Jump to content

വിക്കിപീഡിയ:പഠനശിബിരം/കോഴിക്കോട് 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിസ്ഥിതി മാസികയായ കേരളീയത്തിന്റെ 19-ാം വാർഷികാചരണത്തിന്റെ ഭാഗമായി 2017 ജനുവരി 8 മുതൽ 12 വരെ കോഴിക്കോട് വച്ച് നടത്തുന്ന 'അതിരില്ലാതെ അഞ്ചുനാൾ- 5 days of endless expressions' എന്ന പരിപാടിയോടനുബന്ധിച്ച്, മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ സഹായത്തോടെ 2017 ജനുവരി 11ന് രാവിലെ 10.00 മുതൽ വൈകീട്ട് 4.00 വരെ കോഴിക്കോട് ശിക്ഷക് സദനിൽ വച്ച്, ഒരു ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. മാധവ് ഗാഡ്ഗിലിന്റെ മുൻകൈയ്യോടെ സംഘടിപ്പിക്കപ്പെട്ട തൃശ്ശൂരിലെ കോസ്റ്റ് ഫോർഡിലും[1] തിരുവനന്തപുരത്തെ വക്കം മൗലവി മെമ്മോറിയൽ ഹാളിലുമായി[2] സംഘടിപ്പിക്കപ്പെട്ട പഠനശിബിരങ്ങളുടെ തുടർച്ചയായിട്ടാണ് ഈ ശില്പശാലയും സംഘടിപ്പിക്കപ്പെട്ടത്.

വിശദാംശങ്ങൾ

[തിരുത്തുക]

ഫേസ്ബുക്ക് ഇവന്റ് പേജ് മെറ്റാ പേജ്


നേതൃത്വം

[തിരുത്തുക]

കാര്യപരിപാടികൾ

[തിരുത്തുക]
  • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
  • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
  • ലേഖനം എഴുത്ത്, എഡിറ്റിംഗ്
  • ചിത്രങ്ങൾ ചേർക്കൽ
  • റഫറൻസ്

തുടങ്ങി മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും ഇതിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നു മലയാളം വിക്കിസംരംഭങ്ങൾ സംബന്ധിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് മലയാളം വിക്കി പ്രവർത്തകർ മറുപടി നൽകുന്നതാണ്.

പങ്കെടുക്കുന്നവർ ലാപ്‌ടോപ് കൈവശം കരുതുന്നത് അഭികാമ്യം.

ശിക്ഷക് സദൻ, കോഴിക്കോട്, റാം മോഹൻ റോഡ്, ചിന്ത വളപ്പ്, പാളയം, കോഴിക്കോട് - 673002. കൂടുതൽ വിവരങ്ങൾക്ക് 9446586943 (ശരത്ത്, കേരളീയം)

അവലോകനം

[തിരുത്തുക]

ആരൺ ഷ്വാർട്‌സ് അനുസ്മരനത്തോടെ 2017ലെ ആദ്യത്തെ വിക്കിപഠനശിബിരം ആരംഭിച്ചു. കേരളീയത്തിലെ ശരത്ത്.എസ് സ്വാഗതം പറഞ്ഞു. വിക്കിപീഡിയ പ്രവർത്തകനായ മനോജ് കരിങ്ങാമഠത്തിൽ ആരോൺ ഷ്വാർട്സന്റെ സംഭാവനകളെക്കുറിച്ചും സ്വതന്ത്രവിഞ്ജാനപ്രവർത്തനങ്ങളെക്കുറിച്ചും ആമുഖമായി സംസാരിച്ചു. തുടർന്ന് ഇർവിൻ കാലിക്കറ്റ് വിക്കിപീഡിയയെ പരിചയപ്പെടുത്തി. ജമീല, ലാലു മേലേടത്ത് എന്നിവർ വർക്ഷോപ്പ് നയിച്ചു. നെത ഹുസൻ, ജയ്സൻ നെടുമ്പാല, സുഹൈറലി തുടങ്ങിയ വിക്കിപീഡിയരും ഇടവേളകളിൽ പങ്കെടുത്തു. പ്ലാച്ചിമടസമരത്തെക്കുറിച്ച് പഠിക്കുന്ന നീതു ദാസ്, പശ്ചിമഘട്ടത്തിലെ ക്വാറികളുടെ ആഘാതത്തെക്കുറിച്ച് പുസ്തകം രചിച്ച നബീൽ, ഷഫീക്ക് താമരശ്ശേരി, സന്തോഷ് കുമാർ, ജംഷീന മുല്ലപ്പാട്ട് തുടങ്ങിയ പരിസ്ഥിതിപ്രവർത്തകരും മീഡിയ/ജേണലിസം വിദ്യാർത്ഥികളും പൊതുജനങ്ങളും അടക്കം 30ൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. വിക്കിപീഡിയയിൽ അംഗത്വമെടുക്കുകയും പ്ലാറ്റ്ഫോം പരിചയപ്പെടുകയും പുതിയ താളുകൾ നിർമ്മിക്കാനും അവലംബങ്ങൾ ചേർക്കുന്നതിനും വർക്ക്ഷോപ്പിൽ പരിചയപ്പെട്ടു. 4 മണിയോടെ വർക്ഷോപ്പ് അവസാനിച്ചു.

ശേഷം വിക്കിപീഡിയ ടീം പശ്ചിമഘട്ടത്തിലെ റീജിനൽ റിസർച്ച് സെൽ ആയ സുവോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് സന്ദർശിക്കുകയും അവിടുത്തെ മ്യൂസിയം കാണുകയും ചെയ്തു. ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, റസീന തുടങ്ങിയവരുമായി സംവദിച്ചു.

കേരളീയത്തിന്റെ നേത്വത്തിൽ നടക്കുന്ന കരിങ്കൽമടയുടെ കലി- ഫോട്ടോപ്രദർശനത്തിലെ എ നസീർ, റസാഖ് കോട്ടക്കൽ, അജീബ് കോമാച്ചി, ബൈജു കൊടുവള്ളി, ഹരി പാമ്പൂർ തുടങ്ങി ഇരുപത്തിരണ്ടോളം കേരളത്തിലെ പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങൾ വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുന്നതിനും കൂടുതൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും ചിത്രങ്ങളും വിക്കിയിലെത്തിയ്ക്കുന്നതിന് വിദഗ്ദരുടേയും പൊതുജനങ്ങളുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കർമ്മപരിപാടികൾ ആലോചിക്കുന്നതിനും തിരുമാനിച്ചു.

ഗ്രൂപ്പ് ഫോട്ടോ

പങ്കെടുത്തവർ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

ആശംസകൾ

[തിരുത്തുക]

sidheeq


  1. https://meta.wikimedia.org/wiki/Wiki_workshop_Western_ghats@Costford,_Thrissur_2016
  2. http://timesofindia.indiatimes.com/city/thiruvananthapuram/Spread-awareness-through-Malayalam-Wikipedia-Gadgil/articleshow/52117252.cms