വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്/നിലവറ 1
ശ്രദ്ധിക്കുക
[തിരുത്തുക]ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി എന്ന ലേഖനത്തിലെ ഒട്ടു മിക്ക വരികളും മായ്ക്കപ്പെട്ടിരിക്കുന്നു. യൂസർ http://ml.wikipedia.org/wiki/Special:Contributions/Navasjamal ആണ് മായ്ചിട്ടുള്ളത്. എനിക്ക് ഈ ലേഖനത്തെ കുറിച്ച് ആധികാരികാമായി ഒന്നും അറിയില്ല. അത് കൊണ്ട് ഒന്ന് ശ്രദ്ധിക്കുക. യൂസറേയും ലേഖത്തേയും. -- ജിഗേഷ് ►സന്ദേശങ്ങൾ 09:08, 25 മാർച്ച് 2007 (UTC)
റീഡയറക്ടുകൾ
[തിരുത്തുക]ഈ റീഡയറക് ടുകൾ ശ്രദ്ധിക്കുക http://ml.wikipedia.org/wiki/Special:BrokenRedirects -- ജിഗേഷ് ►സന്ദേശങ്ങൾ 04:42, 29 മാർച്ച് 2007 (UTC)
ഹമാസ് എന്ന ലേഖനത്തിൽ ഒരു അനോണിമസ് ഉപഭോക്താവ് വരുത്തിവെച്ച മാറ്റം ശ്രദ്ധിക്കൂ. http://ml.wikipedia.org/w/index.php?title=%E0%B4%B9%E0%B4%AE%E0%B4%BE%E0%B4%B8%E0%B5%8D&diff=43989&oldid=43983 കാരണം കാണിക്കാതെയാണ് മാറ്റിയിരിക്കുന്നു. ഈ ലേഖനത്തെ കുറിച്ച് വ്യക്തമായ അറിവില്ല. ദയവായി ശ്രദ്ധിച്ചാലും -- ജിഗേഷ് ►സന്ദേശങ്ങൾ 10:37, 29 മാർച്ച് 2007 (UTC)
മലയാളത്തിലാക്കാൻ
[തിരുത്തുക]എല്ലാ ചിത്ര താളുകളിലും (ഉദാ:Image:ആധാരങ്ങൾ.png), summary എന്നൊരു ഉപവിഭാഗം കാണാം ആരെങ്കിലും ബന്ധപ്പെട്ട മീഡിയാവിക്കി സന്ദേശം കണ്ടെത്തി മലയാളത്തിലാക്കാമോ?--പ്രവീൺ:സംവാദം 18:42, 4 ഏപ്രിൽ 2007 (UTC)
പ്രവീൺ ഞാൻ ചെയ്യാൻ തെയ്യാറാണ് .പക്ഷെ ഒരു കാര്യം ബോധിപ്പിക്കാനുണ്ട്, മീഡിയാവിക്കിയിലെ എല്ലാ അനുമതി പത്രങ്ങളും മലയാളം വിക്കിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒന്നു ചേർക്കാമോ? -- ജിഗേഷ് ►സന്ദേശങ്ങൾ 01:38, 5 ഏപ്രിൽ 2007 (UTC)
- summary എന്ന മീഡിയാവിക്കി സന്ദേശമാണ് പ്രവീൺ ഉദ്ദേശിച്ചതെന്നു തോന്നുന്നു.. ജിഗേഷ് കരുതിയത് പകർപ്പവകാശഫലകങ്ങളുടെ കാര്യമാണോ?--Vssun 07:34, 5 ഏപ്രിൽ 2007 (UTC)
- മീഡിയ വിക്കി സന്ദേശമാണ് ഞാനുദ്ദേശിച്ചത്. അനുമതി പത്രങ്ങൾ (ലൈസൻസ്) മലയാളത്തിലാക്കുക(വരികൾക്കിടയിലെ വായനാ പ്രശ്നം), ശ്രമകരമാണ്. --പ്രവീൺ:സംവാദം 12:00, 5 ഏപ്രിൽ 2007 (UTC)
അടിയന്തര ശ്രദ്ധയ്ക്ക്
[തിരുത്തുക]ഈ താളിൽ നടക്കുന്ന സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിഞ്ഞാൽ കൊള്ളാം.മൻജിത് കൈനി 18:49, 5 ജൂലൈ 2007 (UTC)
കോപ്പി റൈറ്റ് സംശയം
[തിരുത്തുക]http://asi.nic.in/asi_rti.asp എന്ന സൈറ്റ് സർക്കാരിൻറേതാണല്ലോ> അപ്പോൾ അവിടെ യുള്ള പടങ്ങൾ സർക്കാരിൻറെ വെബ്സൈറ്റിലെ പടങ്ങൾ - എന്ന ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യമോ? --ചള്ളിയാൻ ♫ ♫ 07:40, 18 ഓഗസ്റ്റ് 2007 (UTC)
AFD
[തിരുത്തുക]ദയവായി ഒരു അടിയന്തര AFD - കള്ള് ചെത്തുകാരൻ. --ജേക്കബ് 15:13, 11 സെപ്റ്റംബർ 2007 (UTC)
- ചെയ്തു. ലേഖനം മായ്‌ച്ചു.
ലേഖനം നീക്കം ചെയ്യൽ
[തിരുത്തുക]എല്ലാ കാര്യനിർവാഹകരുടേയും ശ്രദ്ധക്ക്...
പുതിയ ലേഖനങ്ങൾ ഉണ്ടാക്കിയതിനു ശേഷം അക്ഷരത്തെറ്റു മൂലം പേരു മാറ്റം നടത്തുകയും ആദ്യത്തെ താൾ ഡെലിറ്റു ചെയ്യുകയും ചെയ്താൽ പ്രസ്തുത ലേഖനത്തിന്റെ പേര് പുതിയ താളുകൾ എന്ന കണ്ണിയിൽ കാണാൻ സാധിക്കില്ല. പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന ഫലകം പുതുക്കാനായി പൊതുവേ ആശ്രയിക്കുന്ന ആ താളിൽ ഈ ലേഖനം കാണാതായാൽ അത് വിട്ടു പോകാൻ ഇടയുണ്ട്.. അതു കൊണ്ട് ആവശ്യത്തിന് ഉള്ളടക്കമുള്ള ഇത്തരം താളുകളിലേക്കുള്ള അക്ഷരത്തെറ്റ് റീഡയറക്റ്റുകൾ നീക്കം ചെയ്യുന്നതിനു മുൻപ് ഫലകം:MPShort-ൽ അതിന്റെ വിവരങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുക.
ആശംസകളോടെ --Vssun 09:32, 18 സെപ്റ്റംബർ 2007 (UTC)
പ്രത്യേക ശ്രദ്ധക്ക്
[തിരുത്തുക]ഒരു താൾ ഡെലിറ്റു ചെയ്യുന്നതിനു മുൻപ് അതിലേക്കുള്ള കണ്ണികൾ നിർബന്ധമായും പരിശോധിക്കുക--Vssun 17:28, 18 ഒക്ടോബർ 2007 (UTC)
ഇവിടേക്ക് മാറ്റി --സാദിക്ക് ഖാലിദ് 18:00, 24 സെപ്റ്റംബർ 2007 (UTC)
- നേരത്തെ സൂചിപ്പിച്ച പ്രശ്നമൊക്കെ ഒഴിവാക്കി ഇവിടെ ഒരപേക്ഷ കൂടി നൽകിയിട്ട് ഏതാണ്ട് 24 മണിക്കുറാകാറായി. ഇതുവരെ ഒരു തുടർനടപടിയും കണ്ടില്ല. അതുകൊണ്ട് ഇവിടെയും ഒരു കുറിപ്പിടാമെന്നു കരുതി. --ജേക്കബ് 08:46, 28 സെപ്റ്റംബർ 2007 (UTC)
രണ്ടു ഉപയോക്താക്കൾ
[തിരുത്തുക]സിദ്ധിഖ്,ബ്ലൂമാൻഗോ എന്നീ രണ്ടു ഉപയോക്താക്കൾ വിക്കിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കാര്യനിർവാഹകർ ശ്രദ്ധിക്കുക--അനൂപൻ 16:11, 29 ഒക്ടോബർ 2007 (UTC)
- ഒന്നോ രണ്ടോ എഡിറ്റുകൾ ഉദാഹരണ എഡിറ്റുകൾ കൂടി ചേർക്കാമായിരുന്നില്ലേ അനൂപാ? --Vssun 17:03, 29 ഒക്ടോബർ 2007 (UTC)
എല്ലാവരും ചെയ്യുന്നത് പ്രവർത്തനം തന്നെ അല്ലെ? ഈ രണ്ടു വ്യക്തികൾ പ്രശസ്തരാണോ? പ്രത്യേകം ശ്രദ്ധിക്കാൻ. കാര്യസ്ഥൻ അതും കൂടി ശ്രദ്ധിക്കുമല്ലോ. സ്നേഹത്തോടെ ബ്ലുമാൻഗോ 17:05, 29 ഒക്ടോബർ 2007 (UTC)
==മലയാളം വിക്കിയിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക==
ഇരട്ടത്താപ്പ് ചൂണ്ടികാട്ടിയവർ നോട്ടപുള്ളികൾ,നടത്തിയവർ ‘മഹാന്മാർ’==Sidheeq 17:45, 29 ഒക്ടോബർ 2007 (UTC)
ഇരട്ടത്താപ്പിൻറെ ഏറ്റവും പുതിയ ഉദാഹരണം സംവാദം ബെർലിൻകാണുക ==Sidheeq 18:15, 29 ഒക്ടോബർ 2007 (UTC)
വിക്കിപീഡിയ:ആത്മകഥ എന്ന താളിന്റെ വിവർത്തനം പൂർത്തിയായി. താളിൽ {{ഔദ്യോഗികമാർഗ്ഗരേഖ}} എന്ന ഫലകം ഇട്ടിട്ടുണ്ട്. {{മാർഗ്ഗരേഖ}}എന്ന ഫലകത്തിൽ ഈ താൾ ചേർത്തിട്ടുമുണ്ട്. കാര്യനിർവാഹകർ ദയവായി ഇംഗ്ലീഷ് വിക്കിയിലെ ഈ താളുമായി ഒത്തുനോക്കി റിവ്യൂ ചെയ്ത് തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ ശ്രദ്ധിക്കണമെന്ന് താത്പര്യപ്പെടുന്നു. --ജേക്കബ് 19:30, 4 നവംബർ 2007 (UTC)
2 താളുകൾ
[തിരുത്തുക]പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ എനീ താളുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരന്തരമായ വാൻഡലിസത്തിനു വിധേയമായിട്ടുണ്ട്. കാര്യനിർവാഹകർ ശ്രദ്ധിക്കുക. ഉചിതമെങ്കിൽ ഒരു ദിവസത്തേക്ക് semi-protect ചെയ്യുക. സ്ഥിരമായി semi-protect ചെയ്യുന്നതിനോട് എനിക്കു യോജിപ്പില്ല; കാരണം അജ്ഞാതരും നല്ല സംഭാവനകൾ ആ ലേഖനങ്ങൾക്ക് നൽകിയിട്ടുണ്ട്. --ജേക്കബ് 17:49, 19 നവംബർ 2007 (UTC)
ഒരു ദിവസത്തേക്ക് പ്രൊട്ടക്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്യാത്തവരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ..--ജ്യോതിസ് 18:18, 19 നവംബർ 2007 (UTC)
റോന്ത് ചുറ്റൽ
[തിരുത്തുക]കാര്യനിർവാഹകർ പുതിയ-താളുകളിൽ മഞ്ഞ പശ്ചാത്തലത്തിൽ കാണുന്ന ലേഖനങ്ങൾ നോക്കി പുനരവലോകനം ചെയ്ത് വലതുവശത്ത് താഴെയായി കാണുന്ന [ഈ താളിൽ റോന്ത് ചെയ്തതായി അടയാളപ്പെടുത്തുക] - എന്ന കണ്ണിയിൽ ഞെക്കുവാൻ തത്പര്യപ്പെടുന്നു. ലേഖനങ്ങളുടെ നിലവാരം നിലനിർത്താനും. ലേഖനങ്ങളിൽ നടക്കുന്ന നശീകരണ പ്രവർത്തികൾ കുറയ്ക്കുവാനും ഇത് സഹായകരമാവും. കൂടുതൽ വിവരങ്ങൾ ഇവിടെ കണുക. --സാദിക്ക് ഖാലിദ് 10:41, 22 നവംബർ 2007 (UTC)
spambot
[തിരുത്തുക]ദയവായി ശ്രദ്ധിക്കുക: Special:Contributions/81.38.234.197. --ജേക്കബ് 21:46, 27 നവംബർ 2007 (UTC)
തൽക്കാലം ഒരു ദിവസത്തേക്കു ബ്ലോക്കിയിട്ടുണ്ട്. --ജ്യോതിസ് 23:34, 27 നവംബർ 2007 (UTC)
വാൻഡലിസം
[തിരുത്തുക]ഇത് ശ്രദ്ധിക്കുക. --ജ്യോതിസ് 16:37, 4 ഡിസംബർ 2007 (UTC)
ഹജ്ജും ഷിജു അലക്സും ബ്ലൂ മാങ്ങയും
[തിരുത്തുക]ഹജ്ജ് എന്ന താളിന്റെ സംവാദം താളിൽ നിന്നും തുടങ്ങി പരസ്പരം തരം താണ രീതിയിലുള്ള ചീത്ത വിളികളിലെത്തി നിൽക്കുന്ന ഈ തരം താണ യുദ്ധം കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.നിങ്ങൾ ഇതിനൊന്നും ചെയ്യില്ല എന്നറിയാമെങ്കിലും.--അനൂപൻ 15:09, 5 ഡിസംബർ 2007 (UTC)
ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കൾ
[തിരുത്തുക]ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താക്കളുടെ പേജും സംവാദതാളും ബ്ലോക്കിങ്ങ് സമയപരിധി അവസാനിക്കുന്നതുവരെ പ്രൊട്ടക്റ്റ് ചെയ്യുന്നത് കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായകരമാകും. അല്ലെങ്കിൽ ആ പേജുകളിൽ കണ്ണീരൊഴുക്കലുകളും കീ ജയ് വിളികളും ഏറാൻ സാധ്യതയുണ്ട്. പ്രസ്തുത പേജുകളിൽ ഉപയോക്താവ് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന അറിയിപ്പു നൽകുന്നതും നല്ലതാണ്. മൻജിത് കൈനി 04:35, 6 ഡിസംബർ 2007 (UTC)
- പ്രൊട്ടക്റ്റ് ചെയ്യരുത് പക്ഷെ വേണമെങ്കിൽ സെമിപ്രൊട്ടക്റ്റ് ചെയ്യാം. ബ്ലോക്ക് ചെയ്യപ്പെട്ട ഉപയോക്താവിനു പരാതി രേഖപ്പെടുത്താനും, അഡ്മിനുകളുമായി സംസാരിക്കാനും മറ്റും സ്വന്തം സംവാദതാൾ ഉപയോഗിക്കേണ്ടി വരും. 192.8.222.82 05:06, 6 ഡിസംബർ 2007 (UTC)
- സെമി പ്രൊട്ടക്റ്റ് ചെയ്തിട്ട് കാര്യമില്ല. ബ്ലോക്ക് ചെയ്യപ്പെട്ടയാല്ക്ക് ബ്ലോക്കിങ്ങ് പരിധി കഴിഞ്ഞശേഷമല്ലേ തിരിച്ച് വരാനോക്കൂ.ആല്ലെങ്കിൽ ഐ.പിയി. നിന്ന് പരാതി ഉന്നയിക്കണ്ടി വരും. അത് സെമി പ്രൊട്ടക്റ്റ് ചെയ്താൽ നടക്കുകയുമില്ല. പിന്നെ വേറേ അക്കൗണ്ട് ഉണ്ടാക്കേണ്ടി വരും. അതിനും ഭേദം പരാതികൾക്കായി പഞ്ചായത്തിൽ ഒരു വിഭാഗം ആരംഭിക്കുന്നതല്ലേ.
മുതിർന്ന ഗുണഭോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതിനു മുന്നായി ഒരു വാണിങ്ങ് നോട്ട് എങ്കിലും നൽകണം എന്ന അഭിപ്രായമുണ്ട്, പുതിയവർക്കും സോക്കുകളെന്നു സംശയിക്കുന്നവർക്കും ഇല്ലെങ്കിലും വിരോധമില്ല.--ചള്ളിയാൻ ♫ ♫ 05:40, 6 ഡിസംബർ 2007 (UTC)
- പുതിയ ഉപയോക്താക്കളെയും പഴയ ഉപയോക്താക്കളെയും രണ്ടുരീതിയിൽ കാണുന്നത് ഗുണത്തെക്കാളും ദോഷമല്ലേ ചെയ്യൂ. simy 11:03, 6 ഡിസംബർ 2007 (UTC)
- ഞാനുദ്ദേശിച്ചത് വാൻഡലിസം കാണിക്കാനായി വരുന്ന പുതിയ ഉ.ക്കളെയാണ്. അവരെ വാണിങ്ങില്ലാതെ ബ്ലോക്ക് ചെയ്യുന്നത് കൊണ്ട് ദോഷമൊന്നുമില്ല. --ചള്ളിയാൻ ♫ ♫ 12:38, 6 ഡിസംബർ 2007 (UTC)
- അനുകൂലിക്കുന്നു - മേലിൽ ബ്ലോക്ക് ചെയ്യുന്നതിനു മുൻപ് താക്കീതു കൊടുക്കാം. simy 15:06, 6 ഡിസംബർ 2007 (UTC)
Vandalism
[തിരുത്തുക]ഇവിടെ ഉള്ള വാൻഡലിസം ശ്രദ്ധിക്കുക. Not undoing any more not to violate 3RR. --ജേക്കബ് 20:39, 28 ഡിസംബർ 2007 (UTC)
- Same case here --ജേക്കബ് 20:41, 28 ഡിസംബർ 2007 (UTC)
- സാദിക്കിനും ജ്യോതിസിനും നന്ദി! പിന്നെ thanks to Thogo, Drini, anaconda, MF_Warburg, DerHexer...and the long list of professional vandal fighters out there.. Updates from yesterday's log - DerHexer will be running a script to block all edits on mlwiki from open proxies. I guess there would be no objections.. :) --ജേക്കബ് 22:22, 28 ഡിസംബർ 2007 (UTC)
ഡെർഹെക്സർ ഏകദേശം 2300+ ഐപ്പികൾ ബ്ലോക്കിയിട്ടുണ്ട്. സൗദിനെറ്റ് റേഞ്ച് ബ്ലോക്കിലാണിപ്പോൾ. സമയോചിത ഇടപെടലിന് എല്ലാവർക്കും നന്ദി. --ജ്യോതിസ് 03:16, 29 ഡിസംബർ 2007 (UTC)
സുഗീഷും,കാലിപ്സോയും പിന്നെ സിമിയും
[തിരുത്തുക](നോട്ട്:ഈ കുറിപ്പിലെ ചില ഭാഗങ്ങൾക്ക് കാലിക്കൂട്ടർ എന്ന യൂസർ എഴുതുന്ന ഒരു ശൈലി ഉണ്ട്.അതു കാലിക്കൂട്ടർ അല്ല.ഈയുള്ളവൻ തന്നെയാണ് എഴുതിയത്)
ഇല്ലാത്ത സമയം ഉണ്ടാക്കി വിക്കിപീഡിയയിൽ വന്നു ലേഖനങ്ങൾ എഴുതുന്നതും,തിരുത്തലുകൾ നടത്തുന്നതും ,പ്രതിഫലമോ പ്രശസ്തിയോ പ്രതീക്ഷിച്ചല്ല.എങ്കിലും കണ്ട മാനസിക രോഗികളുടെ ആട്ടും തുപ്പലും കിട്ടരുത് എന്നൊരു ആഗ്രഹവുമുണ്ട്.ഏതൊരാൾക്കും ക്ഷമിക്കാവുന്നതിനു ഒരതിരുണ്ട്.അതിനപ്പുറം കടന്നാൽ ആരും സുഗീഷിനെപ്പോലെ പെരുമാറും.വിക്കിപീഡിയയിൽ സജീവമായി ഉണ്ടായിരുന്ന ഹിരുമോനും,അരയിൽ പി ദാസും,സുഗീഷും ഇവിടെ നിന്നും പോകാൻ കാരണം കാലിപ്സോ,കാലിക്കൂട്ടർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആ ഉപയോക്താവു കാരണമാണ്.വെറുതെ എന്തിനാ കണ്ട മാനസികരോഗികളുടെ ചീത്ത കേൾക്കുന്നത് എന്നും പറഞ്ഞ്.
അയാൾ പറയുന്നതെല്ലാം തെറ്റോ ശരിയോ എന്നു നോക്കാതെ ചെയ്യുന്ന സിമി നസ്രേത്ത് എന്ന സീസോപ്പും ഉണ്ട്.ഞാൻ അദ്ദേഹത്തെ മാനസിക രോഗിയുടെ മാനേജർ എന്നു വിളിക്കാൻ ആണിഷ്ടപ്പെടുന്നത്.ചള്ളിയാൻ എന്ന യൂസർ സീസോപ്പു പദവിയിൽ നിന്നു കൊണ്ട് ബ്ലോക്കിയ ഒരു സ്പാം ഐ.പിയെ എന്തു കാരണം പറഞ്ഞാണ് സിമി അൺബ്ലോക്ക് ചെയ്തതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.അതു ഒരു വാൻഡലിസം ആണെന്നു ഞാൻ കരുതുന്നു.സീസോപ്പിനെ ഡീസീസോപ്പ് ചെയ്യാൻ മാത്രം പാകമാത്തിലുള്ള ഒരു വാൻഡലിസം.ഇതിനെ പേരിൽ സിമിയ്ക്കെതിരെ നടപടികൾ എടുക്കണം എന്നു ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെടുന്നു.
കാലിക്കൂട്ടർ എന്ന യൂസർ ചെയ്യുന്നതെല്ലാം കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണ് ബ്യൂറോക്രാറ്റുകളായ സുനിലും,പ്രവീണും(വ്യക്തിപരമായി ചാറ്റിൽ ആണ് പറഞ്ഞത്) എന്നോടു പറഞ്ഞത്.സിമിക്കും ഇതേ അഭിപ്രായം ആണ്(ചാറ്റിൽ ആണ് അതും പറഞ്ഞത്[അവലംബം ആവശ്യമാണ്].അതു ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ല)[അവലംബം ആവശ്യമാണ്].അതിനവർ പറയുന്ന കാരണം അയാൾ നല്ലൊരു പ്രിവ്യൂ റീഡർ ആണ് എന്നുള്ളതാണ്.അപ്പോൾ ഒരു സംശയം ഞാനും ഇതു പോലെ തെറ്റുകൾ ചൂണ്ടിക്കാട്ടി എഴുതിയവനെ ചീത്ത പറഞ്ഞാൽ പ്രശ്നമില്ലല്ലോ?
പിന്നെ എന്തു കാരണം പറഞ്ഞാണ് സുഗീഷിനെ ഒരു മാസത്തേക്ക് വിക്കിയിൽ നിന്നും വിലക്കിയത്?അതു റിവേർട്ട് ചെയ്യുമ്പോൾ, കാലിപ്സോ ചുരുക്കം എന്നുള്ള ഭാഗത്തു എഴുതിയ കുറിപ്പുകൾ സിമി കണ്ടില്ലെന്നുണ്ടോ?ഡാഷ് മോനെ എന്നു പറഞ്ഞ ഒരു ഉപയോക്താവിനെ ഒരു ആഴ്ചത്തേക്കു വിലക്കിയ സിമി പ വർഗ്ഗത്തിലെ അതിഖരം എന്നു പറഞ്ഞ കാലിപ്സോയെ എന്തു കൊണ്ടാണ് വിലക്കാത്തത്.അല്ല അതു വിക്കിയിൽ പ്രയോഗിക്കാവുന്ന ഒരു ഭാഷയാണോ(വിക്കിപീഡിയയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവനാണ് ഈയുള്ളവൻ)? ഇതിനൊക്കെ ഉള്ള വ്യക്തമായ മറുപടികൾ സിമി നസ്രേത്ത് (അദ്ദേഹത്തിനും മറുപടി പറയാം.അതു എനിക്കു സ്വീകാര്യമല്ല) ഒഴിച്ചുള്ള സീസോപ്പുകളിൽ നിന്നോ,ബ്യൂറോക്രാറ്റുകളിൽ നിന്നോ അറിയാൻ താല്പര്യമുണ്ട്.അതിനു ശേഷമേ ഇനി എഡിറ്റുള്ളൂ--അനൂപൻ 09:52, 6 ജനുവരി 2008 (UTC)
- എന്നെ കാര്യനിർവ്വാഹക പദവയിൽ നിന്നും നീക്കണമെങ്കിൽ ഇവിടെ ഒരു വോട്ടെടുപ്പ് ഇടുക. അതിൽ അഭിപ്രായ സമന്വയം ഉണ്ടെങ്കിൽ മെറ്റാവിക്കിയിൽ ഒരു കുറിപ്പ് ഇട്ടാൽ മതിയാവും. ഏതെങ്കിലും സ്റ്റിവാർഡുകൾ അഡ്മിൻ പദവിയിൽ നിന്നും നീക്കിക്കൊള്ളും.
- തൽക്കാലം ഞാൻ അഡ്മിൻ സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങൾ നന്നായി ആസ്വദിക്കുന്നു, സ്വമേധയാ ഒഴിയാൻ തോന്നുന്നില്ല.
- അനോണിമസ് ഐ.പി. അൺബ്ലോക്ക് ചെയ്ത കാര്യം : ഈ അനോണിമസ് ഐ.പി. ചെയ്ത തെറ്റ് എട്ടോ പത്തോ ഉപയോക്താക്കളുടെ സംവാദ താളിൽ ഒരു ഇസ്ലാമിക ലേഖനത്തെക്കുറിച്ചുള്ള ലിങ്ക് ഇട്ടു എന്നതാണ്. 1) എട്ടോ പത്തോ ഉപയോക്താക്കളുടെ താളിൽ ഞാൻ പോയി ഹാപ്പി ക്രിസ്തുമസ് എന്ന് ആശംസിച്ചാൽ അതിനു എന്നെ ആരും ശാസിക്കില്ല. 2) സ്പാം ലിങ്ക് ആണെങ്കിൽ കൂടി സുഹൃത്തേ, താങ്കൾ ചെയ്യുന്നത് തെറ്റാണ് എന്നൊരു വാണിങ്ങ് കൊടുക്കാമായിരുന്നു. ഒരു വാണിങ്ങും കൂടാതെ ബ്ലോക്ക് ചെയ്യുന്നത് over activism ആണ്. 3) പല ഉപയോക്താക്കൾക്കും വിക്കിപീഡിയ ഒരു നിഷ്പക്ഷ വിജ്ഞാനകോശം ആണെന്ന് തുടക്കത്തിലേ അറിയില്ല. പലരും അറിഞ്ഞോ അറിയാതെയോ തങ്ങളുടെ വീക്ഷണങ്ങൾ പ്രചരിപ്പിക്കാൻ വിക്കിപീഡിയ ഉപയോഗിക്കാം. മതം / രാഷ്ട്രീയം എന്തും ആവട്ടെ. അത് അറിയാതെ ചെയ്യുന്നതാണോ, അതും ഒരു പുതിയ ഉപയോക്താവിൽ നിന്നും - എന്ന് പരിശോധിക്കാതെ ആക്ഷൻ എടുക്കരുത്. 4) ബ്ലോക്കിങ്ങ് അവസാനപടിയായേ ചെയ്യാവൂ - അല്ലെങ്കിൽ ഇതിന്റെ പങ്കാളിത്ത സ്വഭാവം നഷ്ടപ്പെടും.
- ബാക്കിയുള്ള ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. simy 10:21, 6 ജനുവരി 2008 (UTC)
- സ്വന്തം വാദത്തില് പിടിച്ചുനില്ക്കുന്നയാള് എന്നൊരു ഫീല് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മറ്റൊരാളുടെ സ്റ്റാന്ഡ് എന്താണെന്ന് അറിയാന് ശ്രമിക്കുത്തുമില്ല എന്നെനിക്കു തോന്നുന്നു. വളരെ സമീപകാലത്തായി അത്തരം കാര്യങ്ങള് ഒന്നും ചെയ്തിട്ടില്ല എന്നത് മറക്കുന്നുമില്ല.--പ്രവീൺ ചള്ളിയൻ എടുത്തു ചാടി(വെട്ടൊന്ന് മുറി രണ്ട്) .പാപം ചെയ്തവരും കല്ല്ലെറിയുന്നു--ബ്ലുമാൻഗോ ക2മ 10:45, 6 ജനുവരി 2008 (UTC)
- അനോണിമസ് ഐപി അണ്ബ്ലോക് ചെയ്തതില് എന്റെ അഭിപ്രായം. ആ തിരുത്തലുകള് സ്പാം ആയി പോലും കണക്കുകൂട്ടാന് സാധിക്കില്ല. സിമി ചെയ്തതില് തെറ്റൊന്നുമില്ല.
