Jump to content

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

Coordinates: 38°53′40″N 77°01′28″W / 38.894465°N 77.024503°W / 38.894465; -77.024503
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Federal Bureau of Investigation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
Seal of the Federal Bureau of Investigation
പൊതുവായ പേര്Federal Bureau of Investigation
ചുരുക്കംFBI
ആപ്തവാക്യംFidelity, Bravery, Integrity
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1908
ജീവനക്കാർ33,652[1] (July 31, 2009)
ബജറ്റ്7.9 billion USD (2010)[1]
അധികാരപരിധി
കേന്ദ്ര ഏജൻസി
(പ്രവർത്തന അധികാരപരിധി)
United States
പ്രവർത്തനപരമായ അധികാരപരിധിUnited States
നിയമപരമായ അധികാര പരിധിപ്രവർത്തന അധികാരപരിധി അനുസരിച്ച്
ഭരണസമിതിUnited States Congress
ഭരണഘടന
പൊതു സ്വഭാവം
പ്രവർത്തന ഘടന
ആസ്ഥാനംJ. Edgar Hoover Building, Washington, D.C.
സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങൾ13,249 (July 31, 2009)[1]
സത്യപ്രതിജ്ഞ ചെയ്യാത്ത അംഗങ്ങൾ19,460 (July 31, 2009)[1]
മേധാവികൾ
കീഴ് ഏജൻസികൾ
Major unit
Field office56: List of FBI Field Offices
പ്രമുഖർ
വ്യക്തികൾ
Programs
ശ്രദ്ധേയമായ Operations
വെബ്സൈറ്റ്
http://www.fbi.gov/

അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ അഥവാ എഫ്.ബി.ഐ. 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറൽ കുറ്റങ്ങളുടെ മേൽ എഫ്.ബി.ഐ.ക്ക് നിയമനടപടിക്ക് അധികാരമുണ്ട്.[2] ഈ സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ അക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം.

വാഷിങ്ടണ്ണിലെ ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 ഫീൽഡ് ഓഫീസുകളും ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്. ലോകത്തെമ്പാടുമുള്ള യു.എസ്. എംബസിയുടെ കീഴിൽ ലീഗൽ അറ്റാചെസ് (legal attachés) എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര കാര്യാലയങ്ങളും അവർക്കുണ്ട്.

ദൗത്യവും ആനുപൂർവ്വവും

[തിരുത്തുക]

ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഇപ്പോഴത്തെ പ്രധാന പ്രവർത്തന ദൗത്യങ്ങൾ താഴെപ്പറയുന്നവയാണ്.

  1. അമേരിക്കയെ ഭീകര ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കുക.
  2. അമേരിക്കയിൽ വിദേശ ശക്തികളുടെ ചാരപ്രവർത്തനങ്ങൾ തടയുക.
  3. അമേരിക്കയെ സൈബർ ആക്രമണങ്ങളിൽ നിന്നും ആധുനിക സാങ്കേതിക കുറ്റകൃത്യങ്ങളിൽ നിന്നും തടയുക.
  4. പൊതുസമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള അഴിമതികൾ ഇല്ലാതാക്കുക.
  5. സിവിൽ നിയമങ്ങൾ സംരക്ഷിക്കുക
  6. ദേശീയ അന്തർദേശീയ അക്രമി സംഘങ്ങളെ അമർച്ച ചെയ്യുക

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "Quick Facts". Federal Bureau of Investigation. Retrieved 2009-11-20.
  2. "Federal Bureau of Investigation - Quick Facts". Federal Bureau of Investigation. Archived from the original on 2009-06-27. Retrieved 2010-12-23.

മുൻപോട്ടുള്ള വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]

38°53′40″N 77°01′28″W / 38.894465°N 77.024503°W / 38.894465; -77.024503