കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്
പൊതുമേഖലാ സ്ഥാപനം | |
വ്യവസായം | Cashew Products |
സ്ഥാപിതം | 1969 ജൂലൈ |
ആസ്ഥാനം | മുണ്ടയ്ക്കൽ, |
സേവന മേഖല(കൾ) | Kerala |
പ്രധാന വ്യക്തി | S. Jayamohan Chairman T. F. Xaviour managing director K Babu Director[1] |
വരുമാനം | Rs. 2.50 billion |
ജീവനക്കാരുടെ എണ്ണം | 1500 |
വെബ്സൈറ്റ് | cashewcorporation |
കേരളത്തിൽ കശുവണ്ടി വ്യവസായരംഗത്തു പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്. കശുവണ്ടി തൊഴിലാളികൾക്ക് പരമാവധി തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് പ്രവർത്തിക്കുന്നത്.[2] കൊല്ലം ജില്ലയിലെ മുണ്ടയ്ക്കലിൽ സ്ഥിതിചെയ്യുന്ന കാഷ്യു ഹൗസാണ് ഇതിന്റെ ആസ്ഥാനം.[3] 1969 ജൂലൈയിൽ സ്ഥാപിതമായെങ്കിലും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ 1971 മുതലാണ് ഇത് പ്രവർത്തിച്ചുതുടങ്ങിയത്.[4][5]
അസംസ്കൃത കശുവണ്ടി സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യവും കോർപ്പറേഷനുണ്ട്.[2] കേരളത്തിൽ കശുവണ്ടി വികസന കോർപ്പറേഷനു കീഴിൽ 30 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 24 എണ്ണവും കൊല്ലം ജില്ലയിലാണുള്ളത്.[6] കശുവണ്ടി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ കശുവണ്ടിത്തോട്ടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "DIRECTOR BOARD – KSCDC". Cashewcorporation.com. Govt of Kerala. Retrieved 17 November 2016.
- ↑ 2.0 2.1 "വ്യവസായം, അധ്വാനം, തൊഴിൽ". കേരള സർക്കാർ. Archived from the original on 2017-10-05. Retrieved 2017-12-13.
- ↑ [1] Archived 2014-10-20 at the Wayback Machine Kollam Cashew Organizations – KSCDC, CEPCI
- ↑ "കശുവണ്ടിയുടെ കാണാപ്പുറങ്ങൾ". മാതൃഭൂമി. 2016-07-26. Archived from the original on 2017-12-13. Retrieved 2017-12-13.
- ↑ [2] KSCDC, Kollam
- ↑ "തോട്ടണ്ടി ഇറക്കുമതിക്ക് നടപടി; പ്രതീക്ഷയോടെ കശുവണ്ടി വ്യവസായം". ദേശാഭിമാനി ദിനപത്രം. 2016-05-31. Archived from the original on 2017-12-13. Retrieved 2017-12-13.