Jump to content

പെരിയ, കാസർകോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേന്ദ്ര സർവകലാശാല
നവോദയ സ്കൂൾ

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പെരിയ. ദേശീയപാത 66ൽ കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിലാണ് പെരിയ സ്ഥിതി ചെയുന്നത്. കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലാണ് ഈ പ്രദേശം. 2011 ലെ സെൻസസ് പ്രകാരം പെരിയ ഗ്രാമത്തിന്റെ ജനസംഖ്യ 14077 ആയി രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ 6718 പുരുഷന്മാരും 7359 സ്ത്രീകളുമാണ് ഉള്ളത്.പെരിയ ഗ്രാമത്തിന്റെ ശരാശരി ലിംഗാനുപാതം 1095 ആണ്, ഇത് കേരള സംസ്ഥാന ശരാശരിയായ 1084 നേക്കാൾ കൂടുതലാണ്. 2011 ലെ സെൻസസ് പ്രകാരം പെരിയയിലെ കുട്ടികളുടെ ലിംഗാനുപാതം 989 ആണ്, ഇത് കേരള ശരാശരിയായ 964 നേക്കാൾ കൂടുതലാണ്.

പ്രാന്തപ്രദേശങ്ങളും ഗ്രാമങ്ങളും

[തിരുത്തുക]
  • പനയാൽ, തച്ചങ്ങാട്, ചാലിങ്കൽ, കാഞ്ഞിരടുക്കം
  • കുണ്ടംകുഴി, പൊയിനാച്ചി, പെരിയത്തടുക്കം, കുണിയ
  • കണ്ണംവയൽ, തച്ചങ്ങാട്, മവ്വൽ, ബങ്ങാട്
  • മരുതടുക്കം, ചെർക്കള, തയ്യിൽ, ചട്ടഞ്ചാൽ
  • കുണിയ, ചെരുമ്പ, പെരിയാട്ടടുക്കം, കേളോത്ത്, പൊള്ളക്കട
  • ഹരിപുരം, പുല്ലൂർ, മൂലക്കണ്ടം, മാവുങ്കാൽ

പ്രമുഖ സ്ഥാപനങ്ങൾ

[തിരുത്തുക]
  • സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള
  • നവോദയ വിദ്യാലയം, കാസർഗോഡ്
  • പെരിയ ശ്രീനാരായണ കോളേജ് ഓഫ് ആർട്സ് ആൻഡ് മാനേജ്‍മെന്റ്.
  • അംബേദ്കർ കോളേജ് ഓഫ് എഡ്യൂക്കേഷൻ, പെരിയ.
  • കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ പെരിയ (CHC പെരിയ)
  • ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, പെരിയ
  • ഗവൺമെന്റ് പോളി ടെക്‌നിക് കോളേജ് പെരിയ
  • സീമെറ്റ് നഴ്‌സിംഗ് കോളേജ്, ആയമ്പാറ, പെരിയ
  • കേരള ആംഡ് പോലീസ് 4 ബറ്റാലിയൻ- ഡിറ്റാച്ച്‌മെന്റ് ക്യാമ്പ് പെരിയ.
  • പ്ലാന്റേഷൻ കോർപ്പറേഷൻ കേരള പെരിയ ഡിവിഷൻ.

ഗതാഗതം

[തിരുത്തുക]

പ്രാദേശിക റോഡുകൾക്ക് ദേശീയപാതയായ NH 66 ലേക്ക് പ്രവേശനമുണ്ട്. ഇത് വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്നു. മംഗലാപുരം- പാലക്കാട് പാതയിലെ കാഞ്ഞങ്ങാട് ആണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കണ്ണൂരിലും വിമാനത്താവളങ്ങളുണ്ട്.

ചിത്രഗ്യാലറി

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെരിയ,_കാസർകോഡ്&oldid=3982793" എന്ന താളിൽനിന്ന് ശേഖരിച്ചത്