താന്നി
താന്നി | |
---|---|
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. bellirica
|
Binomial name | |
Terminalia bellirica | |
Synonyms | |
|
ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു് താന്നി. (Terminalia bellirica) വളരെ ഉയരം വരെ ശാഖകളില്ലാതെ വളർന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. പൂക്കൾ ചെറുതും ഇളം പച്ച നിറമുള്ളതും ചീത്ത മണത്തോടു കൂടിയതുമാണു്. ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു്. വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
കേരള സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ തീരദേശ പട്ടണമായ താനൂർ നഗരത്തെ താന്നി മരങ്ങളാൽ സമ്പുഷ്ടമായ കാരണത്താൽ താന്നിയൂർ എന്നും വിളിച്ചിരുന്നു പിൽക്കാലത്ത് ഇത് ലോപിച്ച് താനൂർ ആയി എന്നും ഒരു അഭിപ്രായം ഉണ്ട്.
ഔഷധ ഉപയോഗം
[തിരുത്തുക]
ഫലം ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കുന്നു എന്ന് ഡോ. സി.ഐ. ജോളിയുടെ കേരളത്തിലെ ഔഷധ സസ്യങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നു. ദഹനക്കുറവിനും വയറിളക്കത്തിനും ഫലം ഉപയോഗിക്കുന്നുവെന്ന് എസ്. കെ. ജെയിനിന്റെ മെഡിസിനൽ പ്ലാന്റ്സ് എന്ന പുസ്തകത്തിലും കാണുന്നു.ചുമ, ശാസംമുട്ട് ,എക്കിൾ എന്നിവയ്ക്കു നല്ലതാണ്. കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്. ത്രിഫലയിലെ ഒരു ഘടകമാണ് താന്നി.

മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Baheda, Belliric Myrobalan, Bastard myrobalan, Beach almond, Bedda nut tree • Hindi: बहेड़ा bahera, बहुवीर्य bahuvirya, भूतवास bhutvaas, कल्क kalk, कर्षफल karshphal • Manipuri: bahera • Marathi: बेहडा behada, बिभीतक bibhītaka, कलिद्रुम kalidruma, वेहळा vehala • Tamil: தான்றி tanri • Malayalam: താന്നി thaanni • Telugu: భూతావాసము bhutavasamu, కర్షఫలము karshaphalamu, తాడి tadi, తాండ్రచెట్టు tandrachettu, విభీతకము vibhitakamu • Kannada: ತಾರೆಕಾಯಿ taarekaayi • Bengali: বহেড়া baheda • Oriya: bahada • Konkani: goting • Urdu: Bahera • Assamese: bauri • Gujarati: બહેડા baheda • Khasi: Dieng rinyn • Sanskrit: अक्षः akshah, बहुवीर्य bahuvirya, बिभीतकः bibhitakah, कर्षः karshah, विभीतकः vibhitakah • Nepali: बर्रो barro
സവിശേഷതകൾ
[തിരുത്തുക]മരുഭൂമി ഒഴികെയുളള പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 800-900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വരെ വളരുന്ന ഒരു സസ്യമാണിത്. ഇതിനെ ആയുർവേദ ഔഷധങ്ങളിലെ ഉപയോഗം കണക്കിലെടുത്ത് കാസഹര ഔഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഘടന
[തിരുത്തുക]ശരാശരി 25 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണിത്. ഏതാനും മീറ്റർ വരെ പൊക്കത്തിൽ ശാഖകളില്ലാതെ വളരുന്ന ഈ വൃക്ഷം മഞ്ഞുകാലത്തും വേനൽക്കാലത്തും ഇലപൊഴിക്കുന്ന പ്രകൃതമുള്ളതാണ്. 18-20 സെന്റീമീറ്റർ വരെ നീളവും 5-8 സെന്റീമീറ്റർ വരെ വീതിയിലും കാണപ്പെടുന്ന വലുതും അണ്ഡാകൃതിയിലുള്ളതുമായ ഇലകൾ സമ്മുഖമായോ ഉപസമ്മുഖമായോ വിന്യസിച്ചിരിക്കുന്നു. പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്ന പുഷ്പങ്ങൾ വിളറിയ പച്ചനിറമുള്ളതും രൂക്ഷഗന്ധമുള്ളതുമാണ്. കുലകളായി ഉണ്ടാകുന്ന പൂക്കൾ ദ്വിലിംഗങ്ങളാണ്. നാളീ രൂപത്തിൽ കാണപ്പെടുന്ന ബാഹ്യദളപുടം ത്രികോണാകൃതിയിലുള്ള 5 പാളികളാൽ ആവരണം ചെയ്തിരിക്കുന്നു. ദളങ്ങൾ ഇല്ലാത്ത ഇവയ്ക്ക് രണ്ട് വലയങ്ങളിയായി 10 കേസരങ്ങൾ കാണപ്പെടുന്നു. ഒരു അറമാത്രമുള്ള അണ്ഡാശയത്തിൽ മാംസളവും തവിട്ടു നിറത്തിലുമുള്ള ഒരു ഫലം കാണപ്പെടുന്നു. രോമിലമായ ഫലത്തിന് ഏകദേശം 2-3 സെന്റീമീറ്റർ വ്യാസവും 3-5 സെന്റീമീറ്റർ നീളവും ഉണ്ടായിരിക്കും. ഫലം ഭക്ഷ്യയോഗ്യമാണ്. റോഡരികിൽ നിൽക്കുന്ന താന്നിമരങ്ങളിൽ നിന്നു വീഴുന്ന ഫലങ്ങൾ വാഹനങ്ങൾ പോകുമ്പോൾ പൊട്ടുന്നത് ധാരാളം ഉറുമ്പുകളെ ആകർഷിക്കുന്നത് കാണാം. വെയിലത്ത് ഉണങ്ങുന്ന കായകൾ മഴക്കാലത്തോടെ മിക്കതും മുളയ്ക്കുന്നു. ഈ തൈകൾ പറിച്ചുനട്ട് പുതിയ മരങ്ങൾ ഉണ്ടാക്കാവുന്നതാണ്.
രസാദി ഗുണങ്ങൾ
[തിരുത്തുക]രസം :കഷായം, തിക്തം
ഗുണം :രൂക്ഷം, ലഘു
വീര്യം :ശീതം
വിപാകം :മധുരം [1]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]ഫലം[1]
ചിത്രശാല
[തിരുത്തുക]-
താന്നിയുടെ ഉണങ്ങിയ ഇല
-
താന്നിയുടെ കടഭാഗം
-
താന്നി
-
തൈകൾ
അവലംബം
[തിരുത്തുക]- കേരളത്തിലെ ഔഷധ സസ്യങ്ങൾ - ഡോ. സി.ഐ.ജോളി, കറന്റ് ബുക്സ്
- Medicinal Plants- S.K.Jain, National Book Trust, India
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൂടുതൽ വിവരങ്ങൾ Archived 2012-07-31 at the Wayback Machine
- http://www.biotik.org/india/species/t/termbell/termbell_en.html Archived 2013-04-01 at the Wayback Machine
- http://www.flowersofindia.net/catalog/slides/Baheda.html