊരു ഐതിഹ്യവും നിലവിൽ ഉണ്ട്.
തെയ്യരൂപം
[തിരുത്തുക]മുളയും നാരും കൊണ്ട് ഗോപുരാകൃതിയിൽ കെട്ടിയെടുത്ത് മലവാഴയിലകൊണ്ട് പൊതിഞ്ഞുണ്ടാക്കുന്ന പച്ച നിറത്തിൽ മനോഹരമായ തിരു മുടിയാണ് മൂലം പെറ്റ ഭഗവതി അണിയുക.
വേഷം
[തിരുത്തുക]മാർച്ചമയം - മാർ ഏഴിയരം
മുഖത്തെഴുത്ത് - മാൻകണ്ണ്
തിരുമുടി - വാഴയിലമുടി
ചിത്രങ്ങൾ
[തിരുത്തുക]-
തിരുമുടി