Jump to content

പെർള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perla, Kasaragod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Perla

പെർല
CountryIndia
StateKerala
DistrictKasaragod
ഭരണസമ്പ്രദായം
 • ഭരണസമിതിPanchayat
വിസ്തീർണ്ണം
 • ആകെ78.23 ച.കി.മീ.(30.20 ച മൈ)
ഉയരം
12 മീ(39 അടി)
ജനസംഖ്യ
 (2011)
 • ആകെ26,824
 • ജനസാന്ദ്രത340/ച.കി.മീ.(890/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
671552 Perla
Telephone code04998
വാഹന റെജിസ്ട്രേഷൻKL-14
Nearest cityMangalore
Lok Sabha constituencyKasaragod
Vidhan Sabha constituencyKasaragod
ClimateTropical monsoon (Köppen-Geiger)
Avg. summer temperature29.5 °C (85.1 °F)

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള എന്മകജെ പഞ്ചായത്തിന്റെ ഭരണനിർവ്വഹണ തലസ്ഥാനമാണ് പെർല. സംസ്ഥാന ദേശീയ പാത 31 പെർല ടൗൺ വഴി കല്ലഡ്ക, ചെർക്കള എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കേരളത്തിന്റേയും കർണ്ണാടകയുടേയും മധ്യത്തിലായാണ് പെർള സ്ഥിതി ചെയ്യുന്നത്. വിട്ല വഴി പോയാൽ പെർളയിൽ നിന്നും മംഗലാപുരത്തേക്ക് എളുപ്പത്തിൽ എത്താം. വിട്ല, ഉപ്പള, കുമ്പള, പുത്തൂർ, ബദിയഡുക്ക, മുള്ളേരിയ, സീതാംഗൊളി എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താനുള്ള മാർഗ്ഗമാണിത്.

ഭൂമിശാസ്ത്രം

[തിരുത്തുക]

എൻമകജെ പഞ്ചായത്തിന്റെ ആസ്ഥാനമാണ് പെർള. കർണ്ണാടക അതിർത്തിയുമായി ബന്ധപ്പെടുത്തുന്ന സംസ്ഥാന ദേശീയപാതയിൽ തന്നെയാണ് ഈ ഗ്രാമം.[1]

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പെർളയിലെ ആകെയുള്ള ജനസംഖ്യ 11773 ആണ്. അതിൽ 5932 പുരുഷന്മാരും 5148 സ്ത്രീകളും ആണ്. 2001 ലെ സെൻസസ് പ്രകാരം ജനസംഖ്യയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, 26824.അതിൽ 15300 ഹിന്ദു, 11200 ഇസ്ലാം, 324 ക്രിസ്ത്യൻസും ആണ്. വൈവിധ്യമാർന്ന ഭാഷകൾ ഇവിടുത്തെ ജനങ്ങൾ സംസാരിക്കുന്നു. മലയാളം, തുളു, കന്നട, ഹിന്ദി, ബംഗാളി എന്നിവ അതിൽ ഉൾപ്പെടുന്നു.[2]

കാലാവസ്ഥ

[തിരുത്തുക]

പെർള ഉഷ്ണമേഖലയാണ്. വർഷത്തിലെ കൂടുതൽ മാസങ്ങളിലും കാര്യമായി മഴ ലഭിക്കുന്നുണ്ടിവിടെ. വരൾച്ച അധികം ബാധിക്കാത്ത പ്രദേശമാണിത്. വർഷത്തിലെ ശരാശരി താപനില 25.1 ഡിഗ്രി സെൽഷ്യസ് ആണ്. ഏകദേശം 3820 മില്ലിമീറ്റർ മഴ ലഭിക്കുന്നു.

സാമ്പത്തികം

[തിരുത്തുക]

പെർളയിലെ പ്രധാന കാർഷിക വിള അടക്കയാണ്. അത് കൂടാതെ തേങ്ങ, റബ്ബർ, കശുവണ്ടി, കൊക്കോ എന്നിവയും ഉൾപ്പെടുന്നു. ബീഡി നിർമ്മാണവും ഇവിടുത്തെ പല കുടുംബങ്ങളുടേയും പ്രധാന വരുമാന മാർഗ്ഗമാണ്. കൊറഗ ഗോത്രവിഭാഗത്തിൽ പെടുന്ന ജനങ്ങളുടെ ഒരു കോളനി ഉണ്ട് പെർളയിൽ. അവരുടേയും പ്രധാന വരുമാന മാർഗ്ഗം ബീഡി നിർമ്മാണമാണ്.

അവലംബം

[തിരുത്തുക]
  1. "Perla 671552, Kerala, India - Mapaworld.com Details". Archived from the original on 4 മാർച്ച് 2016. Retrieved 23 ഒക്ടോബർ 2016.
  2. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 16 ജൂൺ 2004. Retrieved 1 നവംബർ 2008.
"https://ml.wikipedia.org/w/index.php?title=പെർള&oldid=4111672" എന്ന താളിൽനിന്ന് ശേഖരിച്ചത്