വധശിക്ഷ ഫിൻലാന്റിൽ
ഫിൻലാന്റിൽ വധശിക്ഷ (ഫിന്നിഷ്: kuolemanrangaistus) നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. [1][2]
ചരിത്രം
[തിരുത്തുക]സാർ ഭരണം
[തിരുത്തുക]1823 വരെ ഗ്രാന്റ് ഡച്ചി ഓഫ് ഫിൻലാന്റിൽ വധശിക്ഷകൾ ജീവപര്യന്തം തടവായി കുറയ്ക്കുകയോ സൈബീരിയയിലേയ്ക്ക് നാടുകടത്തലായി മാറ്റുകയോ ചെയ്തിരുന്നു. സമാധാനകാലത്ത് വധിക്കപ്പെട്ട അവസാന വ്യക്തി 1825 ജൂലൈ 8-ന് വധിക്കപ്പെട്ട് ടാഹ്വോ പുറ്റ്‌കോണൻ എന്നയാളായിരുന്നു. സാർ ഭരണത്തിന്റെ ബാക്കി കാലയളവിൽ (1825–1917) ഫിൻലാന്റിൽ ഫലത്തിൽ വധശിക്ഷ നിലവിലില്ലായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം
[തിരുത്തുക]1917-ൽ സ്വാതന്ത്ര്യപ്രഖ്യാപനശേഷം ഫിൻലാന്റിലെ ക്രിമിനൽ കോഡിൽ വധശിക്ഷ വീണ്ടും ഉൾപ്പെടുത്തപ്പെട്ടു. 1918-ൽ ഫിൻലാന്റിലെ ആഭ്യന്തരയുദ്ധത്തിനൊപ്പം വധശിക്ഷ സാധാരണമായി നടപ്പാക്കപ്പെടുമായിരുന്നുവത്രേ. ഉദ്ദേശം 1,400–1,650 വൈറ്റ് ഗാർഡുകളും and 7,000–10,000 റെഡ് ഗാർഡുകളും വധിക്കപ്പെട്ടുവെന്നാണ് കണക്ക്. ഫയറിംഗ് സ്ക്വാഡുപയോഗിച്ചാണ് വധശിക്ഷകൾ നടപ്പാക്കപ്പെട്ടിരുന്നത്.
ശിതകാലയുദ്ധത്തിനും കണ്ടിന്യുവേഷൻ യുദ്ധത്തിനുമൊപ്പം ഉദ്ദേശം 550 വധശിക്ഷകൾ നടപ്പാക്കപ്പെട്ടു. ഇതിൽ 455 എണ്ണത്തോളം സോവിയറ്റ് നുഴഞ്ഞുകയറ്റക്കാരോ ചാരന്മാരോ അട്ടിമറിക്കാരോ ആയിരുന്നു. സൈനിക ഓഫീസർമാർക്ക് ഉത്തരവുകൾ അനുസരിക്കാത്തവരെയോ ഒളിച്ചോടുന്നവരെയോ കൊല്ലാൻ അധികാരമുണ്ടായിരുന്നുവെങ്കിലും ഇത് 13 കേസുകളിൽ മാത്രമേ ഉപയോഗിക്കപ്പെട്ടിട്ടുള്ളൂ. നൈതികമായ കാരണങ്ങളാൽ യുദ്ധം ചെയ്യാൻ സാദ്ധ്യമല്ല എന്ന നിലപാടെടുത്ത ആർൻഡ് പെർക്യൂരിനെൻ എന്നയാളെ 1941-ൽ വധിച്ചതാണ് ഏറ്റവും പ്രശസ്തമായ വധശിക്ഷകളിലൊന്ന്. തോക്കെടുത്ത് യുദ്ധമുന്നണിയിലേയ്ക്ക് പോകാൻ വിസമ്മതിച്ചതായിരുന്നു കുറ്റം.
സിവിലിയൻ കുറ്റങ്ങൾക്ക് വധിക്കപ്പെട്ട അവസാന ഫിൻലന്റുകാരൻ ടോവിയോ കോൾജോനെൻ എന്നയാളായിരുന്നു. 1942-ൽ ഒരു കുടുംബത്തിലെ ആറുപേരെ ഒരു കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു കുറ്റം. ഫയറിംഗ് സ്ക്വാഡുപയോഗിച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. 1943-ൽ സോവിയറ്റ് ചാരന്മാരെ വധിക്കുകയുണ്ടായി. 1943-ൽ വധിക്കപ്പെട്ട മാർട്ട കോസ്കിനെൻ ആയിരുന്നു ഫിൻലാന്റിൽ അവസാനം വധിക്കപ്പെട്ട സ്ത്രീ. രാജ്യദ്രോഹമായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. 1944 സെപ്റ്റംബർ 2-ന് വധിക്കപ്പെട്ട ഒലാവി ലൈഹോ എന്ന സൈനികനായിരുന്നു ഫിൻലാന്റിൽ അവസാനമായി മരണശിക്ഷ ലഭിച്ച ഫിൻലാന്റുകാരൻ. ചാരവൃത്തി, രാജ്യദ്രോഹം, വഞ്ചന എന്നിവയായിരുന്നു ഇയാളുടെമേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ. പിറ്റേദിവസം മൂന്ന് സോവിയറ്റ് ചാരന്മാരെ വധിക്കുകയുണ്ടായി. ഫിൻലാന്റിൽ വധിക്കപ്പെട്ട അവസാന മനുഷ്യർ ഇവരായിരുന്നു.
വധശിക്ഷ നിർത്തലാക്കൽ
[തിരുത്തുക]1949-ൽ സമാധാനകാലത്തെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്ന രീതി നിർത്തലാക്കപ്പെട്ടു. 1972-ൽ വധശിക്ഷ പൂർണ്ണമായി നിർത്തലാക്കപ്പെട്ടു. 2000-ൽ നിലവിൽ വന്ന പുതിയ ഭരണഘടന വധശിക്ഷ നിരോധിക്കുന്നുണ്ട്.
Jokaisella on oikeus elämään sekä henkilökohtaiseen vapauteen, koskemattomuuteen ja turvallisuuteen. Ketään ei saa tuomita kuolemaan, kiduttaa eikä muutoinkaan kohdella ihmisarvoa loukkaavasti.[1] (മലയാളത്തിൽ: ജീവിക്കുവാനും, സ്വാതന്ത്ര്യത്തിനും, സമ്പൂർണ്ണതയ്ക്കും സുരക്ഷയ്ക്കുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മനുഷ്യരുടെ അന്തസ്സിനു നിരക്കാത്ത രീതിയിൽ ഒരാളോടും പെരുമാറുവാനോ, പീഡനം നടത്തുവാനോ, വധശിക്ഷ നൽകുവാനോ പാടില്ല.)[2]
പത്തൊൻപതാം നൂറ്റാണ്ടിലും അതിനുമുൻപും ശിരഛേദമായിരുന്നു വധശിക്ഷാരീതി. ഇരുപതാം നൂറ്റാണ്ടിൽ ഫയറിംഗ് സ്ക്വാഡ് ഉപയോഗിക്കാൻ തുടങ്ങി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Finlex, database of Finnish Acts and Decrees. "Suomen perustuslaki" (in Finnish). Archived from the original on 2012-04-23. Retrieved August 11, 2010.
{{cite web}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 Finlex, database of Finnish Acts and Decrees. "The Constitution of Finland" (PDF). Archived from the original (PDF) on 2019-05-15. Retrieved August 11, 2010.