- ബ്ലൂ മാങോ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല--പ്രവീൺ:സംവാദം 03:23, 7 ജനുവരി 2008 (UTC)
- സ്വന്തം വാദത്തില് പിടിച്ചുനില്ക്കുന്നയാള് എന്നൊരു ഫീല് ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ മറ്റൊരാളുടെ സ്റ്റാന്ഡ് എന്താണെന്ന് അറിയാന് ശ്രമിക്കുത്തുമില്ല എന്നെനിക്കു തോന്നുന്നു. വളരെ സമീപകാലത്തായി അത്തരം കാര്യങ്ങള് ഒന്നും ചെയ്തിട്ടില്ല എന്നത് മറക്കുന്നുമില്ല.--പ്രവീൺ ചള്ളിയൻ എടുത്തു ചാടി(വെട്ടൊന്ന് മുറി രണ്ട്) .പാപം ചെയ്തവരും കല്ല്ലെറിയുന്നു--ബ്ലുമാൻഗോ ക2മ 10:45, 6 ജനുവരി 2008 (UTC)
ഞാൻ പരിശോധിച്ചതനുസരിച്ച് user:Challiyan വിലക്കുകയും, user:Simynazareth വിലക്ക് ഒഴിവാക്കുകയും ചെയ്ത ഉപയോക്താവ് user:90.148.215.224 ആണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധിക്കുക. അതനുസരിച്ച് ഈ ഐ.പി. കരുതിക്കൂട്ടിയുള്ള വാൻഡലിസം ഒന്നും നടത്തിയിട്ടില്ലെന്ന് കാണാം. അതുകൊണ്ടു തന്നെ ബ്ലോക്കിങ് ആവശ്യമായിരുന്നില്ല.. --Vssun 08:54, 7 ജനുവരി 2008 (UTC)
- revert ചെയ്ത സംഭാവനകൾ പട്ടികയിൽനിന്ന് അപ്രത്യക്ഷമാവും.. ദയവായി ഈ അടിസ്ഥാന വിവരം കാര്യനിർവാഹകർ ഓർത്തിരിക്കുക. ഏതെങ്കിലും കാര്യനിർവാഹകൻ ഒരാളെ ബ്ലോക്കിയാൽ അയാളുമായി ചർച്ച ചെയ്തിട്ട് മാത്രം തിരിച്ച് അൺബ്ലോക്ക് ചെയ്യുക. അല്ലാതെ എന്താണ് വാൻഡലിസം കാണിച്ചതെന്ന് ഒറ്റയ്ക്ക് തിരഞ്ഞുപിടിച്ച് വിധിക്കാൻ ശരിക്കും വിഷമമാണ്. ഡിസംബർ അവസാനം വാൻഡലിസം കാണിച്ച ഐ.പി.കളുടെ സംഭാവനകളും ഇപ്പോൾ ശുദ്ധമായി കാണാം. --ജേക്കബ് 09:25, 7 ജനുവരി 2008 (UTC)
- ജേക്കബ് പറഞ്ഞതു കാര്യമാണ്. മേലിൽ ബ്ലോക്ക് ചെയ്തയാളുമായി ചർച്ച ചെയ്തുമാത്രം അൺബ്ലോക്ക് ചെയ്യാം. എന്നാൽ ഗൂഗ്ല് റ്റാക്കിൽ ചർച്ച പറ്റില്ല. കാര്യനിർവ്വാഹകരുടെ പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ സംവാദ താളുകളിൽ ചർച്ച ചെയ്തതിനു ശേഷം മാത്രം തുടർന്നടപടികൾ എടുക്കാം.
- മുൻപ് ചർച്ച ചെയ്യാതെ അൺബ്ലോക്ക് ചെയ്തതിൽ മറ്റ് വിക്കിപീഡിയരോടും ചള്ളിയാനോടും ക്ഷമചോദിക്കുന്നു. simy 09:47, 7 ജനുവരി 2008 (UTC)
വാൻഡലിസം
[തിരുത്തുക]ഇതൊക്കെ ഇംഗ്ലീഷ് വിക്കി നയമനുസരിച്ച് വാർണിംഗ് ഇല്ലാതെ ഒരു വർഷം ബോക്ക് ചെയ്യുന്നതിന് പാകമായ തിരുത്താണ്. കാര്യനിർവാഹകർ ശ്രദ്ധിക്കുക. --ജേക്കബ് 12:32, 7 ജനുവരി 2008 (UTC)
സന്ദേശസഞ്ചയം
[തിരുത്തുക]transwiki-യിൽനിന്ന് commit ചെയ്തപ്പോൾ ബോട്ട് കാണിച്ച പിശകുമൂലമായിരിക്കണം — കാരണം വ്യക്തമല്ല, എന്റെ ബോട്ടല്ല.. :) — മലയാളം വിക്കിസംരംഭങ്ങളിലെ സന്ദേശങ്ങളിൽ ഉപയോഗിക്കുന്ന {{SITENAME}} എന്ന വാക്ക് വിക്കിനിഘണ്ടു എന്നായി subst ചെയ്തു മാറ്റപ്പെട്ടിട്ടുണ്ട്. ആയതിനാൽ കാര്യനിർവാഹകർ താഴെപ്പറയുന്ന കാര്യം ചെയ്താൽ ഉപകാരപ്രദമായിരിക്കും:
- Go to Special:Allmessages
- Search for വിക്കിനിഘണ്ടു
- Translate those "untranslated" message with priority
ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കാനുള്ളത് — {{SITENAME}} മാറിയിട്ടില്ല, എന്നാൽ {{SITENAME}} എന്ന വാക്കുപയോഗിക്കുന്ന ചില മീഡിയാവിക്കി സന്ദേശങ്ങളിൽ മാത്രമേ മാറ്റം വന്നിട്ടുള്ളൂ. --ജേക്കബ് 14:58, 3 ഫെബ്രുവരി 2008 (UTC)
ഒരു സന്ദേശവും മാറ്റണ്ട. കസ്റ്റമൈസ് ചെയ്താൽ പിന്നെ ഓരോ സന്ദേശവും മാറ്റേണ്ടി വരും. ബീറ്റാവിക്കിയിൽ കമ്മിറ്റ് ചെയ്താൽ എല്ലാ വിക്കികലിലും ശരിയായി കൊള്ളും. ഞാൻ മിക്കവാറും ഒക്കെ ഫിക്സ് ചെയ്തിട്ടുണ്ട്.--ഷിജു അലക്സ് 15:14, 3 ഫെബ്രുവരി 2008 (UTC)
മിയമിയ എന്ന ഉപയോക്താവിന്റെ സംഭാവനകൾ
[തിരുത്തുക]മുമ്പു സന്തുലിതമായ ഒട്ടേറെ ക്രിസ്തീയ ലേഖനങ്ങളിൽ മിയമിയ എന്ന ഉപയോക്താവ് തന്ത്രപരമായി POV Pushing എന്ന രീതിയിലുള്ള നശീകരണപ്രവർത്തനങ്ങൾ നടത്തുന്നത് ദയവായി ശ്രദ്ധിക്കുക. ഞാൻ ക്രിസ്തീയ വിഷയത്തിൽ സംഭാവന നൽകുന്ന ഉപയോക്താവാകയാൽ ഇതിൽ എനിക്കു കാര്യനിർവാഹകപദവി ഉപയോഗിച്ചു Dispute Resolution നടത്താനാവില്ല. മറ്റു കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ. --ജേക്കബ് 19:09, 6 ഫെബ്രുവരി 2008 (UTC)
- മിയമിയ എന്ന ഉപയോക്താവ് വിക്കിയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിശോധിച്ച് കാര്യനിർവാഹകർ വേണ്ട നടപടികൾ എടുക്കാൻ അപേക്ഷ--അനൂപൻ 18:29, 9 ഫെബ്രുവരി 2008 (UTC)
- ഷിജു അൽകെസ് ചെയ്തതും നോക്കണമെന്ന് കൂട്ടത്തിൽ പറയുന്നു --മിയമിയ 18:34, 9 ഫെബ്രുവരി 2008 (UTC)
അതെ ഞാൻ ചെയ്തു എന്താണെന്നോ.
- സൈറ്റിൽ നിന്നു കോപ്പിയടിച്ച് സ്വന്തം സൃഷ്ടിയാണെന്ന പേരിൽ വിക്കിയിലിടട്ട ഒരു കണ്ടെന്റ് മോഷ്ടാവിനെ പിടിച്ചു.
- ആസ്കിയിലുള്ള ടെക്സ്റ്റ് ഗൂഗിളീൽ സേർച്ച് ചെയ്തു കണ്ടു പിടിക്കാൻ വെല്ലു വിളിച്ച മിയാമിയയുടെ തന്ത്രം പൊളിച്ചു
- ക്രിസ്താനുദേവാനുകരണം, ബോഡെ നിയമം തുടങ്ങിഅയതിൽ നടത്തിയ വാൻഡലിസം ഒഴിവാക്കി
ബാക്കി പിറകെ. --ഷിജു അലക്സ് 18:40, 9 ഫെബ്രുവരി 2008 (UTC)
MiyaMiya
[തിരുത്തുക]ഇവിടെ വ്യാജ ഒപ്പിട്ടതിന് ഈ ഉപയോക്താവിനെ വിലക്കിയിരിക്കുന്നു. ഇതുകൂടാതെ നിരന്തരമായ ട്രോളിംഗ് തുടരുന്നതിനാൽ ഒരു ദിവസത്തേക്ക് വിലക്കിയിരിക്കുന്നു. മുഖ്യകാര്യനിർവാഹകര് ഈ ഉപയോക്താവിന്റെ വിലക്ക് പുനഃപരിശോധിച്ച് ഉചിതമായവിധം നീട്ടാൻ നിർദേശിക്കുന്നു. --ജേക്കബ് 14:46, 11 ഫെബ്രുവരി 2008 (UTC)
വിലക്ക് അനന്തകാലത്തേക്ക് നീട്ടിയിട്ടുണ്ട്. നേരത്തേ തടഞ്ഞ ഉപയോക്താവിന്റെ പേരിൽ തന്നെ അക്കൗണ്ട് ഉണ്ടാക്കി, മറ്റൊരു ഉപയോക്താവിന്റെ പേരിൽ കള്ള ഒപ്പിട്ടതിനാണ് ഇത്. --ജ്യോതിസ് 16:30, 11 ഫെബ്രുവരി 2008 (UTC)
മതത്തിന്റെ പേരിലുള്ള സ്വാഗതം
[തിരുത്തുക]വിക്കിപീഡിയയിൽ ഇപ്പോൾ മതം നോക്കിയാണു സ്വാഗതം പറച്ചിൽ. അതും സ്പെഷ്യൽ സ്വാഗതം. കാര്യ നിർവാഹകർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ? സ്വാഗതം. സ്വാഗതം അതും ഐപിയുടെ വഹ --ഷിജു അലക്സ് 16:34, 12 ഫെബ്രുവരി 2008 (UTC)
സ്വർഗ്ഗാരോഹണ ഗോവണിക്ക് ചാർത്തിയ POV ഫലകം
[തിരുത്തുക]ഈ ലേഖനത്തിന്, എഴുതി 24 മണിക്കൂർ തികയുന്നതിനു മുൻപ്, പേരറിയാത്ത ഒരുപയോക്താവ് രണ്ടുവട്ടം POV ഫലകം ചാർത്തിയിരിക്കുന്നു. ആദ്യത്തെ വട്ടം അതു കണ്ടപ്പോൾ, അതിന്റെ സംവാദം വേദിയിൽ സാമാന്യം ദീർഘമായ വിശദീകരണം കൊടുത്തിട്ട് ഞാൻ ഫലകം മാറ്റിയെങ്കിലും ഇപ്പോൾ കാരണമൊന്നും കാണിക്കാതെയും എന്റെ വിശദീകരണത്തിന് മറുപടി പറയാതെയും അത് പുനസ്ഥാപിച്ചിരിക്കുന്നു. ഇത് സംശയമില്ലാത്ത Vandalism ആണ്. കാര്യനിർവാഹകർ വേണ്ടത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.Georgekutty 15:59, 18 ഫെബ്രുവരി 2008 (UTC)
- ഐപ്പി ബ്ലോക്കിയിട്ടുണ്ട്. --ജ്യോതിസ് 16:00, 18 ഫെബ്രുവരി 2008 (UTC)
:ലേഖനം പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട്. --Vssun 03:58, 19 ഫെബ്രുവരി 2008 (UTC)
തീർത്തും പ്രകോപനപരമായ ഒരു ലേഖനം
[തിരുത്തുക]ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവലിനെക്കുറിച്ച് തികച്ചും പ്രകോപനപരമായ ഒരു ലേഖനം വിക്കിയിൽ കടന്നു കൂടിയിരിക്കുന്നു. ദുരുദ്ദേശത്തോടെ എഴുതപ്പെട്ടതെന്നേ ഇതിനെക്കുറിച്ച് പറയാനൊക്കൂ. ആ നോവൽ പ്രധാനമല്ല എന്നോ അതിനെക്കുറിച്ച് ലേഖനം വിക്കിയിൽ ലേഖനം വേണ്ട എന്നോ അല്ല. പക്ഷേ ഇങ്ങനെ ഒരെണ്ണം വച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഇത് ഉടനേ മാറ്റണം.Georgekutty 10:53, 25 ഫെബ്രുവരി 2008 (UTC)
ഒരു ഉപയോക്താവിന്റെ സംഭാവനകൾ
[തിരുത്തുക]അജയ്‌ലാൽ എന്ന ഉപയോക്താവ് വിക്കിപീഡിയയിൽ നടത്തിയിട്ടുള്ള സംഭാവനകളൂം തിരുത്തലുകളും കാര്യനിർവാഹകർ ശ്രദ്ധിക്കുക. --അനൂപൻ 06:43, 11 മാർച്ച് 2008 (UTC)
തിരച്ചിലിന്റെ ഫലം
[തിരുത്തുക][1]ഈ താളിൽ Google തുടങ്ങിയ Options ഇപ്പോൾ കാണാനില്ല, ഇംഗ്ലീഷ് വിക്കിയിൽ MediaWiki Search എന്നതിനുപുറമേ Yahoo, Google എന്നിവ ലഭ്യമാണ്[2] ഇതൊന്ന് ശ്രദ്ധിക്കണേ ----ഷാജി 14:39, 2 ഏപ്രിൽ 2008 (UTC)
മതം സ്വീകരിച്ചവരുടെ പട്ടിക
[തിരുത്തുക]ഇത്തരം മൂന്നു ലേഖങ്ങൾ നിലവിൽ വന്നിരിക്കുന്നു. ശ്രദ്ധിക്കണം. ഇനി കൂടുതൽ വരുന്നതിന് മുൻപ് എല്ലാം ഡിലീറ്റുകയാണ് വഴി.Georgekutty 19:54, 13 ഏപ്രിൽ 2008 (UTC)
- വിക്കിയെ വർഗ്ഗീയമായി വിഭജിക്കാൻ ശ്രമിക്കുന്നതും വൈജ്ഞാനിക സ്വഭാവം ഇല്ലത്തതുമായ ഇത്തരം പട്ടികകൾ വിക്കിയിൽ നിന്നു എത്രയും പെട്ടെന്നു ഒഴിവാക്കേണ്ടതാകുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഉള്ള എന്തും മലയാളം വിക്കിയിൽ വരാം എന്നതിലേക്കു മലയാളം വിക്കി അധഃപതിക്കരുത്.
- അതിഒടൊപ്പം വിക്കിയിൽ മതപരത കൊണ്ടു വന്ന് വിക്കിയെ വർഗ്ഗിയവൽക്കരിക്കുവാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് ഒരു താക്കിതും കൊടുക്കേണ്ടതാകുന്നു. സംഭവങ്ങൾ ആവർത്തിക്കുന്ന സ്ഥിതിക്കു ഇനി താക്കീതിൽ തിർത്തണം എന്നും തോന്നുന്നില്ല.
- ഇത്തരം സന്ദർഭങ്ങളിൽ ഇടപ്പെട്ട് ഉചിതമായ നയങ്ങൾ രൂപവത്കരിക്കുന്നതിനു വേണ്ടിയാണു നിങ്ങലിൽ കുറച്ച് പേർക്ക് കാര്യനിർവാഹകർ എന്ന സ്ഥാനവും തന്നു ഇരുത്തിയിരിക്കുന്നത്. അതിനാൽ കണ്ണടച്ചു ഇരുട്ടാക്കുന്ന പരിപാടികൾ നിറുത്തി ഈ സന്ദർഭത്തിൽ ഇടപെടലുകൾ നടത്തുക. --ഷിജു അലക്സ് 03:46, 14 ഏപ്രിൽ 2008 (UTC)
- പട്ടിക ഉണ്ടാക്കിയവരോ അതോ പട്ടികക്ക് വർഗ്ഗീയതചാർത്തുന്നവരോ ആരാണ് യഥാർത്ഥ കുറ്റം ചെയ്യുന്നവർ. ഒരാൾ സംവാദ താളിൽ എഴുതിയത് നോക്കുക. ഇസ്ലാം മതം വിട്ടവരുടെ പട്ടികയോ! എന്താണീ പറയുന്നത്? മതത്യാഗം(Apostacy)(ഇസ്ലാമിൽ നിന്നാണെങ്കിൽ മാത്രം!)മരണശിക്ഷ അർഹിക്കുന്ന കുറ്റമാണെന്ന അഭിപ്രായം എത്ര പ്രബലമാണെന്ന് ഇതെഴുതിയ ആൾ അറിയുന്നുണ്ടോ? അങ്ങനെ ഒരു പട്ടിക പരസ്യപ്പെടുത്തി, കുറേ പാവങ്ങളെ എന്തിന് കുഴയ്ക്കണം? സംവാദം:ഇസ്ലാം സ്വീകരിച്ചവരുടെ പട്ടിക.ബീഡിവലി നിർത്തിയ പ്രശസ്തരുടെ പട്ടിക വേണ്ടേന്ന് ഒരാൾ ചോദിക്കുന്നു.അതും വേണ്ടി വരും അതിലൊന്നും വിക്ഞാന സ്വഭാവം ഇല്ല എന്ന് സങ്കല്പിക്കുന്നു ചിലർ. കാര്യനിർവ്വാഹകർ തീരുമാനിക്കുക.-- നീലമാങ്ങ ♥♥✉ 04:19, 14 ഏപ്രിൽ 2008 (UTC)
- കാര്യനിർവാഹകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരു ലേഖനം വേണ്ടാത്തതാണെങ്കിൽ ഏകപക്ഷീയമായി ഡിലീറ്റ് ചെയ്യുകയാണോ വിക്കിയിലെ പതിവ്?. ഡിലീറ്റ് ചെയ്യാനുള്ള ഫലകങ്ങൾ ചേർക്കുകയല്ലേ ചെയ്യാറ്? അതാരും ചേർത്തുകാണുന്നില്ല!. എല്ലാരും പരസ്പരം ചെളിവാരിയെറിയുന്ന തിരക്കിലാണൊ?--സാദിക്ക് ഖാലിദ് 07:03, 14 ഏപ്രിൽ 2008 (UTC)
- മതപരമായ ലേഖനങ്ങൾ വിക്കിയിൽ വേണ്ടായെന്നു പറയുന്നതു ശരിയല്ല. അങ്ങനെയാരും പറയുന്നുമില്ല. എന്നാൽ മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ലേഖനങ്ങൾ അവ എഴുതപ്പെട്ട സാഹചര്യങ്ങളും തുടർന്നുണ്ടായ തർക്കങ്ങളും പരിഗണിച്ച് കാര്യനിർവാഹകർ വിവേചനാധികാരം ഉപയോഗിച്ച് ഒറ്റയടിക്ക് ഡിലിറ്റ് ചെയ്യുകയാണുവേണ്ടത്. ബഹുജനാഭിപ്രായം സ്വരൂപിച്ചിട്ട് ഇക്കാര്യങ്ങിൽ തീർപ്പുകല്പ്പിക്കാനിരിക്കുന്നത് വിക്കിപീഡിയയുടെ ചൈതന്യം ഉൾക്കൊണ്ടു പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരെ ഈ സംരംഭത്തിൽനിന്നു പിന്തിരിപ്പിക്കുമെന്നു മാത്രം. മിനിട്ടിൽ നൂറുകണക്കിനു ലേഖനങ്ങൾ പിറക്കുന്ന ഇംഗ്ലീഷ് വിക്കിയിൽ ഇത്തരം പട്ടികകൾ ആരും ശ്രദ്ധിക്കണമെന്നില്ല. കർമ്മോത്സുകരായ ഒട്ടേറെ ഉപയോക്താക്കളുള്ളപ്പോൾ ഇത്തരം പട്ടികാവിദഗ്ദ്ധരുടെ കൈക്രിയകൾക്ക് അവിടെ ചലനം സൃഷ്ടിക്കാനുമാകില്ല. എന്നാൽ നമ്മുടെ ഈ ചെറിയ സംരംഭത്തിൽ ലേഖനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാനും ഹിഡൻ അജൻഡകളോടെ പ്രവർത്തിക്കുന്ന ശക്തികളെ നിയന്ത്രിക്കാനും കാര്യനിർവാഹകരുടെ സജീവമായ ഇടപെടലല്ലാതെ മറ്റൊരു പരിഹാരവുമില്ല.--മൻജിത് കൈനി 05:27, 16 ഏപ്രിൽ 2008 (UTC)
ഒന്നിന്റെ സ്രഷ്ടാവായ എനിക്ക് മേൽ പറഞ്ഞ അഭിപ്രായത്തിനോട് യോജിപ്പാണ്. ഒരു മതത്തിന്റെ മാത്രം പട്ടിയയുണ്ടാക്കി എന്തോ കാര്യംസാധിക്കാനായി ഇറങ്ങിത്തിരിച്ചവരുടെ ശ്രദ്ധക്കായി എഴുതിയെന്നേ ഉള്ളൂ. എനിക്ക് പ്രത്യേകിച്ച് ഹിഡൺ അജണ്ഡ ഇല്ല എന്ന് സൂചിപ്പിക്കട്ടേ.. --ചള്ളിയാൻ ♫ ♫ 08:25, 16 ഏപ്രിൽ 2008 (UTC)
- മായ്ച്ചതിനോട് എനിക്കും യോജിപ്പാണ്. ചള്ളിയാൻ സൂചിപ്പിച്ച അതേ കാരണത്തിലാണ് ഞാനും ലേഖനം തുടങ്ങിയത്.--അഭി 09:07, 16 ഏപ്രിൽ 2008 (UTC)
മായിച്ചതിനോട് പരിപൂർണമായി ഞാനും യോജിക്കുന്നു.--ലിജു മൂലയിൽ 14:28, 16 ഏപ്രിൽ 2008 (UTC)
ഒരു സംശയവും വേണ്ട ഡിലീഷനോട് യോജിക്കുന്നു. ബീഡിവലി നിര്ത്തിയവരുടെ പട്ടിക :) അതെനിക്കിഷ്ടപ്പെട്ടു, കിടുക്കന്. വിവരമുള്ള അഡ്മിന് വിജയാശംസകള് --പച്ച പീടിക 15:17, 16 ഏപ്രിൽ 2008 (UTC)
- ഡിലീറ്റ് ചെയ്തതിനോട് യോജിക്കുന്നില്ല-- നീലമാങ്ങ ♥♥✉ 16:04, 16 ഏപ്രിൽ 2008 (UTC)
കൊഞ്ഞനംകുത്തൽ
[തിരുത്തുക]ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക. അതിനോടടുത്ത് നടന്ന ഓപ്പൺ പ്രോക്സി വാൻഡലുകളെയും. ഇതര ഉപയോക്താക്കൾ എവിടെയെങ്കിലും ഉന്നയിച്ച സംവാദങ്ങൾ പെറുക്കിയെടുത്ത് മറ്റു സംവാദ താളുകളിൽ നിക്ഷേപിക്കുന്ന ഏർപ്പാട് ആദ്യമായല്ല. ഇതു വാൻഡലിസമല്ലെങ്കിൽ പിന്നെന്ത്. ബ്ലോക്ക് ചെയ്താലോ തുടങ്ങുന്ന ലേഖനങ്ങൾ ഡിലിറ്റ് ചെയ്താലോ ഉണ്ടായേക്കാവുന്ന ഓപ്പൺ പ്രോക്സി യുദ്ധത്തെ ഭയന്നാണു നടപടികൾ നീട്ടിവയ്ക്കുന്നതെങ്കിൽ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അനുഭവങ്ങൾ തെളിയിച്ചു കഴിഞ്ഞില്ലേ. ഇക്കാര്യത്തിൽ ശക്തമായ നടപടി പ്രതീക്ഷിക്കുന്നു.--മൻജിത് കൈനി 18:37, 16 ഏപ്രിൽ 2008 (UTC)
ഒരുപഭോക്താവ് കഴിഞ്ഞ ഒരു മണിക്കൂറായി, മിനിറ്റിൽ ഒരെഡിറ്റിങ്ങ് വച്ച് നടത്തുന്നു. എന്തിനാണാവോ പുറപ്പാട്? ശ്രദ്ധിക്കണം. 50 മിനിട്ടിൽ 50 എണ്ണം ഞാൻ എണ്ണി.Georgekutty 11:05, 30 ഏപ്രിൽ 2008 (UTC)
- User:Sevak ഒട്ടനവധി ലേഖനങ്ങളില് അനാവശ്യമായി തെളിവ് ചോദിച്ചിരിക്കുന്നതു കണ്ട് ആദ്യം ബ്ലോക്ക് ചെയ്തെങ്കിലും ഉടനെ തന്നെ അണ്‌ബ്ലോക്ക് ചെയ്തു. അവിടവിടെ ലിങ്ക് ചേര്ക്കാനും ശ്രമിച്ചിട്ടുണ്ടെന്നതാണ് കാരണം. ഇനിയും അനാവശ്യ തെളിവുകള് ചോദിച്ചാല് ബ്ലോക് (കുറഞ്ഞകാലത്തേക്ക്) ചെയ്യാന് താത്പര്യപ്പെടുന്നു.--പ്രവീൺ:സംവാദം 11:25, 30 ഏപ്രിൽ 2008 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 11:27, 30 ഏപ്രിൽ 2008 (UTC)
- അനുകൂലിക്കുന്നു --ചള്ളിയാൻ ♫ ♫ 13:46, 30 ഏപ്രിൽ 2008 (UTC)
- അനുകൂലിക്കുന്നു- നമ്മുടെ വോട്ടെടുപ്പ് നയത്തിലുള്ള ഒരു പിഴവ് മുതലെടുക്കുന്നതിനുള്ള ശ്രമം ആണൊ ഇതെന്നു സംശയം. കുറഞ്ഞത് 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം എന്ന നയവും 7 ദിവസം താളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം എന്ന നയവും മുതലെടുക്കാൻ ഉള്ള ഒരു ശ്രമം ആണെന്നു എനിക്കു തോന്നുന്നു. 7 ദിവസം കൊണ്ട് ആർക്കും ഇങ്ങനെ തെളിവുകൾ ചോദിച്ച് 100 തിരുത്തലുകൾ നടത്താമല്ലോ--അനൂപൻ 15:09, 30 ഏപ്രിൽ 2008 (UTC)
As of now എതിര്‌ക്കുന്നു.അങ്ങേരുടെ ഉദ്ദേശം നല്ലതല്ലായിരിക്കാം, പക്ഷേ പല ടാഗുകളും ശരിയാണ്. കല്പ്പാത്തിപ്പുഴയ്ക്കു ക്ഷേത്റത്തില് നിന്നോ, അതോ ക്ഷേത്റത്തിന് പുഴയില്നിന്നോ പേരുവന്നതു എന്നും, സൂറ്റ്റ് ഏറ്റവും ക്ലീന് ആയ ജില്ല എന്നതിനും തെളിവു ചോദിക്കുന്നതില് തെറ്റൊന്നും ഇല്ല. അനാവശ്യമാണോ അല്ലയോ എന്നു നിശ്ചയിക്കേണ്ടതു case-by-case അടിസഥാനത്തിലായിരിക്കണം, അല്ലാതെ തെളിവു ചോദിക്കുന്നതിനു flat ആയ ban പാടില്ല. അപ്പി ഹിപ്പി (talk) 01:59, 1 മേയ് 2008 (UTC)- ഞാൻ പൊതുവേയുള്ള തത്ത്വം പറഞ്ഞതാണ്. ഇദ്ദേഹത്തിന്റെ ബാക്കിയുള്ള edit-കൾ വായിച്ചതിൽ നിന്ന് മുകളിൽ പറഞ്ഞത് ഇദ്ദേഹത്തിന് ബാധകമാക്കണോ എന്ന് സംശയം തോന്നുന്നു. അപ്പി ഹിപ്പി (talk) 11:49, 2 മേയ് 2008 (UTC)
വിശദമായി ഒരു വാണിങ്ങ് കൊടുക്കുക. എന്നിട്ട് പിന്നീട് ബാന്നിയാൽ പോരേ? --ലിജു മൂലയിൽ 04:13, 1 മേയ് 2008 (UTC)
ശതാഭിഷേകം
[തിരുത്തുക]ഇത് രസമുള്ള കേസാണ്. സേവകന്റെ പതിമൂന്നാമത്തെ എഡിറങ്ങ് 'ത്രിത്വം' എന്ന ലേഖനത്തിൽ ഏപ്രിൽ 14-ന് നടന്നു. പിന്നെ കണ്ടത്ത് ഏപ്രിൽ 29-ന് വോട്ട് ചെയ്യാനാണ്. വൊട്ടിങ്ങ് പതിനാലാം എഡിറ്റിങ്ങായി. 100 തികഞ്ഞില്ല എന്ന കാരണത്താൽ വോട്ട് അസാധുവായപ്പോൾ, പെട്ടെന്ന് എഡിറ്റിങ്ങ് കുശലത മിനിറ്റിൻ ഒന്ന് എന്ന റേറ്റിലായി. ആദ്യം തെളിവ് ചോദ്യമായിരുന്നു. അതിന് മുന്നറിയിപ്പ് കിട്ടിയപ്പോൾ, കർമ്മോൽസുകത മറ്റു വഴികളിലേക്ക് തിരിച്ചു. കേസ് വളരെ കരുണാപൂർവം കൈകാര്യം ചെയ്യേണടത് തന്നെ. സാരമില്ല, ഇനി സേവനം നിർത്താനും മതി. ഇപ്പോഴത്തെ എന്റെ എണ്ണമനുസരിച്ച് ശതാഭിഷേകവും കഴിഞ്ഞ് നൂറ്റൊന്നിലെത്തിയിരിക്കുന്നു. വോട്ടിങ്ങ് യോഗ്യത പണിപ്പെട്ട് നേടിയ സ്ഥിതിക്ക് ഇനി വിശ്രമിക്കാനും മതി.Georgekutty 10:26, 1 മേയ് 2008 (UTC)
- അങ്ങനെങ്കിലും വർക്കിയല്ലൊ!100 എന്നത് 1000 ആക്കിയാലോ എന്നൊരു അഭിപ്രായമുണ്ട്..... :)--ബിനോ 10:30, 1 മേയ് 2008 (UTC)
- ഇത് കണ്ടിരുന്നോ?--സാദിക്ക് ഖാലിദ് 10:39, 1 മേയ് 2008 (UTC)
- ആ ഐ.പി ആരിങ്കോ? എന്തായാലും നമ്മുടെ സേവക് ആശാനെ വെറുതെ വിട്ടേക്ക്...ഐ.പിയെ പിടിച്ചൊ..(രണ്ടും ഒന്നാണൊ എന്നൊരു സംശയം..)--ബിനോ 10:41, 1 മേയ് 2008 (UTC)
ചിത്രങ്ങൾ
[തിരുത്തുക]മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ പകർപ്പവകാശം ഇല്ലാത്തവയും ഒരു താളിലും ഉപയോഗിക്കാത്തതുമായ എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യുന്നതിനെ പറ്റി കാര്യനിർവാഹകരുടെ അഭിപ്രായം എന്താണ്?--അനൂപൻ 16:48, 8 മേയ് 2008 (UTC)
ഒരു അൺനോൺ ചങ്ങാതി
[തിരുത്തുക]ഒരു അൺനോൺ ചങ്ങാതി നമ്മുടെ ഫൽകങ്ങൾ ഒക്കെ ഇംഗ്ലീഷിലേക്കാക്കി . ഇയാൾക്ക് മലയാളം വിക്കിയിൽ അംഗത്വം പോലുമില്ലെന്നു തോന്നുന്നു. ഇതു കോമൺ ലോഗിൻ യൂസർ ആണോ? ഇതൊക്കെ റിവേർട്ടണോ--അനൂപൻ 08:37, 22 മേയ് 2008 (UTC)
- അത് ബോട്ട് ഇറക്കുമതി ചെയ്ത കൂട്ടത്തിൽ ഇംഗ്ലീഷിൽ അപ്‌ഡേറ്റ് ആയ ഫലകങ്ങളും ഇറക്കുമതി ചെയ്യും. അങ്ങനെ പറ്റിപ്പോയതാണ്. ഞാൻ തിരുത്താം. --ജേക്കബ് 08:52, 22 മേയ് 2008 (UTC)
- ഇറക്ക്-മതി എന്നു പറയേണ്ടി വരുമോ :-) --സാദിക്ക് ഖാലിദ് 08:58, 22 മേയ് 2008 (UTC)
- എന്തേലും പ്രശ്നം കണ്ടാൽ ആ റോൾബാക്ക് അങ്ങു ഞെക്കിയാൽ മതി. :) --ജേക്കബ് 09:02, 22 മേയ് 2008 (UTC)
- ഇറക്ക്-മതി എന്നു പറയേണ്ടി വരുമോ :-) --സാദിക്ക് ഖാലിദ് 08:58, 22 മേയ് 2008 (UTC)
CSS classes
[തിരുത്തുക]Please append contents of ഉപയോക്താവ്:Tux the penguin/monobook.css to mediawiki:common.css. This will bring some more CSS classes. which are used in templates like Template:Unreferenced --ടക്സ് എന്ന പെൻഗ്വിൻ 10:43, 5 ജൂലൈ 2008 (UTC)
- Done. Plz verify it--അനൂപൻ 11:05, 5 ജൂലൈ 2008 (UTC)
Verified. thanks--ടക്സ് എന്ന പെൻഗ്വിൻ 11:06, 5 ജൂലൈ 2008 (UTC)
ഉപയോക്താതാളുകൾ റീഡയറ്ക്ട് ചെയ്യുന്നത്
[തിരുത്തുക]ഉപയോക്താവ്:Nairkd. ഇതേ പോലുള്ള റീഡയറക്ടുകൾ തെറ്റാണു. അഡീഷണൽ അക്കുണ്ട് ഉണ്ടാക്കനംനെകിൽ അതു ഉണ്ടാക്കുകയാണു വേണ്ടതു. അല്ലാതെ റീഡയറക്റ്റ് താളുകൾ ഉണ്ടാക്കുകയല്ല. മറ്റൊരു ഉപയോക്താവിനു പ്രസ്തുത നാമം ഉപയോഗിക്കുന്നതിനുള്ള അവസരമാണു ഇത്തരം റീഡയറക്ടിലൂടെ നഷ്ടപ്പ്ടുന്നത്. മാത്രമല്ല ഇത്തരം ഉപയോക്താക്കൾ, ഉപയോക്താക്കളുടെ എണ്ണത്തിൽ പെടുകയും ഇല്ല. ഇന്നലെയും ആരോ ഇങ്ങനെ ചെയ്തിരിക്കുന്നത് കണ്ടു. --Shiju Alex|ഷിജു അലക്സ് 13:12, 2 ഓഗസ്റ്റ് 2008 (UTC)
- റീഡയരക്ട് ഒഴിവാക്കിയിട്ടുണ്ട്--Anoopan| അനൂപൻ 13:49, 2 ഓഗസ്റ്റ് 2008 (UTC)
നാമാധിനിവേശ അപേക്ഷ
[തിരുത്തുക]നാമാധിനിവേശത്തിനു വരുന്ന അപേക്ഷകൾ ഏതെങ്കിലും കാര്യനിര്വ്വാഹകർ കാണുന്ന മാത്രയിൽ ആവശ്യമായ കൺഫർമേഷൻ ചോദിച്ചാൽ ബ്യൂറോക്രാറ്റ് ലോഗിൻ ചെയ്യുന്നതു വരയുള്ള കാലതാമസം ഒഴിവാക്കാരുന്നു. ഇന്നലെയൊരപേക്ഷ ഒരു ദിവസം വൈകി :-(--പ്രവീൺ:സംവാദം 12:17, 16 ഓഗസ്റ്റ് 2008 (UTC)
സ്വന്തം ലേഖനങ്ങൾ
[തിരുത്തുക]മലയാളം വിക്കിപീഡിഅയയിൽ ഒരാൾ അയാളെക്കുറിച്ച് തന്നെ ലേഖനം തുടങ്ങുന്ന പ്രവണത നല്ലതല്ല. എഴുതുന്ന ആൾ എത്ര പ്രശസ്തനായാലും. ഒരാൾ അയാളെക്കുറിച്ചുള്ള വിവരം യൂസർ പേജിൽ മാത്രെമേ എഴുതാവൂ എന്നും, ആ വ്യക്തിയെക്കുറിച്ചുള്ള ലേഖനം വിക്കിയിൽ നിലവിലുണ്ടെങ്കിൽ അതു ഒരു കാരണവശാലും തിരുത്തരുത് എന്നും ഉള്ള സന്ദേശം എവിടെയെങ്കിലും കൊടുക്കണം. അതു വെൽക്കം നോട്ടിൽ സൂചിപ്പിച്ചാലും കുഴപ്പമില്ല. --Shiju Alex|ഷിജു അലക്സ് 14:12, 17 ഓഗസ്റ്റ് 2008 (UTC)
- അനുകൂലിക്കുന്നു വെൽക്കം നോട്ടിലിടണമെന്നാണ് എനിക്കും തോന്നുന്നത്. --ജ്യോതിസ് 15:32, 17 ഓഗസ്റ്റ് 2008 (UTC)
സംവാദം:തോമസ് കുഴിനാപ്പുറത്ത്
[തിരുത്തുക]തോമസ് കുഴിനാപ്പുറത്ത് എന്ന ലേഖനത്തെ സംബന്ധിച്ചു ഗുരുതരമായ മൂന്നു വീഴ്ചകകളാണു കാര്യനിർവാകഹരുടെ ഭാഗത്തു നിന്നു ഉണ്ടായിരിക്കുന്നത്.
