Jump to content

ന്യൂമാൻ കോളേജ്, തൊടുപുഴ

Coordinates: 9°53′56″N 76°43′28″E / 9.8989°N 76.7245°E / 9.8989; 76.7245
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Newman College (Thodupuzha) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂമാൻ കോളേജ്, തൊടുപുഴ
തരംAided
സ്ഥാപിതം1964
സ്ഥലംതൊടുപുഴ, കേരള, ഇന്ത്യ
9°53′56″N 76°43′28″E / 9.8989°N 76.7245°E / 9.8989; 76.7245
ഭാഷഇംഗ്ലീഷ്
അഫിലിയേഷനുകൾമഹാത്മാഗാന്ധി സർവ്വകലാശാല, കോട്ടയം
വെബ്‌സൈറ്റ്www.newmancollege.ac.in
ന്യൂമാൻ കോളേജ്, തൊടുപുഴ is located in Kerala
ന്യൂമാൻ കോളേജ്, തൊടുപുഴ
Location in Kerala
ന്യൂമാൻ കോളേജ്, തൊടുപുഴ is located in India
ന്യൂമാൻ കോളേജ്, തൊടുപുഴ
ന്യൂമാൻ കോളേജ്, തൊടുപുഴ (India)

കോതമംഗലം രൂപതയുടെ കീഴിൽ[1] പ്രവർത്തിക്കുന്ന തൊടുപുഴയിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് ന്യൂമാൻ കോളേജ്. 1500 വിദ്യാർത്ഥികളും 66 അധ്യാപകരും 36 അനധ്യാപക ജീവനക്കാരുമുള്ള ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ കോളേജാണിത്. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലാണ് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.[2]

പേരിനു പിന്നിൽ

[തിരുത്തുക]

സെന്റ് ജോൺ ഹെൻറി ന്യൂമാന്റെ പേരിലാണ് കോളേജിന്റെ നാമം.[3] പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ന്യൂമാൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു ആംഗ്ലിക്കനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ദൈവശാസ്ത്രജ്ഞരിൽ ഒരാളായിരുന്ന അദ്ദേഹം വിദ്യാഭ്യാസത്തിൽ വലിയ താല്പര്യമുള്ള ഒരു പണ്ഡിതനും "ദ ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി" ഉൾപ്പെടെ നിരവധി കൃതികളുടെ രചയിതാവുമായിരുന്നു. 2010 സെപ്റ്റംബർ 19 ന് ബർമിംഗ്ഹാമിൽ വെച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ആദരിച്ചു.

വിവാദങ്ങൾ

[തിരുത്തുക]

2010-ൽ നടന്ന ഒരു സംഭവത്തിലൂടെ കോളേജ് അന്താരാഷ്ട്രതലത്തിൽത്തന്നെ അറിയപ്പെട്ടു. 2010 ജൂലൈ 4-ന് കോളേജിലെ ഒരു പ്രൊഫസറായിരുന്ന ടി.ജെ. ജോസഫിനെ പ്രവാചകനിന്ദ നടത്തിയതിന്റെ പേരിൽ ഒരു സംഘം ആളുകൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റുകയും ചെയ്തു. ഒരു പരീക്ഷയിൽ അദ്ദേഹം നൽകിയ ചോദ്യം ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തപ്പെട്ടു. വൈദ്യസഹായത്തിനായി കോളേജ് 600,000 രൂപ സ്വരൂപിച്ചുവെങ്കിലും ജോസഫ് ഒരു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും കത്തോലിക്കാസഭയ്ക്ക് കളങ്കമുണ്ടാക്കുകയും ചെയ്തു എന്ന കാരണങ്ങളാൽ സെപ്റ്റംബർ 4 ന് അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.[4]

മഹാത്മാഗാന്ധി സർവകലാശാലയുടെ സിൻഡിക്കേറ്റ് 2015 ഓഗസ്റ്റിൽ കോളേജ് മാനേജ്‌മെന്റിനും പ്രിൻസിപ്പലിനും എതിരെ അച്ചടക്കനടപടി ആരംഭിച്ചു. ഒരു നിർദ്ദന വിദ്യാർത്ഥിക്ക് സംഭാവനയായി വലിയ തുക നൽകാൻ കഴിയാത്തതിനാൽ കോളേജ് പ്രവേശനം നിഷേധിച്ചതായി സർവകലാശാലയുടെ പരാതിപരിഹാരസമിതി കണ്ടെത്തി. കാലാകാലങ്ങളായി പ്രിൻസിപ്പൽ സർവകലാശാലയുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയും ക്രമരഹിതമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് സർവ്വകലാശാലാ സിൻഡിക്കേറ്റ് ഇതിലൂടെ നിരീക്ഷണത്തിലെത്തി.[5][6]

ശ്രദ്ധേയരായ പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Profile". കോളേജ് വെബ്സൈറ്റ്. Retrieved 16 നവംബർ 2020.
  2. "Newman College". യൂണിവേഴ്സിറ്റി വെബ്സൈറ്റ്. Retrieved 16 നവംബർ 2020.[പ്രവർത്തിക്കാത്ത കണ്ണി]
  3. "വിശുദ്ധപദവിയിലേക്ക്; തൊടുപുഴ ന്യൂമാൻ കോളജും പ്രാർഥനാഭരിതം". Archived from the original on 2022-05-16. Retrieved 16 നവംബർ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
  4. The Tablet, 11 September 2010, page 34.
  5. The Hindu, 11 September 2015, page 14
  6. MG University, U.O No 4975 /Ac.AVIII/03/2015 , dated 24.08.2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ന്യൂമാൻ_കോളേജ്,_തൊടുപുഴ&oldid=3949468" എന്ന താളിൽനിന്ന് ശേഖരിച്ചത്