Jump to content

വിക്കിപീഡിയ:പഠനശിബിരം/ഡെൽഹി 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിപഠനശിബിരം/ഡെൽഹി 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 8, ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.00 മുതൽ ഉച്ചക്ക് 6.00 മണി വരെ G-15, Top Floor, Hauz Khaz G Block Market വെച്ച് മലയാളം വിക്കി പഠനശിബിരം നടന്നു

വിശദാംശങ്ങൾ

[തിരുത്തുക]

ഡെൽഹിയിലെ ആദ്യത്തെ മലയാളം വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ജൂലൈ 8
  • സമയം: 3.00 PM - 6.00 PM വരെ
  • സ്ഥലം: G-15, Top Floor, Hauz Khaz G Block Market, New Delhi 16

കാര്യപരിപാടികൾ

[തിരുത്തുക]
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കാളിത്തം

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]
  1. എൻ. ജി ബൽറാം
  2. രാജൻ സാമുവൽ
  3. ശ്യാം കുമാർ
  4. രാകേഷ് വി
  5. ജഗത കെ. ജി.
  6. പ്രേംജിത് ലാൽ പി. വി.
  7. ജയകൃഷ്ണൻ
  8. വി. ശ്രീദേവി
  9. അശ്വതി സാജു
  10. ജിഷ്ണു കൃഷ്ണൻ
  11. നാരായണൻ
  12. ടി. ഓ. വർഗ്ഗീസ്
  13. സുഭീഷ് ബാലൻ
  14. ഷിജു അലക്സ്


പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നവർ

[തിരുത്തുക]
  1. ഷിജു അലക്സ് (സംവാദം)
  2. --Subeesh Talk‍ 10:34, 4 ജൂലൈ 2012 (UTC)[മറുപടി]
  3. മാർഷൽ - അംബേദ്കർ നഗർ
  4. ബോസ്. കെ - ദ്വാരക
  5. രുഗ്മിണി - സിദ്ധാർത്ഥ് എക്സ്റ്റംഗ്ഷൻ
  6. ഷെരീഫ് - മയൂർ വിഹാർ ഫേസ് - 1
  7. മുഹമ്മദ് കുഞ്ഞി - ജെ.എൻ.യു (JNU)

എത്തിച്ചേരാൻ

[തിരുത്തുക]

Hauz Khas Metro station ൽ ഇറങ്ങി Gate No. 3 (Mayfair Garden) കൂടെ പുറത്തിറങ്ങി Hauz Khaz G Block Market നടുത്തുള്ള G-15 ൽ മൂന്നാം നിലയിലെ ഓഫീസിൽ വെച്ച്.

പ്രചരണ പ്രവർത്തനങ്ങൾ

[തിരുത്തുക]

ആശംസകൾ

[തിരുത്തുക]

പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമവും അസൂയയും കുശുമ്പും ഒക്കെ ഉണ്ട്:‌) എങ്കിലും വിജയം ആശംസിക്കുന്നു. ഡെൽഹി വിക്കിപ്പീഡിയന്മാരെ തമ്പുരാൻ അനുഗ്രഹിക്കട്ടെ:)ജോർജുകുട്ടി (സംവാദം) 11:32, 4 ജൂലൈ 2012 (UTC)[മറുപടി]

റിപ്പോർട്ട്

[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ ഡെൽഹിയിലെ ആദ്യത്തെ പഠനശിബിരം 08-ജൂലൈ-2012-ന് ഡെൽഹിയിലെ ഹോസ് ഖാസിൽ വെച്ച് നടത്തുകയുണ്ടായി. മലയാളം വിക്കിപീഡിയയെക്കുറിച്ച് ക്ലാസ്സെടുത്ത ഷിജു അലക്സടക്കം 14 പേർ പഠനശിബിരത്തിൽ പങ്കെടുത്തു. ഞായറാഴ്ച വൈകീട്ട് 3.15 –നു പഠനശിബിരം ആരംഭിച്ചു. തുടർന്ന് പഠനശിബിരത്തിൽ പങ്കെടുത്തവരെല്ലാം സ്വയം പരിചയപ്പെടുത്തിയതിനു ശേഷം വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരഭങ്ങൾ എന്നിവയെ ഷിജു പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അതിനു ശേഷം പങ്കെടുത്തവരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഷിജു മറുപടി കൊടുത്തു. ചോദ്യോത്തരങ്ങൾക്കു ശേഷം 5 മിനുട്ട് ഇടവേളയെടുത്തു.


ഇടവേളക്കു ശേഷം, വിക്കിപീഡിയയിൽ എങ്ങനെ അക്കൗണ്ട് തുടങ്ങാം, എങ്ങനെ പുതിയ ലേഖനം തുടങ്ങാം, എങ്ങനെ തിരുത്തലുകൾ നടത്താം, എങ്ങനെ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം, എന്നിവയെക്കുറിച്ച് ഷിജു ഒരു വിശദമായ ക്ലാസ്സെടുത്തു. പങ്കെടുത്തവരിൽ നിന്ന് ഒരു വ്യക്തിയെക്കൊണ്ട് പുതിയൊരു അക്കൗണ്ട് സൃഷ്ടിപ്പിച്ചും, ഡെൽഹിയിലെ ഷാഹ്ധ്ര എന്ന സ്ഥലത്തെക്കുറിച്ചുള്ള ഒരു പുതിയ ലേഖനം നിർമ്മിപ്പിച്ചുകൊണ്ടുമായിരുന്നു ക്ലാസ്സെടുത്തത്. തുടർന്ന് പങ്കെടുത്തവരിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഷിജു മറുപടി കൊടുത്തു.

പിന്നീട് പഠനശിബിരത്തിൽ പങ്കെടുത്തവരുടെ ഒരു ഗൂപ്പ് ഫോട്ടോ എടുക്കുകയും, വൈകീട്ട് 5.45-ഓടെ പഠനശിബിരം സമാപിക്കുകയും ചെയ്തു.


പഠനശിബിരത്തിൽ പങ്കെടുത്തവരിൽ നിന്നുള്ള ശ്യാം കുമാർ എന്ന വ്യക്തി ഇതിനോടകം തന്നെ വിക്കിയിൽ ഒരു അക്കൗണ്ട് തുടങ്ങുകയും, “നിർബന്ധിത സൈനിക സേവനം” എന്നൊരു പുതിയ ലേഖനം എഴുതിക്കൊണ്ട് തന്റെ വിക്കി പ്രവർത്തനം തുടങ്ങിവെയ്ക്കുകയും ചെയ്തതായി സന്തോഷപൂർവ്വം ഈ റിപ്പോർട്ടിനോടൊപ്പം അറിയിക്കുന്നു.

വിക്കിപീഡിയയെക്കുറിച്ചുള്ള കൂടുതൽ സംശയനിവാരണത്തിനായി, വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം വിക്കിസംരഭങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രസന്റേഷന്റെ ഒരു കോപ്പിയും, മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ള കൈപ്പുസ്തകത്തിന്റെ ഒരു കോപ്പിയും പങ്കെടുത്തവർക്കെല്ലാവർക്കും ഇ-മെയിൽ വഴി അയച്ചു കൊടുത്തു.

(ഡെൽഹിയിലെ ആദ്യത്തെ മലയാളം വിക്കി പഠനശിബിരത്തിൽ പങ്കെടുത്തവരുടെ ഗൂപ്പ് ഫോട്ടോ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.)

https.www.facebook.com/photo.php?fbid=10150786298827255&set=oa.182130398583689&type=1&relevant_count=1&ref=nf