Jump to content

എൻ. വിജയൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിജയൻ പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. വിജയൻ പിള്ള
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 21 2016 – മാർച്ച് 8 2020
മുൻഗാമിഷിബു ബേബി ജോൺ
പിൻഗാമിസുജിത്ത് വിജയൻപിള്ള
മണ്ഡലംചവറ
വ്യക്തിഗത വിവരങ്ങൾ
ജനനം(1951-04-02)2 ഏപ്രിൽ 1951
മരണം8 മാർച്ച് 2020(2020-03-08) (പ്രായം 68)
കൊച്ചി
രാഷ്ട്രീയ കക്ഷിസി.എം.പി.
പങ്കാളിസുമാദേവി
കുട്ടികൾഒരു മകൾ, രണ്ട് മകൻ
മാതാപിതാക്കൾ
  • വി. നാരായണപ്പിള്ള (അച്ഛൻ)
  • ഭവാനിയമ്മ (അമ്മ)
വസതിചവറ
As of സെപ്റ്റംബർ 11, 2020
ഉറവിടം: നിയമസഭ

14-ാമത് കേരള നിയമസഭാംഗമായിരുന്നു എൻ. വിജയൻ പിള്ള. കേരള നിയമസഭയിൽ ചവറ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [1]

ജീവിതരേഖ

[തിരുത്തുക]

മുതിർന്ന ആർ‌എസ്‌പി നേതാവായ നാരായണപ്പിള്ളയുടെ മകനായിരുന്ന വിജയൻ പിള്ള. [2]

രാഷ്ട്രീയം

[തിരുത്തുക]

1979 ൽ പഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 20 വർഷത്തോളം തുടർന്നു. 2000-2005 കാലത്ത് തേവലക്കര ഡിവിഷനിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജില്ലാ പഞ്ചായത്ത് അംഗമായി. പതിന്നാലാം നിയമസഭാ തെരഞ്ഞെടുപ്പിൽ, സിറ്റിംഗ് എം‌എൽ‌എ ആയിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി. ബേബി ജോണിന്റെ വിശ്വസ്തനായി ആർഎസ്പിയിലുണ്ടായിരുന്ന വിജയൻപിള്ള ആർഎസ്പിയിലെ ഭിന്നതയെ തുടർന്ന് 2000 കാലത്ത് കോൺഗ്രസിലെത്തി. കെ. കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി. തിരിച്ച് കരുണാകരൻ കോൺഗ്രസിലെത്തിയപ്പോൾ കോൺഗ്രസിലേക്ക് തന്നെ മടങ്ങി. മദ്യനയവിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനുമായുണ്ടായ ഭിന്നതയ്‌ക്കൊടുവിലാണ് കോൺഗ്രസ് വിട്ടത്. അതിന് ശേഷം സി.എം.പി.യിൽ ചേർന്നു. അന്നത്തെ അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷൻ വിഭാഗം സിഎംപി, സി.പി.എമ്മിൽ ലയിച്ചപ്പോൾ വിജയൻപിള്ളയും സിപിഎമ്മിന്റെ ഭാഗമായി.[3]

അർബുദബാധിതനായി ദീർഘകാലം കഴിഞ്ഞ വിജയൻപിള്ള[4] 2020 മാർച്ച് 8 ന് കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ അന്തരിച്ചു. [5] [6] അദ്ദേഹത്തിന്റെ ശവസംസ്‌കാരം അതേ ദിവസം തന്നെ കൊല്ലത്തെ ജന്മനാട്ടിൽ നടത്തുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. "Vijayan Pillai - Chavara LDF Candidate Kerala Assembly Elections 2016, Votes, Lead". www.keralaassembly.com (in ഇംഗ്ലീഷ്). Retrieved 18 January 2018.
  2. "Chavara's giant killer N Vijayan Pillai is no novice". www.deccanchronicle.com (in ഇംഗ്ലീഷ്). 21 May 2016. Retrieved 18 January 2018.
  3. https://www.deshabhimani.com/news/kerala/mla-vijayan-pillai-passes-away/858416
  4. https://www.mathrubhumi.com/news/kerala/chavara-mla-n-vijayan-pillai-passes-away-1.4595360
  5. "Chavara MLA M N Vijayan Pillai passes away". Mathrubhumi (in ഇംഗ്ലീഷ്). Retrieved 2020-03-08.
  6. "Chavara MLA N Vijayan Pillai passes away". OnManorama (in ഇംഗ്ലീഷ്). Retrieved 2020-03-08.
"https://ml.wikipedia.org/w/index.php?title=എൻ._വിജയൻ_പിള്ള&oldid=3564982" എന്ന താളിൽനിന്ന് ശേഖരിച്ചത്