- ലേഖനം ഇപ്പോ ഡിലീറ്റണ്ട എന്നു അഭിപ്രായപ്പെടുകയും, വേറൊരു ഉപയോക്താവിന്റെ സംവാദം വായിച്ചു കഴിഞ്ഞപ്പോൾ പെട്ടെന്നു തന്നെ ഡിലീറ്റണം എന്നു തോന്നുകയും നൊട്ടബിലിറ്റി ടാഗ് ഉള്ള മിക്കവാറും ലേഖനങ്ങൾ ഒഴിവാക്കുകയും ചെയ്തു. അതിൽ ഒരെണ്ണം റീസ്റ്റോർ ചെയ്യുകയും ചെയ്തു. തെറ്റ്: നൊട്ടബിലിറ്റിയുടെ ചർച്ച ഇവിടെ നടന്നു കൊണ്ടിരിക്കുന്ന സമയത്തു അതിൽ സജീവമായി പങ്കെടുക്കാതെ വേറൊരു ഉപയോക്താവിന്റെ അഭിപ്രായം വായിച്ചതിന്റെ പേരിൽ വികാര ധീനനായി പ്രവർത്തിച്ചു.
- ഈ ലേഖനം ഡിലീറ്റ് ചെയ്യുന്നതിനെ പറ്റിയുള്ള ചർച്ചകളീലൂടെ സമയവായം എത്താൻ നോക്കുന്ന സമയത്തു ലെഖനം ഒഴിവക്കാൻ വേണ്ടി വൊട്ടെടുപ്പിനു വച്ചു. തെറ്റ്: വോട്ടെടുപ്പ് എന്നത് സമയവായത്തിലൂടെ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിൽ അറ്റകൈയ്ക്കു പ്രയോഗിക്കെണ്ട ഒന്നാണു. എന്തിനും ഏതിനും വൊട്ടെടുപ്പിലേക്കു നീങ്ങാൻ വിക്കിപീദിയ ഒരു ജനാധിപത്യ സംവിധാനം അല്ല.
- ലെഖനത്തെ കുറിച്ചു ചർച്ച നടന്നു കൊണ്ടിരിക്കുകയും, മറ്റൊരു അഡ്മിൻ അതിനെക്കുറിച്ചുള്ള വൊട്ടെടുപ്പിനു തുടക്കമിടുകയും ചെയ്തു കഴിഞ്ഞപ്പോൾ എന്താണു സംഭവം എന്നു പോലും നോക്കാതെ ലേഖനം തന്നെ ഡിലീറ്റ് ചെയ്തു. ആ പ്രവർത്തി അതിൽ തന്നെ വലിയ തെറ്റാണു.
വിക്കിയിലെ അഡ്മിനുകൾ തമ്മിൽ യാതൊരു കമ്മ്യൂണിക്കേഷനും നടക്കുന്നില്ല എന്നതിനു ഉത്തമ തെളിവാണു മുകളിലെ സംഭവവികാസങ്ങൾ. അഡ്മിനുകൾ തമ്മീൽ വിക്കിയിലോ, ഗ്രൂപ്പ് മെയിലിലോ, അതുമല്ലെങ്കിൽ അഡ്മിനുകൾക്കു വേണ്ടീ മാത്രം ഒരു ഗൂഗിൾ ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയോ തമ്മിൽ സംവദിച്ചു ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ല എന്നു ഉറപ്പു വരുത്തേണ്ടതാണു. --Shiju Alex|ഷിജു അലക്സ് 08:47, 8 സെപ്റ്റംബർ 2008 (UTC)
- അല്ലല്ല, അങ്ങനെയല്ല. ഇക്കാര്യത്തിൽ ഒരു വോട്ടെടുപ്പ് തീരെ ആവശ്യമില്ല. ലേഖകന്റെ ഒഴിച്ച് മായ്ക്കുന്നതിനെതിരേ അഭിപ്രായവും ഇല്ലായിരുന്നു. ഹാങോണും ഇല്ലായിരുന്നു. സംവദിച്ച് സംവദിച്ച് എന്തിനു വെറുതേ വലിച്ചു നീട്ടണം എന്നോർത്തു. അത് ഡിലീറ്റിയിട്ട് വീണ്ടും ക്രിയേറ്റു ചെയ്യാതിരിക്കാൻ പ്രൊട്ടക്റ്റ് ചെയ്യണം എന്നായിരുന്നു ഉദ്ദേശിച്ചത്. ചെയ്തത് തിരിഞ്ഞൂപോയി എന്നത് വേറേ കാര്യം--പ്രവീൺ:സംവാദം 12:00, 8 സെപ്റ്റംബർ 2008 (UTC)
ബ്ലോക്ക്
[തിരുത്തുക]ലിജോറിജോ എന്ന ഉപയോക്താവ് ബ്ലോക്കു വാങ്ങേണ്ട വിധം നശീകരണ പ്രവർത്തനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ? അവസാനമായി അങ്ങോർ നടത്തിയ തിരുത്തലുകൾ പലതും തർക്കത്തിനു വക നൽകുന്നുണ്ട്. ഒരു ബ്രൗസറിനെപ്പറ്റിയുള്ള പേജിന്റെ ഇൻഫോബോക്സിൽ അതിന്റെ ഉപയോഗത്തിലിരിക്കുന്ന പതിപ്പിന്റെയാണോ അതോ പരീക്ഷണ ഘട്ടത്തിലുള്ള പതിപ്പിന്റെയാണോ സ്ക്രീൻ ഷോട്ട് നൽകേണ്ടത് എന്നത് ഒരു വിഷയം. അവസാന തിരുത്തൽ അതാണ്. ഉപയോഗത്തിലിരിക്കുന്ന പതിപ്പിന്റെയാണെന്ന് എന്റെ അഭിപ്രായം. മറ്റൊന്ന് DRMന്റെ പൂർണ്ണ രൂപം. ഡിജിറ്റൽ റൈറ്റ്സ് മാനേജ്മെന്റ് എന്നു മൈക്രോസോഫ്റ്റ് ഉപയോഗിക്കുമ്പോൾ ഫ്രീ സോഫ്റ്റ്‌വെയർ വക്താക്കൾ അത് ഡിജിറ്റൽ റെസ്ട്രിക്‌ഷൻസ് മാനേജ്മെന്റ് എന്നായിരിക്കണം എന്നു വാദിക്കുന്നു. വിസ്റ്റ പേജിൽ റൈറ്റ്സ് മാനേജ്മെന്റ് എന്നു മാറ്റിയ ഉപയോക്താവിനു വാണിങ്ങ് നൽകുകയും പിന്നെ ബ്ലൊക്ക് ചെയ്യുകയും ചെയ്യുമ്പോൾ മലയാളം വിക്കി ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ വക്താക്കളാണെന്നൊരു ധ്വനി വരില്ലേ? ഇനി അങ്ങനെയാണോ? പ്രസ്തുത ഉപയോക്താവിന്റെ സംഭാവനകൾ ഓടിച്ചൊന്നു പരിശോധിച്ചപ്പോൾ ടെക്‌നിക്കൽ വിഷയങ്ങളിൽ ഒരുപക്ഷേ നല്ല സംഭാവനകൾ നൽകാൻ കഴിഞ്ഞേക്കുമെന്നു തോന്നി. ബ്ലോക്കിങ്ങിനുള്ള വിധം എന്തെങ്കിലും ചെയ്തോ എന്നും സംശയം. പരിശോധിക്കുമല്ലോ. മൻജിത് കൈനി 10:39, 21 സെപ്റ്റംബർ 2008 (UTC)
- മൻജിത്ത് ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാതെയാണ് പ്രതികരിച്ചതെന്ന് തോന്നുന്നു. ലിജോയെ സാദിഖ് ബ്ലോക്ക് ചെയ്യാനുള്ള കാരണം ഞാൻ മനസ്സിലാക്കിയെടുത്തോളം ലേഖനങ്ങളിൽ നിന്നും തുടർച്ചയായി വിവരങ്ങൾ മായ്ചതിനും, മുന്നറിയിപ്പുകൾ അവഗണിച്ചതിനുമാണ്. മുന്നറിയിപ്പുകൾ ലിജോയുടെ സംവാദം താളിൽ കാണാവുന്നതുമാണ്. മോസില്ലയുടെ താളിൽ നിന്നും, വിൻഡോസ് വിസ്റ്റയുടെ താളിൽ നിന്നും വിവരങ്ങൾ മായ്ചതിനും ,അതിനു നൽകിയ മുന്നറിയിപ്പുകൾ ആദ്യം അവഗണിക്കുകയും പിന്നീട് ലോഗിൻ ചെയ്യാതെയും, മി. എക്സ് എന്ന പേരിലൊരു അക്കൗണ്ട് ഉണ്ടാക്കിയും മറ്റും തുടർച്ചയായി വാൻഡലിസം നടത്തിയതിനാണ് അയാളെ തടഞ്ഞത്. എത്ര നല്ല എഡിറ്റുകൾ നടത്തുന്ന വ്യക്തിയാണെങ്കിലും വാൻഡലിസം കാണിച്ചാൽ ബ്ലോക്ക് ചെയ്യണമെന്നാണെന്റെ പക്ഷം. പക്ഷേ ബ്ലോക്ക് കാലാവധി ഇത്രയധികം വേണമോ എന്നതു പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്. --Anoopan| അനൂപൻ 13:32, 21 സെപ്റ്റംബർ 2008 (UTC)
ലിജോറിജോയുടെ എഡിറ്റുകളിൽ പലതും രസമാണ്. ഇതൊക്കെ നോക്കൂ :) [3], [4], [5], [6].--ജ്യോതിസ് 15:07, 21 സെപ്റ്റംബർ 2008 (UTC)
- ലിജോറിജോയുടെ എഡിറ്റുകളുടെ കൂടെ പ്രത്യേകം:Contributions/Mr. X, പ്രത്യേകം:Contributions/61.2.207.63 എന്നിവ കൂടി ചേർത്തു വായിക്കാൻ താത്പര്യം --സാദിക്ക് ഖാലിദ് 15:42, 21 സെപ്റ്റംബർ 2008 (UTC)
ഉവ്വ്, ഒക്കെ നോക്കി. ഒക്കെയും വാൻഡലിസം എന്നതിനേക്കാൾ കോൺഫ്ലിക്റ്റ് ഓഫ് ഇന്ററസ്റ്റ്സ് ആയിട്ടേ എനിക്കു തോന്നിയുള്ളൂ. ജ്യോതിസിനു രസകരമെന്നു തോന്നിയ എഡിറ്റുകളൊക്കെയും ഒരു പുതുമുഖ ഉപയോക്താവിന്റെ തമാശകളായും. അനൂപൻ പറഞ്ഞിരിക്കുന്ന മുന്നറിയിപ്പുകൾ(അതിൽ മോസില്ലയിലെ മ തിരുത്തൽ അബദ്ധമാകാനേ വഴിയുള്ളൂ) അവഗണിച്ചു എന്നതു ന്യായമായി കണക്കാക്കാം. ഓമല്ലൂർ താളിൽ സൈമൺ ചീക്കനാൽ ചെയ്തതും അതുതന്നെയല്ലേ? പരിചയ സമ്പന്നരായ ഉപയോക്താക്കൾ പത്തും പതിനഞ്ചും ഐഡികളിൽ നിന്നും തനി വാൻഡലിസം കാണിച്ചിട്ടും ബ്ളോക്കു ചെയ്യപ്പെടാത്ത ഇവിടെ ലിജോറിജോയുടെ കാര്യത്തിൽ കാട്ടിയത് ന്യായമാണെന്ന് തോന്നുന്നില്ല. എന്റെ തോന്നലുകൾ അഡ്മിന്മാർ എല്ലാവരും അംഗീകരിക്കണമെന്നല്ല. എന്നാലും ഒരു പന്തിയിൽ രണ്ടു വിളമ്പെന്ന തോന്നൽ ഇല്ലാതാക്കുകയെങ്കിലും ചെയ്താൽ നന്ന്. മൻജിത് കൈനി 16:48, 21 സെപ്റ്റംബർ 2008 (UTC)
- ഇതിൽ എന്താണ് അന്യായം! സൈമണെ ബ്ലോക്ക് ചെയ്യാതിരുന്നതോ, അതോ ലിജോറിജോയെ ബ്ലോക്ക് ചെയ്തതോ? ആദ്യത്തെതാണെങ്കിൽ ഇതുപോലൊരു ശ്രദ്ധക്ഷണിക്കൽ കുറിപ്പ് ഇതിനു മുൻപ് വരേണ്ടിയിരുന്നതല്ലേ? --സാദിക്ക് ഖാലിദ് 18:03, 21 സെപ്റ്റംബർ 2008 (UTC)
COI ഇവിടെ എങ്ങനെ വന്നെന്നു മനസ്സിലായില്ല?--ജ്യോതിസ് 18:45, 21 സെപ്റ്റംബർ 2008 (UTC)
- ലിജോ റിജോയുടെ സംവാദത്താളിൽ നൽകിയിരിക്കുന്ന 2 എഡിറ്റുകളും അബദ്ധമാകാനാണ് സാധ്യത. ബ്ലോക്ക് ചെയ്യാൻ പര്യാപ്തമായ കാരണങ്ങളായി തോന്നുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള എഴുത്തുകളരിയെക്കുറിച്ചുള്ള ബോധ്യം ഇല്ലാത്തതിനാലായിരിക്കണം അദ്ദേഹം ഈ അബദ്ധങ്ങൾ ചെയ്തതെന്നു തോന്നുന്നു. അദ്ദേഹത്തെ അൺബ്ലോക്ക് ചെയ്യാൻ താല്പര്യപ്പെടുന്നു. --Vssun 09:56, 22 സെപ്റ്റംബർ 2008 (UTC)
പുതുമുഖങ്ങൾ നടത്തുന്ന (അതും ആദ്യത്തെ ദിവസങ്ങളിൽ) ഇത്തരം തിരുത്തലുകൾ വിക്കിയുടെ പ്രവർത്തനശൈലി മനസ്സിലാക്കാത്തതു കൊണ്ടു വരുന്നതാണു. അതിനാൽ തന്നെ മുന്നറിയിപ്പുകൾ അവഗണിച്ചാൽ ബ്ലൊക്ക് പരമാവധി ഒരു ദിവസത്തിൽ ഒതുക്കണം. അതിനു ശെഷവും വാൻഡലിസം തുടർന്നാൽ മാത്രമെ ബ്ലൊക്ക് കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.
എങ്കിലും ദുരുദ്ദേശത്തോടെ ഈ ഉപയോക്താവ് രണ്ടാമതൊരു അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. അതിനു പുറമേ ഐപിയിൽ നടത്തിയ വാൻഡലിസം. അതിനാൽ തന്നെ ഇദ്ദേഹത്തിനു പുതുമുഖത്തിന്റെ ആനുകൂല്യം നൽകാമോ എന്നു സംശയമുണ്ട്.
എങ്കിലും പൊതുവെ പുതുമുഖങ്ങളുടെ ബ്ലോക്കിൽ ഞാൻ മുകളിൽ എഴുതിയ ശൈലി പിന്തുടരുകയാവും നല്ലത്. --Shiju Alex|ഷിജു അലക്സ് 10:16, 22 സെപ്റ്റംബർ 2008 (UTC)
- ചങ്ങാതിമരെ, ഞാൻ തോറ്റു കീഴടങ്ങി. യൂസറെ ബ്ലോക്കുമ്പോൾ അഡ്മിന്മാർക്കുള്ള വിവേചനാധികാരം എപ്രകാരമാണ് ഉപയോഗിക്കപ്പെടുന്നതെന്നു മനസ്സിലായി. ഈ യൂസർ സ്വന്തം ഐ.ഡിയിൽ നിന്നോ, സോക്ക് ഐഡിയിൽ നിന്നോ നടത്തിയ തിരുത്തലുകൾ ദുഷ്ടലാക്കോടെ അല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. സോക്ക് ഐഡിയെ ബ്ലോക്ക് ചെയ്തതിൽ പരാതിയൊട്ടുമില്ല. ഈ രണ്ട് ഐഡികളിൽ നിന്നും അങ്ങോർ എന്തെങ്കിലും നിക്ഷിപ്ത താൽപര്യങ്ങൾ(സ്വന്തം പേരിലൊരു ലേഖനം, വല്യപ്പന്റെയും കാർന്നോന്മാരുടെയും സുഹൃത്തുക്കളുടെയും പേരിൽ ലേഖനം അങ്ങനെയങ്ങനെ) അടിച്ചു ചേർക്കാൻ ശ്രമിക്കുന്നുമില്ല. അങ്ങനെയൊരാളെ ബ്ളോക്കുമ്പോൾ അറിവു കുറവുകൊണ്ടോ അബദ്ധമായോ സംഭവിച്ച എഡിറ്റുകളെ വാൻഡലിസം എന്നു പറഞ്ഞ് ഒറ്റയടിക്ക് ബ്ലൊക്കുന്നതിനു പകരം അയാളുടെ സംഭാവനകളുടെ സ്വഭാവം മൊത്തത്തിൽ വിലയിരുത്താൻ ശ്രമിക്കണമായിരുന്നെന്നേ പറഞ്ഞുള്ളൂ. (സാദിഖേ, ഇതുപോലൊരാളെ ബ്ലോക്കാൻ ഒരു സൂചനയും ആവശ്യമില്ല. സൈമണെ ബ്ലോക്കാൻ ഞാൻ വന്നു കുറിപ്പിടുകയും വേണം അല്ലേ. നല്ല തമാശ.) പിന്നെ അഡ്മിന്മാർ എത്ര പരിശ്രമിച്ചാലും താല്പര്യമുള്ള ഉപയോക്താവിനെ ഈ സംരംഭത്തിൽ നിന്നും പിൻതിരിപ്പിക്കാനാവില്ലെന്ന് 61.2.207. ശ്രേണിയിലുള്ള ഐ.പി. നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇയാളെ അനന്തകാലത്തേക്കു ബ്ലോക്കിയാലും ഇപ്പോൾ പരാതിയില്ല കേട്ടോ :) മൻജിത് കൈനി 20:18, 23 സെപ്റ്റംബർ 2008 (UTC)
ശരി അൺബ്ലോക്ക് ചെയ്തേക്കാം. എല്ലാ ബഹുമാനത്തോടും കൂടെ പറയട്ടേ, തെറ്റ് തെറ്റായി തന്നെ കാണണം. അല്ലാതെ മറ്റു വിക്കിപീഡിയരുടെ പ്രവർത്തനങ്ങളെ താഴ്തിക്കെട്ടുന്ന വിധത്തിൽ അയാളുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുവാൻ ശ്രമിക്കേണ്ടതില്ല. പിന്നെ അവനു ബ്ലോക്ക് കിട്ടിയില്ല, ഇവനു കിട്ടി എന്നോക്കെ പറയേണ്ടതുണ്ടോ? ഒരോന്നും ന്യായവും അന്യായവും പരിശോധിച്ച് വിധി കല്പിക്കുവാൻ വിക്കിപീഡിയ ഒരു കോടതിയല്ല എന്നത് താങ്കൾകറിയാമെന്ന് കരുതുന്നു. സൈമണിന്റെ കാര്യങ്ങൾ ഇവിടേക്ക് വലിച്ചിഴക്കേണ്ട കാര്യമുണ്ടോ? പുതുമുഖമായതിനാൽ ബ്ലോക്കിന്റെ കാലാവധി കുറക്കെണമെന്ന ഒറ്റവരി കുറിപ്പിട്ടാൽ ഞാൻ തന്നെ ബ്ലോക്ക് കാലാവധി ഒരു ദിവസമാക്കുമായിരുന്നു. അതെങ്ങിനെ ഒറ്റവരി ലേഖനവും ഒരു കിലോമീറ്റർ സംവാദവുമാണല്ലോ വിക്കിയിൽ കൂടുതൽ പ്രചാരത്തിലുള്ളത്! --സാദിക്ക് ഖാലിദ് 09:07, 24 സെപ്റ്റംബർ 2008 (UTC)
മറുപടി
[തിരുത്തുക]ഞാൻ ഒരിക്കലും വിക്കിപീഡിയയെ നശിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു. ഞാൻ മോസില്ല ഫയർഫോക്സ് എന്ന താളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്തയായി സാദിക്ക് ഖാലിദ് പറഞ്ഞു. ഞാൻ വിവരങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചിട്ടില്ല. പുതുക്കാൻ മാത്രമേ ശ്രമിച്ചിട്ടള്ളു.— ഈ തിരുത്തൽ നടത്തിയത് Lijorijo (സംവാദം • സംഭാവനകൾ)
സാലഡ് വാൻഡലിസം
[തിരുത്തുക]ഇത് ആരും കാണുന്നില്ലേ? -- rameshng|രമേശ് ► Talk:സംവാദം 01:55, 25 നവംബർ 2008 (UTC)
-- ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ട്. --Anoopan| അനൂപൻ 04:48, 25 നവംബർ 2008 (UTC)
ബോട്ട് ഫ്ലാഗ് ഇല്ലാത്ത ബോട്ടുകൾ
[തിരുത്തുക]നയപ്രകാരം ആഗോളയന്ത്രങ്ങൾ അനുവദിക്കുന്ന വിക്കിയായി ക്രമീകരിക്കാൻ അഭ്യർത്ഥിക്കാൻ ഈ പട്ടികയിൽ വിക്കിയുടെ പേരു ചേർക്കേണ്ടതാണ്. എന്നാൽ ആഗോളയന്ത്ര ഓപ്പറേറ്റർമാർ യന്ത്രം പ്രവർത്തിപ്പിക്കാനുള്ള വിക്കികൾക്കായി നോക്കുന്ന വിക്കിപ്പട്ടികയും ഇതുതന്നെ. അതിനാൽ ഗ്ലോബൽ ബോട്ട് വിക്കി ക്രമീകരണം പൂർത്തിയാകുന്നതുവരെ ബോട്ട് ഫ്ലാഗില്ലാതെ എഡിറ്റ് ചെയ്യുന്ന ബോട്ടുകളോട് അല്പം കാരുണ്യം കാണിക്കണം എന്നഭ്യർത്ഥിക്കുന്നു. എഡിറ്റു ചെയ്യുന്ന ബോട്ട് ഗ്ലോബൽ ബോട്ടാണോ എന്നറിയാൻ ഇവിടെ നോക്കാവുന്നതാണ്. --ജേക്കബ് 22:31, 21 ഏപ്രിൽ 2009 (UTC)
ഇ==വിക്കിപീഡിയയുടെ അപരനോ?== ഇത് എന്താണ്?. വിക്കിപീഡിയയുടെ അപരനോ?--Naveen Sankar 06:58, 24 ഏപ്രിൽ 2009 (UTC)
- ഈ രണ്ടു വെബ്‌സൈറ്റുകളുംമീഡിയ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ വിക്കിപീഡിയയും ഈ സംരഭവുമായി ബന്ധമൊന്നുമില്ല. മുകളിൽ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റ് കേരള ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള The State Institute of Encyclopaedic Publications പുറത്തിറക്കുന്ന സർവ്വവിജ്ഞാനകോശത്തിന്റെ വെബ് എഡിഷൻ ആണ്.--Anoopan| അനൂപൻ 07:47, 24 ഏപ്രിൽ 2009 (UTC)
- ഇത് വിക്കി അപരനൊന്നുമല്ല.ഇത് മീഡിയാവിക്കി ഇനത്തിലാണുള്പ്പെടുന്നു. മീഡിയാവിക്കി GPL അനുമതിപത്രത്തിനുവിധേയമായി പ്രസിദ്ധീകരിക്കുന്ന ഒരു വിക്കി എഞ്ചിനാണ്. എല്ലാ വിക്കിമീഡിയാ സംരംഭങ്ങളും മറ്റു പല സൈറ്റുകളും മീഡിയാവിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു.
