Jump to content

കൊച്ചുപിലാമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kochupilamoodu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചുപിലാമൂട്

കൊച്ചുപിലാംമൂട്
കൊച്ചുപിലാമ്മൂട്
പട്ടണം
കൊച്ചുപിലാമൂട്
കൊച്ചുപിലാമൂട്
കൊച്ചുപിലാമൂട് is located in Kerala
കൊച്ചുപിലാമൂട്
കൊച്ചുപിലാമൂട്
കൊല്ലം ജില്ലയിലെ സ്ഥാനം
Coordinates: 8°52′37″N 76°35′34″E / 8.876889°N 76.592832°E / 8.876889; 76.592832
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
സമയമേഖലUTC+5.30 (IST)
ഏരിയ കോഡ്0474
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രദേശമാണ് കൊച്ചുപിലാമൂട്. കൊല്ലം നഗരത്തിലെ ഒരു പ്രധാന വ്യവസായ കേന്ദ്രം കൂടിയായ ഈ പ്രദേശം ചിന്നക്കടയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഡൗൺടൗൺ ഭാഗത്തോടു ചേർന്ന് സ്ഥിതിചെയ്യുന്നു. കൊല്ലം എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്നും റെയിൽവേ മേൽപ്പാലം വഴി കൊല്ലം ബീച്ചിലേക്കു പോകുന്ന പാതയിലെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് കൊച്ചുപിലാമൂട്.[1]

പ്രാധാന്യം[തിരുത്തുക]

കൊല്ലം ജില്ലയിലെ കശുവണ്ടി വ്യവസായ കേന്ദ്രങ്ങളിലൊന്നാണ് കൊച്ചുപിലാമൂട്. മുണ്ടയ്ക്കൽ, കൊല്ലം ബീച്ച്, ചിന്നക്കട, കൊല്ലം തുറമുഖം എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ തന്ത്രപ്രധാനമായ ഭാഗത്താണ് കൊച്ചുപിലാമൂടിന്റെ സ്ഥാനം. ഷൊർണൂർ - തിരുവനന്തപുരം കനാലിന്റെ ഭാഗമായ കൊല്ലം കനാൽ ഇതുവഴി കടന്നുപോകുന്നുണ്ട്.[2] കൊച്ചുപിലാമൂട് പാലം ചിന്നക്കടയെ കൊല്ലം കടൽപ്പുറവുമായി ബന്ധിപ്പിക്കുന്നു.[3] കൊല്ലം കോർപ്പറേഷൻ ഇവിടെ ഒരു പുതിയ ബസ് സ്റ്റാൻഡ് തുടങ്ങുന്നതായി 2005-ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[4] കളക്ടറുടെ വസതി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "Cashew capital to get new port road - Deccan Chronicle". Retrieved 11 December 2014.
  2. "Road-widening along Kollam Canal begins". Retrieved 11 December 2014.
  3. "Kerala PWD" (PDF). Archived from the original (PDF) on 2014-12-13. Retrieved 11 December 2014.
  4. "Promises, promises in Kollam - The Hindu". Archived from the original on 2014-12-11. Retrieved 11 December 2014.
"https://ml.wikipedia.org/w/index.php?title=കൊച്ചുപിലാമൂട്&oldid=3803498" എന്ന താളിൽനിന്ന് ശേഖരിച്ചത്