Jump to content

വിഷ്ണുമൂർത്തി തെയ്യം (ചാമുണ്ഡി തെയ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്തമുണ്ഡി തെയ്യം, കൊഴുമ്മൽ ശ്രീ മാക്കിയിൽ മുണ്ട്യ ക്ഷേത്രത്തിൽ

ഐതിഹ്യം

[തിരുത്തുക]

നാട്ടുജന്മിയാണ് കുറുവാടൻ കുറുപ്പ്. കുറുപ്പിന്റെ പശുക്കളെ മേച്ചിരുന്നതും പാൽ കറന്നു കൊടുത്തിരുന്നതും തിയ്യനായ കണ്ണനായിരുന്നു. ദൈവഭക്തി മൂത്ത കണ്ണൻ കുറുപ്പിന്റെ ദൈവത്തറയിൽ ഒരു കുപ്പി പാൽ അഭിഷേകം ചെയ്തു. ഇതറിഞ്ഞ കുറുപ്പ് ദേഷ്യം കൊണ്ട് കലിതുള്ളി. പേടിച്ച കണ്ണൻ നാടുവിട്ടു. നാടുവിട്ട കണ്ണൻ മംഗലാപുരത്തെ വിഷ്ണുഭക്തയായ ഒരു മുത്തശ്ശിയുടെ അടുത്ത് അഭയം തേടി. ക്രമേണ കണ്ണനും വിഷ്ണു ഭക്തനായി.

കുറുപ്പ് എല്ലാം മറന്നിട്ടുണ്ടാവുമെന്നു കരുതിയ കണ്ണൻ നാട്ടിൽ തിരിച്ചെത്തി. കണ്ണൻ വയലിലെ കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുറുപ്പും നായന്മാരും പട്ടാളക്കാരോടു കൂടിച്ചെന്ന് കണ്ണന്റെ കഴുത്തു വെട്ടി. വാൾ ആകാശത്തേക്ക് പറന്നു പോയി. കുളത്തിലെ വെള്ളം ചുവപ്പായി. കുറുപ്പിന്റെ വീട്ടിൽ അനർഥങ്ങൾ കണ്ടു തുടങ്ങിയപ്പോൾ കണിയാനെ വരുത്തി പ്രശ്നം വച്ചു. തിയ്യനായ കണ്ണന് ദൈവകൃപയും ചൈതന്യവും ഉണ്ടായിരുന്നെന്നും കണ്ണനെ തെയ്യമായി കെട്ടിയാടണമെന്നും പ്രശ്നത്തിൽ കണ്ടു. ഈ തെയ്യം വിഷ്ണൂമൂർത്തി അല്ലെങ്കിൽ ചാമുണ്ടി എന്നു അറിയുന്നു.

ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണ് എന്നാണ് വിശ്വാസം.[1] വിഷ്ണുമൂർത്തിയെ ചിലയിടത്ത് ഒറ്റക്കോലമെന്നും പറയും.

ഒരുക്ക്

[തിരുത്തുക]

കണ്ണിൽ മഷി എഴുതും. പിന്നെ മഞ്ഞൾപൊടി മുഖത്തു പുരട്ടും. തലയിൽ വെള്ളകെട്ടും. തലതൊട്ടു നിതംബം വരെ കിടക്കുന്ന ചുവന്ന പട്ടുണ്ടാവും. അതിന്മേൽ തലപ്പാളി വച്ച് മുക്കളിൽ കാട്ടുചെത്തിപ്പൂവുകൊണ്ട് തലത്തണ്ട കെട്ടും.രണ്ടു കൈത്തണ്ടയിലും മുരിക്കിൽ തീർത്ത മിനുക്കും മുത്തുകളും പതിച്ചിട്ടുള്ള വളകൾ ഉണ്ടാവും.കാലിൽ ചിലമ്പും.[2]

മാർച്ചമയം - കൊരലാരം, മാറിൽ ശ്രീവത്സം, ഒട

മുഖത്തെഴുത്ത് - കോഴിപുഷ്പം

തിരുമുടി - തലമല്ലികയ്ക്ക് മുഖളിലായി കിരീടം

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ശ്രീ രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 234, 2011 ജൂലൈ17
  2. ശ്രീ രാജേഷ് കോമത്ത് - മലയാളം വാരിക, പേജ് 229, 2011 ജൂലൈ17