2005-ൽ മീഡിയാവിക്കി പ്രത്യേക പി.എച്.പി. സമ്മാനം എന്ന വിഭാഗത്തിൽ les Trophées du Libre അവാർഡ് നേടുകയുണ്ടായി. 2007-ലെ കണക്കുപ്രകാരം മീഡിയാവിക്കി ധാരാളം സൈറ്റുകളിൽ ഉപയോഗിക്കുന്നു.
വിക്കി സംരഭകര് തന്നെ അനുവദിക്കുന്ന സ്വതന്ത്ര സൈറ്റാണ്. വിക്കി സറ്റൈലില് ആര്ക്കും പണം കൊടുത്ത സ്വതന്ത്രമായ വിജ്ഞാനകോശങ്ങളുണ്ടാക്കാം. അതിന്റെ സ്റ്റൈല് മാത്രമേ വിക്കി മോഡലുണ്ടാവൂ. കണ്ടന്റിനോ മറ്റോ വിക്കിയുമായി ബന്ധമുണ്ടാവില്ല. നിലവില് എട്ട് വിക്കി സോഫ്ട് സൈറ്റുകളാണ് മലയാളത്തിലുള്ളത്.ഇവിടെ ചെന്നാല് ആ ലേഖനങ്ങളേതെല്ലാമെന്ന് കാണാം. മറ്റുഭാഷകളിലാവട്ടെ ഇത്തരം ഇംഗ്ലീഷ്അനേകായിരം സൈറ്റുകളുണ്ട്.--Zuhairali 06:16, 25 മേയ് 2011 (UTC)
പഞ്ചസ്തംഭം
[തിരുത്തുക]പഞ്ചസതംഭങ്ങളിൽ വരുത്തിയ ഈ മാറ്റം ശ്രദ്ധിക്കുക --Anoopan| അനൂപൻ 11:15, 13 മേയ് 2009 (UTC)
- റിവെർട്ട് ചെയ്യുന്നതല്ലെ നല്ലത് --Jigesh talk 11:57, 13 മേയ് 2009 (UTC)
കുഴപ്പമില്ലെന്നു തോന്നുന്നു. വിട്ടുപോയ ചിലതൊക്കെ ചേർത്തിട്ടുണ്ട്. വ്യാകരണവും അല്പംകൂടി നന്നായിട്ടുണ്ട്. റിവേർട്ടുന്നതിനേക്കാൾ നല്ലത് തെറ്റുണ്ടെങ്കിൽ അതുമാത്രം തിരുത്തുന്നതാവും. --അഭി 12:08, 13 മേയ് 2009 (UTC)
- ഇത്തരം താളുകൾ എഡിറ്റ് ചെയ്യുന്നതിനു മുന്നെ ഒരു സംവാദം വേണമെന്നു കരുതുന്നു.അ തു പോലെ ഇത്തരം താളുകൾ ഫുൾ പ്രൊട്ടക്ട് ചെയ്യുകയും വേണം--Anoopan| അനൂപൻ 13:05, 13 മേയ് 2009 (UTC)
തിരുത്തുകൾ നന്നായിട്ടുണ്ട്. ആദ്യത്തെ സ്തംഭത്തിൽ “ആകര സ്രോതസ്സുകൾ ഇല്ലാത്തവ...” എന്നത് “ഇതര സ്രോതസ്സുകൾ ഇല്ലാത്തവ...“ എന്നാണെന്ന് തോന്നുന്നു. ഈ സംവാദം വിക്കിപീഡിയ_സംവാദം:പഞ്ചസ്തംഭങ്ങൾ എന്ന താളിലാണ് കൂടുതൽ ചേരുകയെന്ന് തോന്നുന്നു. വിക്കിപീഡിയ:നിയമസംഹിത എന്നത് ലിങ്കോടുകൂടി വിക്കിപീഡിയ:പെരുമാറ്റച്ചട്ടം എന്നാക്കിയത് ശരിയായില്ല. ഇവ രണ്ടും മാറ്റുന്നുണ്ട് --സാദിക്ക് ഖാലിദ് 14:15, 13 മേയ് 2009 (UTC)
വിക്കിപീഡിയയ്ക്ക് അചഞ്ചലമായ നിയമങ്ങളില്ല, ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ച് തത്ത്വങ്ങൾ ഒഴികെ. താളുകൾ തിരുത്തുന്നതും, തലക്കെട്ടു മാറ്റുന്നതും, പരിഷ്കരിക്കുന്നതും ധൈര്യമായി ചെയ്യുക. തെറ്റുകൾ സംഭവിക്കുമോ എന്ന് ഭയക്കേണ്ടതില്ല. മിക്ക അവസരങ്ങളിലും, ലേഖനങ്ങളുടെ എല്ലാ മുൻതിരുത്തലുകളും സംരക്ഷിച്ചു വെക്കാറുണ്ട്, അതുകൊണ്ട് താങ്കൾ യാദൃച്ഛികമായി താളുകൾ നശിപ്പിക്കുവാനോ വീണ്ടെടുക്കുവാൻ പറ്റാത്ത വിധം താളുകൾ ഇല്ലാതാക്കുവാനോ ഒരു സാധ്യതയുമില്ല.
ഇത് അഞ്ചാമത്തെ സ്തംഭം നവീകരിച്ചതാണ്. ഇതു ചേർക്കാമല്ലോ? --സാദിക്ക് ഖാലിദ് 15:17, 13 മേയ് 2009 (UTC)
Code of conduct എന്നതിനു് നിയമ സംഹിതയല്ല, പെരുമാറ്റച്ചട്ടം തന്നെയാണ് കൂടുതൽ യോജിക്കുന്നതെന്ന് തോന്നുന്നു. --Challiovsky Talkies ♫♫ 17:04, 13 മേയ് 2009 (UTC)
- ചുവന്നകണ്ണി വരാതിരിക്കുവാനാണ് തത്കാലം അങ്ങനെയിട്ടത്. തലക്കെട്ട് മാറ്റുമ്പോൾ ആവശ്യമായ മാറ്റം പഞ്ചസ്തംഭം താളിലും വരുത്താവുന്നതാണ് --സാദിക്ക് ഖാലിദ് 06:18, 14 മേയ് 2009 (UTC)
ലീയുടെ ഒപ്പ്
[തിരുത്തുക]ലീ2008 എന്ന ഉപഭോക്താവിന്റെ ഒപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പലപ്രാവശ്യം കാര്യങ്ങൾ അറിയിച്ചിട്ടും ലീ ഒപ്പ് മാറ്റാൻ തെയ്യാറുമല്ല. ഇതിന് ഒരു പരിഹാരം ഉണ്ടാക്കേണ്ടതാണ്.--Jigesh talk 09:51, 25 മേയ് 2009 (UTC)
- http://en.wikipedia.org/wiki/Wikipedia:Sign#Transclusion_of_templates --Anoopan| അനൂപൻ 09:53, 25 മേയ് 2009 (UTC)
- off wiki യിൽ ചർച്ച നടന്നത് കൊണ്ടാകാം ഇവിടെ തീരുമാനമാകും മുമ്പ് സാദിക്കും വാസുനും ഒപ്പിൽ വാണ്ടലിസം കാട്ടിയത്. ഇതിന്റെ പേരിൽ എന്തായാലും അഡ്മിനുകൾ ഗുണ്ടായിസം നടത്തി വിക്കിയുടെ ഉള്ള പേർ പോകാതിരിക്കാൻ തൽകാലം ഒപ്പ് മാറ്റി--—ഈ തിരുത്തൽ നടത്തിയത് lee2008 10:23, 25 മേയ് 2009 (UTC)
ആർ.എസ്.എസ്
[തിരുത്തുക]വിക്കിപീഡിയയിലെ ലേഖനങ്ങളെക്കുറിച്ചോ, വിക്കിയെസംബന്ധിച്ചോ അല്ലാതെയുള്ള ഇത്തരം സംവാദങ്ങൾ മുളയിലേ നുള്ളെണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 11:33, 7 ജൂലൈ 2009 (UTC)
- പൂർണമായി യോജിക്കുന്നു --ബിപിൻ 13:00, 7 ജൂലൈ 2009 (UTC)
കവാടം
[തിരുത്തുക]സൈറ്റു് നോട്ടീസിൽ ജ്യോതിശാസ്ത്ര കവാടത്തെ കുറിച്ചു് സൂചിപ്പിച്ച് ഒരു കുറിപ്പിടുക. ഇപ്പോൾ തുടങ്ങിയ ജ്യോതിശാസ്ത്ര കവാടം മറ്റുള്ള കവാടങ്ങൾ തുടങ്ങാൻ ഉപയോക്താക്കൾക്കു് ഒരു പ്രേരണ ആയി മാറണം. അതിനായി വിഷയ താല്പര്യം അനുസരിച്ചു് ഉപയോക്താക്കൾ കൂടി ചേരണം. --Shiju Alex|ഷിജു അലക്സ് 07:11, 15 ജൂലൈ 2009 (UTC)
ചെയ്തു --സാദിക്ക് ഖാലിദ് 08:19, 15 ജൂലൈ 2009 (UTC)
ഒപ്പു പ്രശ്നം
[തിരുത്തുക]ഈ BlueMango ☪ ഒപ്പ് പ്രശ്നമാണോ ? അവസാനത്തെ ചിഹ്നം ഒരു മതചിഹ്നമല്ലേ ? എന്തെങ്കിലും കുഴപ്പം തോന്നുന്നില്ലെങ്കിൽ ക്ഷമിക്കണം --Ranjith Siji Neon IT Public 10:22, 22 ജൂലൈ 2009 (UTC)
- ഉപയോക്താവിനോട് ഒപ്പിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. --Vssun 10:45, 22 ജൂലൈ 2009 (UTC)
- BlueMango ☪ മാറ്റിയിട്ടില്ലെന്നുതോന്നുന്നു --Neon. 08:07, 4 ഓഗസ്റ്റ് 2009 (UTC)
- ഇത് ശ്രദ്ധിക്കുക --Vssun 10:25, 4 ഓഗസ്റ്റ് 2009 (UTC)
ഒപ്പ് (ചന്ദ്രക്കല) ഒരു മതചിഹ്നമാണെന്നു പറയാൻ സാധിക്കില്ല എന്നാണ് എൻറെ അഭിപ്രായം. അതു മാറ്റുകയോ മാറ്റാതെയിരിക്കുകയോ യുക്തം പോലെ ചെയ്യട്ടെ. മാളികവീട് (സംവാദം) 08:18, 14 ഫെബ്രുവരി 2018 (UTC)
ഹാക്കിംഗ്
[തിരുത്തുക]ഹാക്കിംഗ് എന്ന ലേഖനത്തിലെയും അതിന്റെ സംവാദ താളിലെ തിരുത്തലുകളും 117.199.0.126 എന്ന ഐ.പി യും ശ്രദ്ധിക്കുമല്ലൊ. ലേഖനത്തിന്റെ ആധികാരികതയുടെ ആവശ്യം ഉൾപ്പെടുത്തിയ ഉടൻ അത് നീക്കം ചെയ്യുകയും സം വാദത്താളിൽ സാക്ഷികൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. noble 20:21, 15 ഓഗസ്റ്റ് 2009 (UTC)
സമദ്
[തിരുത്തുക]Samad തുടർച്ചയായി വാണ്ടലിസവും വ്യക്തിആക്രമണങ്ങളും നടത്തുന്നു. ശ്രദ്ധിക്കുമല്ലോ.--—ഈ തിരുത്തൽ നടത്തിയത് lee2008 14:42, 31 ഒക്ടോബർ 2009 (UTC)
lee2008 ന്റെ ലേഖനമെഴുത്തും എഡിറ്റും വർഗീയതും വംശീയതയും വളർത്താൻ ഉപകരിക്കുന്നതും വിഷയത്തിന്റെ ഒരു ഭാഗം മാത്രം എടുത്തുകാട്ടുന്നതും പല വസ്തുതകളും മറച്ചു വെച്ചുള്ളതുമാണ്. തെളിവായി അദ്ദേഹത്തിന്റെ ചില എഡിറ്റുകൾ ഒഴിച്ചുള്ളവയല്ലാം ഉണ്ട്. ഇത് അഡ്മിന്മാർ ശ്രദ്ധിക്കുമല്ലോ--Apibrahimk 14:51, 31 ഒക്ടോബർ 2009 (UTC)
- Apibrahimk എല്ലാ മേഖലകളിലും ഒരാൾക്ക് തീർച്ചയായും എഡിറ്റാൻ കഴിയില്ല. അത് താങ്കളൂം സമദും നടത്തുന്ന ആക്രമണങ്ങൾക്ക് ഉത്തരമാകുമെങ്കിൽ നമോവാകം. ചില പ്രത്യേക എഡിറ്റുകൾ നടത്തിയതിനാൽ അസഹിഷ്ണുത ഉണ്ടാവേണ്ട കാര്യം ഉണ്ടോ എന്നിക്കറിയില്ല.--—ഈ തിരുത്തൽ നടത്തിയത് lee2008 15:16, 31 ഒക്ടോബർ 2009 (UTC)
lee2008
[തിരുത്തുക]lee2008 എന്ന ഉപയോക്താവ് മറ്റു ഉപയോക്താക്കളെ മാത്രമല്ല ഇതര മതവിഭാഗ്ങ്ങളേയും പലപ്പോഴും അപഹസിക്കുകയും ഇകഴ്ത്തിപറയുകയും ചെയ്യുന്നുണ്ട്. ഉദാഹരണമായി ജിഹാദിലെ സംവാദത്താളിൽ പറഞ്ഞത്:മുസ്ലിംകൾ പുറത്തുമാത്രം പറയുന്നത് എഴുതാനുള്ള സ്ഥലമല്ല വിക്കിപീഡിയ എന്നത്. രണ്ടാമത്തത് ലൗ ജിഹാദിന്റെ സംവാദത്താളിൽ പറഞ്ഞത്: ഹോളോകോസ്റ്റിനെ മുസ്ലികൾ സംഘടനകൾ ഇല്ലാ എന്നു വാദിക്കുന്നു എന്ന ശുദ്ധവിവരക്കേടും മുസ്ലിം വിരോധവും എഴുതിയത്, മൂന്നാമത്തേത് അതേ താളിൽ തന്നെ മുസ്ലിംകളുണ്ടാക്കുന്ന ദലിത് സംഘടനകൾ എന്ന് പറഞ്ഞത്. ഇതൊക്കെയും യാതൊരു അടിസ്ഥനമില്ലാത്തതും വിവരക്കേടും മാത്രമല്ല വംശീയത പ്രസരിപ്പിക്കുന്നതുമാണ്. ഇക്കാര്യത്തിൽ അഡ്മിന്മാർ വേണ്ടത് ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.--Apibrahimk 09:44, 3 നവംബർ 2009 (UTC)
തിരഞ്ഞെടുത്ത ചിത്രം
[തിരുത്തുക]ഒരു ചിത്രം തിരഞ്ഞെടുത്തിട്ടെങ്കിലും അത് പ്രധാന താളിൽ വരുന്നില്ല. അതുകൊണ്ട് കൂടുതലൊന്നും ചെയ്യുന്നില്ല. അങ്ങനെ തന്നെ വിടുന്നു--പ്രവീൺ:സംവാദം 08:31, 22 നവംബർ 2009 (UTC)
അക്ഷരപിശകാണോ?
[തിരുത്തുക]നയങ്ങൾ ലളിത രൂപത്തിൽ എന്ന ഈ താളിലെ നല്ല പെരുമാറ്റ രീതികളിലെ 7[7] നംബർ അക്ഷരപ്പിശകാണോ എന്ന് സംശയം — ഈ തിരുത്തൽ നടത്തിയത് Hrishikesh.kb (സംവാദം • സംഭാവനകൾ) 04:17, 18 ജനുവരി 2010 (UTC)
- അത് അക്ഷരപ്പിശകല്ല. അലക്ഷ്യമായി ടൈപ്പ് ചെയ്ത് താളിൽ ചേർക്കുന്നതിനെ സൂചിപ്പിച്ചതാണ് :) --ജുനൈദ് | Junaid (സംവാദം) 04:52, 18 ജനുവരി 2010 (UTC)
- അത് ശരിയായ വിധത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ലങ്കിൽ ആരെങ്കിലും തിരുത്തൂ--പ്രവീൺ:സംവാദം 06:11, 18 ജനുവരി 2010 (UTC)
- ശ്രമിച്ചിട്ടുണ്ട്. പിന്നെ പകർപ്പവകാശം ക്രിയേറ്റീവ് കോമൺസ് ആക്കി മാറ്റണ്ടേ? -- റസിമാൻ ടി വി 06:54, 18 ജനുവരി 2010 (UTC)
- വെണം കൂടാതെ വിക്കിപീഡിയ:പകർപ്പവകാശം മാറ്റിയെഴുതുകയും വേണം അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കിയിലെ താളിലേക്ക് കണ്ണി നൽകണം en:Wikipedia:Copyrights . --ജുനൈദ് | Junaid (സംവാദം) 07:18, 18 ജനുവരി 2010 (UTC)
- ശ്രമിച്ചിട്ടുണ്ട്. പിന്നെ പകർപ്പവകാശം ക്രിയേറ്റീവ് കോമൺസ് ആക്കി മാറ്റണ്ടേ? -- റസിമാൻ ടി വി 06:54, 18 ജനുവരി 2010 (UTC)
- അത് ശരിയായ വിധത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നില്ലങ്കിൽ ആരെങ്കിലും തിരുത്തൂ--പ്രവീൺ:സംവാദം 06:11, 18 ജനുവരി 2010 (UTC)
സംശയം
[തിരുത്തുക]Luckas-bot ഇതു നല്ല ബോട്ടാണോ?എന്താ ചെയ്തതെന്ന് പിടുത്തം കിട്ടിയില്ല--Sahridayan 12:08, 21 ഏപ്രിൽ 2010 (UTC)
- ആണല്ലോ. അതു താളുകളിൽ ഇന്റർവിക്കി കണ്ണികൾ ചേർക്കുക മാത്രമാണു ചെയ്യുന്നത്. ഏതു താളിലെ പ്രവർത്തനമാണു പിടി കിട്ടാഞ്ഞതെന്നു വ്യക്തമാക്കാമോ? --Anoopan| അനൂപൻ 12:12, 21 ഏപ്രിൽ 2010 (UTC)
കുഴപ്പക്കരനല്ലെന്നറിഞ്ഞാ മതി.'മാനേജ്മെന്റി'ൽ പുള്ളിൽ എടപെട്ടിരുന്നു.ഈ ബോട്ടുകളോരോന്നിന്റെയു പ്രവർത്തനത്തിന്റെ ലഘു വിവരണം ആ ബോട്ടുകളുടെ താളിൽ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ--Sahridayan 12:17, 21 ഏപ്രിൽ 2010 (UTC)സോറീ മാനേജ്മെന്റല്ല ഓഡിറ്റിങ്ങ് --Sahridayan 12:19, 21 ഏപ്രിൽ 2010 (UTC)
ലോഗോ മാറി!!!
[തിരുത്തുക]വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പിൽ പുതിയ ലോഗോ.
അക്ഷരത്തെറ്റുകൾ തിരുത്തി കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. മലയാളം വിക്കിപീഡിയയുടെ ലോഗോയും അതിനനുസരിച്ചു മാറ്റണ്ടേ?.--Naveen Sankar 10:28, 14 മേയ് 2010 (UTC)
- നമ്മുടെ ലോഗോയിലെ ഫോണ്ട് സ്വതന്ത്രമല്ല. പകരമുപയോഗിക്കാൻ പറ്റുന്ന നല്ലൊരു ഫോണ്ട് കിട്ടിയാലുടൻ ലോഗോയും മാറും. ഷിജുവും, ജുനൈദും അതിനുള്ള ശ്രമത്തിലാണ്.--പ്രവീൺ:സംവാദം 10:50, 14 മേയ് 2010 (UTC)
നല്ല ഫോണ്ട് എന്ന് ഉദ്ദേശിച്ചത് ഏതാണ് --മഹാരാജാവ് 16:36, 13 സെപ്റ്റംബർ 2010 (UTC)
- ഭംഗിയുള്ള ഫോണ്ട് എന്നുതന്നെയായിരിക്കും പ്രവീൺ ഉദ്ദേശിച്ചത്. കൂടെ സ്വതന്ത്രമായ ഉപയോഗത്തിന് അനുവദിക്കുന്ന തരത്തിൽ പ്രസിദ്ധപ്പെടുത്തിയതുമായിരിക്കണം. സമവായത്തിലൂടെ തിരഞ്ഞെടുത്ത ലോഗൊ മാറിയിട്ട് കുറച്ച് നാളായി, ലോഗോയുമായി ബന്ധപ്പെട്ട് ഈ സംവാദത്തിനിനി പ്രസക്തിയില്ലെന്ന് സൂചിപ്പിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 03:39, 14 സെപ്റ്റംബർ 2010 (UTC)
ചിഹ്നനങ്ങൾ ?
