കയ്യാർ
ദൃശ്യരൂപം
(Kayyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കയ്യാർ Mile Kal | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Kannada, Malayalam, Konkani, English, Tulu |
സമയമേഖല | UTC+5:30 (IST) |
PIN | 671322 |
വാഹന റെജിസ്ട്രേഷൻ | KL-14 |
കയ്യാർ കാസർഗോഡ് ജില്ലയിലെ കയ്യാർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു സ്ഥലമാണ്.
സ്ഥാനം
[തിരുത്തുക]കാസർഗോഡ് മഞ്ചേശ്വരം റൂട്ടിൽ ബന്തിയോട് നിന്ന് ബന്ദിയോട് - ധർമ്മത്തടുക്ക റോഡിൽ 8.5 കിലോമീറ്റർ അകലെയാണ് കയ്യാർ.
ഭാഷ
[തിരുത്തുക]കന്നഡ, മലയാളം എന്നിവ ഔദ്യോഗികഭാഷകളായി ഉപയോഗിക്കുന്നുണ്ടെങ്കിലും തുളു, കൊങ്കണി, ബ്യാരി, മറാത്തി, ഹിന്ദി, ആദിവാസിഭാഷകൾ എന്നിവയും വിനിമയത്തിനായി ഉപയോഗിക്കുന്നുണ്ട്.
ഭരണക്രമം
[തിരുത്തുക]മഞ്ചേശ്വരം നിയമസഭാനിയോജകമണ്ഡലത്തിൽപ്പെട്ടതാണ്. കാസർഗോഡ് ലോകസഭാമണ്ഡലത്തിൽപ്പെട്ട സ്ഥലം.
കയ്യാറിൽ ജനിച്ച പ്രമുഖ വ്യക്തികൾ
[തിരുത്തുക]പ്രശസ്ത കവിയും കർണ്ണാടകസമിതി അദ്ധ്യക്ഷനും കന്നഡ തുളു എഴുത്തുകാരനും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന കയ്യാർ കിഞ്ഞണ്ണ റായ് ഇവിടെ ജനിച്ചു. [1][2]
ഗതാഗതം
[തിരുത്തുക]ദേശീയപാത 66 ലേയ്ക്ക് പ്രാദേശികറോഡുകൾ ഉണ്ട്. അടുത്ത വിമാനത്താവളം മാംഗളൂർ ആണ്.