ശീമവേപ്പ്
ശീമവേപ്പ് | |
---|---|
ശീമവേപ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. azedarach
|
Binomial name | |
Melia azedarach | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പലപ്പോഴും ആര്യവേപ്പെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഒരു മരമാണ് ശീമവേപ്പ് അഥവാ മലവേപ്പ്. (ശാസ്ത്രീയനാമം: Melia azedarach). ഇന്ത്യൻ വംശജനായ ഒരു വലിയ നിത്യഹരിതവൃക്ഷമാണിത്. 45 മീറ്റർ വരെ ഉയരം വയ്ക്കാറുണ്ട്. കൂട്ടമായി കാണുന്ന പൂക്കൾക്ക് നല്ല സുഗന്ധമുണ്ട്. ഇലകൾക്ക് ആര്യവേപ്പിന്റെ ഇലയോളം കയ്പില്ല. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. ഇപ്പോൾ ചൂടുകാലാവസ്ഥയുള്ള എല്ലാ നാട്ടിലും വളർത്താറുണ്ട്. നൈജീരിയയിൽ ധാരാളമായി വളർത്തിവരുന്നുണ്ട്.
ഉപയോഗങ്ങൾ
[തിരുത്തുക]തടിക്കായാണ് പ്രധാനമായും വളർത്തുന്നത്. തേക്കിന്റെ തടിയുമായി കാഴ്ചയ്ക്ക് സാമ്യമുണ്ട്. നല്ല പോഷകമൂല്യമുള്ള ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. വിറകിനും തടി നല്ലതാണ്. കായകൾ ആഭരണമായും മാല കൊരുക്കാനും ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്റ്റത്തിൽ തണൽ വൃക്ഷമായി ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായി നട്ടുവരുന്നുണ്ട്. കരിമ്പിന്റെയും ഗോതമ്പിന്റെയും കൂടെ മിശ്രവിളയായി ശീമവേപ്പ് നട്ടുവളർത്താറുണ്ട്.[2].
ഔഷധഗുണം
[തിരുത്തുക]തടിയും കായും നിമറ്റോഡയ്ക്കെതിരായ ചികിൽസയിൽ ഉപയോഗിക്കുന്നു. ഇലകളും പൂക്കളും മണിപ്പൂരിൽ തലവേദനയ്ക്കെതിരായ ചികിൽസയ്ക്ക് ഉപയോഗിക്കാറുണ്ട്. ഇലയും കായും പഴവും പ്രാണികളെ ഓടിക്കാൻ നല്ലതാണ്. കുരുവിൽ നിന്നും കിട്ടുന്ന എണ്ണ വാതചികിൽസയ്ക്കും ആസ്തമയ്ക്കും ഉപയോഗിക്കുന്നു[3].
വിഷാംശം
[തിരുത്തുക]മരം മുഴുവൻ തന്നെ മനുഷ്യന് വിഷമാണ്. ആറോളം കായ തിന്നാൽ തന്നെ മരണം സംഭവിക്കാം. കൂടുതൽ പഴങ്ങൾ തിന്നുന്ന പക്ഷികൾ മരവിച്ചുപോവുന്നതായി കാണാറുണ്ട്.
മറ്റു കാര്യങ്ങൾ
[തിരുത്തുക]അമേരിക്കയിൽ പലയിടത്തും ശീമവേപ്പിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു.
മറ്റു ഭാഷകളിലെ പേരുകൾ
[തിരുത്തുക]Common name: Chinaberry tree, Persian lilac, Pride of India, Bead tree, Lilac tree • Hindi: Bakain बकैन • Manipuri: Seizrak • Marathi: Bakan-nimb बकाणनिंब • Bengali: Bakarjam • Tamil: காட்டு வேம்பூ Kattu vembhu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
[തിരുത്തുക]- ↑ Linneas, C. (1753)
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-31. Retrieved 2012-12-05.
- ↑ http://www.flowersofindia.net/catalog/slides/Persian%20Lilac.html
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചിത്രങ്ങൾ
- വിവരണം
- കൂടുതൽ വിവരങ്ങൾ
- ശീമവേപ്പിനെപ്പറ്റി വളരെയധികം വിവരങ്ങൾ
- ഗുണങ്ങൾ
- മനുഷ്യരിലെ ശീമവേപ്പിന്റെ വിഷബാധയെപ്പറ്റി
- http://keys.trin.org.au/key-server/data/0e0f0504-0103-430d-8004-060d07080d04/media/Html/taxon/Melia_azedarach.htm Archived 2015-07-11 at the Wayback Machine
- http://www.metrotrees.com.au/treehandbook/page-listings/melia-azedarach-elite.html Archived 2013-04-10 at the Wayback Machine
- http://www.gimcw.org/plants/Melia.azedarach.cfm Archived 2013-01-08 at the Wayback Machine