Jump to content

കാരക്കുന്തിരിക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാരക്കുന്തിരിക്കം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. tumbuggaia
Binomial name
Shorea tumbuggaia

ഡിപ്റ്ററോകാർപേസീ സസ്യകുടുംബത്തിലെ ഒരു മരമാണ് കാരക്കുന്തിരിക്കം. (ശാസ്ത്രീയനാമം: Shorea tumbuggaia). ഇന്ത്യയിലെ തദ്ദേശവാസിയാണ്. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ ശേഷാചലം, വേലിഗോണ്ട എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ചിലയിടങ്ങളിലും വ്യാപകമായി കാണാറുണ്ട്. ഈ വൃക്ഷം വംശനാശഭീഷണി നേരിടുന്നുണ്ട്.

ഉപയോഗങ്ങൾ

[തിരുത്തുക]

തടിക്കും ഔഷധാവശ്യങ്ങൾക്കുമായി നശിപ്പിക്കപ്പെടുന്ന ഈ മരം മരപ്പണികൾക്ക് ഉത്തമമാണ്. ഇതിൽ നിന്നും കിട്ടുന്ന ഉൽപ്പന്നം ചെവി വേദനക്ക് ഉത്തമമാണത്രേ. അൾസറിനെതിരെ തഒലി ഉപയോഗിക്കുന്നു. സുഗന്ധമുള്ള ഒരു പശ ഈ മരത്തിൽ നിന്നും ലഭിക്കുന്നുണ്ട്.[1]

വംശനാശഭീഷണി

[തിരുത്തുക]

തടിക്കും മരത്തിൽ നിന്നും ലഭിക്കുന്ന പശയ്ക്കുമായി വലിയതോതിൽ ഈ മരം നശിപ്പിക്കപ്പെടുന്നുണ്ട്. ഇപ്പോഴും നിയന്ത്രണമില്ലാതെ ഈ രീതി തുടരുന്നു. വ്യാവസായികമായ ആവശ്യം ഇതിന്റെ തടിക്കും എണ്ണയ്ക്കും കൂടുതലാണ്. സ്വാഭാവിക പുനരുദ്ഭവം കുറവുമാണ്. (M.R. Bhanja, APCCF, pers. comm. 2015). പ്രധാനമായി ഈ മരം കാണുന്ന പ്രദേശത്തിന്റെ വിസ്തീർണ്ണം വെറും 150 ചതുരശ്രകിലോമീറ്ററും കാണപ്പെടുന്ന് ഇടങ്ങളുടേ വ്യാപ്തി 1500 ചതുരശ്രകിലോമീറ്ററും ആണ്. ഇതു രണ്ടും അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ 40-50 വർഷത്തിനിടയിൽ കാരക്കുന്തിരിക്കത്തിന്റെ എണ്ണം 40 ശതമാനത്തോളം കുറയുകയുമുണ്ടായി.[2]

സ്രോതസ്സുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. S. ANKANNA AND N. SAVITHRAMMA (2011). "EVALUATION OF SECONDARY METABOLITES OF SHOREA TUMBUGGAIA ROXB. A GLOBALLY THREATENED MEDICINAL TREE TAXA OF SHESHACHALAM BIOSPHERE RESERVE" (PDF). International Journal of Pharmacy and Pharmaceutical Sciences. 3 (5): 403–405. Archived from the original (PDF) on 2016-03-04. Retrieved 2016-12-02.
  2. http://www.iucnredlist.org/details/32105/0

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാരക്കുന്തിരിക്കം&oldid=3802924" എന്ന താളിൽനിന്ന് ശേഖരിച്ചത്