[തിരുത്തുക]വിക്കിപീഡിയയുടെ പുതിയ രൂപത്തിൽ (വെക്ടർ സ്കിൻ) edit ചെയ്യുമ്പോൾ 'പ്രത്യേക ലിപികൾ' എന്ന വിഭാഗത്തിലുള്ള ഉപവിഭാഗങ്ങളിൽ 'ചിഹ്നനങ്ങൾ' എന്ന് കാണുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ symbols എന്നതിന്റെ വിവർത്തനമായാണ് അത് ഉപയോഗിച്ചിരിക്കുന്നത്. ചിഹ്നങ്ങൾ എന്ന് മതി. ചിഹ്നനങ്ങൾ എന്ന് വേണ്ട.--Naveen Sankar 07:45, 31 മേയ് 2010 (UTC)
- ചിഹ്നനങ്ങൾ ഉറപ്പാണോ? --ജുനൈദ് | Junaid (സംവാദം) 08:16, 31 മേയ് 2010 (UTC)
എന്താ ജുനൈദേ ഇത്ര സംശയം? ചിഹ്നങ്ങൾ (symbols) ചേർക്കുന്ന പ്രക്രിയക്ക് പറയുന്ന പേരാണ് ചിഹ്നനം (punctuation). ഇവിടെ 'symbols' എന്നതിന്റെ വിവർത്തനമാണ് ഉപയോഗിക്കേണ്ടത്. അതിനാൽ അത് ചിഹ്നങ്ങൾ എന്നാക്കണം, ചിഹ്നനങ്ങൾ എന്ന പ്രയോഗം തന്നെ ഇല്ല. --Naveen Sankar 08:25, 31 മേയ് 2010 (UTC)
- വിവർത്തനവിക്കിയിൽ മാറ്റിയിട്ടുണ്ട്, അടുത്ത മീഡിയവിക്കി അപ്ഡേറ്റിന് ഇവിടെയെത്തും, ഇവിടെയും മാറ്റാം പക്ഷെ ശേഷം മായ്ക്കേണ്ടി വരും, ഗുരുതരമായ പ്രശ്നമല്ലാത്തത് കൊണ്ട് അതിന്റെ ആവശ്യമൊന്നുമില്ല എന്ന് കരുതുന്നു. --ജുനൈദ് | Junaid (സംവാദം) 08:31, 31 മേയ് 2010 (UTC)
നന്ദി. --Naveen Sankar 09:21, 31 മേയ് 2010 (UTC)
സ്വതവേ എന്നുവേണ്ട
[തിരുത്തുക]ഉപയോക്താവിനുള്ള "എന്റെ ക്രമീകരണങ്ങൾ" എന്ന വിഭാഗം കാണുക. അതിൽ മാറ്റങ്ങൾ വരുത്തി താഴെയെത്തുമ്പോൾ "സേവ് ചെയ്യുക" എന്നതിനു നേർക്ക് "സ്വതവേയുള്ള ക്രമീകരണങ്ങൾ പുനഃസ്ഥാപിക്കുക" എന്ന് കാണാം. സ്വതവേ എന്ന പ്രയോഗം തെറ്റാണ്.--Naveen Sankar 04:02, 7 ജൂലൈ 2010 (UTC)
- എന്താണു് ശരി എന്നു് കൂടി പറയൂ.--ഷിജു അലക്സ് 04:21, 7 ജൂലൈ 2010 (UTC)
- സ്വതേ ആണു ശരി. Umesh | ഉമേഷ് 06:07, 7 ജൂലൈ 2010 (UTC)
ഈശ്വര! വിക്കിപീഡിയയിൽ ഇരുപതിലധികം ലേഖനങ്ങളിൽ ഈ സ്വതവേ പ്രയോഗം ഉണ്ടല്ലോ. സ്വതേ എന്ന പ്രയോഗമാകട്ടെ നാലേനാലു ലേഖനങ്ങളിലും. --Naveen Sankar 04:38, 7 ജൂലൈ 2010 (UTC)
- ഈ മാറ്റം മാടപ്രാവിനെക്കൊണ്ട് ചെയ്യിക്കാം. എങ്കിലും ഒരു അവലംബം കൂടി നൽകാമോ? --Vssun (സുനിൽ) 10:39, 7 ജൂലൈ 2010 (UTC)
സ്വതവേ എന്നത് മാറ്റി സ്വതേ എന്നാക്കൂ. താമസം എന്തിനാ?--Naveen Sankar 08:35, 9 ജൂലൈ 2010 (UTC)
- സുനിൽ മുകളിൽ ചോദിച്ചതു പോലെ സ്വതേ ആണു ശരി എന്നതിനു ഒരു അവലംബം കൂടി നൽകൂ --Anoopan| അനൂപൻ 08:58, 9 ജൂലൈ 2010 (UTC)
- പന്മന രാമചന്ദ്രൻ നായരുടെ "തെറ്റും ശരിയും" എന്ന പുസ്തകം കാണുക; അല്ലെങ്കിൽ പന്മനയുടെ തന്നെ "തെറ്റില്ലാത്ത മലയാളം" എന്ന പുസ്തകം കാണുക--Naveen Sankar 12:49, 17 ജൂലൈ 2010 (UTC)
വിക്കിക്വോട്ടിന്റെ കുഴപ്പം
[തിരുത്തുക]മലയാളം വിക്കിചൊല്ലുകൾ എടുക്കുമ്പോൾ, ബ്രൗസറിന്റെ റ്റാബിൽ എഴുതിക്കാണിക്കുന്നത് 'വിക്കി ചില്ലുകൾ' എന്നാണ്. (എനിക്കു മാത്രമുള്ള പ്രശ്നമാണോ എന്നറിയില്ല. ഉള്ളടക്കത്തിൽ വിക്കിചൊല്ലുകൾ എന്ന് ശരിയായി കാണുന്നുണ്ട്.) (ഫയർഫോക്സ്, അഞ്ജലി ഓൾഡ് ലിപിയാണ് ഉപയോഗിക്കുന്നത്). ദയവായി തിരുത്തുക.--Naveen Sankar 12:49, 17 ജൂലൈ 2010 (UTC)
അവിടെ, നോട്ടീസ് ബോർഡിലും 'വിക്കി ചില്ലുകൾ സംരംഭത്തിന് പുതിയമുഖം' എന്നാണ് കാണുന്നത്. --Naveen Sankar 12:52, 17 ജൂലൈ 2010 (UTC)
- വിക്കി ചൊല്ലുകളുടെ പേരു മാറ്റാൻ ബഗ്ഗ് ചെയ്തപ്പോൾ പറ്റിയ ഒരു പിഴവാണത്. ബഗ്ഗ് റീഓപ്പൺ ചെയ്തിട്ടുണ്ട്. ഒരു കാര്യം ഇവിടെ മലയാളം വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം അവതരിപ്പിക്കുക. സഹോദരസംരഭങ്ങളെക്കുറിച്ചുള്ള ചർച്ചകൾ അതാതു വിക്കികളിൽ അവതരിപ്പിക്കുക. അവിടെ അതിനു പറ്റിയ താൾ നിലവിലില്ലെങ്കിൽ മെയിലിങ്ങ് ലിസ്റ്റിൽ അവതരിപ്പിക്കുക. --Anoopan| അനൂപൻ 13:15, 17 ജൂലൈ 2010 (UTC)
ആ വിധത്തിൽ സഹോദരവിക്കികളെ വേർതിരിച്ചു കാട്ടേണ്ടതില്ല. പ്രത്യെകിച്ച് ഇവിടുള്ളവർ മാത്രമേ അവിടെ ഉള്ളൂ എന്നതിനാൽ. ഇവിടാകുമ്പം എല്ലാവരുടേയും ശ്രദ്ധ എളുപ്പം കിട്ടുകയും ചെയ്യും. --ഷിജു അലക്സ് 14:54, 17 ജൂലൈ 2010 (UTC)
- മറ്റു വിക്കി സംരഭങ്ങളെക്കുറിച്ചുള്ള സംവാദവേദിയായി വിക്കിപീഡിയ മാറരുത്. അതിനായി അതതു വിക്കികളിൽ തന്നെ താളുകൾ തുടങ്ങണം. ഇല്ലെങ്കിൽ പ്രശ്നം മലയാളം വിക്കി സംരഭങ്ങളുടെ മെയിലിങ്ങ് ലിസ്റ്റിൽ ഇടണം. അതാണു നല്ലതെന്ന് എന്റെ അഭിപ്രായം . --Anoopan| അനൂപൻ 16:27, 17 ജൂലൈ 2010 (UTC)
അക്ഷരത്തിലെഴുതുമ്പോൾ
[തിരുത്തുക]227, ഇരുന്നൂറ്റി ഇരുപത്തി ഏഴ് ആണോ അതോ ഇരുന്നൂറ്റിഇരുപത്തിയേഴ് ആണോ?--Habeeb | ഹബീബ് 18:35, 4 ഓഗസ്റ്റ് 2010 (UTC)
- പൊതുവെ ടൈപ്പ് സെറ്റിങ്ങിൽ ഉള്ള നിയമം, 1-9 വരെയുള്ള അക്കങ്ങൾ മാത്രമാമേ അക്ഷരത്തിലെഴുതാവൂ എന്നതാണു്. ബാക്കി അതിന്റെ മുകളിൽ ഉള്ള സംഖ്യകൾ ഒക്കെ അക്കത്തിൽ തന്നെ വെണം എഴുതാൻ. --ഷിജു അലക്സ് 01:32, 5 ഓഗസ്റ്റ് 2010 (UTC)
- എങ്കിൽ ഈ താളിൽ കാണുന്ന അക്ഷരത്തിലെഴുതിയവ യഥാർഥത്തിൽ അക്കത്തിൽ തന്നെയാണോ കിടക്കേണ്ടിയിരുന്നത്??--Habeeb | ഹബീബ് 15:11, 5 ഓഗസ്റ്റ് 2010 (UTC)
സൂക്തങ്ങളുടെ എണ്ണം തീർച്ചയായും അക്കത്തിൽ തന്നെ എഴുതുന്നതാണു് നല്ലത്. പക്ഷെ .......വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ മുപ്പത്തിയേഴാം അദ്ധ്യായമാണ് ........എന്ന് പറയുന്നിടത്ത് അക്ഷരത്തിൽ തന്നെ കിടന്നാലും കുഴപ്പമില്ല എന്ന് തോന്നുന്നു. പഞ്ചായത്തിൽ ചർച്ച ചെയ്ത് നയം രൂപീകരിക്കുന്നതാവും നല്ലത്. --ഷിജു അലക്സ് 15:28, 5 ഓഗസ്റ്റ് 2010 (UTC)
- നന്ദി ഷിജു, സൂക്തങ്ങളുടെ എണ്ണം ഉടനെ തന്നെ അക്കത്തിലാക്കാം. --Habeeb | ഹബീബ് 15:40, 5 ഓഗസ്റ്റ് 2010 (UTC)
100 വരെയുള്ളവ സാന്ദർഭികമായി അക്ഷരത്തിലോ അക്കത്തിലോ എഴുതാമെന്ന് തോന്നുന്നു, 100 ന് മുകളിൽ അക്കത്തിൽ തന്നെ എഴുതുന്നതിന് മുൻഗണന നൽകണം --ജുനൈദ് | Junaid (സംവാദം) 16:05, 5 ഓഗസ്റ്റ് 2010 (UTC)
ദേശീയ പാത ൪൭ സീ
[തിരുത്തുക]കൊച്ചിയിൽ NH 47 C യുടെ രണ്ടു വരി പാത പൂർത്തി ആയി. അതിലൂടെ വണ്ടികൾ ഇന്നലെ പരീക്ഷണ ഓട്ടം തുടങ്ങിയത് ഒരു വലിയ സംഭവം ആയിരുന്നു.. എല്ലാ മാധ്യമങ്ങളും നല്ല കവരേജു കൊടുത്തു. മനോരമയുടെ ഫീച്ച്‌ർ വായിച്ചപ്പോൾ വിക്കിപീടിയയിൽ ചേർക്കേണ്ടത് ആണെന്ന് തോന്നി.സമയം രാത്രി ൧൨ മണി പ്രധാന കാര്യങ്ങൾ .൩-൪ വരി എഴുതി . . en .wikipedia യിൽ NH 47 C വായിച്ചു , ൻ എഴുതിയത് സേവ് ചെയ്തു . പക്ഷെ തുടർന്ന് എഴുതാമെന്ന് കരുതി ഇന്ന് നോക്കിയപ്പോൾ , ശ്രി. Anoopan അത് മായിചിരിക്കുന്നു, . പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല,എന്ന് താഴെ കൊടുത്തിരിക്കുന്നതുപോലെ കുറിപ്പും കണ്ടു. (മായ്ക്കൽ രേഖ); 06:02 . . Anoopan (സംവാദം | സംഭാവനകൾ) "ദേശീയ പാത ൪൭ സീ" മായ്ച്ചിരിക്കുന്നു (വിജ്ഞാനകോശസ്വഭാവമില്ല: ഉള്ളടക്കം: '{{പെട്ടെന്ന് മായ്ക്കുക|വിജ്ഞാനകോശസ്വഭാവമില്ല}} വല്ലാർപാടം �) en , ml , വിക്കിപീടിയകൾക്ക്, സ്വഭാവം രണ്ടാണോ?. ദയവായി en വിക്കിയിലെ NH 47 C ലേഖനവും അതിന്റെ Edit , History എന്നിവ വായിച്ചിട്ട് ഉത്തരവാദപ്പെട്ടവർ ഒരു മറുപടി തരുമെന്ന് ആശിക്കുന്നു.
Revision history of National Highway 47C (India)
From Wikipedia, the free encyclopedia View logs for this page Jump to: navigation, search Browse history From year (and earlier): From month (and earlier): Tag filter: Deleted only For any version listed below, click on its date to view it. For more help, see Help:Page history and Help:Edit summary. External tools: Revision history statistics · Revision history search · Number of watchers · Page view statistics (cur) = difference from current version, (prev) = difference from preceding version, m = minor edit, → = section edit, ← = automatic edit summary
* (cur | prev) 20:03, 21 August 2010 Imzadi1979 (talk | contribs) m (982 bytes) (converting infobox) (undo) * (cur | prev) 08:22, 30 July 2010 Shmilyshy (talk | contribs) m (1,232 bytes) (undo) * (cur | prev) 14:01, 29 November 2009 Paalappoo (talk | contribs) (1,185 bytes) (←Created page with '{{Indian Highways Box |NH= 47C |highway_image=
|Map= |length_km= 17 |direction...')
--Johnson aj 17:06, 18 സെപ്റ്റംബർ 2010 (UTC) Johnson a j
- മറ്റൊരു ഉപയോക്താവ് അത് മായ്ക്കാൻ നിർദ്ദേശിച്ചതിനാലും അത് വായിച്ചപ്പോൾ അതിൽ ലേഖനത്തിനു വേണ്ട അടിസ്ഥാന വിവരങ്ങൾ ഇല്ലെന്നു തോന്നിയതിനാലുമാണ് ഞാൻ ലേഖനം മായ്ച്ചത്. ഈ ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ ചേർക്കാൻ സാധിക്കുമെങ്കിൽ ആ ലേഖനം പുന:സ്ഥാപിക്കാവുന്നതാണ്. ലേഖനം പുനസ്ഥാപിക്കുന്നു. --Anoopan| അനൂപൻ 17:26, 18 സെപ്റ്റംബർ 2010 (UTC)
ഉടനെ മറുപടി തന്നതിൽ സന്തോഷിക്കുന്നു, നന്ദി; നമസ്ക്കാരം . --Johnson aj 20:15, 18 സെപ്റ്റംബർ 2010 (UTC)
ഇടതു വശത്തെ പണി സഞ്ചി
[തിരുത്തുക]ഈ കണ്ണികൾ ചേർക്കാൻ സാധിക്കുമോ
- കോമ്മൺസിലെ പോലെ മായ്ക്കാൻ ഉള്ള നിർദേശം
- പ്രമാണം എളുപ്പത്തിൽ ടാഗ് ചെയ്യാനുള്ള എന്തെങ്കിലും വഴി
- മലയാളം വിക്കിയിലെ ചിത്രങ്ങൾ
- എഴുത്തുകാർ പെട്ടെന്നു പ്രവർത്തിക്കേണ്ട മേഖലകൾ (നീക്കാനുള്ളവ, വിവരം ചേർക്കാനുള്ളവ..തുടങ്ങിയവ)
--മഹാരാജാവ് 19:05, 22 സെപ്റ്റംബർ 2010 (UTC)
ബ്ലോക്ക്
[തിരുത്തുക]ഈ 188.55.20.33 ഐ പി യെ താൽകാലികമായി തടയുക.--എഴുത്തുകാരി ശ്രീ സംവദിക്കൂ 04:34, 24 സെപ്റ്റംബർ 2010 (UTC)
- ചെയ്തു --ജേക്കബ് 04:37, 24 സെപ്റ്റംബർ 2010 (UTC)
പഠനശിബിരം ഇൻഫോബോക്സ്
[തിരുത്തുക]വിക്കിയിൽ മുകളിൽ പ്രദർശിപ്പിക്കുന്ന പഠനശിബിരം ഇൻഫോബോക്സിൽ, ഇന്ന് അർദ്ധരാത്രി മുതൽ പഠനശിബിരം 2010 ഒക്ടോബർ 10 ന് നടത്തുന്നു എന്നത് പഠനശിബിരം 2010 ഒക്ടോബർ 10 ന് (നാളെ) നടത്തുന്നു എന്നും, അതിനു ശേഷം അടുത്ത ദിവസം ഇന്ന് എന്നും ചേർക്കൂ..--Habeeb | ഹബീബ് 17:15, 8 ഒക്ടോബർ 2010 (UTC)
പൊതു നയങ്ങൾ
[തിരുത്തുക]ലേഖനങ്ങൾ തയ്യാറാക്കുന്നവർക്ക് വേണ്ടി പൊതു നിയമങ്ങൾ ഉണ്ടാവേണ്ടതാണ്. കാലാകാലങ്ങളിൽ പുതുക്കിയും കൂട്ടിച്ചേർത്തും അതിനെ വൃത്തിയാക്കീ കൊണ്ടുനടക്കണം.ഇത്തരം പൊതു സംരഭങ്ങളുടെ സുതാര്യമായ പോക്കിന് അതു ഗുണം ചെയ്യും. കാര്യനിർവ്വാഹകർ ഇതുവരെയുള്ള അനുഭവം വച്ച് ഒരെണ്ണം തയ്യാറാക്കാവുന്നതാണല്ലൊ. Satheesan.vn 03:50, 12 നവംബർ 2010 (UTC)
- താങ്കൾ വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും എന്ന താളിൽ വശത്തും താഴെയുമായി നൽകിയിരിക്കുന്ന ഫലകങ്ങളിലെ കണ്ണികളും വിക്കിപീഡിയ:ശൈലീപുസ്തകം എന്ന താളും കണ്ടുവോ? --ജുനൈദ് | Junaid (സംവാദം) 05:57, 12 നവംബർ 2010 (UTC)
- താങ്കൾ പറഞ്ഞ കാര്യങ്ങൾ. കണ്ടു. തച്ചന്റെ മകൻ, പ്രവീൺ എന്നീ സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങൾ അവിടെയൊന്നും കണ്ടില്ല. അവർ എന്റെ സംവാദ താളിൽ എഴുതിയവ വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും എന്നിടത്ത് ചേർത്തിരുന്നെങ്കിൽ എല്ലാ പുതുതായി വരുന്നവർക്കും ഉപകാരമാവുമായിരുന്നു. അവിടെ ചേർക്കാമെന്നു വച്ചപ്പോൾ തിരുത്തുക എന്നു കാണാനുമില്ല. ഞാൻ ഉദ്ദേശിച്ചതു് അവർക്കും അവർ ഉദ്ദേശിച്ചത് എനിക്കും മനസ്സിലാവാത്തത്` തലമുറകളുടെ വിടവു് കൊണ്ടാവാം എന്നു വിചാരിക്കുന്നു. എന്തായാലും ഈ സംവാദം ഞാൻ നിറുത്തുന്നു.ഒരു പക്ഷെ എന്റെ കമ്പ്യൂട്ടറിലെ പരിജ്ഞാന കുറവുമാകാം. Satheesan.vn 14:30, 13 നവംബർ 2010 (UTC)
The Best Upcoming Article
[തിരുത്തുക]തിരഞ്ഞെടുത്ത പുതിയ ലേഖനം എന്ന ഒരു വിഭാഗം ഉണ്ടാക്കാമോ? പുതിയ ലേഖനങ്ങൾ എഴുതുമ്പോൾ സമഗ്രമായി എഴുതാനുള്ള ഒരു പ്രോത്സാഹനമായി ഇത് മാറാൻ സാദ്ധ്യതയുണ്ടോ? --Ranjith Siji - Neon » Discuss 04:47, 22 നവംബർ 2010 (UTC)
- എന്താണുദ്ദേശിച്ചതെന്നു മനസിലായില്ല രഞ്ജിത്തേ.വിശദമാക്കാമോ? --Anoopan| അനൂപൻ 05:09, 22 നവംബർ 2010 (UTC)
- പുതിയ ലേഖനങ്ങളിൽ(ഒരു മാസത്തിനുള്ളിൽ/ആഴ്ച വരുന്ന) മികച്ചത് എന്നാണോ? --കിരൺ ഗോപി 05:36, 22 നവംബർ 2010 (UTC)
- അങ്ങിനെ പുതിയ ലേഖനങ്ങൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാകും. തിരഞ്ഞെടുത്ത ലേഖനം എന്ന വിഭാഗത്തിന്റെ തന്നെ ഇത് മാറ്റ് കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ പ്രധാന താളിൽ ഇപ്പോൾ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ വരുന്ന ലേഖനങ്ങളിൽ മികച്ച് ഒന്ന് ബോൾഡ് ചെയ്ത് കാണിക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. --ശ്രീജിത്ത് കെ (സംവാദം) 06:11, 22 നവംബർ 2010 (UTC)
എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ
[തിരുത്തുക]എറണാകുളം ജില്ലയിലെ താഴെക്കൊടുത്തിട്ടുള്ള ബ്ലോക്ക് പഞ്ചായത്തുകളൂടെ പേരുകൾ ശരിയാക്കേണ്ടതുണ്ട്.
- എടപ്പള്ളി
- മുളംതുരുത്തി
- വൈറ്റില (നിലവില്ലാത്ത ബ്ലോക്ക്)
- എന്ത് തിരുത്തലാണ് ഉദ്ദേശിച്ചത് എന്ന് പറയാമോ. എടപ്പള്ളി -> ഇടപ്പള്ളി, മുളംതുരുത്തി -> മുളന്തുരുത്തി എന്നും വൈറ്റില എന്നത് ഒഴിവാക്കാനും ആണോ ? --ശ്രീജിത്ത് കെ (സംവാദം) 12:50, 30 നവംബർ 2010 (UTC)
- ചെയ്തു--കിരൺ ഗോപി 14:02, 30 നവംബർ 2010 (UTC)
പേജ് റാങ്ക്
[തിരുത്തുക]http://stats.grok.se/ ഇതിന് തുല്യമായ എന്തെങ്കിലും ടൂൾ മലയാളം വിക്കിയിലുണ്ടോ? - നിയാസ് അബ്ദുൽസലാം 20:16, 11 ഡിസംബർ 2010 (UTC)
- താങ്കൾ നൽകിയ കണ്ണി ഒരു താളിലേക്കുള്ള ട്രാഫിക്ക് കാണാനാണല്ലോ. അതിൽ നൽകിയിരിക്കുന്ന ഭാഷാ ലിസ്റ്റിൽ മലയാളമില്ലെങ്കിലും, യൂ.ആർ.എല്ലിൽ മാറ്റം വരുത്തുക വഴി അത് മലയാളം വിക്കിപീഡിയയയിലെ താളുകളിലേക്കുമുള്ള ട്രാഫിക്കും കാണിക്കുന്നുണ്ട്. ഉദാ: http://stats.grok.se/ml/201012/പ്രധാന_താൾ (പ്രധാന താളിലേക്കുള്ള ഈ മാസത്തെ (2010 ഡിസംബർ) ട്രാഫിക്ക്). കൂടുതൽ സന്ദർശിക്കപ്പെടുന്ന ക്രമത്തിലുള്ള താളുകളുടെ പട്ടിക ഇവിടെയുണ്ടെങ്കിലും അത് പഴയതാണ് (2009 ഡിസംബറിലേത്). വിക്കി സംബന്ധമായ കുറച്ച് ഉപകരണങ്ങൾ ഇവിടെ കാണാം. --ജുനൈദ് | Junaid (സംവാദം) 04:31, 12 ഡിസംബർ 2010 (UTC)
ചൂടൻ പൂച്ച
[തിരുത്തുക]എനിക്ക് ചൂടൻ പൂച്ച ഉപയോഗിക്കാൻ കഴിയുന്നില്ല (+, - ചിഹ്നങ്ങൾ കാണിക്കുന്നില്ല). എന്തുകൊണ്ടാണെന്ന് പറയാമോ? ഇഗ്ലീഷ് വിക്കിയിൽ ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ട്. = നിയാസ് അബ്ദുൽസലാം 19:48, 21 ഡിസംബർ 2010 (UTC)
- കാഷെ ക്ലിയർ ചെയ്തു നോക്കു ശരിയാക്കിയിട്ടുണ്ട് --കിരൺ ഗോപി 02:06, 22 ഡിസംബർ 2010 (UTC)
യേശു
[തിരുത്തുക]ഈ തിരുത്തൽ കാര്യനിർവാഹകർ ശ്രദ്ധിക്കുമെന്നു കരുതുന്നു. ലേഖനത്തിന്റെ സംവാദം താളിൽ പ്രശ്നം ഉന്നയിച്ചപ്പോൽ കിട്ടിയ പ്രതികരണത്തിന്റെ ശൈലി ശ്രദ്ധിക്കുക. ഇനിയും ഒരു slanging match-ൽ ചെന്നുപെടരുതെന്നു നിർബന്ധമുള്ളതുകൊണ്ടാണ് ഇവിടെ ഉന്നയിക്കുന്നത്.Georgekutty 10:15, 3 ഫെബ്രുവരി 2011 (UTC)
വർഗ്ഗം
[തിരുത്തുക]വർഗ്ഗം ലിങ്ക് ഒരു ഇന്റേണൽ എറർ തരുന്നു Internal error Redirect loop detected! ETC--എഴുത്തുകാരി സംവാദം 18:19, 16 ഫെബ്രുവരി 2011 (UTC)
- മീഡിയവിക്കി ഡവലപ്പർമാരോട് ഐ.ആർ.സി.യിൽ ചാറ്റ് ചെയ്ത് പ്രശ്നം ശരിയാക്കിയിട്ടുണ്ട്. മീഡിയ വിക്കി 1.7-ലേക്ക് അപ്‌ഡേറ്റ് ചെയ്തപ്പോൾ 5.1 ചില്ലക്ഷരങ്ങൾ മൂലം വന്ന ഒരു പ്രശ്നമായിരുന്നു ഇത് --Anoopan| അനൂപൻ 20:04, 16 ഫെബ്രുവരി 2011 (UTC)
നായർ
[തിരുത്തുക]നായർ എന്ന ലേഖനത്തിൽ അമിതമായ നശീകരണ പ്രവർത്തനം നടക്കുന്നതിനാൽ സംരക്ഷിച്ചിട്ടുണ്ട്, ഇപ്പോൾ ഒരാഴ്ചത്തേക്കാണ് സംരക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ബ്രൗസറിലെ ചിലകുഴപ്പങ്ങൾ മൂലം ആദ്യം സംരക്ഷണം നൽകിയപ്പോൾ ശരിയായില്ല. നിലവിലെ ഉള്ളടക്കം ഒന്നു റിവ്യൂ ചെയ്യേണ്ടതായും വരും. --കിരൺ ഗോപി 14:28, 19 മേയ് 2011 (UTC)
ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി
[തിരുത്തുക]ഈ ലേഖനത്തിൽ ഇത്രയും വാക്കുകളിൽ അക്ഷരത്തെറ്റ് ഉണ്ട്.
