Jump to content

തട്ടാച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലേശ്വരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം.തട്ടാൻ സമുദായത്തിലെ അംഗങ്ങൾ പരമ്പരാഗതമായി കൂട്ടമായി പാർക്കുന്നു.നീലേശ്വരം റെയിൽ വെ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ശ്രീവടയന്തൂർ കഴകം ,ശ്രീ വടയന്തൂർ കഴകം പാലോട്ട് കാവ് ഇവിടെ സ്ഥിതി ചെയ്യുന്നു.

തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം

നൂറ്റാണ്ടുകൾക്ക് മുന്പ് വട വൃക്ഷങ്ങൾ (പേരാൽ),അയനി പ്ലാവ് കാഞ്ഞിരം എന്നിവ നിറഞ്ഞു നിന്നിരുന്ന വടയന്തൂർ ഗ്രാമം, (ഇന്നത്തെ തട്ടാച്ചേരി) ശ്രീ വടയന്തൂർ ബ്രാഹ്മണനാൽ ആരാധിച്ചിരുന്ന അള്ളട സ്വരൂപത്തിൻറെ കുലദേവതയായ ശ്രീ തിരുവർക്കാട്ട് ഭഗവതിയെ വടയന്തൂർ ഭഗവതിയായി ആരാദിച്ചു വരികയും, ക്ഷേത്രം പിന്നീട് കമ്മാള (തട്ടാൻ ) സമുദായത്തിലെ അംഗങ്ങൾക്ക് പരിപാലിച്ച് പോരുന്നതിന് , ശ്രീ വടയന്തൂർ ബ്രാഹ്മണൻ നൽകി പോരുകയും ചെയ്യുകയുണ്ടായി, ധർമ്മദൈവമായി വടയന്തൂർ ഭഗവതിയും, വിശ്വ ബ്രാഹമണരുടെ കുലദൈവമായ പടക്കത്തി ഭഗവതിയും, അള്ളട നാടിൻറെ രക്ഷകാനയി മടിയൻ ക്ഷേത്രപാലകനും, പലപരിവാര ദൈവങ്ങളും ആരാദിച്ച് വരുന്നു. മീനമാസത്തിൽ അഞ്ച് ദിവസത്തെ പൂരോത്സവും ,12 വർഷത്തിൽ പെരുങ്കളിയാട്ടവും നടന്ന് വരുന്നു.

തട്ടാച്ചേരി ശ്രീ വടയന്തൂർ കഴകം പാലോട്ട് കാവ് ഭഗവാൻ ശ്രീ മഹാവിഷ്ണുവിൻറെ ആദ്യ അവതാരമായ മത്സ്യാവതാര മൂർത്തിയെ പാലോട്ട് ദൈവമായി ആരാദിച്ച് വരുന്നു, അംഗച്ചേകവനായി കൂടെയുള്ളോരെയും, വില്ലോൻ ,കരി വില്ലോൻ ദൈവത്തേയും ആരാദിച്ച് വരുന്നു.

ഈ പ്രദേശത്ത് ജീവിച്ചിരുന്ന പ്രധാനകലാകാരന്മാർ

[തിരുത്തുക]
  1. എ.ഡി.മാസ്റ്റർ:നാടകകലാകാരൻ.
"https://ml.wikipedia.org/w/index.php?title=തട്ടാച്ചേരി&oldid=3316757" എന്ന താളിൽനിന്ന് ശേഖരിച്ചത്