Jump to content

ലഗാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lagaan: Once Upon a Time in India
Theatrical release poster
സംവിധാനംഅശുതോഷ് ഗോവാരിക്കർ
നിർമ്മാണംആമിർ ഖാൻ
മൻസൂർഖാൻ
രചനകെ പി സക്സേന
അശുതോഷ് ഗോവാരിക്കർ
കഥഅശുതോഷ് ഗോവാരിക്കർ
തിരക്കഥഅശുതോഷ് ഗോവാരിക്കർ
അബ്ബാസ് ടൈർവാല
സഞ്ജയ് ഡൈമ
അഭിനേതാക്കൾആമിർ ഖാൻ
ഗ്രെസി സിങ്
റേച്ചൽ ഷെല്ലി
പോൾ ബ്ലാക്ക്തോൺ
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംഅനിൽ മെഹ്ത
ചിത്രസംയോജനംബല്ലൂ സലൂജ
സ്റ്റുഡിയോഅമീർ ഖാൻ പ്രൊഡക്ഷൻസ്
വിതരണംSony Entertainment Television (India)
റിലീസിങ് തീയതി
  • 15 ജൂൺ 2001 (2001-06-15)
രാജ്യംഇന്ത്യ
ഭാഷഹിന്ദി/ഇംഗ്ലീഷ്
ബജറ്റ്250 മില്യൺ (equivalent to 700 million or US$8.2 million in 2016)[1]
സമയദൈർഘ്യം234 മിനിറ്റുകൾ[2]
ആകെ578 മില്യൺ (equivalent to 1.6 billion or US$19 million in 2016)
(worldwide gross)[3]

2001-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് 'ലഗാൻ' (ഭൂനികുതി).അശുതോഷ് ഗോവാരിക്കർ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് കെ പി സക്സേനയാണ്. കഥയുടെ ആശയം അശുതോഷ് ഗോവാരിക്കർ 1996 മുതലുള്ള പ്രയത്നങ്ങൾക്കൊടുവിലാണ് രൂപവത്കരിച്ചത്. ജാവേദ് അക്തറിന്റെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.ആർ. റഹ്‌മാൻ ആണ്.

ബ്രിട്ടിഷ് ഭരണ കാലത്തെ ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സൽ എന്ന ഭരണാധികാരി തന്റെ ഗ്രാമത്തിൽ വളരേ വലിയ ഭൂനികുതി ഏർപ്പെടുത്തി. ഇതിൽ കുപിതനായ ഭുവൻ എന്ന ചെറുപ്പക്കാരൻ ഗ്രാമവാസികളോട് ഈ നടപടി എതിർക്കാൻ ആവശ്യപ്പെടുന്നു. പ്രശ്നം പരിഹരിക്കാൻ ക്യാപ്റ്റൻ റസ്സൽ ഒരു നിർദ്ദേശം വെച്ചു-"ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം". അങ്ങനെ പരിചയമില്ലാത്ത കളി കളിക്കുക എന്ന കടമ്പ കടക്കുകയാണ് ലഗാൻ എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.

ദേശിയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലഗാൻ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ലഗാൻ പോർട്ട്ലാൻഡ്, ലീഡ്സ്, ബെർഗൻ , ലൊകാർനൊ എന്നീ ചലച്ചിത്ര മേളകളിൽ പുരസ്കാരം നേടിയിട്ടുണ്ട്.


കഥാ സംഗ്രഹം

[തിരുത്തുക]

1890കളിൽ പടിഞ്ഞാറേ ഇന്ത്യയിലെ ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ക്യാപ്റ്റൻ റസ്സലിന്റെ അധീനതയിൽ ആയിരുന്ന ആ ഗ്രാമത്തിലെ ഒരു ആദർശവാദി ആയിരുന്ന ചെറുപ്പക്കാരനായിരുന്നു ഭുവൻ (ആമിർ ഖാൻ). ക്യാപ്റ്റൻ റസ്സൽ ഗ്രാമത്തിലെ ഭൂനികുതി അകാരണമായി ഉയർത്തുകയുണ്ടായി.എന്നാൽ ഇത് ഗ്രാമവാസികൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു .ഇതിൽ ക്ഷുഭിതനായ ഭുവൻ നടപടി എതിർക്കാൻ ഗ്രാമവാസികളോട് ആവശ്യപ്പെടുന്നു.

