ചുവന്നകിൽ
ചുവന്നകിൽ | |
---|---|
ചുവന്നകിലിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. tabularis
|
Binomial name | |
Chukrasia tabularis | |
Synonyms | |
പര്യായങ്ങൾ [ theplantlist.org - ൽ നിന്നും] |
30 മീറ്ററോളം ഉയരം വയ്ക്കുന്ന ചുവന്നകിൽ ഇന്തോ-ബർമ്മയിലും പശ്ചിമഘട്ടത്തിലും നനവാർന്ന നിത്യഹരിത-അർദ്ധനിത്യഹരിതവനങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Chukrasia tabularis). അകിൽ, ചന്ദനവേപ്പ്, കരടി, മലവേപ്പ് എന്നെല്ലാം പേരുകളുണ്ട്. ഇല പൊഴിക്കും വൃക്ഷമാണ്[1]. തായ്‌ലാന്റിലെ ഫ്രാ(Phrae) സംസ്ഥാനത്തെ ദേശീയവൃക്ഷമാണ് ചുവന്നകിൽ. വിത്തുവഴിയാണ് വംശവർദ്ധന. മുറിച്ചമരത്തിനു ചുവട്ടിൽനിന്നും പുതിയചെടിമുളച്ചുവരും. മുറിച്ചയുടനെയുള്ള മരത്തിന് ഒരു സുഗന്ധമുണ്ട്. തടിയിൽ നിന്നും ഒരു പശ ഊറിവരാറുണ്ട്[2]. മൂത്തകായ പൊട്ടുമ്പോൾ പുറത്തുവരുന്ന വിത്തുകൾക്ക് ചിറകുകളുണ്ട്[3].
ഗുണങ്ങൾ
[തിരുത്തുക]ചുവപ്പുരാശിയുള്ള തടി അറുക്കാനും പണിയാനും എല്ലാം നല്ലതാണ്. സംഗീതോപകരണങ്ങൾ ഉണ്ടാക്കാൻ നല്ല തടിയാണ്. വിറകായും ഉപയോഗിക്കുന്നു. ഇലയിലും തടിയിലും ടാനിൻ അടങ്ങിയിട്ടുണ്ട്. വാഴയുടെയും പേരയുടെയും നാരകത്തിന്റെയുമെല്ലാം ഇടവിളയായി നട്ടുപിടിപ്പിച്ചുവരുന്നു[4]. ഇലകൾക്കും തടിയ്ക്കും പൂക്കൾക്കുമെല്ലാം ഔഷധഗുണം കൂടാതെ ജൈവകീടനാശിനിയായും ഉപയോഗമുണ്ട്[5].
ഔഷധഗുണങ്ങൾ
[തിരുത്തുക]എല്ലുപൊട്ടലിനും വയറിളക്കത്തിനും ചുവന്നകിൽ ഔഷധമാണ്. ഇലകൾക്കും പലവിധ ഔഷധഗുണമുണ്ട്. തിളപ്പിച്ച ഇല രക്തശുദ്ധിക്ക് ഉപയോഗിക്കുന്നു[6].
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Chittagong Wood, Indian Redwood • Hindi: चिकरासी Chikrasi • Manipuri: তাঈমৰেঙ Taimareng • Telugu: Kondavepa • Tamil: மலை வேப்பு Malei veppu • Kannada: Kalgarike • Malayalam: Suvannakil • Bengali: Chikrassi • Assamese: Boga-poma (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-19. Retrieved 2012-12-23.
- ↑ http://www.efloras.org/florataxon.aspx?flora_id=5&taxon_id=200012500
- ↑ http://resources.edb.gov.hk/trees/28/28_content_page_eng.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-13. Retrieved 2012-12-23.
- ↑ http://findmeacure.com/2010/12/28/chukrasia-tabularis/
- ↑ http://www.ethnobotanybd.com/index.php?action=Taxonomy&key=sci
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Chikrasi.html
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Chukrasia_tabularis.htm Archived 2015-04-12 at the Wayback Machine.
- [1][പ്രവർത്തിക്കാത്ത കണ്ണി] ഔഷധഗുണങ്ങൾ
- http://www.iucnredlist.org/details/32651/0
- http://davesgarden.com/guides/pf/go/193053/