“അംഗീകരണങ്ങൾ” “പ്രസാധകൻ/പ്രസാധിക” അംഗീകരണം, അംഗീകരണങ്ങൾ, അങ്ങിനെ, അതുമല്ലങ്കിൽ, അല്ലങ്കിൽ, അവയിലേതാനമെണ്ണത്തിന്റേയോ, ഇല്ലങ്കിൽ, ഇല്ലങ്കിലും, ഉൾപ്പടെ, എങ്ങിനെ, കഴിയുന്നില്ലങ്കിൽ, കാര്യമല്ലങ്കിൽ, ചെയ്തില്ലങ്കിൽ, ചേരുന്നില്ലങ്കിൽ, നൽകിയിട്ടില്ലങ്കിൽ, നൽകിനിരാസത്തിനു, പകർപ്പവകാശക്കാരൻ, പ്രകർപ്പവകാശ, പ്രസാധകൻ/പ്രസാധിക, മുന്നിലെ, മാർക്ൿഅപ്, വാണിജ്യോദ്ദേശത്തോടെയോ, വിതരണനത്തിനു, സംഭാവകന്റേയും, സൃഷ്ടാവ്, — ഈ തിരുത്തൽ നടത്തിയത് Sonujacobjose (സംവാദം • സംഭാവനകൾ)
- മുകളിലിട്ടിരിക്കുന്ന ലേഖനം, ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി എന്ന ലേഖനത്തിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. അതിൽ ഈ പറഞ്ഞ തെറ്റുകൾ കാണാനില്ലല്ലോ! മറ്റേതെങ്കിലും ലേഖനമാണ് ഉദ്ദേശിച്ചതെങ്കിൽ ആ ലേഖനത്തിലേക്കുള്ള ലിങ്ക് നൽകാമോ? --Vssun (സുനിൽ) 10:23, 10 സെപ്റ്റംബർ 2011 (UTC)
- വിക്കിപീഡിയ:ഗ്നു_സ്വതന്ത്ര_പ്രമാണീകരണ_അനുമതി ഈ താളിലാണ്. — ഈ തിരുത്തൽ നടത്തിയത് Sonujacobjose (സംവാദം • സംഭാവനകൾ)
- ആ താളിന്റെ സംരക്ഷണതലം താഴ്ത്തിയിട്ടുണ്ട്. ദയവായി മാറ്റിയെഴുതുക. --Vssun (സുനിൽ) 11:58, 10 സെപ്റ്റംബർ 2011 (UTC)
ഭൂതം
[തിരുത്തുക]For some reason, my writing tool is giving weird results today. I cannot explain it. To give examples, if I type 'malayaalam' what I get is this: മ്s: "മൽലയ്"മൽലയാൽലം. For 'kEralam', I get ക്േർരൾളം. ഏതോ ഭൂതം ബാധിച്ചതു പോലെ. എന്താ ചെയ്യേണ്ടത്?Georgekutty 01:14, 20 സെപ്റ്റംബർ 2011 (UTC)
- ജോർജ്ജ്കുട്ടിക്ക് മാത്രമല്ല ഈ പ്രശ്നമുള്ളത്.. നാരായം ടൂൾ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രശ്നം ഉണ്ട്. ഇന്നലെ സെർവർ അപ്‌ഗ്രേഡ് ചെയ്തപ്പോൾ സംഭവിച്ച ഒരു പിഴവു കാരണമാണിത് സംഭവിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. അവർ എളുപ്പം തന്നെ പരിഹരിക്കുമെന്ന് കരുതാം. --അനൂപ് | Anoop 05:39, 20 സെപ്റ്റംബർ 2011 (UTC)
ശരിയായി (THANKS)--രാജേഷ് ഉണുപ്പള്ളി Talk 08:50, 20 സെപ്റ്റംബർ 2011 (UTC)
തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7
[തിരുത്തുക]തിരഞ്ഞെടുത്ത ചിത്രങ്ങൾ oct 7 കാണാനില്ല. അടിയന്തിരമായി ശരിയാക്കുക. --Ranjithsiji 04:48, 7 ഒക്ടോബർ 2011 (UTC)
- - ശരിയായി. --Vssun (സുനിൽ) 09:03, 7 ഒക്ടോബർ 2011 (UTC)
import
[തിരുത്തുക]please import ഫലകം:Infobox code --എഴുത്തുകാരി സംവാദം 07:00, 22 നവംബർ 2011 (UTC)
- Done --അനൂപ് | Anoop 07:05, 22 നവംബർ 2011 (UTC)
വർഗ്ഗ വൃക്ഷം
[തിരുത്തുക]വർഗ്ഗ വൃക്ഷം എവിടെ കാണാം, ഉപവർഗ്ഗങ്ങളും തായ്‌വഴി വർഗ്ഗങ്ങളെയും വിശദമായി ഒരേസമയം കാണാൻ സംവിധാനമുണ്ടോ ? --എഴുത്തുകാരി സംവാദം 11:16, 1 ഡിസംബർ 2011 (UTC)
- വളരെയധികം ശാഖകളുള്ള എതെങ്കിലും ഒരു വർഗ്ഗത്തിന്റെ അതിവർഗ്ഗവൃക്ഷവും ഉപവർഗ്ഗവൃക്ഷവും ഒരിടത്തുതന്നെയായി കാണാൻ { { പൂച്ചമരം} } എന്ന ഫലകം ആ വർഗ്ഗത്തിന്റെ താളിൽ ചേർത്താൽ മതി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:24, 1 ഡിസംബർ 2011 (UTC)
- {{പൂച്ചമരം}} --എഴുത്തുകാരി സംവാദം 14:23, 1 ഡിസംബർ 2011 (UTC)
സസ്യങ്ങൾ
[തിരുത്തുക]ഞാൻ ഇവിടിടുന്ന ആർട്ടിക്കുകളോട് ആർക്കും എതിർപില്ലാല്ലോ ആല്ലേ. --Roshan (സംവാദം) 17:40, 6 ഡിസംബർ 2011 (UTC)
- ഈ ഒരു ചോദ്യത്തിനു തന്നെ സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയിൽ പ്രസക്തിയില്ലല്ലോ റോഷൻ. --Vssun (സംവാദം) 17:51, 6 ഡിസംബർ 2011 (UTC)
- ആർട്ടിക്കിളുകളോട് എതിർപ്പില്ല. നിർബന്ധമാണെങ്കിൽ, രോഷനോടു വേണമെങ്കിൽ സ്വല്പം രോഷമാവാം :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:27, 6 ഡിസംബർ 2011 (UTC)
ഇറക്കുമതി
[തിരുത്തുക]en:Template:Natural disasters ഇറക്കുമതി ചെയ്യൂ. --എഴുത്തുകാരി സംവാദം 16:48, 7 ഡിസംബർ 2011 (UTC)
- Template:Natural disasters നിലവിലുണ്ടല്ലോ --ശ്രീജിത്ത് കെ (സംവാദം) 18:34, 7 ഡിസംബർ 2011 (UTC)
- ഇല്ലായിരുന്നു, ഇവിടെ അറിയിച്ചതിനുശേഷം ഇറക്കുമതി ചെയ്തതാണ് --എഴുത്തുകാരി സംവാദം 02:22, 8 ഡിസംബർ 2011 (UTC)
- en:Template:Don And Remakes ഇറക്കൂ. ഇറക്കുമതി അവകാശങ്ങൾ മാത്രമായി നൽകാൻ കഴിയുമോ? --എഴുത്തുകാരി സംവാദം 08:25, 20 ഡിസംബർ 2011 (UTC)
- ചെയ്തു, കമ്മ്യൂണിറ്റിയുടെ സമ്മതമുണ്ടങ്കിൽ ഇറക്കുമതി അവകാശങ്ങൾ സ്റ്റ്യൂവാർഡിന് നൽകാൻ കഴിയും. --കിരൺ ഗോപി 08:31, 20 ഡിസംബർ 2011 (UTC)
മാനേജ്മെന്റ്
[തിരുത്തുക]മാനേജ്മെന്റ് എന്ന ലേഖനത്തിൽ മാനേജ്മെന്റ് എന്ന വാക്ക് മാനേജ്‌മെന്റ് എന്ന് മാറ്റാനാകുമോ?--Sahridayan (സംവാദം) 11:50, 10 ഡിസംബർ 2011 (UTC)
- ഫോണ്ട്പ്രശ്നം മാത്രമല്ലേ? രണ്ടും ഒരുപോലെയാണ് കാണുന്നത്.--Vssun (സംവാദം) 13:18, 10 ഡിസംബർ 2011 (UTC)
ശരിയായിരിക്കും.എന്റെ കമ്പ്യൂട്ടറിൽ രണ്ടായി തന്നെയാണ് കണ്ടത് ( മ, ജ യുടെ താഴെ).മറ്റു കമ്പ്യൂട്ടറിൽ ഈ പ്രശനമില്ല.ഇപ്പഴാണ് ശ്രദ്ധിച്ചത്.--Sahridayan (സംവാദം) 14:54, 10 ഡിസംബർ 2011 (UTC)
ഫലകം:Taxonomy
[തിരുത്തുക]ഓട്ടോമാറ്റിക്ക് ടാക്സോബോക്സ് പ്രശ്നം. ഫലകം:Taxonomy/Allium ഒന്ന് ശരിയാക്കണം. സബോളയുടെ ടാക്സോബോക്സ് ശ്രദ്ധിയ്ക്കുക.--മനോജ് .കെ 17:01, 30 ഡിസംബർ 2011 (UTC)
- ശരിയാക്കിയിട്ടുണ്ട്. --അനൂപ് | Anoop (സംവാദം) 17:13, 30 ഡിസംബർ 2011 (UTC)
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)
[തിരുത്തുക]പഞ്ചായത്തിൽ നടന്ന പലചർച്ചകളും തീരുമാനമാകാതെ നിലവറയിൽ കിടപ്പുണ്ട്, അതിൽ ഉചിതമായ തീരുമാനം എടുക്കുന്നതിൽ തെറ്റുണ്ടോ? --കിരൺ ഗോപി 06:03, 10 ജനുവരി 2012 (UTC)
തീരുമാനം എടുത്ത് ഒപ്പു വച്ച് പ്രാബല്യത്തിലാക്കുന്നതിൽ തെറ്റില്ല. --Roshan (സംവാദം) 05:03, 31 ജനുവരി 2012 (UTC)
ബ്ലാക്ക് ഔട്ട്
[തിരുത്തുക]സാർവ്വദേശീയ കരിദിനാചരണം അമേരിക്കയിൽ മാത്രമേ ബാധകമാവൂ എങ്കിലും മലയാളം വിക്കിപീഡിയയിൽ അതിന്റെ പ്രചരണാർത്ഥം ഒരു സൈറ്റ് നോട്ടീസ് ഇടണ്ടേ...? വിക്കിമീഡിയ സൈറ്റിന്റെ ബന്ധപ്പെട്ട താളിന്റെ ലിങ്കും അതിൽ ചേർക്കേണ്ടേ..? തുടങ്ങാൻ ഇനി അഞ്ച് മണിക്കൂറേ ഉള്ളൂ.. --Adv.tksujith (സംവാദം) 01:36, 18 ജനുവരി 2012 (UTC)
- സൈറ്റ് നോട്ട് ഇടുന്നതിന്
- അനുകൂലിക്കുന്നു.--മനോജ് .കെ 03:21, 18 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു വോട്ടെടുപ്പിന്റെ സൈറ്റ് നോട്ടിതുവരെ മാറ്റിയില്ല. --എഴുത്തുകാരി സംവാദം 03:24, 18 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 05:20, 18 ജനുവരി 2012 (UTC)
- എതിർക്കുന്നു അമേരിക്കയിൽ മാത്രം ബാധകമാവുന്ന ഒരു നയത്തിൽ പ്രതിഷേധിച്ച് നടക്കുന്ന ഈ സമരത്തിൽ മലയാളം വിക്കിപീഡിയ ഭാഗമാകേണ്ടതില്ല. --അനൂപ് | Anoop (സംവാദം) 05:27, 18 ജനുവരി 2012 (UTC)
-
- അമേരിക്കൻ സെർവറുകളിലെ ഉപയോഗം എല്ലാവിക്കിയിലും ബാധകമാവില്ലേ? ഇതിനെ അടിസ്ഥാനമാക്കി നമ്മൾ ഫലകങ്ങളിലും എഴുതിക്കാണിക്കുന്നത് ഇതുതന്നെയല്ലേ? {{PD-US}} ഇതുപോലുള്ളവ ? --എഴുത്തുകാരി സംവാദം 06:23, 18 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു --Fotokannan (സംവാദം) 07:45, 18 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു --Sivahari (സംവാദം) 07:59, 18 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു -- വിക്കിപീഡിയ സെർവറുകൾ അമേരിക്കയിൽ ഹോസ്റ്റ് ചെയ്തിരിക്കുന്നതുകാരണം ഇത് മലയാളം വിക്കിയെ നേരിട്ട് തന്നെ ബാധിക്കുന്ന ഒരു വിഷയമാണ്. ഇംഗ്ലീഷ് വിക്കി പ്രതിഷേധിക്കുമ്പോൾ ഇതൊന്നും എന്റെ പ്രശ്നമല്ല എന്ന രീതിയിൽ മലയാളം വിക്കി മാറി നിൽക്കുന്നത് മണ്ടത്തരമാണ്. --ശ്രീജിത്ത് കെ (സംവാദം) 08:20, 18 ജനുവരി 2012 (UTC)
- ചെയ്തു --കിരൺ ഗോപി 09:03, 18 ജനുവരി 2012 (UTC)
- --റോജി പാലാ (സംവാദം) 09:05, 18 ജനുവരി 2012 (UTC)
- വിക്കിപീഡിയ രാഷ്ട്രീയതീരുമാനങ്ങൾക്കെതിരെ പ്രചരണം നടത്തുന്നതിനെ അനുകൂലിക്കുന്നില്ല. സൈറ്റ് നോട്ടീസ് ഇട്ടുകഴിഞ്ഞെങ്കിലും എതിർപ്പ് രേഖപ്പെടുത്തുന്നു. --Vssun (സംവാദം) 14:57, 18 ജനുവരി 2012 (UTC)
വളരെനാളുകളായി ഒരു വലിയ രാഷ്ട്രീയ തീരുമാനത്തിനെതിരെ - അറിവിനെ കുത്തകവൽക്കരിക്കണമെന്നും ആർക്കും അത് സ്വതന്ത്രവും സൌജന്യവുമായി നൽകരുതെന്നും വിറ്റുകാശാക്കണമെന്നുമുള്ള വളരെ ശക്തമായ ഒരു രാഷ്ട്രീയ തീരുമാനത്തിനെതിരെ - ശക്തമായി പ്രവർത്തിക്കുന്ന, നേതൃത്വത്തിൽ നിന്ന് പ്രവർത്തിക്കുന്ന, സുനിൽ മാഷ് ഈ പ്രത്യേക തീരുമാനത്തെ അനുകൂലിച്ചാലും ഇല്ലെങ്കിലും വലിയ വ്യത്യാസമൊന്നുമില്ലല്ലോ. താങ്കളുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കമ്പോഴും അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിൽ നിന്ന് പോരാടാൻ തയ്യാർ :) --Adv.tksujith (സംവാദം) 17:51, 18 ജനുവരി 2012 (UTC)
സൈറ്റ് നോട്ടീസ്
[തിരുത്തുക]കാര്യനിർവാഹക തിരഞ്ഞെടുപ്പിന്റെ ഒരു സൈറ്റ് നോട്ടീസ് ഇട്ടാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 13:26, 11 ഫെബ്രുവരി 2012 (UTC)
- ചെയ്തു--Vssun (സംവാദം) 14:57, 11 ഫെബ്രുവരി 2012 (UTC)
- മറയ്ക്കണം--റോജി പാലാ (സംവാദം) 17:15, 18 ഫെബ്രുവരി 2012 (UTC)
- മറച്ചു. --അനൂപ് | Anoop (സംവാദം) 17:21, 18 ഫെബ്രുവരി 2012 (UTC)
- മലയാളം വിക്കിമീഡീയയെ സ്നേഹിക്കുന്നത് കൊടുക്കണ്ടേ ?--മനോജ് .കെ 17:28, 18 ഫെബ്രുവരി 2012 (UTC)
മുജാഹിദ് പ്രസ്ഥാനം (കേരളം)
[തിരുത്തുക]മുജാഹിദ് പ്രസ്ഥാനം (കേരളം) അനിശ്ചിതമായി (സംവാദം കാണുക) ഐ.പി.കളിൽ നിന്നും സംരക്ഷിക്കുന്നത് നന്നായിരിക്കും.--റോജി പാലാ (സംവാദം) 12:06, 6 മാർച്ച് 2012 (UTC)
- ചെയ്തു ഒരാഴ്ചത്തേക്ക് സംരക്ഷിച്ചു, പ്രശ്നങ്ങൾ കൂടുതലുണ്ടായാൽ സംരക്ഷണ കാലാവധി കൂട്ടാം.--KG (കിരൺ) 12:24, 6 മാർച്ച് 2012 (UTC)
ഇൻഫോബോക്സ്
[തിരുത്തുക]ഇൻഫോബോക്സിലേക്ക് പുതിയ ഒരു ഇനം കൂടി കൂട്ടിച്ചേർക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത് ? ഉദാഹരണത്തിന് , പഞ്ചായത്തുകളെ കുറിച്ചുള്ള ലേഖനത്തിൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരു കൂടി ചേർത്താൽ കൊള്ളാമെന്നുണ്ട്. ഇൻഫോബോക്സിലേക്ക് ചേർക്കണമെങ്കിൽ എന്തു ചെയ്യണം ??
തിരഞ്ഞെടുത്ത ചിത്രം
[തിരുത്തുക]April 14 തിരഞ്ഞെടുത്ത ചിത്രം പ്രവർത്തിക്കുന്നില്ല അടിയന്തിരമായി ശരിയാക്കുക--Ranjithsiji (സംവാദം) 02:48, 14 ഏപ്രിൽ 2012 (UTC)
- ചിത്രം പ്രവർത്തിക്കുന്നുണ്ടല്ലോ!! ഇനിയും ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ചിത്രത്തിന്റെ കണ്ണി നൽകൂ. --jigesh (സംവാദം) 04:54, 17 ഏപ്രിൽ 2012 (UTC)
- ആ താൾ പുതുക്കാതിരുന്നതിനാലാണ് പ്രവർത്തിക്കാതിരുന്നത്. രഞ്ജിത്തിന്റെ സന്ദേശത്തിനു ശേഷം ആ ഫലകം സുനിൽ ശരിയാക്കിയിരുന്നു.--റോജി പാലാ (സംവാദം) 16:49, 18 ഏപ്രിൽ 2012 (UTC)
സ്വാഗതം
[തിരുത്തുക]പുതിയ ഉപയോക്തൃ അംഗത്വങ്ങൾ ഉണ്ടാകുമ്പോൾ എന്തുകൊണ്ടാണ് സംവാദതാളിൽ യാന്ത്രികമായി സ്വാഗത സന്ദേശമുണ്ടാകുന്നത്?? ഇതു കാണുക -- അഖില് അപ്രേം (സംവാദം) 12:28, 9 മേയ് 2012 (UTC)
- ഇനി മുതൽ പുതിയ ഉപയോക്താക്കൾക്ക് സ്വാഗതം പറയേണ്ട കാര്യം ഉപയോക്താക്കളോ ബോട്ടുകളോ നോക്കേണ്ടതില്ല. അവ മീഡിയവിക്കി സോഫ്റ്റ്വെയർ തന്നെ നോക്കിക്കൊള്ളും. പഞ്ചായത്തിലെ ഈ ചർച്ചയും മെയിലിങ്ങ് ലിസ്റ്റിലെ ഈ ചരടും ഈ ബഗ്ഗും കാണുക. --Anoop | അനൂപ് (സംവാദം) 12:40, 9 മേയ് 2012 (UTC)
- രണ്ട് ഒപ്പ് വരുന്നത് മാറ്റേണ്ടതാണ്.--KG (കിരൺ) 12:59, 9 മേയ് 2012 (UTC)
വർഗ്ഗം ചേർക്കുമ്പോൾ
[തിരുത്തുക]പുതുതായി ഒരു വർഗ്ഗം സൃഷ്ടിക്കുമ്പോൾ പണ്ട് താഴെയായി ഉണ്ടായിരുന്ന + - ചിഹ്നങ്ങൾ ഇപ്പോൾ കാണുന്നില്ല. പകരം വർഗ്ഗത്താളിൽ എന്തെങ്കിലും (.,-) എഴുതി സേവ് ചെയ്യേണ്ടി വരുന്നു. പരിഹാരം വേണം. ഹോട്ട്ക്യാറ്റ് മലയാളം വിവരണം ആക്കിയപ്പോൾ മുതാലാവാം ഈ മാറ്റം.--Roshan (സംവാദം) 12:09, 9 ജൂൺ 2012 (UTC)
അതു് അവിടെത്തന്നെ കാണേണ്ടതാണല്ലോ.
1. ബ്രൗസർ റീ-ലോഡ് ചെയ്തു നോക്കൂ. വേഗത കുറഞ്ഞ കണക്ഷനുകളിൽ പകുതി മാത്രം പേജു ലോഡു ചെയ്യുകയും, പാലൊക്കെ കട്ടുകുടിച്ച് കറങ്ങിയടിച്ച് ഒടുവിലായി മാത്രം എത്തിപ്പെടേണ്ട ചൂടൻപൂച്ച ചിലപ്പോൽ സ്ഥലത്തെത്താതെ മുങ്ങുകയും ചെയ്യും. ബ്രൗസർ കുറേ ഓടിത്തളർന്നതാണെങ്കിലും ഇങ്ങനെ വരാം.
- അ. റീ-ലോഡ്
- ആ. റീ-സ്റ്റാർട്ട്
- ഇ. ക്ലീൻ ക്യാഷ്
- ഈ. ബ്രൗസർ മാറ്റി നോക്കുക
2. എന്നിട്ടും ശരിയാവുന്നില്ലെങ്കിൽ "എന്റെ ക്രമീകരണങ്ങളിൽ" പോയി, ഗാഡ്ജെറ്റുകളിലോ എഡിറ്റ് ഓപ്ഷനുകളിലോ ഹോട്ട് ക്യാറ്റ് ഇപ്പോഴും ഓൺ ചെയ്തു വെച്ചിട്ടില്ലേ എന്നു നോക്കുക.
3. പുതുതായി നിർമ്മിച്ച ഒരു വർഗ്ഗത്തിനു് (ചുവന്ന നിറമുള്ളവ) അതിന്റേതായ ഒരു പേജു സൃഷ്ടിച്ച് ആ പേജിൽ പോയി തിരുത്തി സേവ് ചെയ്യണം. എന്നിട്ടേ അതിനുമുകളിലുള്ള ഒരു അധിവർഗ്ഗം ഹോട്ട്ക്യാറ്റ് വെച്ച് ചേർക്കാൻ പറ്റൂ.
4. റ്റെമ്പ്ലേറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വർഗ്ഗങ്ങൾ ഉണ്ടെങ്കിൽ (ഒരു ടെമ്പ്ലേറ്റ് ചേർക്കുമ്പോൾ ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടുന്ന വർഗ്ഗം) അവ ഹോട്ട്ക്യാറ്റ് വെച്ച് തിരുത്താനോ മാക്കാനോ കഴിയില്ല. (ഇത്തരം രീതിയിൽ വർഗ്ഗങ്ങൾ ഉണ്ടാക്കരുതന്നാണു് വിക്കിമീഡിയയുടെ പൊതുനയം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:20, 9 ജൂൺ 2012 (UTC)
ഹോട്ട്ക്യാറ്റ് ക്രമീകരണം ടിക്ക് ഓക്കെയാണ്. ബ്രൗസർ പലതിലും പ്രശ്നം ഒന്നു തന്നെ. ഈ മാറ്റം കണ്ടോ. താങ്കൾ ഇതിൽ ആദ്യം ഒരു കുത്ത് കൊടുത്തല്ലേ വർഗ്ഗം സൃഷ്ടിച്ചത്. പിന്നീടല്ലേ ഉപവർഗ്ഗങ്ങൾ ചേർത്തത്. പണ്ട് താഴെ കാണാമായിരുന്ന Categories (++): (+) എന്ന ഈ സംവിധാനം വഴി ഒന്നിലധികം വർഗ്ഗങ്ങൾ ഉൾപ്പെടുത്തി ഒറ്റയടിക്ക് പുതിയ ഒരു വർഗ്ഗം സൃഷ്ടിക്കാമായിരുന്നു. അന്ന് കുത്തിട്ട് ആദ്യം വർഗ്ഗം സൃഷ്ടിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഞാൻ പറഞ്ഞവിധം പ്രവർത്തിക്കുന്നുണ്ട്. --Roshan (സംവാദം) 12:48, 9 ജൂൺ 2012 (UTC)
ആ പറഞ്ഞതു ശരിയാണു്. മുമ്പ് നേരിട്ടു ചേർക്കാവുന്ന സൗകര്യം നമ്മുടെ അഡ്മിൻസ് ആരോ ഇടയ്ക്കു വെച്ച് മാറ്റിയതാണു് എന്നാണു് എന്റെ അറിവു്. വർഗ്ഗീകരണത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവർ തോന്നിയപോലെ ഓരോ ലേഖനത്തിനും ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് പല വർഗ്ഗങ്ങളും ചേർക്കുന്ന പ്രവണത ദുഷ്കരമാക്കാനായിരുന്നു അതു ചെയ്തതെന്നാണെനിക്കു മനസ്സിലായതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:19, 9 ജൂൺ 2012 (UTC)
അങ്ങനെയെങ്കിൽ ദുഷ്കരമായത് ഈ അത്യാവശ്യ സൗകര്യമാണ് (വർഗ്ഗം). അത് സാധാരണാക്കാരല്ലാത്തവർ ചെയ്യാറുമില്ല. സാധാരണക്കാർ ചെയ്യുന്ന ലേഖനത്തിലെ വർഗ്ഗം ചേർക്കൽ ഇപ്പോഴും തോന്നുപടി ആർക്കും മാറ്റം വരുത്താം. --Roshan (സംവാദം) 16:27, 9 ജൂൺ 2012 (UTC)
ങ്ഹും. ഇപ്പോൾ പരിശോധിച്ചുനോക്കി. പ്രശ്നം/ മാറ്റം ഹോട്ട് ക്യാറ്റിലല്ല. ശൂന്യമായ ഉള്ളടക്കമുള്ള പേജുകൾ പുതുതായി സൃഷ്ടിക്കാനുള്ള ഓപ്ഷനാണു് ഇല്ലാതാക്കിയതു്. പുതിയ ഒരു വർഗ്ഗം ആദ്യമായി തുറക്കുമ്പോൾ / സേവു ചെയ്യുമ്പോൾ ആ ഒരു നിമിഷത്തിൽ അതൊരു ശൂന്യ ഉള്ളടക്കമുള്ള പേജായിരിക്കും. അതുകൊണ്ടാണു് സേവ് ആവാൻ സമ്മതിക്കാത്തതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:44, 9 ജൂൺ 2012 (UTC)
എല്ലാവരെയും ബാധിക്കുന്ന ഈ കാര്യത്തിൽ 2 ദിവസമായിട്ടും അഡ്മിൻസിനാർക്കും അഭിപ്രായമില്ലേ? ഒരു പരിഹാരമില്ലേ?--Roshan (സംവാദം) 08:18, 11 ജൂൺ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിലും ആ സൗകര്യം കാണുന്നില്ലല്ലോ. ഈ താളിൽ വർഗ്ഗം ചേർക്കാൻ സൗകര്യമൊന്നും കാണുന്നില്ലല്ലോ. --Anoop | അനൂപ് (സംവാദം) 08:36, 11 ജൂൺ 2012 (UTC)
- മലയാളം വിക്കിയിലെ ഹോട്ട്കാറ്റ് ഇപ്പോൾ ആഗോള സ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയാണു് പ്രവർത്തിക്കുന്നത്. മീഡിയവിക്കി:Gadget-HotCat.js എന്ന താളിൽ കോമൺസിലെ commons:MediaWiki:Gadget-HotCat.js എന്ന സ്ക്രിപ്റ്റ് ഇറക്കുമതി ചെയ്യുന്നത് കാണാം. ആ കോമൺ സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് ഇവിടെയും മാറ്റങ്ങൾ വരും. അതുകൊണ്ടായിരിക്കണം ഇപ്പോൾ ഇംഗ്ലീഷ് വിക്കിയിലും റോഷൻ റോഷൻ പറഞ്ഞ സൗകര്യം പ്രവർത്തിക്കാത്തത്. --Anoop | അനൂപ് (സംവാദം) 08:43, 11 ജൂൺ 2012 (UTC)
ഇങ്ങനെ ഇംഗ്ലീഷ് വിക്കിയിൽ കാണുന്നു. ഇതിന്റെ താഴെ നോക്കൂ. ഹിസ്റ്ററിയൊക്കെ ക്ലിയർ ചെയ്ത് ശ്രമിച്ചതാണ്. ഒരേ സമയം ഒന്നിലധികം വർഗ്ഗം ചേർത്ത് ഒരുമിച്ച് ഒരു വർഗ്ഗം ഇവിടെ പുതുതായി സൃഷ്ടിച്ചെടുക്കാം.--Roshan (സംവാദം) 10:41, 11 ജൂൺ 2012 (UTC)
- അങ്ങനെയൊരു ഓപ്ഷൻ എനിക്ക് കാണുന്നില്ല. നോക്കൂ --Anoop | അനൂപ് (സംവാദം) 11:04, 11 ജൂൺ 2012 (UTC)
- വിക്കിമീഡിയ കോമൺസിലും ഈ ഓപ്ഷൻ കാണുന്നുണ്ടോ എന്ന് നോക്കൂ! --Anoop | അനൂപ് (സംവാദം) 11:16, 11 ജൂൺ 2012 (UTC)
- അനൂപ്, ഈ ലിങ്ക് കാണുക. en:Category:Testcategory --ശ്രീജിത്ത് കെ (സംവാദം) 11:23, 11 ജൂൺ 2012 (UTC)
- വിക്കിമീഡിയ കോമൺസിലും ഈ ഓപ്ഷൻ കാണുന്നുണ്ടോ എന്ന് നോക്കൂ! --Anoop | അനൂപ് (സംവാദം) 11:16, 11 ജൂൺ 2012 (UTC)
അനൂപ് നിങ്ങളുടെ ആ പേജിന്റെ താഴെയായി save, show preview, show changes എന്നിങ്ങനെ 3 ഓപ്ഷൻസ് ഉണ്ട്. അതിൽ സേവ് ചെയ്യുക. (യഥാർഥത്തിൽ അവ സേവ് ആകുന്നില്ല, സെർവർ തൽക്കാലം അങ്ങനെ കാണിക്കുന്നു എന്നു മാത്രം) അപ്പോൾ പിന്നീട് ലോഡ് ആയി വരുന്ന പേജിന്റെ താഴെയായി ഞാൻ കാണിച്ച Categories (++): (+) എന്ന ഓപ്ഷൻ ലോഡ് ആകും (ഇംഗ്ലീഷിൽ എന്റെ ഗാഡ്ജറ്റിൽ ഹോട്ട്ക്യാറ്റ് ടിക്ക് ഓകെയാണ്) അതിൽ എത്ര വർഗ്ഗം വേണമെങ്കിലും ഒരുമിച്ച് ചേർക്കാം. അതിൽ ഒരു വർഗ്ഗം മാത്രമാണ് നമ്മൾ ചേർക്കുന്നതെങ്കിൽ പ്രിവ്യൂ കാണാതെ നേരിട്ടു അവിടെ നിന്നും സേവ് ആകും. ഒന്നിലധികം വർഗ്ഗങ്ങൾ ചേർത്താണ് സേവ് ചെയ്യുന്നതെങ്കിൽ അവ പ്രിവ്യു കണ്ട ശേഷം മാത്രമാണ് സേവ് ചെയ്യാൻ സാധിക്കൂ. മലയാളത്തിൽ പുതുതായി ഒരു വർഗ്ഗം സൃഷ്ടിക്കുമ്പോൾ ഈ സൗകര്യം കാണുന്നില്ല (പണ്ട് ഞാൻ പറഞ്ഞവിധം പ്രവർത്തിച്ചിരുന്നു). ഇംഗ്ലീഷിൽ ലോഗിൻ ചെയ്യാതെ ഈ സൗകര്യം കാണാൻ സാധിക്കില്ല. --Roshan (സംവാദം) 11:29, 11 ജൂൺ 2012 (UTC)
ഓക്കെയായി--Roshan (സംവാദം) 11:43, 11 ജൂൺ 2012 (UTC)
- ശരിയാക്കിയിട്ടുണ്ട്. ഈ കോഡായിരുന്നു പ്രശ്നം. അതു കമന്റിയപ്പോൾ ശരിയായി. :) --Anoop | അനൂപ് (സംവാദം) 11:45, 11 ജൂൺ 2012 (UTC)
ഉപയോക്താവ്:Poet Umayanalloor
[തിരുത്തുക]ഉപയോക്താവ്:Poet Umayanalloor എന്ന ഉപയോക്താവ് നീക്കം ചെയ്ത താളുകൾ മൂന്നുതവണ വീണ്ടും നിർമ്മിക്കുകയുണ്ടായി. വീണ്ടും നിർമ്മിക്കാതിരിക്കുവാനും, അദ്ദേഹത്തിന്റെ ഉപയോക്തൃതാൾ വൃത്തിയാക്കുവാനും സഹായിക്കുന്ന കണ്ണികളും നിർദ്ദേശങ്ങളും, ({{വൃത്തിയാക്കേണ്ടവ}} രണ്ടാം തവണ ചേർത്ത് ) പുതുമുഖമായ ഇദ്ദേഹത്തിനു നൽകിയിട്ടുണ്ട്. തുടർന്നുള്ള നശീകരണപ്രവർത്തനങ്ങൾക്കോ നയങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കോ ഏതൊരു കാര്യനിർവാഹകനും നടപടി എടുക്കാം.--എഴുത്തുകാരി സംവാദം 05:56, 16 ജൂൺ 2012 (UTC)
- താൾ വീണ്ടും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഐ.പിയുടെ രൂപത്തിലെന്നു മാത്രം. അത് നീക്കം ചെയ്യണം ഒപ്പം ഉപയോക്താവിനെ തടയാനുള്ള മുന്നറിയിപ്പും നൽകുക.--റോജി പാലാ (സംവാദം) 08:57, 16 ജൂൺ 2012 (UTC)
സൈറ്റ് നോട്ടീസ്
[തിരുത്തുക]കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്, ഒരു സൈറ്റ് നോട്ടീസ് ഇട്ടാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 07:02, 22 ജൂൺ 2012 (UTC)
- ഇതിനകം തന്നെ ചേർത്തിട്ടുണ്ടല്ലോ. --Anoop | അനൂപ് (സംവാദം) 07:05, 22 ജൂൺ 2012 (UTC)
- ഓക്കെ. പഴയ ഹിസ്റ്ററിയായിരുന്നു.--റോജി പാലാ (സംവാദം) 07:09, 22 ജൂൺ 2012 (UTC)
ഫസൽ വധക്കേസ്
[തിരുത്തുക]ഫസൽ വധക്കേസ് എന്ന ലേഖനത്തിൽ POV ഫലകം ചേർത്തിരുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി ദേശാഭിമാനിയിൽ വരുന്ന ലേഖനപരമ്പര വായിച്ചതിന്രെ വെളിച്ചത്തിലാണ് ഫലകം ചേർത്തത്. മാത്രമല്ല നാളെ കേസിന്റെ വിധി വരുന്ന സമയത്ത്, ഫസൽ വധക്കേസിൽ സി.പി.എം ന് പങ്കില്ല, കാരായിമാർക്കെതിരായ ആരോപണത്തിൽ കഴമ്പില്ല, സി.പി.എം വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ചതിന് തെളിവില്ല എന്നൊക്കെ കോടതി കണ്ടെത്തിയാലോ...? അന്ന് വിക്കിപീഡിയ എന്ത് സമാധാനം പറയും..? മറിയം റഷീദയുടെ കാര്യത്തിൽ മലയാള പത്രങ്ങൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതുപോലെ നിൽക്കണോ..? ഇത്തരം ലേഖനങ്ങൾ രണ്ടുവശത്തിനും പ്രാധാന്യം നൽകിയാവണം എഴുതേണ്ടത്. ഇന്ന് കേരളത്തിൽ പത്രത്തേക്കാളും ആധികാരികമായി വിക്കിപീഡിയയെ വീക്ഷിച്ചുവരുന്നുണ്ട്. അത് തകർക്കുവാനേ, ഇത്തരം വ്യക്തമായ താല്പര്യങ്ങളോടെയുള്ള ലേഖനങ്ങൾ പ്രയോജനം ചെയ്യൂ....
