വലിയപറമ്പ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Valiyaparamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലിയപറമ്പ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°9′2″N 75°8′29″E, 12°7′39″N 75°9′7″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ഇടയിലെക്കാട്, ഒരിയര, തയ്യിൽ കടപ്പുറം, മാടക്കാൽ, ഉദിനൂർ കടപ്പുറം, കന്നുവീട് കടപ്പുറം, പട്ടേൽ കടപ്പുറം, പടന്ന കടപ്പുറം, വലിയപറമ്പ, പന്ത്രണ്ടിൽ, ബീച്ചാരകടപ്പുറം, മാവിലാകടപ്പുറം, വെളുത്തപൊയ്യ |
ജനസംഖ്യ | |
ജനസംഖ്യ | 11,917 (2001) |
പുരുഷന്മാർ | • 5,621 (2001) |
സ്ത്രീകൾ | • 6,296 (2001) |
സാക്ഷരത നിരക്ക് | 86.4 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221293 |
LSG | • G140605 |
SEC | • G14035 |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലുക്കിലെ ഒരു തീരദേശ ദ്വീപാണ് വലിയപറമ്പ്. കവ്വായി കായലാണ് ഇതിനെ കരയിൽ നിന്നും വേർതിരിക്കുന്നത്. ചെറുവത്തൂരിൽ നിന്നും 5 കിലോമീറ്റർ തെക്കു പടിഞ്ഞാറ് ആയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 16.14 സ്ക്വയർ കിലോമീറ്റർ ആണ് വിസ്തീർണ്ണം. കൃഷിയും മത്സ്യ ബന്ധനവുമാണ് പ്രധാന വരുമാനം. വലിയപറമ്പ് ഗ്രാമപഞ്ചായത്തിനു കീഴിൽ 13 വാർഡുകളാണുള്ളത്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]നാലു നദികളാൽ സമ്പന്നമാണ് ഈ ദ്വീപ്. ഒരു വലിയ മത്സ്യബന്ധന കേന്ദ്രവുമാണ്.
വിദ്യാഭ്യാസം
[തിരുത്തുക]ഏഴു പ്രൈമറി സ്കൂളുകളും ഒരു ഹൈസ്കൂളും ഒരു ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്.
ഗതാഗതം
[തിരുത്തുക]മാവിലാ കടപ്പുറം പാലം കടന്നോ ബോട്ടുകൾ മാർഗ്ഗമോ കരയിൽ എത്താം ചെറുവത്തൂർ ആണ് തൊട്ടുത്ത റെയിൽവേ സ്റ്റേഷൻ. മംഗലാപുരം എയർപോർട്ടിലേക്ക് ഏകദേശം 100 കിലോമീറ്ററും കോഴിക്കോട് എയർപോട്ടിലേക്ക് ഏകദേശം 150 കിലോമീറ്ററുമുണ്ട്.
ചിത്രങ്ങൾ
[തിരുത്തുക]-
മാടക്കാലിൽ നിന്നും വലിയപറമ്പിലേക്കുള്ള തകർന്ന പാലം
അവലംബം
[തിരുത്തുക]- ↑ Korakandy, Ramakrishnan (2005). Coastal Zone Management: A Study of the Political Economy of Sustainable Development. Gyan Publishing House. p. 300. ISBN 9788178353036. Retrieved 14 March 2017.