അങ്ങനെയിരിക്കെ റസ്സൽ ഒരു നിർദ്ദേശം വെച്ചു. ക്രിക്കറ്റ് കളിയിൽ തന്റെ ടീമിനെ തോൽപ്പിച്ചാൽ നികുതി റദ്ദാക്കാം. മറിച്ചായാൽ മൂന്നിരട്ടി നികുതി നൽകണം. അങ്ങനെ അവർ മത്സരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയെങ്കിലും കളിക്കാനുള്ള പതിനൊന്നു പേരെ കിട്ടിയില്ല. ഈ സമയം ക്യാപ്റ്റൻ റസ്സലിന്റെ പെങ്ങൾ എലിസബത് ഭുവനെ സഹായിക്കാൻ എത്തുന്നു.എലിസബത് പരിചിതമല്ലാത്ത കളി ഗ്രാമവാസികളെ പഠിപ്പിക്കുന്നു. അങ്ങനെ അവർ പരിശീലനം തുടങ്ങിയെങ്കിലും ഒരാളുടെ കുറവുണ്ടായിരുന്ന ടീമിലേക്ക് ഭുവൻ കച്റ എന്ന ശൂദ്രനെ കൊണ്ടുവന്നു. പക്ഷെ മറ്റുള്ളവർ ഇത് എതിർത്തെങ്കിലും ഭുവൻ അവരെ സമ്മതിപ്പിക്കുന്നു.

ടോസ്സ് ജയിച്ച റസ്സൽ ബാറ്റിങ് തിരഞ്ഞെടുക്കുന്നു. മികച്ച രീതിയിൽ കുതിക്കുകയായിരുന്ന ബ്രിട്ടിഷുകാർ രണ്ടാം ദിനം കച്റയുടെ സ്പിൻ ബോളിങിനു മുന്നിൽ മുട്ടു മടക്കുന്നു.അങ്ങനെ 323 റൺ വിജയ ലക്ഷ്യവുമായി ഇറങ്ങുന്ന ഗ്രാമീണർക്ക് തുടക്കം മോശമായിരുന്നു. ഒരു വശത്ത് ഭുവൻ നിലയുറപ്പിച്ചെങ്കിലും മറു വശം ചീട്ടു കൊട്ടാരം പോലെ വീണു. എന്നിരുന്നെങ്കിലും തപ്പി തടഞ്ഞ് ഭുവന്റെ തോളിലേറി അവർ വിജയം കണ്ടു. അങ്ങനെ ഭീമമായ നികുതിയിൽ നിന്നു നാടിനെ രക്ഷിക്കുന്നതിനൊപ്പം ബ്രിട്ടിഷുകാരെ നാണം കെടുത്താനും അവർക്കായി.

അഭിനയിച്ചവർ

[തിരുത്തുക]


സംഗീതം

[തിരുത്തുക]
# ഗാനംആലപിച്ചത് ദൈർഘ്യം
1. "ഘനൻ ഘനൻ"  ഉദിത് നാരായൻ,സുഖ്വീന്ദർ സിങ്,അൽക യാഗ്നിക്,ശങ്കർ മഹാദേവൻ,ഷാൻ 6:11
2. "മിത് വാ"  ഉദിത് നാരായൻ,സുഖ്വീന്ദർ സിങ്,അൽക യാഗ്നിക്,ശ്രീനിവാസ് 6:47
3. "രാധ കൈസെ ന ജലേ"  ആശാ ഭോസ്‌ലേ, ഉദിത് നാരായൻ,വൈശാലി 5:34
4. "ഓ രെയ് ചോരി"  ഉദിത് നാരായൻ,അൽക യാഗ്നിക്,വസുന്ദര ദാസ് 5:59
5. "ചലെ ചലോ"  എ.ആർ. റഹ്‌മാൻ,ശ്രീനിവാസ് 6:40
6. "ഓ പാലൻഹാരെ"  ലത മങ്കേഷ്കർ,ഉദിത് നാരായൻ,സാധന സർഗം 5:19
7. "ലഗാൻ:വൺസ് അപ്പോൺ എ ടൈം ഇൻ ഇന്ത്യ"  അനുരാധ ശ്രീറാം 4:12

പുരസ്കാരങ്ങൾ

[തിരുത്തുക]
  • അക്കാദമി അവാർഡ് (ഓസ്കാർ) - മികച്ച് വിദേശ സിനിമ (നാമനിർദ്ദേശം)
  • നാഷണൽ ഫിലിം പുരസ്കാരം - 5
  • ഫിലിംഫെയർ പുരസ്കാരം - 7
  • ഐ ഐ എഫ് എ പുരസ്കാരം - 10
  • സ്ക്രീൻ വീക്ലീ പുരസ്കാരം - 7
  • പോർട്ട്ലാൻഡ് ഫിലിം ഫെസ്റ്റ്
  • ലീഡ്സ് ഫിലിം ഫെസ്റ്റ്
  • ബെർഗൻ ഫിലിം ഫെസ്റ്റ്
  • ലൊകാർനൊ ഫിലിം ഫെസ്റ്റ്

അവലംബം

[തിരുത്തുക]
  1. "Aamir Khan causes traffic jam". The Tribune. 1 June 2001. Retrieved 20 January 2008.
  2. "Lagaan (PG)". British Board of Film Classification. Archived from the original on 2014-01-01. Retrieved 11 February 2013.
  3. "Top Lifetime Grossers Worldwide (IND Rs)". Archived from the original on 2013-10-15. Retrieved 12 September 2014.
"https://ml.wikipedia.org/w/index.php?title=ലഗാൻ&oldid=3656762" എന്ന താളിൽനിന്ന് ശേഖരിച്ചത്