ഗീത ഗോപി
ദൃശ്യരൂപം
(ഗീതാ ഗോപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗീത ഗോപി | |
---|---|
കേരള നിയമസഭയിലെ അംഗം. | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | ടി.എൻ. പ്രതാപൻ |
പിൻഗാമി | സി.സി. മുകുന്ദൻ |
മണ്ഡലം | നാട്ടിക |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുന്നയൂർക്കുളം | 30 മേയ് 1973
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | കെ. ഗോപി |
കുട്ടികൾ | 1 മകൻ 1 മകൾ |
മാതാപിതാക്കൾ |
|
വസതി | ഗുരുവായൂർ |
As of ജൂലൈ 28, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള സി.പി.ഐ. നേതാവാണ് ഗീത ഗോപി. 1995 ൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഇവർ നാട്ടിക നിയമസഭാമണ്ഡലത്തിൽനിന്നും പതിമൂന്നും പതിന്നാലും കേരള നിയമസഭയിൽ അംഗമായി.[1][2]
ജീവിത രേഖ
[തിരുത്തുക]തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമത്തിൽ ചെറാട്ടി അയ്യപ്പന്റേയും അമ്മുകുട്ടിയുടേയും മകളായി ജനിച്ചു. പ്രീഡിഗ്രി വിദ്യഭ്യാസം നേടി.[3]
അധികാരങ്ങൾ
[തിരുത്തുക]- 2011 ൽ ഗുരുവായൂർ നഗരസഭയുടെ ഡെപ്യൂട്ടി ചെയർപേർസൺ.[2]
- 2009 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ
- 2004 ൽ ഗുരുവായൂർ നഗരസഭയുടെ ചെയർപേർസൺ
- 2004 മുതൽ സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം.
- മഹിളാ സംഘം ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്
അവാർഡുകൾ
[തിരുത്തുക]- 2010 - ൽ ഗുരുവായൂർ നഗരസഭയിൽ ശാസ്ത്രീയ രീതിയിൽ മാലിന്യ സംസ്‌കരണ സംവിധാനം പ്രാവർത്തികമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ബഹുമതി നേടി.
- 2010 - ൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് അവാർഡും നേടി.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | നാട്ടിക നിയമസഭാമണ്ഡലം | ഗീത ഗോപി | സി.പി.ഐ., എൽ.ഡി.എഫ്. | കെ.വി. ദാസൻ | കോൺഗ്രസ്, യു.ഡി.എഫ്. |
2011 | നാട്ടിക നിയമസഭാമണ്ഡലം | ഗീത ഗോപി | സി.പി.ഐ., എൽ.ഡി.എഫ്. | വികാസ് ചക്രപാണി | സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്. |
കുടുംബം
[തിരുത്തുക]ഗുരുവായൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ കക്കാട്ട് ഗോപിയാണ് ഭർത്താവ്. മക്കൾ: ശില്പ, വിഷ്ണു.
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members.htm
- ↑ 2.0 2.1 http://www.kerala.gov.in/index.php?option=com_content&view=article&id=4122&Itemid=2608
- ↑ http://www.mathrubhumi.com/election/district/trissur/constituency/nattika/index.html[പ്രവർത്തിക്കാത്ത കണ്ണി] http://www.mathrubhumi.com/election/district/trissur/constituency/nattika/index.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.