Jump to content

വെടിപ്ലാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Durio exarillatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെടിപ്ലാവ്
വെടിപ്ലാവിന്റെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C exarillata
Binomial name
C. exarillata
Synonyms
  • C. excelsa Wight[1]

കേരളത്തിലെ നനവാർന്ന ഇലപൊഴിക്കും കാടുകളിൽ കാണുന്ന 40 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് വെടിപ്ലാവ്[2]. (ശാസ്ത്രീയനാമം: Durio exarillatus). കാരയനി, വേടപ്ലാവ്, കുരങ്ങുപ്ലാവ്, മുള്ളൻപാലി എന്നെല്ലാം അറിയപ്പെടുന്നു.

പ്രത്യേകത

[തിരുത്തുക]

കാട്ടിൽ പഴങ്ങൾക്ക് ക്ഷാമമുള്ള മാർച്ചിലാണ് വെടിപ്ലാവിന്റെ പൂക്കാലം ആരംഭിക്കുന്നത്. ഏതാണ്ട് 50 ദിവസം നീണ്ടുനിൽക്കുന്ന പൂക്കാലത്ത് ഓരോ മരത്തിലും 8000-ത്തിലുമധികം പൂക്കളുണ്ടാവുന്നു. പൂവിൽ കാര്യമായി തേൻ ഉണ്ടാവില്ല, എന്നാൽ കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും പൂവ് തിന്നാൻ പറ്റുന്നതാണ്. ഒരു പഠനത്തിൽ കണ്ടത് ആറു തരം സസ്തനികളും ഏഴ് തരം പക്ഷികളും ഈ പൂക്കൾ തിന്നുന്നുണ്ടെന്നാണ്. ഇവ ധാരാളം പൂക്കൾ നശിപ്പിച്ചുവെങ്കിലും പരാഗണത്തിന് നന്നായി സഹായിക്കുന്നു. കാട്ടിലെ വറുതിയുടെ കാലത്ത് ധാരാളം മൃഗങ്ങൾക്ക് വേണ്ട ഭക്ഷണം നൽകുന്ന ഈ വൃക്ഷത്തിന് പ്രത്യുപകാരമായി പരാഗണം നടന്നുകിട്ടുന്നത്, ജന്തുക്കളും സസ്യങ്ങളും തമ്മിലുള്ള സഹകരണരീതിക്ക് ഒരു ഉദാഹരണമാണ്. ഇക്കാര്യം വെടിപ്ലാവിനെ കാട്ടിലെ അതിപ്രധാനമായ ഒരു വൃക്ഷമാക്കിമാറ്റുന്നു[3].

അവലംബം

[തിരുത്തുക]
  1. Wight, Robert (1852). Icones plantarum Indiae Orientalis :or figures of Indian plants. Volume 5. p. 23.
  2. http://www.biotik.org/india/species/c/cullexar/cullexar_en.html
  3. http://journals.cambridge.org/action/displayAbstract;jsessionid=793139B71A5448C8467C9D0F340962C3.journals?fromPage=online&aid=5255412

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വെടിപ്ലാവ്&oldid=3808587" എന്ന താളിൽനിന്ന് ശേഖരിച്ചത്