Jump to content

തേവലക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തേവലക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തേവലക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°1′0″N 76°35′0″E, 9°0′17″N 76°34′52″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപടിഞ്ഞാറ്റക്കര കിഴക്ക്, പടിഞ്ഞാറ്റക്കര വടക്ക്, മുള്ളിക്കാല, നടുവിലക്കര, അരിനല്ലൂർ പടിഞ്ഞാറ്, അരിനല്ലൂർ, അരിനല്ലൂർ വടക്ക്, അരിനല്ലൂർ തെക്ക്, പടപ്പനാൽ, മുള്ളിക്കാല തെക്ക്, കോയിവിള തെക്ക്, കോയിവിള കിഴക്ക്, കോയിവിള പടിഞ്ഞാറ്, പുത്തൻസങ്കേതം തെക്ക്, പുത്തൻസങ്കേതം വടക്ക്, പയ്യംകുളം, കോയിവിള വടക്ക്, പാലയ്ക്കൽ തെക്ക്, പാലയ്ക്കൽ, നടുവിലക്കര തെക്ക്, മൊട്ടയ്ക്കൽ, പടിഞ്ഞാറ്റക്കര തെക്ക്, പാലയ്ക്കൽ വടക്ക്
ജനസംഖ്യ
ജനസംഖ്യ37,717 (2001) Edit this on Wikidata
പുരുഷന്മാർ• 18,581 (2001) Edit this on Wikidata
സ്ത്രീകൾ• 19,136 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.65 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221316
LSG• G020803
SEC• G02050
Map

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്. 45,000-ത്തിനു മുകളിൽ ജനസംഖ്യയുള്ള ഈ പഞ്ചായത്ത് ജനസാന്ദ്രതയിലും മുന്നിലാണ്. തേവലക്കര പഞ്ചായത്തിൽ ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ഏകദേശം 3000-ത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്ത് തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ്. കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാൺ.

അതിരുകൾ

[തിരുത്തുക]

പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും വടക്കുഭാഗത്ത് തൊടിയൂർ പഞ്ചായത്ത് എന്നിവയാണ് തേവലക്കര പഞ്ചായത്തുമായി അതിർത്തി പങ്കു വയ്ക്കുന്ന പ്രദേശങ്ങൾ.

വാർഡുകൾ

[തിരുത്തുക]
  1. പടിഞ്ഞാറ്റിന്ക0ര വടക്ക്
  2. പടിഞ്ഞാറ്റിന്കര കിഴക്ക്
  3. നടുവിലക്കര
  4. മുളളിക്കാല
  5. അരിനല്ലൂർ പടിഞ്ഞാറ്
  6. അരിനല്ലൂർ വടക്ക്
  7. അരിനല്ലൂർ
  8. അരിനല്ലൂർ തെക്ക്
  9. പടപ്പനാൽ
  10. മുളളിക്കാല തെക്ക്
  11. കോയിവിള കിഴക്ക്
  12. കോയിവിള തെക്ക്
  13. കോയിവിള പടിഞ്ഞാറ്
  14. പുത്തൻസങ്കേതം തെക്ക്
  15. പയ്യംകുളം
  16. പുത്തൻസങ്കേതം വടക്ക്
  17. കോയിവിള വടക്ക്
  18. പാലയ്ക്കൽ
  19. പാലയ്ക്കൽ തെക്ക്
  20. മൊട്ടക്കൽ
  21. നടുവിലക്കര തെക്ക്
  22. പാലയ്ക്കൽ വടക്ക്
  23. പടിഞ്ഞാറ്റിൻകര തെക്ക്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് ചവറ
വിസ്തീര്ണ്ണം 15.71 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 37717
പുരുഷന്മാർ 18581
സ്ത്രീകൾ 19136
ജനസാന്ദ്രത 2401
സ്ത്രീ : പുരുഷ അനുപാതം 1030
സാക്ഷരത 87.65%

അവലംബം

[തിരുത്തുക]