ഇത്തരം വിവാദ വിഷയങ്ങളിലെ ലേഖനങ്ങളിൽ POV ഫലകം നിലനിർത്തുന്നതാണ് വിക്കിപീഡിയയ്ക്ക് നല്ലത്. പിണറായിയെക്കുറിച്ചും മറ്റുമുള്ള ലേഖനം ഉദാഹരണം. അത് ലേഖനത്തെ സമീപിക്കുന്നവർക്കുള്ള മുന്നറിയിപ്പായി വർത്തിക്കുകയും ചെയ്യും. വിക്കിയിലെ വാചകങ്ങൾ അതേപടി പകർത്തുന്ന പതിവും ഇപ്പോൾ കാണുന്നുണ്ട്. അതിനാൽ POV നോട്ടീസ് അടിയന്തിരമായി പുനസ്ഥാപിക്കണം. --Adv.tksujith (സംവാദം) 11:54, 23 ജൂൺ 2012 (UTC)
- നോട്ടീസ് തിരികെ സ്ഥാപിച്ചത് നന്നായി. അത് തൽക്കാലം അവിടെ കിടക്കട്ടേ... --Adv.tksujith (സംവാദം) 17:44, 23 ജൂൺ 2012 (UTC)
കാണാനില്ല
[തിരുത്തുക]ഉ:Plastikspork ഈ യൂസർ ഇല്ല എന്നു പറയുന്നു. പ്രത്യേകം:സംഭാവനകൾ/Plastikspork കാണുക. അതെങ്ങനെ സംഭവിച്ചു ? --എഴുത്തുകാരി സംവാദം 03:37, 25 ഡിസംബർ 2012 (UTC)
- ഇമ്പോർട്ട് ചെയ്യപ്പെട്ട സംഭാവനകളാണവ. --Vssun (സംവാദം) 13:38, 25 ഡിസംബർ 2012 (UTC)
അക്ഷരപിശക്
[തിരുത്തുക]വർഗ്ഗം:സ്തീകൾക്ക് എതിരായ അതിക്രമങ്ങൾ അക്ഷരത്തെറ്റ് തിരുത്താൻ നോക്കിയിട്ട് നടക്കുന്നില്ല. ഉള്ളിലേത് സ്ത്രീകൾ എന്നാക്കി മാറ്റിയിട്ടുണ്ട്. തലക്കെട്ട് മാറ്റാൻ കഴിയുന്നില്ല. സമാധാനം (സംവാദം) 08:00, 25 ഡിസംബർ 2012 (UTC)
- ശരിയായ വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട് , ഈ വർഗ്ഗം ആരെങ്കിലും ഡിലീറ്റ് ചെയ്യുമല്ലോ .. വർഗ്ഗം:Violence_against_womenഇതും നീക്കം ചെയ്യാം എന്നു കരുതുന്നു - Hrishi (സംവാദം) 08:11, 25 ഡിസംബർ 2012 (UTC)
- രണ്ട് വർഗ്ഗങ്ങളും നീക്കം ചെയ്തു -- റസിമാൻ ടി വി 08:19, 25 ഡിസംബർ 2012 (UTC)
- ശരിയായ വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ട് , ഈ വർഗ്ഗം ആരെങ്കിലും ഡിലീറ്റ് ചെയ്യുമല്ലോ .. വർഗ്ഗം:Violence_against_womenഇതും നീക്കം ചെയ്യാം എന്നു കരുതുന്നു - Hrishi (സംവാദം) 08:11, 25 ഡിസംബർ 2012 (UTC)
സോഷ്യൽ ഷെയറിങ്ങ്
[തിരുത്തുക]പല സോഷ്യൽ സൈറ്റുകളിലും മലയാളം വിക്കിപീഡിയാ ഔദ്ധ്യോഗിക അക്കൗണ്ടുകൾ(ആണോ എന്നറിയില്ല) മലയാളം വിക്കിപീഡിയ സ്റ്റാറ്റിറ്റിക്സ്, സി.ഡി തുടങ്ങിയവ നേരിട്ട് കിട്ടുന്ന ഒരു സൈറ്റ് എന്നിവകളുടെ നടത്തിപ്പ് സംബന്ധിയായ തീരുമാനങ്ങളോ അവ പരിപാലിക്കുന്നവരുടെ രേഖകളോ നയങ്ങളോ ഉണ്ടെങ്കിൽ ദയവുചെയ്ത് പങ്കുവെയ്ക്കുക. കാര്യനിർവാഹകരാണോ ഇവ കൈകാര്യം ചെയ്യുന്നത്, അനൗദ്ധ്യോഗിക അക്കൗണ്ടുകൾ ഇല്ലാതാക്കുക/ക്ലൈം ചെയ്യുക എന്നീ തുടർനടപടികൾ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം നടത്തേണ്ട ആവശ്യകതയുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടേ. കാര്യനിർവ്വാഹകരും അല്ലാത്തവരും, കാര്യനിർവ്വാഹകർക്കുള്ള മെയിലിങ്ങ് ലിസ്റ്റിലോ അല്ലെങ്കിൽ വിക്കിപീഡിയ ഈ മെയിൽ സൗകര്യം ഉപയോഗിച്ച് നേരിട്ടോ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു. --എഴുത്തുകാരി സംവാദം 15:50, 29 ഡിസംബർ 2012 (UTC)
- വിക്കിപീഡിയയും മറ്റു വിക്കിമീഡിയ സംരംഭങ്ങളുടെ സൈറ്റുകളും മെയിലിങ് ലിസ്റ്റുമല്ലാതെ മറ്റൊന്നും ഔദ്യോഗികമല്ല. മറ്റെല്ലാം അഭ്യുദയകാക്ഷികൾ പരിപാലിക്കുന്നതാണ്. സി.ഡികളുടെ വിതരണത്തിനും മറ്റുമായി http://mlwiki.in/ എന്നപേരിൽ ഇങ്ങനെ ഒരു സൈറ്റ് നിലവിലുണ്ട്. ഇത് ഒരു കാര്യനിർവാഹകൻ പരിപാലിക്കുന്നതാണ്. --Vssun (സംവാദം) 04:54, 30 ഡിസംബർ 2012 (UTC)
സഹായിക്കുമോ?
[തിരുത്തുക]ഞാൻ ഒരു ചെറിയ ടേബിൾ ഉണ്ടാക്കിയിട്ടുണ്ട് അതെന്കിനെ അപ്‌ലോഡ് ചെയ്യും അറിയില്ല പറഞ്ഞു തരാമോ ലേഖനം: എഞ്ചിൻ ഓയിൽ ajaya veera 18:22, 3 ജനുവരി 2013 (UTC)
- ഉപയോക്താവിന് മറുപടി, സംവാദം താളിൽ നൽകി. --Vssun (സംവാദം) 08:33, 4 ജനുവരി 2013 (UTC)
പെട്ടന്ന് മായിക്കുക
[തിരുത്തുക]ഈ താൾ എന്റെയാണ് (ഉപയോക്താവിന്റെ ഉപതാൾ). എനിക്ക് അത് ആവിശ്യമില്ല. (സോറി). അതിനാൽ പെട്ടന്ന് മായിക്കുക. മായിക്കൽ ഫലകം ഏതാണെന്ന് അറിയാത്തതിനാൽ ചേർക്കുന്നില.--♥Aswini (സംവാദം) 09:45, 8 ജനുവരി 2013 (UTC)
- മായ്ച്ചു. ഇതിനുപയോഗിക്കേണ്ട ഫലകം {{SD}} ആണ് -- റസിമാൻ ടി വി 09:57, 8 ജനുവരി 2013 (UTC)
നന്ദി--♥Aswini (സംവാദം) 11:19, 8 ജനുവരി 2013 (UTC)
തിരഞ്ഞെടുത്ത ചിത്രം കാണ്മാനില്ലാ
[തിരുത്തുക]ഇന്ന് പ്രധാന താളിൽ "തിരഞ്ഞെടുത്ത ചിത്രം" കാണുന്നില്ലാ . പൂമുഖം ഇങ്ങനെ കിടന്നാൽ ഒരു അംഭംഗി അല്ലേ ? -- മുട്ടുളുക്കി (സംവാദം) 01:06, 18 ജനുവരി 2013 (UTC)
- തൽക്കാലത്തേക്ക് ശരിയാക്കി. --Vssun (സംവാദം) 02:22, 18 ജനുവരി 2013 (UTC)
ഒന്നു ശ്രദ്ധിക്കൂ
[തിരുത്തുക]122.174.211.237 ഈ ഐ.പി യെ ഒന്നു ശ്രദ്ധിക്കൂ.. ഇദ്ദേഹത്തിന്റെ ലക്ഷ്യം നശീകരണമാണെന്ന് തോന്നുന്നു.--സലീഷ് (സംവാദം) 02:22, 20 ജനുവരി 2013 (UTC)
- ഫോണ്ടിന്റെ പ്രശ്നങ്ങൾ കാരണം ന്റ നല്ല രീതിയിൽ കാണാത്തതുകൊണ്ട് അത് തിരുത്താൻ ശ്രമിച്ചതാണെന്ന് കരുതുന്നു. മാറ്റങ്ങൾ റിവേർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഐപികൾക്ക് അപ്പോൾത്തന്നെ ഫോണ്ട് മാറ്റാൻ നിർദ്ദേശം നൽകിയാൽ മതി. --Vssun (സംവാദം) 06:52, 20 ജനുവരി 2013 (UTC)
- --സലീഷ് (സംവാദം) 08:20, 20 ജനുവരി 2013 (UTC)
ഈ ഉപയോക്താവ് ഹിന്ദുത്വ ഭീകരത എന്ന താളിൽ മൂന്നിലേറെ റിവർട്ടുകൾ നടത്തിയിരിക്കുകയാൽ WP:3RR നിയമപ്രകാരം അദ്ദേഹത്തെ തടയാൻ അഭ്യർത്ഥിക്കുന്നു. അതുപോലെ മേലിൽ ഇത്തരം നശീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കാൻ അദ്ദേഹത്തിന് ഒരു Warning കൂടി നൽകാൻ താൽപര്യപ്പെടുന്നു.--Daredevil Duckling (സംവാദം) 11:54, 24 ജനുവരി 2013 (UTC)
- പുതിയ ഉപയോക്താവാണെന്നും 3RR നിയമം അറിഞ്ഞുകാണില്ലെന്നും കരുതുന്നു. ഒരു വാണിംഗ് സ്വയം കൊടുത്തുകൂടായിരുന്നോ? ഞാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് -- റസിമാൻ ടി വി 12:14, 24 ജനുവരി 2013 (UTC)
- അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ? അദ്ദേഹം ചെയ്ത റിവർട്ട് അങ്ങനെ തന്നെ കിടക്കുകയല്ലേ? അത് ഞാൻ വീണ്ടും റിവർട്ട് ചെയ്താൽ ഞാനും 3RR ന്റെ പരിധിയിൽ വരും. അതുകൊണ്ട് ദയവായി കാര്യനിർവാഹകർ തന്നെ ആ റിവർട്ടിനെ ഒന്നു റിവർട്ട് ചെയ്യുക. Also, I strongly doubt it is a single purpose account.--Daredevil Duckling (സംവാദം) 12:24, 24 ജനുവരി 2013 (UTC)
- സോറി. റിവർട്ടിയതു കണ്ടില്ല. നന്ദി. ദയവായി തുടർന്നും ആ താളിൽ ഒരു ശ്രദ്ധയുണ്ടായിരുന്നാൽ ഉപകാരം. --Daredevil Duckling (സംവാദം) 12:27, 24 ജനുവരി 2013 (UTC)
കാര്യനിർവ്വാഹകർ നടത്തിയ ലയനനിർദ്ദേശവും ലയിപ്പിക്കലും
[തിരുത്തുക]- ഈ
ചെറ്റത്തരത്തിന്നടപടിക്ക് മറുപടി നൽകുക. --സുഗീഷ് (സംവാദം) 06:49, 4 ഓഗസ്റ്റ് 2013 (UTC)
29-ആം തീയതി, 4-ആം തീയതി എന്നീ രണ്ടു ദിവസങ്ങളും കൂട്ടിയാൽ ഏഴു ദിവസമായി. അതുകൊണ്ടാണ് ലയിപ്പിച്ചത്. തെറ്റാണെങ്കിൽ ക്ഷമിക്കുക, എവിടെയാണ് തെറ്റുപറ്റിയതെന്ന് ചൂണ്ടിക്കാട്ടുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:28, 4 ഓഗസ്റ്റ് 2013 (UTC)
- സ്വതന്ത്രമായി നിലനിൽക്കുന്നതിന് ശ്രദ്ധേയത പാലിക്കുന്ന ലേഖനങ്ങൾ എന്തിനാണ് ലയിപ്പിക്കുന്നത്?--സുഗീഷ് (സംവാദം) 03:37, 5 ഓഗസ്റ്റ് 2013 (UTC)
- ദയവായി താഴെകാണുന്ന ഭാഗം മനസ്സിരുത്തി വായിക്കുക:
കുറ്റകൃത്യങ്ങളുടെ ഇരകളും കുറ്റവാളികളും
“ | സാധാരണഗതിയിൽ ഒരു കുറ്റകൃത്യത്തിന്റെ/കുറ്റകൃത്യങ്ങളുടെ ഇരയായതുകൊണ്ടോ കുറ്റകൃത്യം ചെയ്തയാളായതുകൊണ്ടോ മാത്രം ശ്രദ്ധേയത ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് നിലവിലുള്ള ലേഖനങ്ങളിൽ വിവരങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ നിലവിലുള്ള ലേഖനങ്ങളിൽ ഉൾപ്പെടുത്താമെങ്കിലോ പ്രത്യേക ലേഖനം സൃഷ്ടിക്കേണ്ടതില്ല.
ഇത്തരമൊരു ലേഖനം വിക്കിപീഡിയയിൽ നിലവിലുള്ളതാണെങ്കിൽ ലേഖനത്തിന്റെ വലിപ്പം നിയന്ത്രിക്കാൻ വേണ്ടി മാത്രമേ പുതിയൊരു ഉപ-ലേഖനം സൃഷ്ടിക്കേണ്ടതുള്ളൂ. വിവരങ്ങൾ കൂട്ടിച്ചേർക്കത്തക്ക ലേഖനങ്ങളൊന്നും നിലവിലില്ലെങ്കിൽ കുറ്റവാളിയെക്കുറിച്ചോ ഇരയെക്കുറിച്ചോ താഴെക്കൊടുക്കുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കുന്നുണ്ടെങ്കിൽ മാത്രമേ പുതിയ ലേഖനം സൃഷ്ടിക്കാവൂ: കുറ്റകൃത്യങ്ങളുടെ ഇരകൾ ഇരയ്ക്ക് WP:BLP1E എന്ന മാനദണ്ഡത്തിനനുസൃതമായി ഒരു ചരിത്രപ്രാധാന്യമുള്ള സംഭവത്തിൽ വലിയ പങ്കുണ്ടായിരുന്നുവെങ്കിൽ. വിശ്വസനീയമായ ദ്വിതീയസ്രോതസ്സുകളിൽ ഈ വിഷയത്തെപ്പറ്റി (വ്യക്തിയുടെ പങ്കിന് പ്രത്യേക ശ്രദ്ധ കൊടുത്തുകൊണ്ടുള്ള) നീണ്ടുനിൽക്കുന്ന കവറേജുണ്ടെങ്കിൽ അത് ചരിത്രപരമായ പ്രാധാന്യത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. കുറിപ്പ്: ഭാരം സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റി ബോധവാനായിരിക്കണം (അതായത് അനാവശ്യമായ കപട ജീവചരിത്രങ്ങൾ, പ്രത്യേകിച്ച് ജീവിച്ചിരിക്കുന്നവരെപ്പറ്റി സൃഷ്ടിക്കാതിരിക്കുക). കുറ്റവാളികൾ കുറ്റകൃത്യത്തിന്റെ ഇര ദേശീയതലത്തിലോ അന്തർദ്ദേശീയതലത്തിലോ പ്രശസ്തനായ വ്യക്തിയാണെങ്കിൽ. ഇതിൽ രാഷ്ട്രീയനേതാക്കളും താരങ്ങളും ഉൾപ്പെടുമെങ്കിലും അവരെ മാത്രമല്ല ഈ ഗണത്തിൽ പെടുത്താവുന്നത്. കുറ്റകൃത്യത്തിന്റെ പ്രേരണയും നടപ്പാക്കുന്ന രീതിയും അസാധാരണമാണെങ്കിലോ മറ്റെന്തെങ്കിലും തരത്തിൽ ചരിത്രപ്രാധാന്യമുള്ള സംഭവമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലോ. പൊതുവിൽ പറഞ്ഞാൽ സംഭവമുണ്ടാകുന്നതിനോടടുപ്പിച്ചുള്ള മാദ്ധ്യമശ്രദ്ധയ്ക്കുമപ്പുറം നിലനിൽക്കുന്നതും വ്യക്തിയുടെ പങ്കിനെപ്പറ്റി കാര്യമായ ശ്രദ്ധ കൊടുക്കുന്നതുമായ കവറേജ് ചരിത്രപരമായ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കുറിപ്പ്: ഒരു ജീവിച്ചിരിക്കുന്ന വ്യക്തി കുറ്റം ചെയ്തിട്ടുണ്ട് എന്ന് ആരോപണമുണ്ടെങ്കിലും കോടതി ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതുവരെ കുറ്റവാളിയാണെന്ന് കരുതാൻ പാടില്ല. ഒരു കുറ്റാരോപിതന്റെ കേസിൽ വിധി വരാത്തിടത്തോളം അയാളെപ്പറ്റി ലേഖനം സൃഷ്ടിക്കാതിരിക്കുക എന്നതിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. (ഊന്നൽ പ്രത്യേകം നൽകിയത്) |
” |
ഈ മാനദണ്ഡ പ്രകാരം താങ്കൾ അടുത്തകാലത്തായി തുടങ്ങിയ മിക്ക ലേഖനങ്ങളും അതിവേഗം നീക്കം ചെയ്യപ്പെടേണ്ടവയാണ്. വിക്കിപീഡിയയിലെ ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച് വ്യക്തിപരമായി വ്യത്യസ്താഭിപ്രായം ഉള്ളതിനാലാണ് അവയിലൊന്നും ഇതുവരെ ഇടപെടാതിരുന്നത്. കാര്യനിർവ്വാഹകനെന്ന നിലയിൽ തോണ്ടിവിളിച്ചപ്പോൾ വന്ന് അഭിപ്രായം പറഞ്ഞുവെന്ന് മാത്രം. കാര്യങ്ങൾ മനസ്സിലാക്കിയശേഷം ഇമ്മാതിരി പ്രതികരണങ്ങൾ നടത്തണമെന്ന് അപേക്ഷിക്കുന്നു. --Adv.tksujith (സംവാദം) 17:42, 5 ഓഗസ്റ്റ് 2013 (UTC)
ലയനനിർദ്ദേശം വരുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞുണ്ടാകുന്ന അഭിപ്രായം ലയിപ്പിക്കണം എന്നാകുകയും ചെയ്താൽ ലയിപ്പിക്കുകയാണ് വേണ്ടത്. ഇതു സംബന്ധിച്ചുള്ള ചർച്ച ഏതു ലേഖനത്തിലേയ്ക്ക് ലയിപ്പിക്കാനാണോ നിർദ്ദേശം നൽകിയിരിക്കുന്നത് ആ ലേഖനത്തിന്റെ സംവാദം താളിലാണ് നടത്തേണ്ടത്. വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ലേഖനത്തിന് സ്വതന്ത്രമായി നിലനിൽപ്പ് ആകാമോ എന്ന ചർച്ചകളിൽ പരിഗണിക്കാറ്. . --അജയ് ബാലചന്ദ്രൻ (സംവാദം) 07:02, 6 ഓഗസ്റ്റ് 2013 (UTC)
- ഇങ്ങനെ നീട്ടിപ്പരത്തി എഴുതിയതുകൊണ്ട് കാര്യമില്ല. വക്കീലേ, ദയവായി താഴെകാണുന്ന ഭാഗം മനസ്സിരുത്തി വായിക്കുക:
- ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്. ഒരുമിച്ചു കണക്കിലെടുത്താലും ദ്വിതീയ സ്രോതസ്സുകളിൽ ഒരു വിഷയത്തെപ്പറ്റി നിസ്സാരമായ പരാമർശം മാത്രമാണുള്ളതെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെട്ടതായി കണക്കാക്കാനാവില്ല. നിസ്സാര പരാമർശമല്ലല്ലോ ഉള്ളത് !!
- ഒരു ലേഖനത്തിലെ വിഷയത്തിന്റെ ഉള്ളടക്കത്തിന് തെളിവായി പ്രാധമിക സ്രോതസ്സുകൾ ഉപയോഗിക്കാമെങ്കിലും ഇവ ശ്രദ്ധേയത അളക്കുന്നതിനായി ഉപയോഗിക്കാവുന്നതല്ല. ഒന്നും തന്നെ പ്രാഥമിക സ്രോതസ്സുകൾ അല്ല എന്ന കാര്യം ശ്രദ്ധിക്കുക.
- ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. ആണല്ലോ?? അപ്പോൾ പിന്നെ അധിക മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെടാനുള്ള കാരണം വ്യക്തമാക്കുക.
പക്ഷേ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ (ഉദാഹരണത്തിന് ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല) എന്നിവ പാലിക്കുന്നുവെങ്കിൽ ഇത്തരം വ്യക്തികളെപ്പറ്റി ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതല്ല. ഒരു വിഷയത്തെപ്പറ്റി മാത്രമല്ലല്ലോ പറഞ്ഞിരിക്കുന്നതും അവലംബങ്ങൾ ചേർത്തിരിക്കുന്നതും...
ഡാക്കിട്ടറെ,, അജയ് ബാലചന്ദ്രൻ, വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ലേഖനത്തിന് സ്വതന്ത്രമായി നിലനിൽപ്പ് ആകാമോ എന്ന ചർച്ചകളിൽ പരിഗണിക്കാറ്. . ഒന്നു വിശദീകരിക്കുമോ??--സുഗീഷ് (സംവാദം) 07:34, 6 ഓഗസ്റ്റ് 2013 (UTC)
/ / ഒന്നു വിശദീകരിക്കുമോ??/ / ഇല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:42, 6 ഓഗസ്റ്റ് 2013 (UTC)
- വിശദീകരിക്കാൻ അറിവില്ല എങ്കിൽ പിന്നെന്തരിന് മോളീൽ ഡല്ലോഗുകള് അടിച്ചത് ?? --സുഗീഷ് (സംവാദം) 08:07, 6 ഓഗസ്റ്റ് 2013 (UTC)
/ / വിശദീകരിക്കാൻ അറിവില്ല എങ്കിൽ പിന്നെന്തരിന് മോളീൽ ഡല്ലോഗുകള് അടിച്ചത്/ / താങ്കളോട് വിശദീകരിക്കാൻ താല്പര്യമില്ലാത്തതിനാൽ വിശദീകരിക്കാൻ ഉദ്ദേശമില്ല എന്നാണ് പറഞ്ഞത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:14, 6 ഓഗസ്റ്റ് 2013 (UTC)
- എന്നോട് വിശദീകരിക്കാൻ താത്പര്യമില്ല എങ്കിൽ ഇവിടെ ഉന്നയിക്കേണ്ടതിന്റെ ആവശ്യകത ??--സുഗീഷ് (സംവാദം) 08:28, 6 ഓഗസ്റ്റ് 2013 (UTC)
താങ്കളോട് വിക്കിപീഡിയയിൽ ഒരു ഡയലോഗിന് താല്പര്യമേയില്ല. താങ്കളോട് പറയാനുള്ള കാര്യങ്ങൾ മാത്രമല്ല ഞാൻ വിക്കിപീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:30, 6 ഓഗസ്റ്റ് 2013 (UTC)
- എന്നോട് ഒരു ഡയലോഗിന് താത്പര്യമില്ലാത്ത ആൾ എന്തിന് മുകളിൽ വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ലേഖനത്തിന് സ്വതന്ത്രമായി നിലനിൽപ്പ് ആകാമോ എന്ന ചർച്ചകളിൽ പരിഗണിക്കാറ്. . എന്നു പറഞ്ഞു എന്നറിയാൻ ഒരു ദുരാഗ്രഹം കൊണ്ട് ചോയിച്ചതാ. സാറ് ക്ഷമീറ്.
- വിക്കിപീഡിയയിൽ ആര് ? എവിടെ? എന്ത് എഴുതണം എന്നൊക്കെ തീരുമാനിക്കാൻ ഞാൻ കാര്യനിർവ്വാഹകനല്ല. കാര്യനിർവ്വാഹകകർക്ക് എന്തുമാകാമല്ലോ? --സുഗീഷ് (സംവാദം) 08:46, 6 ഓഗസ്റ്റ് 2013 (UTC)
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട് എന്ന ഒരു പുതിയ നയരൂപീകരണ ചർച്ച ആരംഭിച്ചിട്ടുണ്ട്. എല്ലാവരോടും അവിടെ അഭിപ്രായം പ്രകടിപ്പിക്കാനും തർജ്ജമയിൽ സഹായിക്കാനും അഭ്യർത്ഥിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് നയരൂപീകരണമേ പരിഹാരമാകൂ എന്നുകൂടി പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:38, 6 ഓഗസ്റ്റ് 2013 (UTC)
ഈ ഒരു ചർച്ച ആർക്കൈവിൽ കണ്ടു. ഒരു തമാശയ്ക്ക് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതും ആരോടും ഡയലോഗ് നടത്താനുള്ള താല്പര്യം കൊണ്ടല്ല. ബെറുക്കനേ പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:52, 6 ഓഗസ്റ്റ് 2013 (UTC)
- സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖ പാലിക്കണമെന്ന് താങ്കൾക്ക് നേരത്തേ മുന്നറിയിപ്പ് തന്നിരുന്നു. അത് ഒന്നുകൂടി മനസ്സിരുത്തി വായിക്കുക. ദയവായി ഈ ചർച്ചകളെ ഇവിടേക്ക് കൊണ്ടു ചെന്നു കെട്ടരുതെന്ന് അപേക്ഷിക്കുന്നു. —ഈ തിരുത്തൽ നടത്തിയത് Adv.tksujith (സംവാദം • സംഭാവനകൾ)
വ്യക്തിപരമായതും ചർച്ച വഷളാക്കുന്നതുമായ തരത്തിലുള്ള കമന്റുകൾ നീക്കം ചെയ്യുന്നു. ദയവായി മാന്യമായി സംവദിക്കുക, അല്ലെങ്കിൽ നിർത്തുക. കാര്യനിർവാഹകരും മുതിർന്ന ഉപയോക്താക്കളുമൊക്കെ ഇങ്ങനെ ചെയ്യുന്നത് കഷ്ടമാണ്. തല്ലുണ്ടാക്കിയും തെറി വിളിച്ചും ഇവിടെ ആരും ജയിക്കാൻ പോകുന്നില്ല. ഓരോരുത്തർക്കും വിക്കിപീഡിയ എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. എല്ലാവർക്കും സമ്മതമായ രീതിയിൽ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ച് ഇവിടം മെച്ചപ്പെടുത്താൻ ശ്രമിക്കുക. വിഷയവുമായി ബന്ധപ്പെട്ട് സഭ്യമായ ഭാഷയിൽ മാത്രം സംസാരിക്കുക. ചർച്ച വഷളാക്കുന്ന തരത്തിൽ ഇനി ഇവിടെ കമന്റ് ചെയ്യുന്നത് ആരായാലും ബ്ലോക്ക് ചെയ്യുന്നതായിരിക്കും -- റസിമാൻ ടി വി 11:09, 7 ഓഗസ്റ്റ് 2013 (UTC)
- എന്തായാലും ഭീഷണിപ്പെടുത്താനായിട്ടെങ്കിലും ഒരു കാര്യനിർവ്വാഹകൻ കൂടി ഇവിടെ പ്രവർത്തിക്കുന്നു എന്നതു കണ്ടപ്പോൾ സന്തോഷമായി. ഞാൻ കരുതി ഇവിടെ ആകെ രണ്ട് പേരാണ് കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് എന്ന്?? അങ്ങനെതന്നെ ആയിരുന്നില്ലേ റസിമാനെ?? അങ്ങനെ അവരുമാത്രം കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നു എങ്കിൽ ബാക്കിയുള്ള സിസോപ്പ്/ബ്യൂറൊക്രാറ്റുകൾ എന്തിനാണ് ഇവിടെ?? അവർക്ക് സ്വയം അങ്ങ് ഒഴിഞ്ഞുകൂടെ??
ഇനി ചില കാര്യങ്ങൾ..
- ഇവിടെ കാര്യനിർവ്വാഹകർ തെറ്റാണ് ചെയ്യുന്നതെന്ന് പലവട്ടം പറഞ്ഞുനോക്കി. അന്നേരവും വിക്കിയെ അലങ്കോലമാക്കുന്നവൻ എന്ന പേരു് എനിക്ക്.. (എന്തായാലും അതിനി വേറാർക്കും കൊടുക്കുന്നില്ല). ഞാൻ അലങ്കോലമാക്കിയ (സംവാദ/ലേഖന/പദ്ധതി) താളുകൾ ചൂണ്ടിക്കാണിക്കാമോ? എന്ന ചോദ്യത്തിന് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ തന്നെ പറയുന്നു.
- എന്നാൽ അവരു പറയുന്നതുപോലെതന്നെ ചെയ്താലോ? അപ്പോഴും പേരു് അലങ്കോലപ്പെടുത്തുന്നവൻ എന്നാണ്.
