ഞഴുക്
ഞഴുക് | |
---|---|
ഞഴുകിന്റെ ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Leea
|
Species: | L.Indica
|
Binomial name | |
Leea indica (Burm. f.) Merr.
| |
Synonyms | |
|
ഭാരതത്തിലെ നിത്യഹരിത വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് ഞഴുക്. ഇംഗ്ലീഷിൽ bandicoot berry എന്നും മലയാളത്തിൽ ഞള്ള്, ഞളു, കുടഞഴുക്, മണിപ്പെരണ്ടി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയനാമം Leea indica (Burm.f.) Merr എന്നാണ് . ഇത് Vitaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. ഛത്രി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ നാമം കുക്കൂരജിഹ്വ എന്നാണ്. 5 മീറ്റർ വരെ മ്യരം വയ്ക്കും.[1]
സവിശേഷതകൾ
[തിരുത്തുക]ഏകദേശം എട്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. ഇതിന് വലിയ ഇലകളാണുള്ളത്. ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. കായ്കൾക്ക് വൃത്താകൃതിയാണുള്ളത്. ഇവ കുലകളായി കാണപ്പെടുന്നു. വേരുകളും ഇലകളുമാണ് ഔഷധഗുണമുള്ള ഭാഗങ്ങൾ. ഇളംകൊമ്പും തളിരിലയും കറിവയ്ക്കാൻ കൊള്ളാം, കായയും ചിലർ തിന്നാറുണ്ട്. ഇല നല്ല പച്ചിലവളമാണ്. ഹിന്ദു ആചാരങ്ങളിൽ മരണപ്പെട്ടാൽ കത്തിച്ച ചിതയിൽ നിന്ന് അസ്ഥിപെറുക്കിഎടുക്കുവാൻ ഞളുവിൻ കമ്പ് ഉപയോഗിച്ച് വരുന്നു.
ഔഷധം
[തിരുത്തുക]പിത്തം, അതിസാരം, വയറിളക്കം, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദ ഔഷധമായി ഈ സസ്യത്തിന്റെ ഭാഗങ്ങൾ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-15. Retrieved 2012-12-30.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]