Jump to content

കരണം (വ്യാകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരണം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരണം (വിവക്ഷകൾ) എന്ന താൾ കാണുക. കരണം (വിവക്ഷകൾ)

മലയാളഭാഷാവ്യാകരണത്തിൽ ഏഴുവിധം കാരകങ്ങളുള്ളതിൽ ഒന്നാണു് കരണകാരകം. ഒരു വാചകത്തിലോ വാക്യത്തിലോ ക്രിയ നടക്കാൻ ആവശ്യമായ ഉപകരണങ്ങളായി പ്രത്യക്ഷപ്പെടുന്ന പദങ്ങളാണു് കരണകാരകങ്ങൾ എന്നറിയപ്പെടുന്നതു്.

പ്രയോജികാവിഭക്തിയുടെ സാന്നിദ്ധ്യം (കൊണ്ടു്,ആൽ, ഊടെ എന്നീ പ്രത്യയങ്ങളോടു ചേർന്നുവരുന്ന നാമപദരൂപങ്ങൾ പൊതുവേ കരണകാരകങ്ങളുടെ ലക്ഷണമാണു്.

ഉദാ:

  1. . അയാൾ തോക്കുകൊണ്ട് വെടിവെച്ചു കൊന്നു. (ഇതിൽ തോക്ക് ഒരു കരണകാരകമാണു്.)
  2. . ചിത്രരചനയിലൂടെ അവർ ജീവിതസാഫല്യം നേടി. (ചിത്രരചന - കരണകാരകം)
  3. . വാക്കാൽ സമ്മതിച്ച ഉടമ്പടി (വാക്കാൽ - കരണകാരകം)
"https://ml.wikipedia.org/w/index.php?title=കരണം_(വ്യാകരണം)&oldid=1918712" എന്ന താളിൽനിന്ന് ശേഖരിച്ചത്