Jump to content

പാവൂർ

Coordinates: 12°44′42″N 74°54′34″E / 12.744903°N 74.90949°E / 12.744903; 74.90949
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pavoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാവൂർ
Village
പാവൂർ is located in India
പാവൂർ
പാവൂർ
Location in Kerala, India
Coordinates: 12°44′42″N 74°54′34″E / 12.744903°N 74.90949°E / 12.744903; 74.90949
Country India
StateKerala
DistrictKasaragod
ജനസംഖ്യ
 (2001)
 • ആകെ6,916
Languages
 • OfficialAbraani
സമയമേഖലUTC+5:30 (IST)
PIN
671323
Telephone code4998
വാഹന റെജിസ്ട്രേഷൻKL-14,KL-85
Nearest cityManjeshwar
Literacy99%
Lok Sabha constituencyKasaragod
Vidhan Sabha constituencyManjeshwar
വെബ്സൈറ്റ്www.bandasala.blogspot.com

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാവൂർ. വോർക്കാടി പഞ്ചായത്തിന്റെ കീഴിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പാവൂരിലെ ആകെയുള്ള ജനസംഖ്യ 6916 ആണ്. അതിൽ 3433 പുരുഷന്മാരും 3483 സ്ത്രീകളും ആണ്. കേരളത്തിന്റെ വടക്കേ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

വിവിധ ഭാഷകൾ ഉപയോഗിക്കുന്നുണ്ടിവിടെ. മലയാളം, കന്നട, തൂളു, കൊങ്കണി എന്നിവ കൂടാതെ കുടിയേറ്റ തൊഴിലാളികൾ ഹിന്ദിയും തമിഴും സംസാരിക്കുന്നു.

കാര്യനിർവഹകണം

[തിരുത്തുക]

കാസർഗോഡ് ജില്ലയിൽപ്പെട്ട മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്.

വിദ്യാഭ്യാസം

[തിരുത്തുക]

പാവൂർ ഗ്രാമത്തിലെ യുവജനത വളരെ വിദ്യാഭ്യാസ സമ്പന്നരാണ്. ഇവിടുത്തെ സാക്ഷരത 90 ശതമാനത്തിൽ കൂടുതലാണ്. ഒരു നാലു കിലോമീറ്റർ വൃത്ത പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്.

  • എ എൽ പി സർക്കാർ സ്കൂൾ
  • ഫാത്തിമ ഇംഗ്ളീഷ് മീഡിയം സ്കൂൾ
  • ബി സി പി ട്യൂഷൻ സെന്റർ

ഏ എൽ പി സർക്കാർ സ്കൂൾ ആണ് മഞ്ചേശ്വരത്തെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസം സ്ഥാപനം.

ഗതാഗതം

[തിരുത്തുക]

മംഗലാപുരത്തേക്ക് പോകുന്ന നാഷ്ണൽ ഹൈവേ 66 ഇവിടുത്തെ പ്രാദേശിക റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്ത് വിമാനത്താവളവും ഉണ്ട്.

അവലംബം

[തിരുത്തുക]
  1. Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on December 8, 2008. Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=പാവൂർ&oldid=3772339" എന്ന താളിൽനിന്ന് ശേഖരിച്ചത്