വധശിക്ഷ ബൾഗേറിയയിൽ
ദൃശ്യരൂപം
(Capital punishment in Bulgaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൾഗേരിയയുടെ ചരിത്ര നായകൻ വാസിൽ ലെവ്സ്കിയെ 1873-ൽ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കോടതി വിധിപ്രകാരംസോഫിയയിൽ വച്ച് തൂക്കിക്കൊന്നു. ബൾഗേറിയ സ്വതന്ത്രമായതു മുതൽ എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാർ അദ്ദേഹം മരിച്ച ദിവസമായ ഫെബ്രുവരി 19-ന് വധശിക്ഷ നടപ്പാക്കിയ സ്ഥലത്തു നിൽക്കുന്ന സ്മാരകത്തിൽ പുഷ്പങ്ങളർപ്പിക്കാറുണ്ട്.
മരണശിക്ഷ നിർത്തലാക്കൽ
[തിരുത്തുക]ബൾഗേറിയയിലെ അവസാന വധശിക്ഷ 1989 നവംബർ 4-നാണ് നടപ്പിലാക്കിയത്. ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചായിരുന്നു അത്.
ബൾഗേറിയൻ പാർലമെന്റ് 1990 ജൂലൈ 7-ന് വധശിക്ഷയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ പ്രോട്ടോക്കോൾ 1999 ഒക്ടോബർ 1-ന് നിലവിൽ വന്നതോടെ മരണശിക്ഷ പൂർണമായി ഇല്ലാതാക്കി.[1]
അവലംബം
[തിരുത്തുക]- ↑ Capital Punishment Worldwide Archived 2009-11-01 at the Wayback Machine., MSN Encarta. Archived 2009-10-31.