Jump to content

വിക്കിപീഡിയ:പഠനശിബിരം/കാസർഗോഡ് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ച കഴിഞ്ഞു രണ്ടു മണിവരെ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് വിക്കിപഠനശിബിരം നടത്തി.

വിശദാംശങ്ങൾ

[തിരുത്തുക]

കാഞ്ഞങ്ങാടുവെച്ചു നടന്ന പഠനശിബിരത്തിലെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.

പരിപാടി: മലയാളം വിക്കി പഠനശിബിരം
സ്ഥലം: ദുർഗ്ഗ ഹയർ സെക്കന്ററി സ്ക്കൂൾ, കാഞ്ഞങ്ങാട്, കാസർഗോഡ്
തീയതി: 2019 സെപ്റ്റംബർ 13, വെള്ളിയാഴ്ച
സമയം: രാവിലെ 10 മണി മുതൽ ഉച്ച കഴിഞ്ഞു രണ്ടു മണി വരെ
പങ്കെടുത്തവർ: കാസർഗോഡ് ജില്ലയിലെ അദ്ധ്യാപകർ

കാര്യപരിപാടികൾ

[തിരുത്തുക]
മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ലേഖനങ്ങൾ കൂട്ടിച്ചേർക്കാം?
കോമൺസിലേക്ക് എങ്ങനെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാനാവും?
വിവിധ മീഡിയവിക്കി പ്രോജക്റ്റുകളെ കുറിച്ചുള്ള വിശകലനം

എന്നു തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഈ പഠനക്യാമ്പിൽ കൈകാര്യം ചെയ്തു. തുടർന്ന് മലയാളം വിക്കിസംരംഭങ്ങൾ സം‌ബന്ധിച്ച് ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുകയും ചെയ്തു.

നേതൃത്വം

[തിരുത്തുക]

പഠനശിബിരത്തിന് നേതൃത്വം കൊടുത്തവർ

വിജയൻ രാജപുരം
ലാലു മേലേടത്ത്
രാജേഷ് ഒടയഞ്ചാൽ

പങ്കെടുത്തവർ

[തിരുത്തുക]

വിക്കിപഠനശിബിരത്തിൽ പങ്കെടുത്തവരുടെ വിവരം.

നടപടിരേഖകൾ

[തിരുത്തുക]

രാവിലെ 10 മണിയോടെ പഠനശിബിരം ആരംഭിച്ചു. ശിബിരത്തിന് വന്നവരെ കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനറായ വിജയൻ രാജപുരം സ്വാഗതം ചെയ്തു. പരിപാടിക്ക് വന്നവർ എല്ലാവരും കാസർഗോഡ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അദ്ധ്യാപകരായിരുന്നു. വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ലാലു മേലേടത്ത് ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി. വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ പഠനശിബിരം അവസാനിച്ചു.

ചിത്രങ്ങൾ

[തിരുത്തുക]