Jump to content

വിക്കിപീഡിയ:പഠനശിബിരം/മുംബൈ 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:വിക്കിപഠനശിബിരം/മുംബൈ 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതൽ മൂംബൈയിലെ അണുശക്തി നഗറിലെ ടി.ടി.എഫ്.എ.സി. കാര്യാലയത്തിൽ വച്ച് മലയാളം വിക്കി പഠനശിബിരം നടന്നു

കാര്യപരിപാടികൾ

[തിരുത്തുക]
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപ്പെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കാളിത്തം

[തിരുത്തുക]

പങ്കെടുത്തവർ

[തിരുത്തുക]
  1. അജയകുമാർ എസ്‌.
  2. അജ്‌മൽ പി. വൈ.
  3. അനൂപ്‌ സുകുമാരൻ
  4. ആശാരി എ. ജി. എസ്‌.
  5. ബാലസുബ്രഹ്മണ്യൻ നായർ എ.
  6. ബിനോയ്‌ കെ.
  7. ജയൻ എം. പി.
  8. ജിൽജു രതീഷ്‌
  9. ജിനേഷ്‌ തോമസ്‌
  10. കുമാർ എം. ജി. ആർ
  11. മായാദത്ത്‌ വി. പി.
  12. മുരളീധരൻ എൻ.
  13. നൈന സജീവൻ
  14. ഓമനക്കുട്ടൻ വി. ആർ.
  15. പത്മ സുകുമാരൻ
  16. ഡോ. പയസ്‌ ഐ. സി.
  17. പ്രദീപ്‌ ആർ.
  18. രാജേഷ്‌ പി. ഡി.
  19. രതീഷ്‌ എം. പി.
  20. റെജു കെ.
  21. സദാനന്ദൻ എം.
  22. ശ്രീപ്രസാദ്‌ വി.
  23. സൌപർണ്ണിക വി. പിള്ള
  24. സുധ ആർ. കുമാർ
  25. സുകുമാരൻ പി. കെ.
  26. ഡോ. സുരേഷ്‌ ജി.
  27. ഡോ. വേണുഗോപാലൻ എ.
  28. വിജയൻ വി. എൻ.
  29. വിജു ചിറയിൽ
  30. വിൻസണ്റ്റ്‌
  31. വിത്സൺ എം. കെ.
  32. ഷിജു അലക്സ്‌


റിപ്പോർട്ട്

[തിരുത്തുക]

മലയാളം വിക്കിപീഡിയയുടെ മുംബൈയിലെ ആദ്യത്തെ പഠനശിബിരം 28-07-2012, ശനിയാഴ്ച്ച അണുശക്തിനഗറിൽ നടക്കുകയുണ്ടായി. ട്രോംബേ ടൌൺഷിപ്പ്‌ ഫൈൻ ആർട്സ്‌ ക്ളബ്ബ്‌ ഓഫീസിൽ വച്ച്‌ ശ്രീ. ഷിജു അലക്സ്‌ നയിച്ച പ്രസ്തുത ശിബിരത്തിൽ 32 പേർ പങ്കെടുത്തു. വൈകീട്ട്‌ 4:00 മണിയോടെ ആരംഭിച്ച ശിബിരത്തിൽ ശ്രീ. എം സദാനന്ദൻ, ശ്രീ. മുരളീധരൻ നന്നാട്ട്‌ എന്നിവർ സ്വാഗതം പറഞ്ഞു. വിക്കി, വിക്കിപീഡിയ, വിക്കിമീഡിയ ഫൌണ്ടേഷൻ, മലയാളം വിക്കിപീഡിയയുടെ വളർച്ച, സഹോദരസംരഭങ്ങൾ എന്നിവയെക്കുറിച്ച്‌ ഷിജു സംസാരിച്ചു. തുടർന്നുള്ള ശൂന്യവേളയിൽ വിക്കിപീഡിയയുടെ ആധികാരികതയെക്കുറിച്ചും മറ്റും സദസ്സിൽ നിന്നുയർന്ന സംശയങ്ങൾക്ക്‌ മറുപടി നൽകി.

തുടർന്ന്‌ വിക്കിപീഡിയയിൽ പുതിയ അക്കൌണ്ട്‌ തുടങ്ങുന്നതും, മലയാളത്തിൽ ടൈപ്പ്‌ ചെയ്യുന്നതും പുതിയ ഒരു ലേഖനം സൃഷ്ടിക്കുന്നതും ഷിജു വിവരിച്ചു. കൂടാതെ തിരുത്തലുകൾ നടത്തുന്നതും കോമൺസിൽ ചിത്രങ്ങൾ അപ്ളോഡ്‌ ചെയ്യുന്നതും, ആ ചിത്രങ്ങളെ ലേഖനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതും എങ്ങിനെ എന്നും കാണിക്കുകയുണ്ടായി. ഒരു ചായ സൽക്കാരത്തോടൊപ്പം ചർച്ച തുടർന്നു. അഞ്ചരമണിയോടെ സംഗമം അവസാനിച്ചു. ശ്രീമതി മായാദത്ത്‌ നന്ദി പ്രകാശിപ്പിച്ചു.

പിന്നീട്‌ മലയാളം വിക്കി കൈപ്പുസ്തകം, വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രസണ്റ്റേഷണ്റ്റെ കോപ്പി എന്നിവ ഷിജു എല്ലാവർക്കും ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയുണ്ടായി.