- പിന്നെ ഒരു കാര്യം കൂടി, ഞാൻ എന്റെ നിലവാരം? വിട്ട് ഇപ്പോൾ കുറച്ചു നാളായി പ്രവർത്തിക്കുന്നില്ല. ഇനി പഴയതുപോലെ ആകണമെങ്കിൽ എനിക്കൊരു മടിയും ഇല്ല. ഇനി ഇത്രയും പറഞ്ഞതിന് എന്നെയങ്ങ് ബ്ലോക്കുമെങ്കിൽ ?? ചെയ്യടെ... --സുഗീഷ് (സംവാദം) 11:57, 7 ഓഗസ്റ്റ് 2013 (UTC)
കാര്യനിർവാഹകർ തെറ്റാണ് ചെയ്യുന്നതെന്ന് തോന്നുന്നെങ്കിൽ അവരുടെ പ്രവർത്തികൾക്കെതിരെ സമവായമുണ്ടാക്കാൻ ശ്രമിക്കുക. ചർച്ച ചെയ്യുന്നതിനെയും അഭിപ്രായം പറയുന്നതിനെയും ഒന്നും ആരും എതിർക്കുന്നില്ലല്ലോ. തെറിവിളികളും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി വന്നാൽ അഭിപ്രായം ഉള്ളവർ പോലും പറയാൻ മടിക്കും. സുഗീഷിന് പറയാനുള്ള കാര്യങ്ങൾ കുറച്ചുകൂടി മാന്യമായി പറഞ്ഞാൽ സുഗീഷിന്റെ വാദങ്ങളെ അനുകൂലിച്ച് ആരെങ്കിലുമൊക്കെ അഭിപ്രായം പറഞ്ഞേക്കുമായിരുന്നു. പക്ഷെ ഇതിപ്പോൾ കയറിയവൻ നാറും എന്ന സ്ഥിതിയാണ്. ദയവായി സംവാദങ്ങൾ എല്ലാവർക്കും ഇടപെടാൻ തോന്നുന്ന തരത്തിലാക്കാൻ ശ്രദ്ധിക്കുക -- റസിമാൻ ടി വി 12:13, 7 ഓഗസ്റ്റ് 2013 (UTC)
എന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായും ഞാൻ മറുപടി നൽകാം. അല്ലാതെ എനിക്ക് മനസ്സില്ല എന്നു ഞാൻ പറയില്ല. പറഞ്ഞിട്ടുമില്ല.
- കാര്യനിർവാഹകർ തെറ്റാണ് ചെയ്യുന്നതെന്ന് തോന്നുന്നെങ്കിൽ അവരുടെ പ്രവർത്തികൾക്കെതിരെ സമവായമുണ്ടാക്കാൻ ശ്രമിക്കുക. പലസ്ഥലത്തും ഈ കാര്യം ഉന്നയിച്ചിട്ടുണ്ട്. ആരേയും അങ്ങോട്ട് കണ്ടിട്ടില്ല. ഇപ്പറയുന്ന റസിമാനെപ്പോലും കണ്ടിട്ടില്ല.
- തെറിവിളികളും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി വന്നാൽ അഭിപ്രായം ഉള്ളവർ പോലും പറയാൻ മടിക്കും. ആരെ? എവിടെ? എപ്പോൾ തെറിവിളിച്ചു?? തെളിവുകൾ ഹാജരാക്കുക. അല്ലാതെ കാടും പടലും തല്ലിയിട്ട് കാര്യമില്ല റാസിമാനെ. ഇനി വ്യക്തിപരമായ അധിക്ഷേപങ്ങൾ എന്നത്; അനേകം തവണ ഈ ആരോപണം പലരും പലസ്ഥലത്തും പലവട്ടം പറഞ്ഞിട്ടുണ്ട്. അതിന്റേയും തെളിവ് ചോദിച്ചാൽ ഈ ആരോപിതർക്കു മറുപടിയില്ല.
- സുഗീഷിന് പറയാനുള്ള കാര്യങ്ങൾ കുറച്ചുകൂടി മാന്യമായി പറഞ്ഞാൽ സുഗീഷിന്റെ വാദങ്ങളെ അനുകൂലിച്ച് ആരെങ്കിലുമൊക്കെ അഭിപ്രായം പറഞ്ഞേക്കുമായിരുന്നു. ഓശാരത്തിന് അഭിപ്രായം ഞാനെങ്ങും സ്വീകരിക്കാറില്ല. നിങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട് എങ്കിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതി.
- പക്ഷെ ഇതിപ്പോൾ കയറിയവൻ നാറും എന്ന സ്ഥിതിയാണ്. ഈ സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാൻ വളം വച്ചു കൊടുത്തത് താങ്കളേപ്പോലെയുള്ള കാര്യനിർവ്വാഹകരാണ്. അതിന് എന്റെ മുകളിൽ പഴിചാരണ്ട.
- ദയവായി സംവാദങ്ങൾ എല്ലാവർക്കും ഇടപെടാൻ തോന്നുന്ന തരത്തിലാക്കാൻ ശ്രദ്ധിക്കുക കഴിവതും അങ്ങനെ ശ്രദ്ധിച്ചുതന്നെയാണ് സംവാദങ്ങൾ ആരംഭിക്കുന്നത്. പലസ്ഥലത്തും ഞാനുൾപ്പെടുന്ന സംവാദങ്ങൾ താങ്കൾ ഉദ്ദേശിക്കുന്നതിനേക്കാൾ മാന്യമായ തരത്തിലാണ് ആരംഭിക്കുന്നത്. ഈ സംവാദം ഒഴികെ? ഈ സംവാദത്തിൽ കാര്യനിർവ്വാഹകരുടെ ശ്രദ്ധിയിൽ കാര്യങ്ങൾ കൊണ്ടുവരാനാണ് ശ്രദ്ധിച്ചത്. അതിനുള്ള മറുപടികൾ മുകളിൽ താങ്കൾക്ക് തന്നെ വായിച്ച്ചു നോക്കാവുന്നതാണ്. എന്നോട് / ഇവിടെ ചോദിക്കുന്ന ചോദ്യങ്ങളോട് മറുപടി പറയാൻ പറ്റാത്തവർ എന്തിനിവിടെ കമന്റുകൾ ഇടുന്നു?? അതിനും ഉത്തരമില്ല.. കാര്യങ്ങൾ ഇങ്ങനെയായാൽ ശരിയാവില്ലല്ലോ റസിമാനെ. അതായത് കാര്യനിർവ്വാഹകർ എന്ന ലേബൽ പതിച്ചു കിട്ടിയ ആളുകൾ ആ ലേബലിൽ മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കാനായി വരേണ്ടതില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. പിന്നെ അവസാനമായി ഒരു കാര്യം കൂടി ഞാൻ വിക്കിപീഡിയയെ അലങ്കോലമാക്കുന്നവനാണെന്ന് പലരും പലസ്ഥലത്തും പറഞ്ഞിട്ടുണ്ട്. ആ കുളം കലക്കി എന്ന പേരു് എനിക്ക് ചാർത്തിയതിൽ എനിക്ക് ഒരു പരാതിയും പരിഭവവും ഇല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു. ഒരു ഉപയോക്താവ് എന്റെ പേരുവച്ച് കളിച്ചപ്പോൾ എന്റെ വ്യക്തിത്വം ഒലിച്ചു പോയില്ല; പിന്നെയാ ഇത്. റസിമാന്റെ /മറ്റുള്ള സിസോപ്പ്/ബ്യൂറോക്രാറ്റുകളുടെ മറുപടി പ്രതീക്ഷിക്കുന്നു.--സുഗീഷ് (സംവാദം) 05:04, 8 ഓഗസ്റ്റ് 2013 (UTC)
- കുറച്ചുകാലമായി തിരക്കിലാണ്, മറ്റുള്ളവരുടെ കാര്യം അറിയില്ല. എങ്കിലു, സുഗീഷ് ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ആരും പ്രതികരിക്കുന്നില്ലെങ്കിൽ മെയിലിങ് ലിസ്റ്റിലേക്ക് ഒരു കത്തയച്ചുകൂടേ? എന്നിട്ടും മറുപടിയില്ലെങ്കിൽ മറ്റാർക്കും താല്പര്യമില്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കിയാൽ മതി. ഈ പോസ്റ്റിൽ തന്നെ സുഗീഷ് ഉപയോഗിച്ച ഭാഷ പറ്റുള്ളവരെ അകറ്റിനിർത്തുന്ന തരത്തിലുള്ളതായേ എനിക്ക് തോന്നിയിട്ടുള്ളൂ. "കാര്യനിർവ്വാഹകർ എന്ന ലേബൽ പതിച്ചു കിട്ടിയ ആളുകൾ ആ ലേബലിൽ മറ്റുള്ളവരെ അച്ചടക്കം പഠിപ്പിക്കാനായി വരേണ്ടതില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം" അത് ശരിയാവില്ലല്ലോ സുഗീഷ്. ചർച്ചകളും അഭിപ്രായങ്ങളുമൊക്കെ ആയിക്കോളൂ, പക്ഷെ വിക്കി മര്യാദകൾ ലംഘിച്ചാൽ നടപടി വേണ്ടിവരും. നമ്മൾ തമ്മിലുള്ള ചർച്ച ഇവിടെ നിർത്താം എന്ന് നിർദ്ദേശിക്കുന്നു. വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊള്ളൂ -- റസിമാൻ ടി വി 08:07, 8 ഓഗസ്റ്റ് 2013 (UTC)
- മെയിലിങ് ലിസ്റ്റിലേക്ക് ഒരു കത്തയച്ചുകൂടേ? എന്നിട്ടും മറുപടിയില്ലെങ്കിൽ മറ്റാർക്കും താല്പര്യമില്ലാത്ത കാര്യമാണെന്ന് മനസ്സിലാക്കിയാൽ മതി. തീർച്ചയായും ആ തിരിച്ചറിവ് പകർന്നു തന്ന്തിനു നന്ദി..--സുഗീഷ് (സംവാദം) 10:16, 8 ഓഗസ്റ്റ് 2013 (UTC)
- എന്റെ നിലപാട് വ്യക്തമാക്കുന്നു. (ഇത് സുഗീഷിനോടുള്ള ഒരു ഡയലോഗ് ഇൻവിറ്റേഷനല്ല)
ഏതൊക്കെ സാഹചര്യത്തിൽ ലയനം നടത്താം (വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ഇതിൽ പരിഗണിക്കേണ്ടത്) എന്നതു സംബന്ധിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയ നയവും, അത് ഭാഗികമായി തർജ്ജമ ചെയ്തുണ്ടാക്കിയ മലയാളം കരടും, ഇതെല്ലാം ചർച്ചചെയ്ത് നയരൂപീകരണം നടത്താനായി പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ ലിങ്കും മുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു പൊതു ചർച്ച മാത്രമേ ഇത്തരം വിഷയങ്ങളിൽ ഇനിമേൽ നടത്താൻ താല്പര്യമുള്ളൂ (സുഗീഷിനോട് one-on-one ചർച്ചയ്ക്ക് താല്പര്യമേയില്ല). ഞാൻ പറഞ്ഞ കാര്യത്തിന്റെ നയമനുസരിച്ചുള്ള സബ്സ്റ്റാൻസിയേഷനാണിത് (മലയാളം വിക്കിപീഡിയയിൽ ഒരു വിഷയത്തിൽ നയമില്ല എന്നുണ്ടെങ്കിൽ ഇംഗ്ലീഷിൽ നിന്നോ കോമൺസിൽ നിന്നോ സ്വീകരിക്കുക എന്ന കീഴ്വഴക്കവും ഇവിടെ നിലവിലുണ്ട്).
ഇക്കാര്യം സുഗീഷിനെപ്പോലെ abusive langugae ഉപയോഗിക്കുന്നതോ അല്ലാത്തതോ ആയ ഒരാൾക്കു മാത്രമായി എടുത്തുപറഞ്ഞ് വിശദീകരിക്കണമെന്ന് എന്നെയോ മറ്റേതെങ്കിലും ഉപയോക്താവിനെയോ നിർബന്ധിക്കുന്ന ഒരു നയവും വിക്കിപീഡിയയിൽ (എന്റെ അറിവിൽ നിലവിലില്ല). അഥവാ ഉണ്ടെങ്കിൽ ഞാൻ ചോദിച്ച ചോദ്യത്തിന് (എവിടെയാണ് തെറ്റുപറ്റിയതെന്ന് ചൂണ്ടിക്കാട്ടുക) മറുപടി നൽകാൻ അത് സുഗീഷിനെയും നിർബന്ധിക്കുന്നുണ്ട് (ആദ്യം വന്നത് എന്റെ ചോദ്യമാണ് എന്നും ചൂണ്ടിക്കാട്ടട്ടെ).
ഞാൻ ചെയ്തത് "ചെറ്റത്തരമാണ്" എന്ന് പറയുന്നത് (ഞാൻ ചെയ്തത് തെറ്റാണെങ്കിൽ പോലും) തെറിവിളി തന്നെയാണ്. ഞാൻ ചെയ്തത് ഏത് നയത്തിനോ മാർഗ്ഗരേഖയ്ക്കോ കീഴ്വഴക്കത്തിനോ ആണ് വിരുദ്ധമായുള്ളത് എന്ന് ചൂണ്ടിക്കാണിക്കപ്പെടാതെ അത് പറയുന്നത് തെറിവിളിക്കപ്പുറത്തുള്ള വ്യക്തിപരമായ ആക്രമണമാണ്. അത്തരത്തിലുള്ള ആക്രമണകാരികളോട് സംവദിക്കാൻ എന്നെ വിക്കിപീഡിയയിലെ ഒരു നയവും നിർബന്ധിക്കുന്നില്ല. തെറിവിളിക്കാരോട് നേരിട്ടുള്ള സംവാദം ഒഴിവാക്കാനാണ് ഞാൻ ഇനിമേൽ ഉദ്ദേശിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:44, 8 ഓഗസ്റ്റ് 2013 (UTC)
ഡാക്കിട്ടറെ, എനിക്കും ഡയലോഗടിയിൽ വല്യതാത്പര്യമില്ല. എന്നിരുന്നാലും മുകളിൽ എന്റെ പേരു പരാമശിച്ചിട്ടുള്ളതിനാൽ മറുപടി തരാതിരിക്കാനുമാവില്ല.
- ആദ്യം വന്നത് എന്റെ ചോദ്യമാണ് എന്നും ചൂണ്ടിക്കാട്ടട്ടെ അതിനു അപ്പോൾ തന്നെ മറുപടി തന്നിട്ടുണ്ടല്ലോ!! :സ്വതന്ത്രമായി നിലനിൽക്കുന്നതിന് ശ്രദ്ധേയത പാലിക്കുന്ന ലേഖനങ്ങൾ എന്തിനാണ് ലയിപ്പിക്കുന്നത്?-- ഇതാണ് മറുപടി.
- ഞാൻ ചെയ്തത് "ചെറ്റത്തരമാണ്" എന്ന് പറയുന്നത് (ഞാൻ ചെയ്തത് തെറ്റാണെങ്കിൽ പോലും) തെറിവിളി തന്നെയാണ്. ചെറ്റത്തരത്തിന് പെരുമാറ്റം എന്നർത്ഥം കൊണ്ടുവന്നത് ഞാനല്ല. അങ്ങനെ അർത്ഥം കൊണ്ടുവന്ന ആളിന്റെ ചിന്ത കാര്യനിർവ്വാഹകരുടെ തെറ്റായ പെരുമാറ്റങ്ങളെല്ലാം ചെറ്റത്തരം ആണെന്നായിരിക്കാം. അപ്പോൾ അതെന്റെ വിഷയമല്ല.
- ഞാൻ ചെയ്തത് ഏത് നയത്തിനോ മാർഗ്ഗരേഖയ്ക്കോ കീഴ്വഴക്കത്തിനോ ആണ് വിരുദ്ധമായുള്ളത് എന്ന് ചൂണ്ടിക്കാണിക്കപ്പെടാതെ അത് പറയുന്നത് തെറിവിളിക്കപ്പുറത്തുള്ള വ്യക്തിപരമായ ആക്രമണമാണ്. ആ താളിന്റെ ലിങ്കാണ് ഞാനിവിടെ ആദ്യം പേസ്റ്റിയത്. ആ സംവാദതാളിൽ രണ്ട് കാര്യനിർവ്വാഹകരാണ് എന്നെക്കൂടാതെ ഉണ്ടായിരുന്നത്. മനോജ് എന്ന കാര്യനിർവ്വാഹകന് അത് തെറിവിളിയെക്കാൾ വ്യക്തിപരമായ ആക്രമണമായി തോന്നാത്തതോ താങ്കൾക്ക് തോന്നിയതോ എന്നെ സംബന്ധിക്കുന്ന വിഷയമല്ല എന്നുകൂടി ഓർമ്മിപ്പിക്കുന്നു. ഇനി അതല്ല അതെടുത്ത് ഇവിടെ ചാർത്തിയപ്പോഴാണ് പ്രശ്നമുണ്ടായത് എങ്കിൽ ഇവിടെ താങ്കളും മനോജും മാത്രമല്ല കാര്യനിർവ്വാഹകരായുള്ളത് എന്നതുകൂടി ഓർക്കുക.
- വിഷയത്തിന്റെ ശ്രദ്ധേയത മാത്രമല്ല ലേഖനത്തിന് സ്വതന്ത്രമായി നിലനിൽപ്പ് ആകാമോ എന്ന ചർച്ചകളിൽ പരിഗണിക്കാറ്. . എന്നകാര്യം വിശദീകരിക്കാൻ താത്പര്യമില്ലാത്ത വ്യക്തി എന്തിനാണ് അത് മുകളിൽ പറഞ്ഞത്? അതിനു പറഞ്ഞത് താങ്കളോട് വിശദീകരിക്കാൻ താല്പര്യമില്ലാത്തതിനാൽ വിശദീകരിക്കാൻ ഉദ്ദേശമില്ല എന്നാണ് പറഞ്ഞത്. എന്നതല്ലാതെ യാതൊരു മറുപടിയും തന്നിട്ടില്ല. അതിനി പുതിയ നയമോ കീഴ്വഴക്കമോ ആണോ എന്നറിയാനുള്ള ദുരുദ്ദേശം മാത്രമായിരുന്നു.
- ഇക്കാര്യം സുഗീഷിനെപ്പോലെ abusive langugae ഉപയോഗിക്കുന്ന. ഇത്തരം പരാമർശങ്ങൾ പണ്ടും ഇപ്പോഴും എപ്പോഴും ഞാൻ വിലകൽപ്പിക്കാത്ത ഒന്നാണ്. അതുകൊണ്ട് ഇത് വ്യക്തിഹത്യയാണെന്ന് ഞാനെങ്ങും പറയുകയോ മറ്റോ ചെയ്യില്ല.--സുഗീഷ് (സംവാദം) 06:18, 8 ഓഗസ്റ്റ് 2013 (UTC)
ഡാക്കിട്ടർ എന്ന് എന്നെ അഭിസംബോധന ചെയ്യാതിരിക്കുക. എന്റെ യൂസർ നെയിമോ "അജയ്" എന്ന പേരോ ഉപയോഗിക്കാവുന്നതാണ്. "ചെറ്റത്തരം" എന്ന് അപ്പോൾ താങ്കൾ ഉദ്ദേശിച്ചത് എന്തിനെയാണാവോ? ഞാൻ ലയനം നടത്തിയതല്ല ചെറ്റത്തരം എന്നാണല്ലോ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം. ആ സംവാദം താളിൽ പോസ്റ്റ് ചെയ്യുന്നതാണോ ചെറ്റത്തരം? എന്താണ് "കാര്യനിർവാഹകരുടെ ചെറ്റത്തരം" എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചതെന്ന് ആദ്യം വ്യക്തമാക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 06:40, 8 ഓഗസ്റ്റ് 2013 (UTC)
- അഭിസംബോധന മുകളിൽ വെട്ടിയിട്ടുണ്ട്.
- സ്വതന്ത്രമായി നിലനില്കാൻ തക്ക ശേഷിയുള്ള താളുകൾ ലയിപ്പിക്കാൻ ശ്രമിച്ചു; ലയിപ്പിച്ചു എന്നീ കാരണങ്ങളെയാണ് ഞാൻ ചെറ്റത്തരം എന്നുദ്ദേശിച്ചത്!! കാര്യനിർവ്വാഹകരുടെ പെരുമാറ്റങ്ങൾ എല്ലാം ചെറ്റത്തരമാണെന്ന് ഞാൻ പറഞ്ഞില്ല. ഇനി അങ്ങനെ താങ്കൾക്ക് തോന്നി എങ്കിൽ എനിക്ക് യാതൊരു സങ്കടവും ഇല്ല.--സുഗീഷ് (സംവാദം) 06:59, 8 ഓഗസ്റ്റ് 2013 (UTC)
ലയിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ (കാരണങ്ങളും സാഹചര്യങ്ങളും ഉൾപ്പെടെ) ഇംഗ്ലീഷ് വിക്കിയിലെ നയത്തിലുള്ളത് കരടായി നയരൂപീകരണ ചർച്ചയിൽ കൊണ്ടുവന്നിട്ടുണ്ട്. അതിന്റെ ലിങ്ക് മുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട് (അതിനെപ്പറ്റിയുള്ള സംവാദം താങ്കളോടു മാത്രമുള്ള വ്യക്തിപരമായ ചർച്ചയാക്കി നടത്താൻ താല്പര്യമില്ല. കൂടുതൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നയരൂപീകരണ ചർച്ചയിൽ പറയാവുന്നതാണ്).
ലയിപ്പിക്കാൻ നിർദ്ദേശം കൊടുത്തതും അതിനെ അനുകൂലിച്ചതും ലയിപ്പിച്ചതും ഒരു നയത്തിന്റെയും ലംഘനമാണെന്ന് കരുതുന്നില്ല. മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള ഏതെങ്കിലും നയത്തിനെതിരാണെങ്കിൽ ആ നയമെന്താണെന്ന്/എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കൂ. താങ്കൾ പറഞ്ഞ "മറുപടി" (ശ്രദ്ധേയത പാലിക്കുന്ന ലേഖനങ്ങൾ എന്തിനാണ് ലയിപ്പിക്കുന്നത്?) ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ആണോ? അല്ലെങ്കിൽ കൂടുതലൊന്നും ഇവിടെ ചർച്ച ചെയ്യാനായി ഉണ്ടെന്നു കരുതുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:09, 8 ഓഗസ്റ്റ് 2013 (UTC)
- ഇവിടെ കാര്യങ്ങൾ ആർക്കും മനസ്സിലാകാത്തതോ മനസ്സിലായില്ലെന്ന് അഭിനയിക്കുന്നതോ ആയിരിക്കാം.
@ഡോക്ടർഅജയ് ബാലചന്ദ്രൻ, ശ്രദ്ധേയതാ എന്നതിൽ പൊതുവായ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ പറയുന്നത് പലയിടത്തും പോസ്റ്റു ചെയ്തിട്ടുണ്ട്; അവസാനമായി ഇവിടേയും ഒന്നുകൂടി പോസ്റ്റു ചെയ്യുന്നു.
“ | വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം. | ” |
- പത്രത്തിൽ വരുന്ന വാർത്താശകലങ്ങൾ ഒറ്റവരി പരാമർശമായാലും വളരെയധികം ശ്രദ്ധേയമാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അതു പറഞ്ഞത് അജയ് ബാലചന്ദ്രൻ, അഡ്വക്കേറ്റ് സുജിത്ത് വിശ്വപ്രഭ എന്നിവരാണ്. അങ്ങനെ പല താളുകളും നിലനിർത്തിയിട്ടുമുണ്ട്. അങ്ങനെ നിലനിർത്തിയത് കാര്യനിർവ്വാഹകരുടെ തിണ്ണമിടുക്കു കൊണ്ടാണോ അതോ മറ്റുള്ളവർക്ക് ഇതിൽ താത്പര്യമില്ലാത്തതുകൊണ്ടോ ആയിരിക്കാം. അങ്ങനെ പലവട്ടം തെളിയിച്ചവർ ഇത്രയും പത്ര-ദൃശ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ/വിവരണങ്ങൾ കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നതിന്റെ പിന്നിലെ ചേതോവികാരം എനിക്ക് മനസ്സിലായിട്ടില്ല.
ഇതിൽക്കൂടുതൽ എനിക്ക് മര്യാദയ്ക്ക് വിശദീകരിക്കാൻ വയ്യ. ഞാൻ നിർത്തുന്നു. സിണ്ടിക്കേറ്റ് കാര്യനിർവ്വാഹകർക്ക് സലാം.--സുഗീഷ് (സംവാദം) 10:16, 8 ഓഗസ്റ്റ് 2013 (UTC)
സലാം. താല്പര്യമുള്ള മറ്റുള്ളവർക്കായി (സുഗീഷിനായല്ല) ഒന്നു വിശദീകരിക്കാം.
"If a topic has received significant coverage in reliable sources that are independent of the subject, it is presumed to satisfy the inclusion criteria for a stand-alone article or stand-alone list." എന്ന ഇംഗ്ലീഷ് നയത്തിന്റെ തർജ്ജമയാണ് സുഗീഷ് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്നത്. ഇതിന്റെ അർത്ഥം നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കു നിൽക്കുന്ന ലേഖനം ഉണ്ടാക്കിയേ പറ്റൂ എന്നല്ല എന്ന കാര്യം സുഗീഷിന് ഇതുവരെ പിടികിട്ടിയിട്ടില്ല.
പ്രതിപാദ്യവിഷയം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒറ്റയ്ക്കുനിൽക്കാവുന്ന ഒരു ലേഖനമുണ്ടാകേണ്ടതില്ല എന്ന തീരുമാനം ഉപയോക്താക്കൾക്ക് അഭിപ്രായ സമന്വയത്തിലൂടെ എടുക്കാവുന്നതാണ്. എന്ന് ഇതിനു പിന്നാലെ പറയുന്നുണ്ട്. ലയനനിർദ്ദേശങ്ങളും അതനുസരിച്ചുള്ള ചർച്ചകളും ഇത്തരത്തിലുള്ള അഭിപ്രായ സമന്വയം രൂപീകരിക്കപ്പെടുന്ന ഒരിടമാണ്.
മലയാളം വിക്കിപീഡിയയിൽ ഇതുവരെ ലയനം എപ്പോഴൊക്കെ നടത്താം എന്നത് സംബന്ധിച്ച നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ നിലവിലില്ല. കീഴ്വഴക്കമനുസരിച്ച് മലയാളം വിക്കിപീഡിയയിൽ ഒരു വിഷയത്തിൽ നയമില്ലെങ്കിൽ അത് കോമൺസിൽ നിന്നോ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നോ സ്വീകരിക്കുകയോ സ്വന്തമായി രൂപീകരിക്കുകയോ ആണ് ചെയ്യുന്നത്. ലയനം സംബന്ധിച്ച ഇംഗ്ലീഷ് വിക്കി നയം മലയാളത്തിൽ സ്വീകരിക്കാനായി നയരൂപീകരണ ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ഞാൻ രണ്ടുമൂന്നു തവണ ഈ ചർച്ചയിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട് (അത് സുഗീഷ് കണ്ട ലക്ഷണമില്ല). ആ നയമനുസരിച്ച് ലയിപ്പിക്കാവുന്ന സാഹചര്യങ്ങളും ലയിപ്പിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളും (WP:GNG പാലിക്കുന്നു എന്നത് ലയിപ്പിക്കാൻ പാടില്ലാത്ത സാഹചര്യമല്ല) വ്യക്തമാണ്.
ഒരു ലേഖനത്ത്ന്റെ WP:GNG പാലിക്കുന്ന ഭാഗങ്ങളെല്ലാം സ്വതന്ത്ര ലേഖനങ്ങളാക്കിയേ പറ്റൂ എന്നുണ്ടെങ്കിൽ സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന ലേഖനം എത്ര കഷണമാക്കാം എന്നൊന്നു ചിന്തിച്ചുനോക്കൂ.
ഇവിടെ എന്തായാലും ലയനം വിക്കിപീഡിയയിലെ ഒരു നയത്തിനും എതിരായിരുന്നില്ല. അതിനാൽ ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:17, 10 ഓഗസ്റ്റ് 2013 (UTC)
വർഗ്ഗം താൾ
[തിരുത്തുക]വർഗ്ഗം:ഇന്ത്യൻ ബഹിരാകാശ പദ്ധതികൾ എന്ന താൾ നീക്കം ചെയ്താലും--സലീഷ് (സംവാദം) 18:13, 28 ജൂലൈ 2013 (UTC)
- തിരിച്ചുവിട്ടിട്ടുണ്ട്. --Vssun (സംവാദം) 00:36, 29 ജൂലൈ 2013 (UTC)
പ്രധാനതാൾ
[തിരുത്തുക]പ്രധാനതാളിൽ "ഉദ്ധരിച്ചതിൽ പിഴവ്: ref റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ references റ്റാഗ് കണ്ടെത്താനായില്ല." എന്ന സന്ദേശം കാണുന്നു. എത്രയും പെട്ടെന്ന് മാറ്റണേ..--സലീഷ് (സംവാദം) 15:05, 1 ജൂൺ 2013 (UTC)
- വാർത്താഫലകത്തിന്റെ പ്രശ്നമായിരുന്നു. ഇതായിരുന്നു പരിഹരിച്ചു കഴിഞ്ഞു. --മനോജ് .കെ (സംവാദം) 16:12, 1 ജൂൺ 2013 (UTC)