കുചന്ദനം
കുചന്ദനം | |
---|---|
പതിമുഖത്തിന്റെ ഇലയും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. sappan
|
Binomial name | |
Caesalpinia sappan | |
Synonyms | |
|
ചന്ദനത്തിന്റെ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് കുചന്ദനം. ഇത് പതിമുകം, പതിമുഖം, ചപ്പങ്ങം എന്നീ പേരുകളിലും അറിയപ്പെടുന്നു. സിസാല്പീനിയ സപ്പൻ എന്നാണ് ശാസ്ത്രീയനാമം. (Ceasalpinia sappan) ഇംഗ്ലീഷ്: Japan wood, Brazel wood, sappan wood എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്[അവലംബം ആവശ്യമാണ്]. സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ്. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.
രൂപവിവരണം
[തിരുത്തുക]9 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള സസ്യമാണിത്. മറ്റു ഭാഷകളിൽ പതംഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം : തിക്തം
- ഗുണം : ഗുരു, രൂക്ഷം
- വീര്യം : ശീതം
- വിപാകം : മധുരം
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]മരത്തിന്റെ കാതൽ
ഔഷധ ഗുണം
[തിരുത്തുക]വൃണം, ത്വക് രോഗങ്ങൾ, പ്രമേഹം, പിത്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. രക്തചന്ദനത്തിനു പകരമായി ആയുർവേദത്തിൽ ഈ സസ്യത്തെ ഉപയോഗിക്കാൻ വിധിയുണ്ട്.
ചിത്രശാല
[തിരുത്തുക]-
പതിമുഖത്തിന്റെ പൂക്കൾ
-
തൃശ്ശൂരിൽ
-
പതിമുഖത്തിന്റെ കായ്കൾ
-
തൈകൾ
അവലംബം
[തിരുത്തുക]- ↑ World Conservation Monitoring Centre (1998) Caesalpinia sappan In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on February 11, 2010.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-07. Retrieved 2008-06-25.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17959 Archived 2013-01-13 at the Wayback Machine.